Saturday, July 16, 2011

കര്‍ക്കിടക കണ്ണീര്‍

   


               അന്നും പതിവുപോല്‍ പുലരിയില്‍
               പത്രം നിവര്‍ത്തി തുടങ്ങി ഞാന്‍
               എന്നുടെ ദിനചര്യകളോരോ
               കണ്ടു പത്രത്താളതിലാ ചിത്രം
               കാലത്തെയെന്നെന്നും പിന്നെ ഞാന്‍
               ഭത്സിച്ചിടുന്നൊരാ, തപ്ത ചിത്രം!

                അലകടല്ക്കരയില്‍ നിറഞ്ഞ
                പൂഴിയില്‍ ചമ്രം പടിഞ്ഞിരിപ്പൂ
                സാധ്വിയൊരു നിര്‍ഭാഗ്യ ,കഷ്ടം!
                ആ, അമ്മ തന്‍ മടിയതിലോ, തന്‍
                വ്യഥകളൊക്കെ, കൊച്ചു വിരലില്‍
                അണിഞ്ഞൊരാ,ദര്‍ഭമുനയതില്‍
                കോര്‍ത്തു, നിറകണ്ണാലസഹ്യം
                അച്ഛനെ സ്മരിക്കുന്നൊരു മകന്‍

                കല്ലോല‍‍ജാലമുയര്‍ന്നിടുന്നാ
                ആഴി തന്‍ കരയതില്‍ മറ്റൊരു
                വാരിധി പോല്‍ തിങ്ങും ജനതതി -
                യിലുമേകരാണെന്നും തങ്ങള്‍
                എന്ന സത്യം ഗ്രഹിച്ചവരുടെ
                അന്താരാത്മാവതിലോ ; നിത്യവും
                അലകടലിളകുന്നഴലിന്‍ .

                വിട്ടു പിരിഞ്ഞവര്‍ , പ്രിയങ്കരര്‍
                തന്നുടെ സത്സംഗമൊരുക്കിടും
                കര്‍ക്കിട കരിവാവിന്‍ ദിനമേ
                എത്ര ശാപമുതിര്‍ക്കുന്നു ലോകം
                പ‍ഞ്ഞമാസം കള്ള മാസമെന്നീ,
                ഹീന മുദ്രകളെത്ര ചാര്‍ത്തിടൂ
                ഉറ്റു നോക്കിടുന്നു മകന്‍ വാനില്‍
                അമ്മ തന്‍ വിരല്‍തുമ്പു കണ്ണീരാല്‍
                വഴികാട്ടിടുമാകാശ വീഥി -
                യിലൊരു താരം ഉദിച്ചു നില്പൂ

                കൊടിയ വൈധവ്യമേയഴലേ -
               കിയെന്തിനീ പെണ്‍ നെഞ്ചു പിളര്‍ത്തി?
               ദേഹി വെടിഞ്ഞ പോലാ യുവതി
               തുടരൂ ; ധ്യാനമോ? നിര്‍വ്വാണമോ?
               കൊതിപ്പതാം മനസ്വിനി ക്ഷണം
               ചരത്തണഞ്ഞിടുവാന്‍ നാഥന്റെ
               കാലമേയെന്തിതിത്രയും ക്രൗര്യം
               ഹൃദയശൂന്യതയുടെ ഗര്‍വ്വും.

               പത്ര താളതില്‍ കണ്ടൊരാ ചിത്രം
               കാലത്തിന്റെ നെറികേടിന്‍ ചിത്രം
               കര്‍ക്കിടക കണ്ണീരായി , ഇന്നും
               തോരാതെ പെയ്തിടുന്നുയെന്നുള്ളില്‍









                             
                               









27 comments:

  1. കര്‍ക്കിടം എന്നും ഒരു ദുര്‍ഗടം തന്നെ ...

    നന്നായിരിക്കുന്നു ഈ കര്‍ക്കിട കണ്ണീര്‍....

    ReplyDelete
  2. ജനിയും മൃതിയും സന്തോഷവും സന്താപവും നമ്മുടെ ജീവപുസ്തകത്താളുകളില്‍ മുമ്പേ വരച്ചിരിക്കുന്നുവല്ലോ

    ReplyDelete
  3. പിതൃക്കളെ ഓര്‍മിക്കാന്‍ ഒരു കര്‍ക്കിടകം കൂടി ,,കവിത ഇഷ്ടപ്പെട്ടു മാഷെ ,,:)

    ReplyDelete
  4. എന്റെ ഹൃദയത്തില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചില മുഹൂര്‍ത്തങ്ങള്‍ തെളിഞ്ഞുവന്നു... കവിതയ്ക്കപ്പുറം ഇതൊരു ജീവിതമാണ്... :)

    ReplyDelete
  5. പിതൃസ്മരണകളുടെകളുടെ തപ്തമായ വാക്കുകള്‍
    കൊണ്ട് വരഞ്ഞിട്ട ഈ കവിതയില്‍ കാലവും
    ജീവിതവുമുണ്ട്. ഒരാളുടെയല്ല, ഒരുപാട് പേരുടെ.
    വളരെയേറെ ഇഷ്ടമായി.

    ReplyDelete
  6. അമ്മയുടെ മടിയിൽ പിതൃതർപ്പണത്തിനിരിക്കുന്ന മകന്റെ ചിത്രം ഉള്ളിൽ തട്ടും വിധം വരികളിൽ.

    ReplyDelete
  7. കുറച്ച പിറകിലേക്ക് പോകാന്‍ പ്രേരിപ്പിച്ചു. കവിത നന്നായി

    ReplyDelete
  8. വിട്ടു പിരിഞ്ഞവര്‍ , പ്രിയങ്കരര്‍
    തന്നുടെ സത്സംഗമൊരുക്കിടും
    കര്‍ക്കിട കരിവാവിന്‍ ദിനമേ
    എത്ര ശാപമുതിര്‍ക്കുന്നു ലോകം
    പ‍ഞ്ഞമാസം കള്ള മാസമെന്നീ,
    സത്യം,സത്യം മാത്രം...ആശംസകള്‍

    ReplyDelete
  9. കര്കടക വാവിന്റെ ഓര്‍മയില്‍..
    വ്യക്തി ചിന്തകളെക്കാള്‍ മരണവും ജീവിതവും
    മനുഷ്യ മനസ്സുകളില്‍ എത്തിക്കുന്ന കവിത...

    ആശംസകള്‍ ജൈമ്സ്‌ ചേട്ടന്.....

    ReplyDelete
  10. നന്നായിട്ടുണ്ട്.

    ReplyDelete
  11. ജയിംസ് സാര്‍, കരിമുകില്‍ ജഡയണിഞ്ഞ കര്‍ക്കിടകത്തിന്റെ ഒരു മൂടിയ പ്രഭാതം വരച്ചുകാട്ടിയത് മനോഹരമായിരിക്കുന്നു. ആശംസകള്‍!!

    ReplyDelete
  12. കവിത ഇഷ്ടപ്പെട്ടു.. ആശംസകള്‍

    ReplyDelete
  13. പിതൃതർപ്പണത്തിന്റെ പുണ്യമുൾ‌ക്കൊണ്ടെത്തുന്ന കർക്കിടകം...നന്നായി പറഞ്ഞു

    ReplyDelete
  14. നന്നായി, കവിത

    ReplyDelete
  15. കവിത ചൊല്ലി ആസ്വദിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
    അക്ഷരങ്ങള്‍ വരിവിട്ടു കിടക്കുന്നതും വരിയില്‍ അക്ഷരങ്ങള്‍ നിറയാതെ ഇരിക്കുന്നതും ചൊല്ലലിന്
    ഭംഗി നഷ്ടപ്പെടുത്തും അതുകൊണ്ട് പറ ഞ്ഞെഴുതാതെ കവിത ഒന്ന് ചൊല്ലി എഴുതു മാഷേ....
    മാഷിന് അത് നന്നായി കഴിയുമല്ലോ.

    ReplyDelete
  16. “കര്‍ക്കിടക കണ്ണീരായി , ഇന്നും
    തോരാതെ പെയ്തിടുന്നുയെന്നുള്ളില്‍“
    ഇത് ഞാൻ തന്നെയാണ് പറയുന്നത്.

    ReplyDelete
  17. കവിതക്കഭിനന്ദനം.

    ReplyDelete
  18. നല്ല കവിത, പഴമ മണക്കുന്നത്.
    വീട്ടില്‍ ഇക്കാലത്ത് തന്നെയാണെന്ന് തോന്നുന്നു അകത്ത് വെച്ച് കൊടുക്കല്‍ എന്നൊരു ഏര്‍പ്പാടുണ്ടായിരുന്നു. (കുറേക്കാലമായ് ഇല്ലാ)

    കൊട്ടിലകം എന്ന് വിളിക്കുന്ന മുറിയില്‍ പിതൃക്കള്‍ക്ക് സന്ധ്യകഴിഞ്ഞാല്‍ ഇലയിട്ട് പായസമടക്കം വിളമ്പിക്കൊടുക്കും - ചെറുപ്പത്തിലായിരുന്നേ, ഞാനും പിന്നെ എന്റെ വാലും (ഹ്ഹ്ഹ്) മെല്ലെ ആ‍ാരും കാണാതെ അടച്ചിട്ട മുറി തുറന്ന് നോക്കും, നമ്മട പഴയ ആള്‍ക്കാരെ കാണാന്‍, ഹ്ഹ്ഹ്, എവടെ... ഹ് മം, നമ്മക്ക് ദേഷ്യം വരുന്നത് മിച്ചം!!

    ഒരോ ഓര്‍മ്മകള്‍
    മുമ്പെങ്ങോ കൊട്ടിലകം ബിജലിയുടെ ബ്ലോഗില്‍ വായിച്ചതായ് ഓര്‍ക്കുന്നു, അന്നവിടെം ഇത് പറഞ്ഞിരുന്നോ എന്നോര്‍മ്മ..? :)

    ReplyDelete
  19. പിന്നെ കുറേ വാക്കുകള്‍ ഒന്നടുത്തിരിക്കാനുണ്ടോ, കവിതയില്‍?

    പതിവുപോല്‍
    ആഴിതന്‍
    പത്രത്താളിലാ (എന്നാണോ)
    അമ്മതന്‍
    കൊച്ചുവിരല്‍
    ദര്‍ഭമുന

    അങ്ങനെ കുറേ വാക്കുകള്‍ എന്ന് തോന്നുന്നു.
    ശരിയായാലും തെറ്റായാലും ഒന്ന് സൂചിപ്പിക്കണേ.

    ReplyDelete
  20. ലീല ടീച്ചര്‍ , നിശാസുരഭി. പറഞ്ഞതെല്ലാം ശരി തന്നെ
    കവിതയുടെ ഒഴുക്കിനു ഭംഗം വന്ന അക്ഷര വിന്യാസങ്ങളില്‍
    ഉചിതമായ മാറ്റം വരുത്തി. അഭിപ്രായത്തിനും സന്ദര്‍ശിച്ചതിനും
    നന്ദി. പ്രമേയത്തെ വൈകരികമായി സമാപിച്ചതും കര്‍ക്കിടകം
    ഒന്നിനു പോസ്റ്റു ചെയ്യുന്നതിനു കാണിച്ച ധ്യതിയുമാണു് കാരണ
    മായതു്.
    ​മറ്റു സുഹൃത്തുകള്‍ക്കും നന്ദി. ഹിന്ദു ദിനപത്രത്തില്‍ വന്ന
    ഒരു ഫോട്ടോയാണു് കവിതയ്ക്കാധാരം. ഉമിത്തീ അല്ലെങ്കില്‍
    നെരിപ്പോടിനു ഞാന്‍ നല്കുന്ന പര്യായമാണു് വിധവ.ലോക
    ത്തെ മറ്റൊരു മഹാ സാഗരമാണു് അവരുടെ കണ്ണിലെ
    സങ്കട കണ്ണീര്‍

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. കര്‍ക്കിടകത്തിന്റെ വേറിട്ടൊരു മുഖം കാട്ടിത്തന്ന കവിത.
    ഭാവുകങ്ങള്‍..

    ReplyDelete
  23. വായന അടയാളപ്പെടുത്തുന്നു. ഈ ബ്ലോഗ് എന്റെ വായനശാലയിൽ ആഡ് ചെയ്തു. http://viswamanavikamvayanasala.blogspot.com

    ReplyDelete
  24. കണ്ണ് നിറഞ്ഞു.

    ReplyDelete
  25. നിത്യ ജീവിതത്തില്‍ ഇങ്ങനെ എത്രയോ സന്ദര്‍ഭങ്ങള്‍.. മറ്റുള്ളവരുടെ വ്യഥകള്‍ കാണാനും സഹതപിക്കാനും ആര്‍ക്കു നേരം?
    എങ്കിലും, ഒരു ചിത്രം കണ്ടു ചിത്രത്തിലെ വഴിമുട്ടി നില്‍കുന്ന കഥാപാത്രങ്ങളുടെ നിസ്സഹായാവസ്ഥ ഉള്‍ക്കൊണ്ട്‌ വിവരിച്ച ഈ attempt പ്രശംസനീയം.

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...