Thursday, April 15, 2010

......ഐ പി എല്‍......നിരോധിക്കണം

ഖേദപൂര്‍വ്വം......ഐ പി എല്‍......നിരോധിക്കണം

പണ്‍ട് റേഡിയോയുടെ മുമ്പില്‍ ഞാനൊക്കെ കാതോര്‍ത്തി
രിക്കുമായിരുന്നു പൊട്ടലിന്‍റെയും ചീറ്റലിന്‍റെയും അകമ്പടി
യോടെ കമന്‍ററേറ്റര്‍മാരുടെ ആരോഹണവരോഹണ ശബ്ദത്തിലൂ
ടെ ഗവാസ്ക്കര്‍ ലിലിയെയും തോംസണെയും അല്ലെങ്കില്‍ മൈക്കി
ള്‍ ഹോള്‍ഡിംഗിനെയും മാര്‍ഷലിനെയും വേലിക്കു പുറത്തേക്ക്
പായിക്കുന്നത് ഞങ്ങള്‍ കാണുമായിരുന്നു. ഹാര്‍പ്പറിന്‍റെ കൈയ്യില്‍
ക്രിക്കറ്റ് ബോള്‍ നാരങ്ങയാണെന്ന് കമന്‍ററേറ്റര്‍ പറയുമ്പോള്‍ വലി
യ മുറത്തിനുള്ളില്‍ നാരങ്ങയിരിക്കുന്നത് ഞങ്ങള്‍ കാണും.
      പച്ചക്കളങ്ങളുള്ള നീണ്‍ട ബുക്കില്‍ ബാറ്റ്സ്മാന്‍റെ കോളത്തി
ലായി 1 1 2 2 4 2 1 1 6 4....... എന്നെഴുതി കളി ലൈവായി കണ്‍ട
അനുഭവം ഞങ്ങളൊപ്പിക്കുമായിരുന്നു . ആ പരിമിതികളിലും ഞ
ങ്ങള്‍ ക്രിക്കറ്റിനെ അഗാധമായി പ്രണയിച്ചു.പാര്‍ക്കര്‍ സീരിസ്സ് ക്രി
ക്കറ്റിന് ചരമഗീതമെഴുതരുതേയെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു ഭാസ്ക്കര്‍
പിള്ളയെ ടെസ്റ്റില്‍ കളിപ്പിക്കാത്തതിന് ഞങ്ങള്‍ ബോംബേയിലേക്ക്
ശാപവചസ്സുകള്‍ എയ്തു ഇയാളിതെന്തിനെഴുതുന്നു? സ്വാഭാവികമായ
ചോദ്യമുന്നയിക്കാം. തലസ്ഥാന നഗരിയിലെ ഒരു ക്രിക്കറ്റ് ക്ലബ്ബായ
ഇംപീരിയല്‍ യൂത്ത് ക്ലബ്ബിന്‍റെ പ്രസിഡന്‍റായിരുന്നു ഞാന്‍. രജ്ഞി
താരം റ്റിപി അജിത്കുമാര്‍ ഈ ക്ലബ്ബിലംഗമായിരുന്നു. ദേശീയ ശ്രദ്ധ
നേടിയ മുഹമ്മദ് ഇബ്രഹിം അതിഥി താരമായിരുന്നു. കേരളത്തിന്
ഐപിഎല്‍ ടീം ചാടിതുള്ളിപോയി. എന്നാല്‍ ആ സന്തേഷം മറഞ്ഞു
പോയി. വളരെ വളരെ വേദനയോടെ പറയട്ടെ വാഹന നിര്‍മ്മാണം
പോലെ വിമാന നിര്‍മ്മാണം പോലെ വെറും വ്യവസായമായി മാറിയ
ഐപിഎല്‍ നിരോധിക്കണം

ബ്ലോഗ് നോവല്‍

ബ്ലോഗ് നോവല്‍
            അയണ്‍ പില്ലര്‍
         
           അദ്ധ്യായം ഒന്ന്

വിവാഹം കഴിഞ്ഞിട്ട് വര്‍ഷം പതിനാലായി ഇതുവരെ എന്നെ ഡല്‍ഹിയില്‍ കൊണ്ടുപോയിട്ടുണ്ടോ കുത്തബ് മിനാര്‍ കാണണമെന്ന് സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഞാനെത്ര കൊതിച്ചിട്ടുള്ളതാണ്. ജോലിതിരക്കുകളെഴിഞ്ഞ് രക്തവും നീരാവിയാകുന്ന കൊടും ചൂടില്‍ അസ്വസ്ഥനായി കാട് വെട്ടിതെളിക്കുന്ന ശക്തികളെ മനസ്സാ ശപിച്ച് ഭാരൃ ഭാഗൃലക്ഷ്മിയുടെ സാമിപ്യവും മറ്റും കൊതിച്ചു് പുറംചുടും ഉള്‍ച്ചൂടും സഹിച്ചു കൊണ്‍ട് കിടക്കയില്‍ വളരെ നേരത്തേ  സ്ഥാനം പിടിച്ച ചന്ദ്രകാന്തനെ പതിനാലാം വിവാഹദിനവാര്‍ഷിക രാവില്‍ ഭാരൃ ഭാഗൃലക്ഷ്മിയുടെ പെരുമാറ്റം തീര്‍ത്തും നിരാശപ്പെടുത്തി എന്നാല്‍അസാധാരണമായമുഖവുരകള്‍കാരൃസാദ്ധൃത്തിനായുള്ളഭാഗൃലക്ഷ്മിയുടെമുന്കൂട്ടിയുള്ള തയ്യാറെടുപ്പുകളാണെന്ന് ഒട്ടനവധി അനുഭവങ്ങളിലൂടെ ചന്ദ്രകാന്തന് ബോദ്ധമായിട്ടുള്ളതാണെങ്കിലും വിവാഹ വാര്‍ഷിക ദിനത്തിന്‍റെ അവസാന മണിക്കൂറുകള്‍ തറയില്‍വീണ സ്ഫടീകമാകുമോയെന്നു ചന്ദ്രകാന്തന്‍ ഭയപ്പെട്ടു ചന്ദ്രകാന്തന്‍റെ സുദീര്‍ഘമായ നിശബ്ദത പതിവു സമ്മതപ്രകടനം തന്നെയെന്നു ഗ്രഹിച്ച് ഭാഗൃലക്ഷ്മി കട്ടിലില്‍ കിടന്നു .പിന്നെ ചന്ദ്രകാന്തന്‍റെ മാറിലേക്ക് ചാഞ്ഞു. കൃഷി വകുപ്പ് അഢീഷണല്‍ ഡയറക്ടറായ ചന്ദ്രകാന്തന്‍റെ പുറത്ത് വനം അണ്ടര്‍ സെക്രട്ടറി ഭാഗൃലക്ഷ്മി കിടന്നത് സര്‍ക്കാര്‍ വകുപ്പുകളുടെമേല്‍ സെക്രട്ടറിയേറ്റ് വച്ച് പുലര്‍ത്തിപോരുന്ന
സമ്പൂര്‍ണ്ണ ആധിപത്യത്തിന്‍റെ കാവ്യനീതി വെളിവാക്കുന്നതാണ്
     ഭാഗ്യലക്ഷ്മി വാചാലയായി തന്‍റെ ഉറ്റ കൂട്ടുകാരിയും ഗ്രാമവികസന വകപ്പിലെ അണ്ടര്‍ സെക്രട്ടറിയുമായ വിനയാമേനോന്‍ കുടുംസമേതം
ഡല്‍ഹി സന്ദര്‍ശിച്ചതും ചെങ്കോട്ടയും ജന്തര്‍മന്ദിറുംകുത്തബ്മിനാറും കണ്ടതും വള്ളിപുള്ളി വിടാതെഭാഗ്യലക്മി വിവരിക്കാന്‍ തുടങ്ങി വിരാമമില്ലതെ സംസാരിച്ചു കൊണ്ടിരുന്ന ഭാഗ്യലക്ഷ്മിയുടെ ചുണ്‍ടുകള്‍ ഇടവിടാതെ ചന്ദ്രകാന്തന്‍റെ കവിളിലും മീശരോമങ്ങളിലുംസ്പര്‍ശിച്ചുകൊണ്ടിരുന്നു അനന്യസാധാരണമായ അസ്വസ്ഥതയോടെ ചന്ദ്രകാന്തന്‍ ക്ലോക്കിലേക്ക് നോക്കി സമയം പന്ത്രണ്‍ട് പതിനാറ് വിവാഹ വാര്‍ഷിക ദിനം പിന്നിട്ടു കഴിഞ്ഞു .

                                                  തുടരും
  


എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...