Sunday, August 21, 2011

രിതേബന്‍ന്തലയിലെ മന്ത്രവാദിനി - 7

        യുഗങ്ങളുടെ ദൈര്‍ഘ്യമുള്ള സമാനതകളില്ലാത്ത ആശ്ലേഷത്തില്‍ ബന്ധിതയായി
അനുപമ. അതിനു മുമ്പ്  ശ്യാം നന്ദന്റെ അപ്രതീക്ഷിത ഭാവമാറ്റത്തിന്റെ അമ്പരപ്പിലായി
രുന്നു അവള്‍ .അനുപമയെ പൊതിഞ്ഞ ഈര്‍പ്പത്തില്‍ സ്പര്‍ശിച്ചു ശ്യാം നന്ദന്‍ പറഞ്ഞു.
     "കടല്‍ സ്നാനത്തിലെന്ന പോലെ ആകെ നനഞ്ഞിരിക്കുകയാണല്ലോ".
പുറം നിറയെ പറ്റിച്ചേര്‍ന്നിരിക്കുന്ന സ്വേത കുമിളകളുടെ ശീതളിമ അനുപമ ആസ്വദിച്ചു.
           'പറയൂ എന്നിട്ടു് അദ്ദേഹം എന്തു ചെയ്തു'.
ശ്യാം നന്ദന്‍ തന്‍ നേരിട്ടു കണ്ട , അത്യധികം  അവിശ്വസനീയമായഅയാളുടെ  ഇന്ദ്രജാ
ലത്തെക്കുറിച്ചു് അനുപമയോടു തുടര്‍ന്നു വിവരിച്ചു

       ആഴ്ചകള്‍ ദീര്‍ഘിച്ച അസ്വാഭവിക പെരുമാറ്റങ്ങളുടെ  പരിസമാപ്തിക്കിടയായതെങ്ങി
നെയെന്നു വെളിപ്പെടുത്താന്‍ ശ്യാം നന്ദന്‍ ഉദ്യമിക്കുന്നതിനു മുമ്പു തന്നെ അനുപമ അതെക്കു
റിച്ചു ചോദിക്കുകയായിരുന്നു. ഇന്നു സന്ധ്യ പിന്നിടുമ്പോള്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്ക
പ്പെടുമെന്നു അയാള്‍ പറഞ്ഞതും, അയാളാവശ്യപ്പെട്ടതു പ്രകാരം തൊട്ടടുത്തു കൂടെ കടന്നു
പോയ ബസ്സിലേക്കു നോക്കിയപ്പോള്‍ അനുപമയെന്നു ബസ്സിന്റെ ബോഡിയിലെഴുതിയി
രിക്കുന്നതു കണ്ടതും ശ്യാംനന്ദന്‍ അനുപമയോടു വിവരിച്ചു. അതെ അവിശ്വസിക്കാനാവില്ല. ഒരിക്കലും അവിശ്വസിച്ചിട്ടുമില്ല. ഇതിനെക്കാള്‍ അവിശ്വസനീയവും, അവിസ്മരണീയവുമാ
യ ഒരു സംഭവമുണ്ടു്. അനുപമ ആകാംക്ഷയോടെ നന്ദനെ നോക്കി അപ്പോളവള്‍ പടം പൊ
ഴിച്ചു് ഒരു സംശുദ്ധ സ്വര്‍ണ്ണ സര്‍പ്പമായി മാറുകയായിരുന്നു .അല്പ നേരം മടിച്ചതിനു ശേഷം ശ്യാംനന്ദന്‍താനിക്കൊരിക്കലും മറക്കാനാകാത്ത ആ സംഭവത്തിന്റെ ചുരുളുകള്‍ അനുപമ
യുടെ മുന്നില്‍ നിവര്‍ത്തി.
     "മതി  ഇനി പിന്നെ" . അനുപമയു‍ടെ ഉച്ഛ്വാസ വായുവിന്റെ ചൂടും ചൂരും ശ്യാം നന്ദനില്‍
വ്യപരിക്കുന്നതിനു മുമ്പു്  ശ്യാം നന്ദന്‍ പറഞ്ഞു നിറുത്തിയതിത്രയുമായിരുന്നു.

            ഒഴുക്കിനൊപ്പം സഞ്ചരിക്കുന്ന ദലങ്ങള്‍ പോലെ അതു യാത്രകളുടെ കാലമായി
രുന്നു.അങ്ങിനെ ഒരു യാത്രയിലാണു ശ്യാംനന്ദന്‍ അയാളോടൊപ്പം ആമസോണ്‍ മഴ
ക്കാടിനുള്ളിലെത്തിയതു്. ആകാശം മുട്ടെ ഉയര്‍‍ന്നു് ശീര്‍ഷ ഭാഗത്തില്‍ മാത്രം നിറയെ
ശിഖരങ്ങളുള്ള പീച്ചു് മരത്തില്‍ ചാരി നിന്നു്  അയാള്‍ ശ്യാം നന്ദനോടു പറഞ്ഞു.
           "ഉയരത്തില്‍ വട്ടമിട്ടു പറക്കുന്ന കഴുകന്‍ ഇരയെ കൊത്തിയെടുക്കുന്നതു പോലെ
മരണം എന്റെ പ്രിയപ്പെട്ടവരെയെക്കെ കൊണ്ടു പോയി. നന്ദന്‍ ഇപ്പോള്‍ എനിക്കു പ്രി
യപ്പെട്ട ഒരാള്‍ താന്‍ മാത്രമാണു്. ജീവിതത്തിന്റെ ദുഷിച്ച ഏകാന്തയുടെ ചവര്‍പ്പുകള്‍ക്കി
ടയില്‍ തിരുമധുരമാകുന്നു തന്റെ സൗഹൃദം ; നന്ദന്‍ . ഇതാ എന്റെ പ്രിയ സുഹൃത്തെ ഉദാ
ത്തമായ സ്നേഹത്തിന്റെ ഉപഹാരം".  ഇത്രയും പറഞ്ഞതിനു ശേഷം അയാള്‍ ചെയ്ത തീര്‍
ത്ത അവിശ്വസനീയമായ പ്രവൃത്തി ശ്യാം നന്ദന്‍ വിവരിക്കുമ്പോള്‍ മതി, നിറുത്തൂ എന്നു
പുലമ്പി കൊണ്ടു് അനുപമ കാല്‍മുട്ടുകള്‍ക്കിടയില്‍ മുഖം പൂഴ്ത്തിയിരുന്നു.

                തീ പിടിച്ച അയാളുടെ കണ്ണുകളെ അഭിമുഖികരിയ്ക്കാതെ മന്ത്രവാദിനി മുഖം തിരി
ച്ചു . പിന്നെ ചുവന്ന വൈന്‍ ബോട്ടില്‍ കൈയ്യിലെടുത്തു് സാവാധാനം വൈന്‍ മുഴുവന്‍ കുടി
ച്ചു തീര്‍ത്തതിനു ശേഷം ജൂലിയറ്റയെന്ന സ്ത്രീകള്‍ക്കായിട്ടുള്ള സിഗരറ്റ്  കത്തിച്ചു ഒരു പഫെ
ടുത്തതിനു ശേഷം മന്ത്രവാദിനി തീവ്രമായ ആലോചനയില്‍ മുഴുകി. പെന്‍സില്‍ പോലെ
നീണ്ട സിഗരറ്റു് മന്ത്ര വാദിനിയുടെ ചുരുട്ടിപിടിച്ച കൈമുഷ്ടിക്കുള്ളില്‍ നീണ്ടുയര്‍ന്നു എരിഞ്ഞു
കൊണ്ടിരുന്നു. വിരസതയകറ്റാന്‍ അയാള്‍ മന്ത്ര വാദിനിയുടെ അടിച്ചേല്പിക്കുന്ന കുമ്പസാര
രഹസ്യങ്ങളുടെ എഴുത്തുകളിലേക്കു കടന്നു .
            ജനുവരി 18
             "കെട്ടിപ്പിടിക്കെടാ ചെറുക്കാ".
       എന്റെ ഒജസ്സാര്‍ന്ന ആവശ്യത്തിനു മുമ്പില്‍ ആ ഗൈ സ്തബ്ധനായി നില്ക്കുകയാണു്.
നീയൊരു സ്റ്റാലിയണാകൂ. ഞാന്‍ നിന്നെ റൈഡു ചെയ്യട്ടെ.  എന്നിട്ടും അവന്‍ കൂജയിലെ
വെള്ളം കമിഴ്ന്ന വിളക്കു പോലെ തന്നെ. ചുവന്ന വൈന്‍ ബോട്ടിലിന്റെ അടപ്പു തുറന്നു വൈന്‍
മുഴുവന്‍ കുടിച്ചു തീര്‍ത്തൂ. നിലത്തു വീണ പിങ്ക് ലിബ്ബിയുടെ മുകളില്‍ചവിട്ടി ഞാന്‍ നൃത്തം
ആരംഭിച്ചപ്പോള്‍ അവന്‍ നാണിച്ചു തലകുനിച്ചു. ഞാന്‍ അവനെ കണക്കിനു കളിയാക്കി
എന്നിട്ടു പറഞ്ഞു
               "നിങ്ങള്‍ ആണുങ്ങളെല്ലാം പെണ്ണുങ്ങളാണു്. മാറിടമുള്ള തനി നാണപ്പരിഷകള്‍ "
അവന്‍ കൈകള്‍ തന്റെ മാറിടത്തില്‍ പിണച്ചു വെച്ചു കൊണ്ടു് വീടിനു പുറത്തേയ്കോടി
ഇറങ്ങി.
                    മന്ത്രവാദിനിയുടെ സ്വയം പ്രേരിത കുമ്പസാരം മററൊരു ദിവസത്തിലേതും
അയാള്‍ ഓര്‍മ്മിച്ചെടുത്തു.
              സമയം സമാഗതമാകുന്നു . ഇന്നെത്തുമൊരു ഇര. കുമ്പസാരത്തിലൂടെ ലോകം
മുഴുവന്‍ അറിയപ്പെടുന്ന ത്രില്ലിനെക്കാള്‍ ആവേശകരമായ, സ്വയം സുഖാന്വേഷണ പരി
സമാപ്തിയുടെ അയഥാര്‍ത്ഥ സംതൃപ്തിയിലഭിരമിക്കുന്ന ഒരു ഗൈയുടെ തലക്കമ്പിടലിന്റെ
ആസക്തിയ്ക്കായി കാത്തു കാത്തിരുന്നു ഞാന്‍ . മാറ്റത്തിനായി ഞാന്‍ തയ്യാറായി കഴിഞ്ഞു.
എന്നെ അപ്പാടെ കാണിക്കുന്ന സുതാര്യ ആവരണം. എല്ലാം വിസിബിള്‍ . സീരിയസ്സായി
തന്നെ.വരുന്നവന്‍ അലറി വിളിക്കും എന്റെ ദൈവമേ ഇവളെന്താണീ ചെയ്യുന്നതു്. ആ
ചെറിയ ഇടവേളയില്‍ ഞാന്‍ എന്റെ ബ്ലോഗില്‍ ഇതു വരെയുള്ള ഇന്നത്തെ കാര്യങ്ങള്‍
കുറിച്ചു . ഒരു തന്തോന്നി പ്രതി കുമ്പസാരമെന്ന കമന്റു പ്രക്രിയായി എഴുതിയിരിക്കുന്നു
 ഞാന്‍ അവനെ വിളിക്കണമെന്നു് . ആ കമന്റിനു ഞാന്‍ മറുപടി പോസ്റ്റു ചെയ്തു.
       " പൊന്നു മോനെ നിനക്കു കറണ്ടയിപ്പിക്കാനറിയാമോ ?  കറണ്ടപ്പി
ക്കുന്ന പയ്യന്മാരെയാണു എനിക്കിഷ്ടം".
അപ്പോളാണു ഉണക്കമുന്തിരി പോലെ ഒരു പയ്യന്‍ വന്നെത്തിയതു്. നവാഗതന്‍ എന്റെ ജന്മ
മരമായ കടല്‍ത്തടിയെക്കാള്‍ ബോറായി തോന്നി. ഞങ്ങള്‍ ഡ്രിംഗ്സു് ആരംഭിച്ചു . ഞാന്‍
വോഡ്കയും വൈനും കൂട്ടിക്കലര്‍ത്തി കഴിക്കുന്നത് അവനു് ഭയാനകമായ ഒരു കാഴ്ചയായി
രുന്നു. അതിനു ശേഷം എല്ലാം പതിവു ആവര്‍ത്തനങ്ങള്‍ . വലിയ തണുപ്പു ബാധിച്ചതു
പോലെ അവന്‍ എന്നെ നോക്കുന്നു,  ഒരു മൈം കലാകാരനെപ്പോലെ. ഇളകിത്തെറിച്ചു
ഞാന്‍ അവന്റെ അടുത്തു ചെന്നതും അവന്‍ ഇറങ്ങിയോടി.  അഴുക്കിനായി കൊതിച്ച എന്റെ
കൈവിരല്‍ നഖങ്ങള്‍ ചുവന്നു. മന്ത്രവാദിനിയുടെ പോസ്റ്റിലെ അവസാ വാചകവും അയാള്‍
ഓര്‍മ്മിച്ചു. ചെറുതായി തലയാട്ടി മന്ത്രവാദിനി കണ്ണുകള്‍ തുറക്കുന്നതു് , ജിഞ്ജാസയോടെ
അയാള്‍ നോക്കി.

                                ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി ഇതിലെ കഥാപാത്രങ്ങള്‍ക്കും
 സമകലിക സംഭവങ്ങളുമായി ഇതിലെ കഥാന്തരിക്ഷത്തിനും ബന്ധമുള്ളതായി തോന്നു
കയാണെങ്കില്‍ അതു വെറും യാദൃച്ഛികം മാത്രം.
























           







    













            
















                             





Monday, August 15, 2011

രിതേബന്‍ന്തലയിലെ മന്ത്രവാദിനി - 6

            നദിക്കരയിലൂടെ അമ്മയോടൊപ്പം നടക്കുമ്പോള്‍ അമ്മ  പറഞ്ഞു. "എനിക്കൊരു
വേവലാതിയെയുള്ളു". എന്നിട്ടു ഉടന്‍ അമ്മ തിരിഞ്ഞു തന്നെ നോക്കി .ചോദ്യ ഭാവത്തില്‍
അമ്മയെ താന്‍ നോക്കുമ്പോള്‍  അമ്മ അതു പൂര്‍ത്തീകരിച്ചു. "അതു നിന്നെക്കുറിച്ചാണു്.
തലമുറകളായി പിന്തുടരുന്ന ദുരന്തങ്ങള്‍ യാദൃച്ഛികതയുടെ യുക്തി ബോധത്തിലൊതുക്കാ
നാകുന്നില്ല. നിന്റെ മുന്നില്‍ നില്ക്കുന്ന ഞാന്‍ തന്നെ ജീവന്‍ അടര്‍ത്തിയെടുക്കപ്പെട്ടു കൊ
ണ്ടിരിക്കുന്ന ഒരു ശരീരമല്ലേ". ശരിക്കും താന്‍ ഞെട്ടിപ്പോയി അനിവാര്യമായ ദുരന്തത്തിന്റെ
സാമീപ്യം അറിയാമായിരുന്നിട്ടും . എന്നാല്‍ അതു സമ്മതിക്കാനാകില്ല.തന്നെ സംബന്ധി
ച്ചെല്ലാമൊരു പ്രഹേളികയാണു്. നൂല്‍പ്പിട്ടിലെ കുരുക്കുകളെക്കാള്‍ ദുഷ്ക്കരമാണാഅഴിയാക്കു
രുക്കുള്‍ .എത്രയോ തലമുറകളായി  അപകടങ്ങളിലൂടെയും മാരക രോഗങ്ങളിലൂടെയും ജീ
വിത മദ്ധ്യത്തില്‍ തന്നെയുള്ള മൃത്യുവിന്റെ പിടിമുറുക്കല്‍ , ജനിതക കൈമാറ്റമായി തോന്നി
പ്പോകുന്നു.തന്റെ അനുഭവത്തില്‍ വാത്സല്യത്തിന്റെ തിരുമധുരങ്ങളായ മുത്തശ്ശനും മുത്തശ്ശി
യും വിമാനപകടത്തില്‍ കൊല്ലപ്പെട്ടതും, അച്ഛന്റെ മരണവും ആ , ദുരന്തത്തിന്റെ പര്യവസാ
നമില്ലാത്ത വേട്ടയാടലാണു്. ഇനി അമ്മയും. ഓടിച്ചെന്നു അമ്മയുടെ കല്ക്കല്‍ വീഴുമ്പോള്‍ പൊട്ടിക്കരയുകയായിരുന്നു. "എന്നെ വിട്ടു പോകരുതേ, എന്നെവിട്ടു പോകരുതേ"എന്നു
ഭ്രന്തനെപ്പോലെ പുലമ്പി.ശക്തി ക്ഷയിച്ചു കൊണ്ടിരിക്കുന്ന കൈകള്‍ കൊണ്ടു അമ്മ ത
ന്നെ പണിപ്പെട്ടു വലിച്ചെഴുന്നേല്പിച്ചു പിന്നെ നെഞ്ചോടു ചേര്‍ത്തു നിറുത്തി  സാരിത്തലപ്പു
കൊണ്ടു തന്റെ കണ്ണീരു തുടച്ചു.അമ്മ പറഞ്ഞു ."മരണത്തിനു ശേഷം ഒരു ജീവിതമോ ജീവാവസ്ഥയോ ഉണ്ടെന്നോ ഇല്ലെന്നോ അറിയണമെങ്കില്‍ മരണപ്പെട്ടാലേ കഴിയൂ .
അങ്ങനെ ഒരവസ്ഥയുണ്ടെങ്കില്‍ അനിവാര്യമായ സന്ദര്‍ഭത്തില്‍ എന്റെ സാന്നിദ്ധ്യം
നിന്നരികിലുണ്ടാകും. എല്ലാ ഭൗതിക ചിന്തകളെയും വലിച്ചെറിഞ്ഞ് നിനക്കായി ഈ പുണ്യ
നദിയില്‍ ഞാന്‍ സ്നാനം നടത്തുയാണു് ".  ആ പുണ്യ നദിയില്‍ മുങ്ങി നിവരുമ്പോള്‍ അമ്മ
യാചിച്ചത് സ്വജീവനല്ല  തന്നോടൊത്തുള്ള ജീവിതമാണു്.

                           പഴക്കമുള്ള ലാന്റ് റോവറിനുള്ളിലെ അസുഖകരമായ യാത്രയ്ക്കിടയില്‍
അയാളെ തന്നെ നോക്കിയിരുന്ന മാര്‍ത്ത ചോദിച്ചു.

                                  " ആരെക്കുറിച്ചാണു ആലോചിക്കുന്നത് ".
                                   "എന്റെ അമ്മയെക്കുറിച്ചാണു്. "
അയാളെ പിന്നെ ശല്യപ്പെടുത്താതെ മാര്‍ത്ത ഒരു ആഫ്രിക്കന്‍ ഗാനം പതിയെ പാടി. വൃക്ഷ
നിബിഡമായ ഒരു വളപ്പിനുള്ളില്‍ ആ വാഹനം ചെന്നു നിന്നു. മാര്‍ത്തയോടൊപ്പം അയാള്‍
വാഹനത്തില്‍ നിന്നുമിറങ്ങി. മുത്തശ്ശി കഥകളിലെ കരിങ്കല്‍ കൊട്ടാരങ്ങളെ അനുസ്മരിപ്പി
ക്കുന്ന ബഹുനില മന്ദിരത്തിലേക്കുള്ള ചരല്‍ക്കല്ലുകള്‍ പാകിയ വഴിത്താരയിലൂടെ അയാള്‍
മാര്‍ത്തയെ അനുഗമിച്ചു. വിജനവും തീര്‍ത്തും മൂകവുമായ അന്തരീക്ഷം അയാള്‍ക്ക് ആപത്തി
ന്റെ മുന്നറിയിപ്പുകളായി. കെട്ടിടത്തിലെത്താന്‍ ഇനിയും ദൂരമുണ്ട്. ഇടയ്ക്കിടെ മാര്‍ത്ത അയാളെ തിരിഞ്ഞു നോക്കി.വീണ്ടുമതാവര്‍ത്തിക്കപ്പെട്ടപ്പോള്‍ അയാള്‍ ചോദിച്ചു. "എന്താ എന്റെ കൂടെ
വേറെ ആരെങ്കിലുമുണ്ടോ?" . മാര്‍ത്ത അതിനുത്തരം പറയാതെ അല്പ സമയം പുറം തിരിഞ്ഞു
നടന്നു കൊണ്ട് സംശയ ദൃഷ്ടിയോടെ അയാളുടെ ചുറ്റും പരതി നോക്കി. പിന്നെ മുഖം വക്രിപ്പിച്ചു കൊണ്ട് തിരിഞ്ഞ് നടന്നു.

                           ശവപ്പറമ്പിനെ ഓര്‍മ്മപ്പെടുത്തുന്ന വിശാലമായ ഹാളിലെ തടി കൊണ്ടു
തീര്‍ത്ത സോഫയിലിരുന്നു ദയയകന്ന കണ്ണുകളോടെ അയാള്‍ ചുറ്റും നോക്കി. അയാളെയ
വിടെയിരുത്തി മാര്‍ത്ത അകത്തേക്കു  പോയിരിക്കുകയാണു്. മുറിക്കു വലതു വശത്തെ ചുമ
രിനോടു  ചേര്‍ത്തു സ്ഥാപിച്ചിരിക്കുന്ന വലിപ്പമേറിയ ഷെല്‍ഫില്‍ നിറയെ വിവിധങ്ങളായ
വൂഡൂ സാമഗ്രഹികളും സാധനങ്ങളും നിരത്തി വെച്ചിരിക്കുന്നു. വിവിധങ്ങളായ ആഭിചാര ക്രിയകള്‍ക്കുള്ള വൂഡു ഡോളുകളും സ്പിരിറ്റിനെ വിളിച്ചു വരുത്താനുള്ള സാധനങ്ങളും അയാള്‍
കണ്ടു. വാദേ ദേവിസ് എന്ന വൂഡൂ പരിപാവന ഗ്രന്ഥം നേരെയുള്ള ചുമരിന്റെ  മദ്ധ്യ ഭാഗ
ത്തായി ഓരാള്‍ പൊക്കത്തിലുറപ്പിച്ചിരിക്കുന്നതടിയില്‍ തീര്‍ത്ത സ്റ്റാന്‍ഡില്‍ വെച്ചിരിക്കുന്നു.
അതിനു താഴെകറുത്ത മഷി കൊണ്ടു് ലവ്, ഹപ്പിനെസ്സ് , ജസ്റ്റിസ് , വെല്‍ത്ത് , റിവഞ്ച് എന്നെഴുതിയിരിക്കുന്നു.അവയ്ക്ക് ഏറ്റവും മുകളിലായി വികൃത രൂപത്തിലുള്ള ഒരു ഭീകര
സത്വത്തിന്റെ ചിത്രം  തൂക്കിയിട്ടിരിക്കുന്നു. ഉത്പതൃഷ്ണതയോടെ അയാളാ ചിത്രത്തെ സൂ
ക്ഷിച്ചു നോക്കി.ആ സമയത്ത്  അകത്തെ മുറിയില്‍ മാര്‍ത്തയും പരിവാരങ്ങളും തമ്മിലുള്ള
സംവാദം മുറുകി."ഓര്‍ത്തു നോക്കൂ പ്രിസ്റ്റസ് അയാളുടെ കൂടെ കണ്ട സ്പിരിറ്റിനെ. ചിലപ്പോള്‍
അദൃശ്യ ശക്തികളുടെ ഒരു നിര തന്നെ അയാളെ അനുഗമിക്കുന്നുണ്ടാവും. അസാധാരണവും ,
ആപത്ക്കരങ്ങളുമായ ഉദ്ദേശങ്ങളും അയാള്‍ക്കുണ്ടായിരിക്കും. വെറും മാറ്റുരയ്ക്കലിനല്ല അയാളുടെ
വരവ്. അതു കൊണ്ടു്".... . കിതപ്പകറ്റാന്‍ അയാള്‍ ശ്രമിക്കുന്നതിനിടയില്‍ മാര്‍ത്താ ചോദിച്ചു.
                                "അതു കൊണ്ടു് ? "
                              "നമുക്കയാളെ ഉടന്‍ തന്നെ പറഞ്ഞു വിടാം ."
മറ്റു പരിചാരകരും അതു സമ്മതിച്ചു കൊണ്ട് തലയാട്ടി. ഒരുത്തി പറഞ്ഞു. "ജാലകത്തിലൂടെ
ഞാന്‍ അയാളെ കണ്ടതാണു്. അയാള്‍ ഇരയല്ല പ്രിസ്റ്റസ് ഒന്നാന്തരം വേട്ടക്കാരനാണു്. അ
യാള്‍ ഭൃത്യനുമല്ല കരുത്തുള്ള യജമാനനാണു്." "അല്പം ക്ഷമിക്കൂ. ഞാനൊന്നു കണക്കു കൂട്ടട്ടെ".
  ആ ,രൂപം . മഞ്ഞു പോലെ അയാള്‍ക്കു മുന്നില്‍ . തോന്നലാണോ?. അഴിച്ചിട്ട സമൃദ്ധമായ
തലമുടി ഉണ്ടായിരുന്നോ? ഹേ വൂഡൂ സങ്കേതത്തിലസംഭവ്യമായതാണത്. തന്റെ തോന്നലി
നെ പരിഹസിച്ചു കൊണ്ട് മാര്‍ത്താ അതു വേണ്ടാ കളി ആരംഭിക്കാമെന്നു പറഞ്ഞു തീരുന്ന
തിനിടയില്‍ പ്രധാന ഹാളില്‍ എന്തോ വീണു തകര്‍ന്ന ശബ്ദമുയര്‍ന്നു.എന്തെക്കേയോ വീഴുന്ന
ശബ്ജം വീണ്ടും,വീണ്ടുമുയരുന്നു. മാര്‍ത്തയും പരിവാരങ്ങളും ഹാളിലേയ്ക്കോടി.

                         വര്‍ഷങ്ങള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ചുമരില്‍ സ്ഥാപിച്ചിരുന്ന ചിത്രം താഴെ
തകര്‍ന്നു കിടക്കുന്നതു കണ്ട്  മാര്‍ത്ത അനിയന്ത്രിതമായി വിലപിച്ചു പോയി. എന്തു ചെയ്യ
ണമെന്നറിയാതെ പരിചാരകര്‍ പരിഭ്രമിച്ചു. മാസ് ഹിപ്നോടൈസിന്റെ പാരമ്യത്തിലായി
രുന്നു അയാളപ്പോള്‍ . ചുറ്റും തകര്‍ന്നുകിടക്കുന്ന  വൂഡൂ സാമഗ്രഹികള്‍ ബ്ലാക് മാജിക് സാധ
നങ്ങള്‍ . കണ്ണീരോടെ മാര്‍ത്ത അയാളോടു കൈകള്‍ കൂപ്പി യാചിച്ചു. "വിട്ടേയ്ക്കൂ ഞങ്ങളെ ".
അതിനിടയില്‍ ആഭിചാര പ്രവൃത്തിയിലെ ഏറ്റവും കടുത്ത പ്രയോഗത്തിനു ആ സന്ദിഗ്ദവ
സ്ഥയിലും ആ വൂഡൂ പ്രിസ്റ്റസ് തുനിഞ്ഞു. മുഖമടിച്ചു നിലത്തു വീണു പോയി മാര്‍ത്ത. സ്തബ്ധ
രായി അതു നോക്കി നില്ക്കാനേ മറ്റുള്ളവര്‍ക്കായുള്ളു.പൊട്ടിക്കരഞ്ഞു കൊണ്ട് അയാളുടെ
കാല്ക്കല്‍ വീണു ദയയ്ക്കായി കേണു മാര്‍ത്ത.

                     ഉടമ്പടികളില്ലാത്ത ഏറ്റുമുട്ടലിന്റെ വിജയ പരിസാമാപ്തിയുടെ ഓജസ്സുറ്റ
ഓര്‍മ്മകള്‍ക്കൊടുവില്‍  അയാള്‍ മന്ത്രവാദിനിയെ തീക്ഷ്ണതയോടെ നോക്കി.


                                            








Saturday, August 13, 2011

രിതേബന്‍ന്തലയിലെ മന്ത്രവാദിനി - 5

   ഗൂഢാര്‍ത്ഥങ്ങളുടെ അഭേദ്യമായ സമസ്യയായിരുന്നു മന്ത്രവാദിനിക്ക് അയാളുടെ ഊറി
യൂറിയുള്ള സ്മിതം. അസ്വസ്ഥതകളുടെ പരാഗ രേണുക്കളെ  തന്റെ അരികിലേക്കു ദുഷിച്ച
ചിരിയിലൂടെ ഈ തെരുവു മാന്ത്രികന്‍ വിനിമയം ചെയ്യുന്നു. മന്ത്രവാദിനി സ്വസ്ഥത വീണ്ടെ
ടുത്തു കൊണ്ടു അയാളോടു ചോദിച്ചു.
           "ചാറ്റിങ്ങിനു മുമ്പ് ഞാന്‍ എഴുതിയതൊക്കെ വായിക്കാമായിരുന്നില്ലേ" ?
          "വായിച്ചു ! ഭവതിയുടെ ആത്മപ്രകാശിത എഴുത്തുകളെല്ലാം. ആണിനെ പെണ്ണാക്കുന്ന
           വിരുതും പൂര്‍ണ്ണമായും അറിഞ്ഞു കഴിഞ്ഞു ഭവതിയുടെ ബ്ലോഗില്‍‍  നിന്നും".
           മന്ത്രവാദിനി തലയുയര്‍ത്തിപിടിച്ചു രൂക്ഷമായി അയാളെ നോക്കി. അയാള്‍ സംഭാ
ഷണം തുടര്‍ന്നു.
          1'ഡ്രുവപക്ഷി' പുറത്തിറക്കിയ ഭവതിയുടെ പ്രഥമ പുസ്തകം  എന്റെ കൈവശമുണ്ട്.
ഇംഗ്ലണ്ടിലെ ഫിഫ്റ്റി ബര്‍ക്കിലി സ്ക്ക്വയറെന്ന ഹോന്റണ്ട്  ഹൌസ്   സന്ദര്‍ശിക്കുമ്പോള്‍ ഒരു മെക്സിക്കന്‍ 2 വൂഡൂ ആചാരക്കാരന്‍ അയാളുടെ ഉപഹാരമായി ഏല്പിച്ചതാണ്.
            "നല്ല സ്ഥലവും നല്ല ആളും". അതയാള്‍ ആരോടെന്നില്ലാതെയാണ് പറഞ്ഞത്.മന്ത്ര
വാദിനി പെട്ടെന്നു് എഴുന്നേറ്റു അകത്തേക്കു പോയി.തന്റെ ഉള്ളിലൊതുക്കി വെച്ച സ്നേഹം അണമുറിഞ്ഞൊഴുകുമോയെന്നു സ്റ്റെഫാനിയുടെ പണി പൂര്‍ത്തിയായി വരുന്ന വില്ലയില്‍
വെച്ച് ഭയപ്പെട്ടതിനെക്കുറിച്ചു് അയാളപ്പോള്‍ ഓര്‍ത്തു പോയി. പിന്നെ, നല്ല മനുഷ്യന്‍ , നല്ല മനുഷ്യന്‍ എന്നവള്‍ തന്നെ പരിചയപ്പെടുത്തി കൊണ്ട് ബെല്‍ഗ്രാനോ യൂണിവേഴ്സിറ്റിയിലെ അപ്ലൈഡ് ആര്‍ട്ട് ഹാളിലെ നിറഞ്ഞ സദസ്സിനു മുമ്പാകെ തന്നെക്കുറിച്ചു പറയുമ്പോള്‍ മറ്റാര്‍
ക്കും കേള്‍ക്കാനാകാതെ പോയ അവളുടെ തേങ്ങലുകള്‍ തന്നെ ആകെ ഉലച്ചതും .
    മന്ത്രവാദിനി തിരികെയെത്തി. കൈയ്യിലുണ്ടായിരുന്ന ട്രേ അവര്‍ റ്റീപ്പോയുടെ മുകളില്‍
വെച്ചു.ബ്ലൂ ലേബലിന്റെയും റെഡ് വൈനിന്റെയും ഓരോ ബോട്ടിലുകളും മനോഹരങ്ങളായ
രണ്ടു മദ്യ  ചക്ഷകങ്ങളും കോള്‍ഡ് വാട്ടറിന്റെ പെറ്റ് ബോട്ടിലും,ഒരു ലായിറ്ററും, ഒപ്പം
കാര്‍ണിവല്‍ ക്രൂസ് ലൈനില്‍ ലഭിക്കുന്ന പ്ലെയിങ്ങ് കാര്‍ഡ്സ് ഒരു കവറും ഉണ്ടായിരുന്നു മന്ത്രവാദിനി കൊണ്ടു വെച്ച ട്രേയില്‍ . ചീട്ടു കവറിന്റെ പുറത്ത് എക്റ്റസി എന്ന വിനോദസ
ഞ്ചാര കപ്പലിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.
           " നിങ്ങളീ സമയം എന്റെ അതിഥിയാണു് ". മന്ത്രവാദിനി ബ്ലൂ ലേബലിന്റെ ക്യാപ്പ്
തുറന്നു ചതുരക്കളങ്ങളുയര്‍ന്നു നില്ക്കുന്ന കട്ടി കൂടിയ ആകര്‍ഷകമായ കണ്ണാടി ചക്ഷക
ത്തില്‍  അളവു കൃത്യനമാക്കി മദ്യം പകര്‍ന്നു.പെറ്റ് ബോട്ടില്‍ തുറന്നു തണുത്ത വെള്ളം
മദ്യഗ്ലാസ്സിലൊഴിക്കാന്‍ മന്ത്രവാദിനി  തുനിഞ്ഞപ്പോള്‍ നോ, നോ എന്നു തടഞ്ഞു കൊണ്ട
യാള്‍ പറഞ്ഞു.
         "സംശുദ്ധ ഗോത്രത്തിന്റെ സ്വത്വം തകര്‍ത്ത അധിനിവേശക്കാരുടെ കടന്നു കയറ്റ
          മാണു് ഈ പ്രവൃത്തി".
        "ഭ്രാന്തു പുലമ്പാതെ കാര്യം വ്യക്തമാക്കൂ".
        "ഇതല്ല ട്രഡിഷന്‍ . ജലരഹിതമായിട്ടായിരിക്കണം ഇതിന്റെ അന്തരംഗ പ്രവേശനം.
ചുവന്ന വൈനിന്റെ ബ്രാന്‍ഡ് അംബാസഡറിനു ഇതറിയില്ലായിരിക്കാം. ഡോണ്ട് മൈന്‍ഡ് ".
"സീ, ചില കാര്യങ്ങള്‍ പറഞ്ഞോട്ടേ. കേള്‍ക്കാനിഷ്ടമല്ലായിരിക്കാം . എന്നാല്‍ നിങ്ങള്‍ കേട്ടു
കൊണ്ടേയിരിക്കും.  ചകിത ചിന്തകളുടെ ആജ്ഞാനുവര്‍ത്തിയായ നിങ്ങളുടെ മധുപാനത്തി
ന്റെയും,ധൂമപാനത്തിന്റെയും, ഡേറ്റിംഗിന്റെയും വീരകഥകള്‍ വിഢ്ഢികള്‍ക്കു പോലും അവി
ശ്വാസനീയമാണ്.ലൈംഗീകതയെക്കുറിച്ചുള്ള ഭവതിയുടെയും ഈ ചെറുപ്പക്കാരുടെയുംനില
പാടുകളും ചിന്താഗതിയും താത്പര്യങ്ങളും ഛിന്നഭിന്നമാണു്. അവയെ കൂട്ടി ച്ചേര്‍ത്തു വെച്ചു
നോക്കൂ. പ്രണയമാണ് ലൈംഗീകതയുടെ ഉറവ. പ്രണയരഹിത രതി മനുഷ്യ ശരീരത്തില്‍
നടക്കുന്നഭീകരപ്രവര്‍ത്തനം മാത്രമാണു്. അത്തരം ഒരു ഭീകര പ്രവര്‍ത്തനത്തിനു ഭവതി
തീര്‍ത്തും അശക്തയാണ്. പിന്നെ നിങ്ങളുടെ പോസ്റ്റുകള്‍ . എന്റെ സുഹൃത്ത് ശ്യാം നന്ദനെ
പ്പോലെയുള്ളവരുടെ അനുഭവങ്ങള്‍ എല്ലാം വെറും മായിക വിഭ്രാന്തികള്‍ മാത്രം. എനിക്കു ഭവതിയുടെ പോസ്റ്റുകളെല്ലാം വെറും കോമിക്കുകള്‍ മാത്രമാണ് ".
പ്രശാന്തമായ ഭാവത്തിലാണെങ്കിലും കൊടുങ്കാറ്റിന്റെ ഗാംഭീര്യം അയാളുടെവാക്കുകള്‍ക്കു
ണ്ടായിരുന്നു.അനിതരസാധാരണമായ ഒരു സ്വയം സമര്‍പ്പണത്തിലൂടെ താനിതെല്ലാമെ
ങ്ങിനെ കേട്ടു കൊണ്ടിരുന്നുവെന്ന സന്ദിഗ്ധാവസ്ഥ മറികടന്നു് ഊര്‍ജ്ജസ്വലതയോടെ
മന്ത്രവാദിനി പ്രതികരിച്ചു." ഞാന്‍ നേരത്തെ സൂചിപ്പിച്ചതല്ലേ ഹേ തെരുവു മാന്ത്രികാ,
ഇതു തികച്ചും വിഭിന്നമായ ഇടമാണെന്നു്. അതിപ്പോള്‍ തന്നെ ബോദ്ധ്യപ്പെടുത്താം".
അവര്‍ട്രേയില്‍ നിന്നും ചീട്ടു കുത്തെടുത്ത് ഷഫിള്‍ ചെയ്ത് അയാളുടെ നേരെ നീട്ടികൊണ്ടു
പറഞ്ഞു.
                       " ടേക്ക് ഒന്‍ കാര്‍ഡ് മാന്‍ ".
അയാള്‍ ചീട്ടു കുത്ത് സാവകാശം മറിച്ചു നോക്കി ഒരു ചീട്ടു വലിച്ചെടുത്തു. "ഏതാണെന്നു
നോക്കിയതിനു ശേഷം കത്തിച്ചു കളയൂ" . മന്ത്രവാദിനി ലായിറ്റര്‍ അയാളുടെ നേരെ നീട്ടി.
ചുമപ്പും പച്ചയും ജ്വാലകളോടെ ആ ചീട്ട് മാര്‍ബിള്‍ തറയില്‍ കിടന്നു കത്തിച്ചമ്പലായി.

    മന്ത്രവാദിനി ചീട്ടു കുത്ത് തുടരെ ഷഫിള്‍ ചെയ്തതിനു ശേഷം ഓരോന്നായി മറിച്ചു നോ
ക്കുവാന്‍ തുടങ്ങി. അവരുടെ മുഖം വിവര്‍ണ്ണമാകുന്നതു അയാള്‍ കൌതുകപൂര്‍വ്വം നോ
ക്കിയിരുന്നു.പെട്ടെന്നു ക്ഷുഭിതയായി മന്ത്രവാദിനി അയാളോടു പറഞ്ഞു.

                        "ഡൈമണ്‍ ഏയ്സാണു് താങ്കള്‍ നോക്കിയ ചീട്ട് ".

                       "അങ്ങനെ പറഞ്ഞാല്‍ പോരാ എവിഡന്‍സ് വേണം. അയാള്‍ പറഞ്ഞു ".
     
                       "എന്തെവിഡെന്‍സ് ". മന്ത്രവാദിനി അസ്വസ്ഥതയോടെ ചീട്ടുകള്‍ വീണ്ടും
മറിച്ചു നോക്കുവാന്‍ തുടങ്ങി.  ഹൃദയ വിവശതയ്ക്കാക്കം കൂട്ടുന്ന അയാളുടെ ചിരി കെട്ടഴിച്ചു
വിട്ട സംഭ്രാന്തിക്കിടയില്‍ അവിടെ നോക്കൂവെന്നു പറഞ്ഞ് അയാള്‍ തന്റെ ഉദരത്തിനു
താഴെകൈ ചൂണ്ടുന്നത് മന്ത്രവാദിനി കണ്ടു. നാഭീ സമീപത്തില്‍ മിനുസമുള്ള കട്ടികടലാ
സിന്റെ സ്പര്‍ശം അവരറിഞ്ഞു.ഇതു പോലൊരു വിഹ്വലവസ്ഥയില്‍ കെനിയന്‍ ബ്ലാക്
മാജിക്കുകാരിയുടെ മുഖ വൈവശ്യത അയാളുടെ മുന്നില്‍ തെളിഞ്ഞു.

           പരമദയനീയമായിരുന്നു ആ വൂഡൂ മാന്ത്രികയുടെ അവസ്ഥ. ആഭിചാരവൃത്തിയു
ടെ പരമകാഷ്ടയിലെ അവസാന ആയുധവും മുനയൊടിഞ്ഞു പോയ ദശാസന്ധിയില്‍
അയാളുടെകാല്ക്കല്‍ വീണു് പൊട്ടിക്കരഞ്ഞു പോയി മാര്‍ത്താ എന്ന കെനിയന്‍ ബ്ളാക്ക്
മാജിക്കുകാരി.
    കെനിയയിലെ മൊമ്പസാ പട്ടണത്തിലെ തടിച്ചു കൂടിയ ആള്‍ക്കൂട്ടം അയാളുടെ ഇന്ദ്ര
ജാലത്തിന്റെ വൈവിദ്ധ്യതയില്‍ സ്തബ്ധരായി നില്ക്കുകയാണു്. അല്പം അകലെ മാറി നിന്നു
കൊണ്ട് മാര്‍ത്താ എന്ന വൂഡൂ പ്രിസ്റ്റെസ്  അതെല്ലാം നോക്കി കണ്ടു. ഒരു പൂവന്‍ കോഴിയെ
കൈകളില്‍ ചേര്‍ത്തു പിടിച്ചു അവിടെ നില്ക്കുകയായിരുന്ന മദ്ധ്യ വയസ്ക്കയെ അയാള്‍
അരികിലേക്കു വിളിച്ചു. അവരുടെ കൈയ്യില്‍ നിന്നും കോഴിയെ വാങ്ങി അതിന്റെ കഴുത്തില്‍
വലതു കൈപ്പത്തി കൊണ്ടായാള്‍ വലയം തീര്‍ത്തൂ. പെട്ടെന്നു് അയാള്‍  വലതു മുകളിലേയ്ക്കു
യര്‍ത്തി. അയാളുടെ വലതു കൈപ്പത്തിയ്ക്കുള്ളില്‍ കോഴിയുടെ തല നെഞ്ചോടു ചേര്‍ത്തു വെച്ചിരിക്കുന്ന ഇടതുകൈയ്യില്‍ കോഴിയുടെ ഉടല്‍. കോഴിയുടെ ഉടമസ്ഥ അയാളെ ചീത്ത
വിളിച്ചു കൊണ്ട് വാവിട്ടു നിലവിളിച്ചു. ചുറ്റും കൂടി നിന്നവര്‍ ഉറക്കെ നിലവിളിക്കുകയോ
കൈയ്യടിക്കുകയോ ചാടിത്തുള്ളുകയോ ചെയ്തു. പെട്ടെന്നു് അയാള്‍ കോഴിയുടെ തല അ
തിന്റെ കഴുത്തിനോടു ചേര്‍ത്തു വെച്ചു. കോഴി ചിറകടിച്ചു ശബ്ദിച്ചു. ജനാവലി ഹര്‍ഷാര
വങ്ങളോടെ അയാളെ അനുമോദിച്ചു. കോഴിയുടെ ഉടമസ്ഥ നിറകണ്ണുകളോടെ ചീത്ത
വിളിച്ചതിനു അയാളോടു മാപ്പു പറഞ്ഞു. ഇതിനിടയില്‍ മാര്‍ത്താ അയാളുടെ അടുത്തേക്കു
ചെന്നു പറഞ്ഞു.
              " ഹേ കൊച്ചു മാന്ത്രികാ.കൊള്ളാം ഈ ചെപ്പടി വിദ്യ . തന്നെപ്പോലെ ഒരാളെ
ഞാന്‍ തേടി നടക്കുയാണു്. മുട്ടി നോക്കുന്നോ എന്നോടു് ".
              "അതിനെന്താ. ഒരു വിരോധവുമില്ല". അയാള്‍ പെട്ടെന്നു തന്നെ മറുപടിയും
പറഞ്ഞു.
അവിടെ കൂടി നിന്നവരില്‍ പലരും അരുതെന്നു അയാളോടു പറഞ്ഞു.  "പോ ശപ്പന്മാരെ,
വങ്കന്മാരെ" എന്നു അവരെ ഒന്നടങ്കം ആട്ടി മാര്‍ത്താ മുന്നോട്ടു നടന്നു. ജനക്കൂട്ടത്തിന്റെ
വിലക്കുകളവഗണിച്ചു കൊണ്ടായാള്‍ മാര്‍ത്തായെ അനുഗമിച്ചു. 

          1 ഒരു സാങ്കല്പിക പ്രസിദ്ധീകരണ ശാല 2 ആഫ്രിക്കയിലെയും അമേരിക്കന്‍ ഭൂണ്ഡത്തി
                                                                                ലെയും ബ്ളാക്ക് മാജിക്ക്









                        

Friday, August 12, 2011

രിതേബന്‍ന്തലയിലെ മന്ത്രവാദിനി - 4

                                   
               

               രിതേബന്‍ന്തലയിലെ മന്ത്രവാദിനി
                      അദ്ധ്യായം - നാലു്


വൈഷമ്യത്തോടെ മഞ്ഞിനെ കീറി മുറിക്കാന്‍ ഉദ്യമിക്കുകയാണ് സൂര്യ രശ്മികള്‍ . ഇട
യ്ക്കിടെ തെളിയുന്ന മഴവില്ലിന്റെ വര്‍ണ്ണപ്രപഞ്ചം. എന്നാല്‍ വെളിച്ചം തീരെയില്ല.  പകലിന്റെ
ഇരുട്ടിലൂടെ മാതാചാരുലതക്കു പിന്നാലെ കഠിന പരിശ്രമം നടത്തി അയാള്‍ നടന്നു.കഴിഞ്ഞ
രാത്രിയില്‍ മനുഷ്യ മനസ്സിന്റെ അളവറ്റ സിദ്ധികള്‍ ആ താപസ്വിയില്‍ നിന്നും അയാള്‍ക്കു
ഗ്രഹിക്കുവാന്‍ സാധിച്ചു. ഇന്ദ്രിയതീത ഞ്ജാനത്തിന്റെ കാണപ്പുറങ്ങള്‍ അയാളുടെ മുന്നില്‍
മലര്‍ക്കെ തുറക്കപ്പെട്ടു. കാലഹരണപ്പെട്ടതല്ല കാലാതീതമാണ് ഭരതീയ ദര്‍ശനങ്ങളെന്ന് അയാള്‍ക്കു ബോദ്ധ്യപ്പെട്ടു.ഞ്ജാനസിദ്ധിയൂടെ പൂര്‍ണ്ണിമയില്‍ അയാള്‍ മാതാ ചാരുലതയുടെ
കാല്പാദങ്ങളെ നമസ്ക്കരിച്ചു.എന്നാല്‍ ഈ സാംസ്ക്കാരിക സമ്പത്തിന്റെ നിരാകരണാവസ്ഥയും
അയാള്‍ക്കനുഭവപ്പെട്ടു. 'എന്നെവിടൂ ,എന്നെ വിടൂ 'എന്ന് മാതാ ചാരുലത ഉറക്കത്തില്‍ വിളി
ക്കുന്നതു കേട്ട് അയാള്‍ ഉണര്‍ന്നു. കിതപ്പോടെ മതാചാരുലത ശിലാഭിത്തിയില്‍ ചാരിയിരി
ക്കുന്നു.
                      "എന്താ അസൌകര്യമായോ?"
                     " ഹേയ് ഇല്ല. "
              "പതിമൂന്നു വയസ്സിന്റെ മദ്ധ്യം മുതല്‍ മിക്ക രാത്രികളിലും ഇതു പതിവാണ് ".
കരിമ്പിന്‍ പാടത്തിലുയര്‍ന്ന നിലവിളി. കിടക്കുമ്പോള്‍ അയാള്‍ ചോദിച്ചു പോയി
                     ." എത്ര പേര്‍ ?"
ഏക്,ദോ.തീന്‍ ,ചാര്‍ ,പാഞ്ച്, സാത്.....മാതാ ചാരുലത വിരലുകളോരോന്നായി മടക്കി.
         
              " ഞാനിവിടം വരെയുള്ളു. ഈ വലതുഭാഗത്തെ കയറ്റം കയറി ഇറങ്ങുമ്പോള്‍
താങ്കള്‍ക്ക് സംഘത്തോടൊപ്പം ചേരാവുന്നതാണ് ". മാതാ ചാരുലത മുന്നോട്ടുള്ള
യാത്ര അവസാനിപ്പിച്ച് തിരിഞ്ഞു  നോക്കി അയാളോടു പറഞ്ഞു . അയാള്‍ യാത്ര ചോദിച്ചു.
"മംഗളം ഭവിക്കട്ടെ". മാതാ ചാരുലത ഇരു കൈകളുമുയര്‍ത്തി പറഞ്ഞു .

          " മം എന്താ ഇത് എന്റെ മാന്യ അതിഥിയെ ബോറടിപ്പിക്കുന്നോ ?"
വിശിഷ്ടങ്ങളായ അര്‍ജന്റീനിയന്‍ വിഭവങ്ങള്‍ തീന്‍ മേശയിലൊരുക്കി സ്വീകരണ മുറിയി
ലേക്ക് കടന്നു വന്ന സ്റ്റെഫാനി നിശ്ശബ്ദരായി ചിന്തയില്‍ മുഴുകി ഇരിക്കുന്ന അതിഥിയെയും
മാതാവിനെയും കണ്ട് അല്പം ശുണ്ഠിയോടെ  പറഞ്ഞു ."സോറി ഡിയര്‍ "മിസിസ്സ് ഗോണ്‍സാ
വാസ് മകളോടു ഖേദം പ്രകടിപ്പിച്ചു." ഞാനും മറ്റൊരു ലോകത്തായിരുന്നു". അയാളും
പറഞ്ഞു . "വരൂ ഭക്ഷണം തയ്യാറായി. ദയവായി ഞങ്ങളുടെ ആതിഥേയത്വം സ്വീകരിക്കൂ".
സ്റ്റെഫാനി തല കുനിച്ച് കൈകള്‍ മുന്നോട്ടു നീട്ടി അയാളെ ക്ഷണിച്ചു.ഇരിപ്പിടത്തിലിരുന്നു്
അയാള്‍ തീന്‍ മേശയിലേക്ക് കണ്ണോടിച്ചു.
അര്‍ദ്ധ ചന്ദ്രകലാകൃതിയിലുള്ള, മാംസവും വെജിറ്റബിളും നിറച്ച എംപെനാദസ് എന്ന
വിശിഷ്ടമായ പേസ്ട്രി, വളരെ നേര്‍പ്പിച്ച് സ്ലൈസ് ചെയ്ത അസാഡോ  എന്ന പേരിലുള്ള ,
ഗ്രില്‍ഡ് മീറ്റ് കുരുമുളകും വെളുത്തുള്ളിയുമുപയോഗിച്ച് മാരിനേറ്റഡ് ചെയ്തത്, കര്‍ബെനദാ
എന്ന സ്റ്റുയൂ, , ചിമിചുറി ഡിപ്പിങ്ങ് സോസ് കൂടാതെ പരമ്പരാഗതമായ ദാമജനാസ് എന്ന
റെഡ് വൈനും മേശപ്പുറത്ത് സ്റ്റെഫാനി ഒരുക്കിയിരിക്കുന്നു. വിശപ്പുള്ളതിനാല്‍ അയാള്‍
ഭഷണം നല്ലതു പോലെ കഴിച്ചു. സ്റ്റെഫാനി കൌതുകത്തോടെയും സംതൃപ്തിയോടെയും
അയാള്‍ ഭഷണം കഴിക്കുന്നത് നോക്കിയിരുന്നു. ഭഷണത്തിനു ശേഷം സ്വീകരണ മുറി
യില്‍ തിരികെ എത്തിയപ്പോഴാണ് സ്റ്റെഫാനി  താന്‍ പുതുതായി പണികഴിപ്പിക്കുന്ന വില്ല
യെക്കുറിച്ചു് അയാളോടു പറഞ്ഞത്.

        സ്റ്റെഫാനി ജാലകത്തിലൂടെ പുറത്തേക്കു ഉറ്റു നോക്കുകയാണ്. ഇളം നീല ഉടയാടക്കു
ള്ളില്‍ നിന്നും ലാറ്റിനമേരിക്കന്‍ താരുണ്യത്തിന്റെ നവ വസന്തം അയാള്‍ക്കനുഭവേദ്യമായി.
സ്റ്റെഫാനി സാധാരണയില്‍ കവിഞ്ഞു സുന്ദരിയാണെന്നു അയാള്‍ തിരിച്ചറിഞ്ഞു . സ്റ്റൊഫാനി
അയാളെ തിരിഞ്ഞു നോക്കി. അപ്പോളവളുടെ ഇളം റോസു നിമാര്‍ന്ന തുടുത്ത കീഴ് ചുണ്ടില്‍ ഹിമധവളിമയാര്‍ന്ന ദന്ത നിര അമരുന്നുണ്ടായിരുന്നു. അല്പസമയം കഴിഞ്ഞ് അവള്‍ പറഞ്ഞു . "അങ്ങേക്ക് പോകാന്‍ തിടുക്കമായി അല്ലേ" ? അയാള്‍ അതേ എന്നു തലയാട്ടി.

                   ബെല്‍ഗ്രാനോ യൂണിവേസു്സിറ്റിയിലെ സ്കൂള്‍ ഓഫ്  ഹ്യൂമാനിസ്റ്റിസിന്റെ പെര്‍
ഫോമിങ്ങ് ആര്‍ട്സ് വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ സ്റ്റൊഫാനി അയാളെ സദസ്സിനു
പരിചയപ്പെടുത്തി. അയാളുടെ മാന്ത്രിക സിദ്ധിയുടെ അത്ഭുത ലോകം അവള്‍ വാചാലമായി
അവതരിപ്പിച്ചു.എല്ലാം പറഞ്ഞു തീര്‍ന്നതിനു ശേഷം ഉറച്ച ശബ്ദത്തില്‍ അവള്‍ പറഞ്ഞു ."നല്ല
മനുഷ്യനാണിദ്ദേഹം വളരെ വളരെ നല്ല മനുഷ്യന്‍ ".
                  *        *                     *                 *                     *        * 
                 മന്ത്രവാദിനിയുടെ പിറുപിറുക്കലുകള്‍ ഉച്ചത്തിലായി." ലിസ് ബണിലെയും
ടെക്സാസിലേയും ബ്യുനെസ് അയേഴ്സിലെയും ടോക്കിയോയിലെയും തെരുവുകളില്‍ വായും
നോക്കി നടക്കുന്നവരെ കബളിപ്പിക്കുവാന്‍ കഴിയും ഇയാളുടെ സ്ടീറ്റ് മാജിക്കിന് എന്നാല്‍
അതിവിടെ വിലപ്പോവില്ല മനുഷ്യാ" . അതു കേട്ട് അയാള്‍ മന്ത്രവാദിനിയെ നോക്കി ഊറി
ചിരിച്ചു.








          

Wednesday, August 10, 2011

നോവല്‍ മൂന്നാം ഭാഗം

                   
           രിതേബന്‍ന്തലയിലെ മന്ത്രവാദിനി
                             

                                      അദ്ധ്യായം മൂന്നു്

                       ബിയസ്ട്രീസ് ഗോണ്‍സാല്‍വസ് ഭര്‍ത്താവിനെക്കുറിച്ചു പറഞ്ഞു തുടങ്ങിയ
പ്പോള്‍ ആവേശഭരിതയായി . അര്‍ജന്റീനയില്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരികെയെത്തിയ
ജനാധിപത്യ വ്യവസ്ഥിതിക്കു വേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ചവരില്‍ പ്രധാനിയായിരു
ന്നത്രേ ആല്‍ബര്‍ട്ടോ ഗോണ്‍ സാല്‍വസ് .പ്രക്ഷോഭം മൂര്‍ദ്ധന്യതയിലെത്തിയ ഒരു ദിനം
ബ്യൂനെസ് അയേഴ്സിലെ ജനകീയ റാലിയെ അഭിസംബോധന ചെയ്തു മടങ്ങുകയായിരുന്ന
ഗോണ്‍സാല്‍വാഴ്സിനെ കാണാതായി. നാലാം ദിവസം പരാന നദിക്കരയില്‍ മീന്‍ പിടുത്ത
ക്കാര്‍ അദ്ദേഹത്തിന്റെ ശവശരീരം കണ്ടെത്തുകയായിരുന്നു.
               ബിയസ്ട്രിസ്  ഗോണ്‍സാല്‍വാസ് ഈറന്‍ മിഴികളോടെ അയാളെ നോക്കി.
പിന്നെ കഴുത്തിലണിഞ്ഞ പ്ളാറ്റിനം മാലയുടെ അഗ്രത്തില്‍ കോര്‍ത്തിട്ടിരിക്കുന്ന കുരിശു
യര്‍ത്തി ചുണ്ടോടു ചേര്‍ത്തു വെച്ചു മുത്തി . "ഓ! ജീസസ്  റിയലി  അതൊരു മര്‍ഡറായി
രുന്നു" . അവര്‍ കരയാനാരംഭിച്ചെങ്കിലും പെട്ടെന്ന് സമചിത്തത വീണ്ടെടുത്ത മട്ടില്‍ അയാ
ളെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു .
                     
                അയാളെ അമ്മയുടെ മുന്നിലാക്കി അതിഥിക്ക് സവിശേഷപ്പെട്ട വിഭവങ്ങള്‍ കിച്ച
നില്‍ തയ്യാറാക്കുന്ന തിരക്കിലാണ് സ്റ്റെഫാനി. പചകത്തിരക്കിനിടയിലും അയാളെക്കുറിച്ച്
നിറുത്താതെ ഓരോന്നു മെയിഡിനു അവള്‍ വിശദീകരിച്ചു കൊടുത്തു .  ഇത് സ്റ്റെഫാനിയുടെ
കുടുംബ വീടാണു്  ജ്യേഷ്ടന്‍  അലോന്‍സയ്ക്കാണ് ഈ വീട്. തെട്ടടുത്തു തന്നെ അവള്‍ക്കു വേ
ണ്ടിയുള്ള ഇരു നില വില്ലയുടെ പണി പൂര്‍ത്തിയാകാറായിരിക്കുന്നു." പുതിയ വീട് പൂര്‍ത്തിയാ
യി കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിന്റെ കല്യാണമാണ്. നീ തന്നെ കണ്ടെത്തിക്കോ ".
ബിയാസ്ട്രീസ്  ഇടയ്ക്കിടെ അവളെ ഓര്‍മ്മപ്പെടുത്തും
"പറ്റിയ ആളെ കണ്ടെത്താനായില്ല , മം". അവളുടെ മറുപടി ഇവ്വിധമായിരുന്നു .
 "പറ്റിയ ആള്." സ്റ്റെഫാനി അല്പം ഉച്ചത്തില്‍ പറഞ്ഞു പോയി .
 " എന്തെങ്കിലും പറഞ്ഞോ " മെയിഡ് ചോദിച്ചു . സ്റ്റെഫാനി ഊറിചിരിച്ചു. എന്നിട്ടു പറഞ്ഞു .
   "ഹറിയപ്പ് ".
              അതീന്ദ്രിയ ജ്ഞാനത്തെക്കുറിച്ചുള്ള   സൂക്ഷ്മമായ അയാളുടെ വിവരണം അതീവ
ശ്രദ്ധയോടെ സ്റ്റെഫാനിയുടെ അമ്മ കേട്ടുകൊണ്ടിരുന്നു. ആത്മാവിന്റെ വേഗാതിവേഗ പ്ര
യാണവും പ്രപഞ്ച നിയമങ്ങളുടെ മേലുള്ള നിയന്ത്രണവും അവര്‍ക്ക് പുതിയ അറിവുകളായി. ബീയസ്ട്രീസ് ഗോണ്‍സാല്‍വസ്  ചോദിച്ചു ." ഹിമാലയത്തിലെ യോഗിമാരും യോഗിനിമാരും
രക്തമുറയുന്ന തണുപ്പിലും ബ്ലെയിസ്സര്‍ ധരിക്കാതെ ഓക്സിജന്‍ സിലിണ്ടറിന്റെ സഹായമില്ലാ
തെ കഴിയുന്നത് ഇതിനാലാണോ "?  " താങ്കള്‍ അവിടെ പോയിട്ടുണ്ടാകണം അവരെയെക്കെ
കണ്ടു മുട്ടിയും കാണും".

              ശിലകള്‍ ശിലകളെ പുണര്‍ന്നു കിടക്കുന്ന ഹിമാലയം . ചില മലമടക്കുകള്‍ ഊരു
ക്കളില്‍ കൈകള്‍ ചുറ്റി കിടക്കുന്ന ദമ്പതിമാരെ അനുസ്മരിപ്പിക്കുന്നു.അതയാളുടെ പ്രഥമഹി
മാലയ യാത്രയായിരുന്നു. വഴിതെറ്റി കൂടെ വന്നവരില്‍ നിന്നകന്നെങ്കിലും ഒട്ടും പരിഭ്രമിക്കാ
തെ അയാള്‍ ചുറ്റുപാടും ഹിമാന്ധത മാറ്റാനുപകരിക്കുന്ന കറുത്ത കണ്ണടയിലൂടെ വീക്ഷിച്ചു.
തണുത്ത കാറ്റ് ശക്തിയായി വീശുന്നുണ്ട്. ന്യൂനമൊന്നിനും താഴെക്കുള്ള ശൈത്യം.സര്‍വ്വാം
ഗം  മരവിക്കുകയാണ്. പ്രാണവായു തേടിയുള്ള ശ്വസേനേന്ദ്രിയങ്ങളുടെ രൂക്ഷ പരിശ്രമം .
അയാള്‍ , തൂവെള്ള മഞ്ഞിന്‍ കംബളം പുതച്ച , ആകാശത്തേക്കുയര്‍ന്നു പോകുന്ന പര്‍വ്വത
നിരയെ കണ്‍ചിമ്മാതെ നോക്കി നിന്നു, കാതുകളെ ചുഴറ്റിയെടുക്കാനെത്തുന്ന ശീതവാതത്തി
ന്റെ കാഠിന്യത്തിലും . ഇവിടെയല്ലായിരുന്നോ ഉമയുടെ  തപസ്സ്. ആദ്യ മഴത്തുള്ളി , അല്പ
മാത്ര മിഴിപ്പിലികളില്‍ തടഞ്ഞ് മൃദുലാധരങ്ങളെ തല്ലി ഘനമാറിടത്തിലുയര്‍ന്ന ഭാഗത്തു
വീണു പൊട്ടിച്ചിതറി  തൃദ്വിയ മടക്കുകളിലൂടെ വഴുതി നീങ്ങി അത്യന്തികമായി ഗൌരി  നാഭി
യിലെത്തിയതിവിടെയല്ലോ. ലക്ഷ്യം സ്ഥലം കാലം പിന്നിട്ടെത്തിയത് ആ,മഹാകവിയുടെ
മുന്നിലോ!തന്റെ കൈകള്‍ മുകുളം പോലെ നെഞ്ചോടു ചേര്‍ന്നുയര്‍ന്നു നില്ക്കുന്നത് അവ്യ
ക്തതാ ബോധത്തിലും അയാളറിഞ്ഞു .

                     " വഴി തെറ്റിയല്ലേ ?"
അയാള്‍ പിന്തിരിഞ്ഞു നോക്കി. കാവി വസ്ത്രത്തിനുള്ളില്‍ ജഢ പിടിച്ച നിബിഡ മുടിയുമായി
ചൈതന്യം പ്രവഹിക്കുന്ന കണ്ണുകളോടെ ഒരു സന്യാസിനി.
             
               "ഇത് യാത്ര പഥമല്ല . അതിനാല്‍ സന്ദര്‍ശകരാരും ഇവിടെ വരാറില്ല . ഏതായാ
ലും ഈ അന്തരീക്ഷത്തില്‍ അധിക നേരം തങ്ങേണ്ട. വരൂ .അവര്‍ നടന്നു പോകുന്ന വഴി
യേ യാതൊന്നുമുരിയാടാതെ കാലനിയോഗം പോലെ അയാള്‍ അനുഗമിച്ചു.ഒരാള്‍ക്കു മാത്രം
കഷ്ടിച്ചു്  തലമുട്ടാതെ കയറാവുന്ന ഗുഹാ സമാനമായ ശിലാ വിടവിലേക്ക് ആ യോഗിനിയുടെ
പിന്നാലെ അയാളും കയറി .  "കണ്ണാടിക്കൂട്ടിലെ മഞ്ഞു കട്ടകള്‍ക്കിടയില്‍  ജീവനും മൃത്യുവിനു
മിടയില്‍ ദിവസങ്ങള്‍ പിന്നിട്ട ഇന്ദ്രജാലക്കാരന്‍ ഈ സന്നാഹത്തിലാണോ ? "

അപ്പോളാണ്  ആ സന്യാനിനിയെ അയാള്‍ ശരിക്കും ശ്രദ്ധിച്ചത്.  ദേഹമാകെ മൂടിപ്പുതച്ച
ഒരൊറ്റ വസ്ത്രമാണ് അവരുടെ വേഷം.സ്വെറ്ററില്ല. കമ്പിളിപ്പുതപ്പില്ല. കട്ടി കൂടിയ സോക്സില്ല.
വെറുമൊരു മേലാവരണം മാത്രം. താനാണെങ്കിലോ എല്ലാ സന്ദര്‍ശകരെയും പോലെ നാലു
മടക്കുള്ള അതീവ കട്ടിയുള്ള കമ്പിളി വസ്ത്രമാണ് ധരിച്ചിരിക്കുന്നത് .അതിനുള്ളിലായി കോട്ടണ്‍
ബനിയനുമുണ്ട്. കാലുകളില്‍ മൂന്നു ജോഡി കമ്പിളി സോക്സും അതിനു മുകളില്‍ കോട്ടണ്‍ സോ
ക്സും ലെതര്‍ കൈയ്യുറയും . പോരാത്തതിനു വിന്‍ഡ് പ്രൂഫ് ജാക്കറ്റും. അത്ഭുതത്തോടെ അയാള്‍
യോഗിനിയെ നോക്കി . അതിലേറെ അത്ഭുതത്തോടെ അയാള്‍ ആരാഞ്ഞു ".എങ്ങനെ അറി
ഞ്ഞു എന്നെ ക്കുറിച്ച് ".
                   
             " ഈ ഹിമാലയത്തിനറിയാന്‍ പാടില്ലാത്ത ലോക വൃത്താന്തമുണ്ടോ "?  മൃദുവെങ്കിലും
അവരുടെ ശബ്ദമപ്പോള്‍ ഉറച്ചതായിരുന്നു.  പിന്നെ അതേക്കുറിച്ചായാളെന്നും ചോദിച്ചില്ല .

        അന്നവിടെ തങ്ങി നേരം പുലര്‍ന്നിട്ടു പോകാനെ ഇനി കഴിയുള്ളുവെന്ന സന്യാസിനി
യുടെ നിര്‍ദ്ദേശം മാനിക്കാനെ അയാള്‍ക്കു കഴിയുമായിരുന്നുള്ളു. മാതാ ചാരുലത അങ്ങനെ
യാണു് ഇപ്പോഴവര്‍ അറിയപ്പെടുന്നത്.  താഴ്വാരത്തിലാണ്  ആശ്രമം . ധ്യാനത്തിനായി
ഇവിടെ സാധാരണ വരാറുള്ളതാണ്.
      പൂര്‍വ്വാശ്രമത്തില്‍ മാതാ ചാരുലത പായല്‍ അഗര്‍വാളായിരുന്നു. മദ്ധ്യ പ്രദേശിലെ
ഭര്‍വാനി ജില്ലയിലെ ഒരു ഗ്രമത്തിലെ നാടന്‍ ബാലിക. വീട്ടു ജോലിക്ക് നിഷ്ക്കര്‍ഷയോടെ
അമ്മയെ സഹായിച്ച് പഠിക്കാന്‍ മിടുക്കിയായ അവള്‍ കരിമ്പിന്‍തോട്ടങ്ങള്‍ പിന്നിട്ട് മൈ
ലുകള്‍ക്കകലെയുള്ള സ്കൂളിലേക്ക് ഒറ്റക്കു കാല്‍നടയായി പോകും .ആ , ഗ്രാമത്തിലെ മറ്റു പെണ്‍കുട്ടികളെ വീട്ടുകാര്‍ സ്കൂളിലയക്കാത്തതിനാലാണ് പായലിന് ഒറ്റക്ക് കരിമ്പിന്‍  തോ
ട്ടങ്ങള്‍ക്കരികിലൂടെ സ്കൂളിലേക്ക് പോകേണ്ടി വന്നത്.അച്ഛനും അമ്മയ്ക്കും പായലിനെ ഡോക്ട
റാക്കാനായിരുന്നു ആഗ്രഹം. ഒരു ദിവസം സ്കൂളിലേക്ക് കരിമ്പിന്‍ തോട്ടങ്ങള്‍ക്കരികിലൂടെ പോകുകയായിരുന്ന അവള്‍ ഭയന്നു നിലവിളിച്ചു .  പിന്നെ കരി മ്പിന്‍ തോട്ടത്തിനുള്ളില്‍
നിന്നും  അവളുടെ അലറിക്കരച്ചിലുയര്‍ന്നു.പിന്നെ അതു് തേങ്ങലുകളായി നേര്‍ത്തു, നേര്‍ത്തു
അവസാനിച്ചു .

     " ഇന്നു വരെ എന്റെ പൂര്‍വ്വാശ്രമം ഞാന്‍ ഇതുവരെ ആരെയും ബോദ്ധ്യപ്പെടുത്തിയി
ട്ടില്ല . എന്നാല്‍ ഇന്നതു വേണ്ടി വന്നു. ഒരു പക്ഷേ ഇതു കേള്‍ക്കാനായിരിക്കണം വഴി
തെറ്റി താങ്കളിവിടെ എത്തപ്പെട്ടത് ".അയാള്‍ അലക്ഷ്യമായി തലയാട്ടി  മണ്‍ ചെരാതിന്റെ
അവ്യക്ത പ്രകാശത്തില്‍ കറുത്ത പാറയിലേക്കു കണ്ണുകളോടിച്ചു. മാതാ ചാരുലത സംസാര
മദ്ധ്യേ അമ്മയോടുള്ള ഇഷ്ടം പല ആവര്‍ത്തി സൂചിപ്പിച്ചതു്  പെട്ടെന്ന് അയാളെ മൂകമാക്കി.

     അമ്മ ആശുപത്രികിടക്കയില്‍  . പനങ്കുല പോലെയുള്ളതല മുടി  പാടെ വെട്ടി മാറ്റിയിരി
ക്കുന്നു . പതിനാലു വയസ്സു മാത്രം പ്രായമുള്ള കുട്ടിയായി അയാള്‍ അമ്മയുടെ കിടക്കയ്ക്കരികി
ലിരുന്നു .അമ്മയുടെ മെലിഞ്ഞു നീണ്ട വിളറി വെളുത്ത വിരലുകള്‍ തന്റെ കവിളുകളില്‍
മൃദുവായി ഉരസി. അമ്മ പറഞ്ഞു
          " ഇന്നാണ് ഓപ്പറേഷന്‍ . ഞാന്‍ തിരികെ വരും. എന്റെ മോന്‍ ഒട്ടും വിഷമിക്കരുത്.
എന്നാല്‍ ചിലപ്പോള്‍ അതും സംഭവിക്കാം . മസ്തിഷ്ക്കത്തിന്റെ പ്രഹേളികക്കു മുമ്പില്‍ മനു
ഷ്യന്റെ മേധാ ശക്തി ദുര്‍ബ്ബലമാകാറുണ്ട് . അങ്ങനെ വന്നാല്‍ ന്റെ കുട്ടി അച്ഛനും അമ്മയു
മില്ലാത്ത അനാ ഥനാണെന്നു ഒരിക്കലും കരുതരുത് . നിന്റെ മനസ്സിനെ ബലപ്പെടുത്തു".
നിന്റെ മനസ്സ് നിന്നെ സനാഥനാക്കും. അതു പറഞ്ഞു കഴിഞ്ഞ് പ്രതീക്ഷയോടെ അമ്മ
ഉറ്റു നോക്കുന്നത് ഒഴുകിയിറങ്ങുന്ന കണ്ണുനീരിന്റെ സുതാര്യതയിലൂടെ ബാലനായ താന്‍
കണ്ടു . സ്ട്രെച്ചറില്‍ കിടക്കുമ്പോഴും അമ്മയുടെ കണ്ണുകള്‍ തന്നെ പ്രതീക്ഷയോടെ ഉറ്റു നോ
ക്കുന്നു.
  മനസ്സിനെ ബലപ്പെടുത്തണം. കഴിയുമോ?
     പതിവില്ലാതെയാണ് സ്കൂള്‍ വിട്ടപ്പോള്‍ അച്ഛന്‍ വിളിക്കാനെത്തിയത്. വഴിക്ക് കാറിന്റെ
ടയര്‍ കേടായപ്പോള്‍ ഡോര്‍ തുറന്നിറങ്ങിയ അച്ഛനെ പാഞ്ഞു വന്ന ചരക്കു ലോറി ഇടിച്ചു
തെറുപ്പിച്ചതും  ലോറിയുടെ ഇരമ്പലും അമ്മയുടെ പേരു ചൊല്ലിയുള്ള അച്ഛന്റെ നിലവിളിയും ഇന്നുമുണ്ട്   തന്റെ കണ്ണുകളിലും കാതുകളിലും. .
                         അമ്മയെയും വഹിച്ചു കൊണ്ട് സ്ട്രെച്ചര്‍ ഓപ്പറേഷന്‍ തീയേറ്ററിനുള്ളിലേ
ക്കു കടന്നു. അതമ്മയുടെ അവസാന യാത്രയായിരുന്നു.













    

Sunday, August 7, 2011

രിതേബന്‍ന്തലയിലെ മന്ത്രവാദിനി -2


                                              അദ്ധ്യായം രണ്ടു്


പിറ്റേന്ന് വൈകുന്നേരം ആറുമണിക്ക് പൂച്ച വീട്ടിലെത്തിയാല്‍ കാണാനാകുമെന്ന്
മന്ത്രവാദിനി എഴുതി. അതിനൊടുവില്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തിരുന്നു. കാണാന്‍ പോകു
ന്ന പൂരം പറഞ്ഞറിയിക്കുന്നില്ലെന്ന്. ധനുരാശിയില്‍ പിറന്ന് സകല ആണുങ്ങളെയും പെണ്ണാളന്മാരാക്കുകയെന്ന ജന്മ ദൌത്യം ആസ്വദിച്ചു നിര്‍വ്വഹിക്കുകയാണെന്നും
ചാറ്റിങ്ങിനിടെ മന്ത്രവാദിനി അയാളോടു വ്യക്തമാക്കി.കറണ്ടടിപ്പിക്കുന്ന പയ്യന്മാരെ
യാണ് താന്‍ തേടുന്നതെന്നും , ടോപ്പിന്റെ ബട്ടണ്‍ ഊരാന്‍ തുടങ്ങുമ്പോള്‍  ചമ്മലോടെ
തലകുനിക്കുന്ന ജെണ്ടറേതെന്നറിയാത്തവരാണ് താങ്കളുടെ വര്‍ഗ്ഗക്കാരെന്നും മന്ത്ര
വാദിനി എഴുതി.
                          "  നന്ദന്‍ ഞാനവരെ കാണാന്‍ പോകുകയാണ്."
അതു കേട്ടപാടെ ശ്യാം നന്ദന്‍ അയാളെ വിലക്കി. "നോ, വേണ്ട അതപകടമാണ്. ഷീ
ഈസ് ഏ വിച്ച് . റിയലി  ഷീ ഈസ് ഏ വിച്ച്." 
                          "  നന്ദന്‍ എന്തായിത്. നോക്കൂ ആ ബസ്സിലേക്ക് ."
തന്റെ കാറിന്റെ അരികിലൂടെ കടന്നു പോകുന്ന ബസ്സിലേക്ക് നന്ദന്‍ കണ്ണോടിച്ചു. ബസ്സി
ന്റെ പുറത്ത് അനുപമ എന്നെഴുതിയിരിക്കുന്നത് ശ്യാംനന്ദന്‍  അത്യധികം അത്ഭുതത്തോടെ
വായിച്ചു.ആത്മവിശ്വാസത്തോടെ പിന്നെ അയാള്‍ക്കു വിജയാശംസകള്‍ നേര്‍ന്നു.

                   കറുത്ത പെയിന്റടിച്ച വലിയ ഗേറ്റിനു മുമ്പില്‍ അയാള്‍ തന്റെ ഹമ്മര്‍ നിറുത്തി.
ഗേറ്റില്‍ വെളുത്ത നിറത്തില്‍ പൂച്ചയുടെ ചിത്രം വരച്ചു വച്ചിരിക്കുന്നത്  അയാള്‍ ശ്രദ്ധാപൂര്‍വ്വം
നോക്കി.പെട്ടെന്ന് ഗേറ്റ് ആരവത്തോടെ തുറക്കപ്പെട്ടു.  അയാള്‍ ഹമ്മര്‍ അകത്തേക്ക് ഓടിച്ചു
കയറ്റി പോര്‍ട്ടിക്കോയില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ഫാബിയോക്കു പിന്നിലായി നിറുത്തി. അ
യാള്‍ സിറ്റൌട്ടില്‍ കയറിയപ്പോള്‍ തന്നെ ഭീമാകാരമായ വാതില്‍ തുറന്ന് പുറത്തേക്കു വന്ന
മന്ത്രവാദിനി   സഗൌരവം അയാളോടു പറഞ്ഞു.
                   "ഹൌ ആര്‍ യൂ !"
                 " ഹൌ ആര്‍ യൂ !". അയാള്‍ തിരികെ പറഞ്ഞു .
ആകാര സൌഷ്ടവം നിഴല്‍ പരത്തുന്ന പര്‍പ്പിള്‍ നിറത്തിലുള്ള ഗൌണ്‍ ധരിച്ച സുന്ദരിയും
ചെറുപ്പക്കാരിയുമായ മന്ത്രവാദിനിയെ അയാള്‍ സസൂക്ഷ്മം നോക്കി.
                   " അകത്തേക്കു വരൂ" .
മന്ത്രവാദിനി അയാളെ സ്വീകരണ മുറിയിലേക്കാനയിച്ചു. ഏതോ പുസ്തകത്തില്‍ വായിച്ച
പ്രേതഭവനത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന സ്വീകരണ മുറിയിലെ തുകല്‍ കൊണ്ടു പൊതി
ഞ്ഞ സോഫയില്‍ അയാള്‍ ഇരുന്നു. അയാള്‍ക്കഭിമുഖമുള്ള സോഫയില്‍ മന്ത്രവാദിനിയും
ഇരുന്നു. മുന്നിലുള്ള ടീപ്പോയുടെ പുറത്തിരിക്കുന്ന വൈന്‍ കുപ്പിയിലും ഗ്ലാസ്സിലുമായി കണ്ണോ
ടിച്ചു കൊണ്ട് അയാള്‍ പറഞ്ഞു .
                          "  ഡ്രിംഗ്സില്‍ നല്ല താത്പര്യമാണെന്നു വായിച്ചു. ചുവന്ന വൈന്‍ കുടിച്ചു
പിമ്പിരിയാകുന്നതിനെക്കുറിച്ച് എഴുതിയിതിക്കുകയാണല്ലോ".
                           " എന്താ ടോണിലൊരു സംശയധ്വനി"." എഴുത്തിലും കുടിക്കുന്നതിലും
ഞാനേ വെള്ളം ചേര്‍ക്കാറേയില്ല . അല്ലെങ്കില്‍ തന്നെ നിങ്ങള്‍ക്കെക്കെ കുടിക്കാനറിയാ
മോ എടുത്ത് തൊണ്ടയ്ക്കകത്തേക്കു കമിഴ്ത്തുകയല്ലേ ചെയ്യുന്നത്."
അത് നല്ലതു പോലെ ആസ്വദിച്ചു തലയാട്ടി അയാള്‍ പറഞ്ഞു.
                     "  ശരിയാണ്. എന്നാലും ഈ ചുവന്ന വൈനൊക്കെ അന്തിക്കള്ളു പോലെ
യുള്ള വെറൈറ്റിയാണ്. ബെജുലോസ് അല്ലെങ്കില്‍ ക്ലാന്‍സി ടേസ്റ്റു ചെയ്തിട്ടുണ്ടോ ?"
                      " ഇപ്പം ഇന്ദ്രജാലം വിട്ട് ബെവറിജിന്റെ ഏര്‍പ്പാടിലാണോ?"
                      "  അതല്ല കൊക്കു കഴുത്തു നീട്ടിയിരിക്കുന്നതു പോലെ എഴുത്തിനിടയില്‍
വൈന്‍ ബോട്ടിലെഴുന്നെള്ളിച്ചു വച്ചിരിക്കുന്നത്  കണ്ട് ചോദിച്ചതാണ്."
മന്ത്രവാദിനിയുടെ കണ്ണുകള്‍ കൂര്‍ത്തു. ചുവന്ന അധരങ്ങള്‍ വിറ കൊണ്ടു.
                       "  എന്താ ഇതെല്ലാം ആണുങ്ങളുടെ മാത്രം കുത്തകയാണോ?"
                      " അല്ലേയല്ലാ. എങ്കിലും പ്രൂഫ് കൂടിയ കരീബിയന്‍ ഡ്രിംഗ്സ് ഭവതി കഴിച്ചു
കാണത്തില്ല ഒറ്റ സിപ്പില്‍ തന്നെ മലര്‍ന്നടിച്ചു വീഴും."
                        നോണ്‍സെന്‍സ്. മന്ത്രവാദിനി  അസ്വസ്ഥതയോടെ അയാളെ നോക്കി.
 തികച്ചും കാഷ്വല്‍ വെയര്‍ .ഗ്രേ നിറത്തിലുള്ള റ്റീ ഷര്‍ട്ടും ജീന്‍സും ധരിച്ച് ആരെയും കൂസാ
ത്ത ഭാവത്തിലുള്ള അയാളുടെ ഇരിപ്പും ചലനങ്ങളും അവരുടെ അസഹിഷ്ണുത വര്‍ദ്ധിപ്പിച്ചു.
മന്ത്രവാദിനി സ്വയം എന്തെക്കെയോ അവ്യക്തമായി സംസാരിച്ചു തുടങ്ങി . ശരിക്കും പിറു പിറുക്കലുകള്‍ . സ്മാര്‍ട്ടു കീ കൈവിരല്‍ കൊണ്ടു ചുഴറ്റി അയാളവരെ തന്നെ നോക്കിയിരുന്നു.
അവരിരുവര്‍ക്കുമിടയില്‍ രൂപപ്പെട്ട നിശ്ശബ്ദതയുടെ അസ്വാഭാവിക പുനര്‍ജ്ജനികള്‍ക്കിട
യില്‍  അയാള്‍ സ്റ്റെഫാനിയെക്കുറിച്ചോര്‍ത്തു.


            പടിക്കെട്ടുകള്‍ ഓടിക്കയറുകയാണ് സ്റ്റെഫാനി. ഇളം നീല എംപയര്‍ വെയിസ്റ്റ്
ലിബ്ബിക്കുള്ളില്‍ ,  ചോക്ലേറ്റ്  നിറത്തിലുള്ള അവളുടെ കാലുകളുടെ തിളക്കം  താഴത്തെ
പടികള്‍ കയറുകയായിരുന്ന അയാള്‍ക്കു  വ്യക്തമായി കാണാം.പടികള്‍ കയറി മുകളി
ലെത്തിയ അയാളോടു സ്റ്റെഫാനി ചോദിച്ചു. "എങ്ങനെയുണ്ട് എന്റെ വില്ല" .
                          "നൈസ്."
"ഒരു ലൌഞ്ചും രണ്ടു ശയ്യാ മുറികളുമുണ്ടിവിടെ. എല്ലാം ഫിനിഷിംഗിന്റെ അവസാന ദശ
യിലാണ്  എന്നാലും താങ്കള്‍ക്കു കാണാം".
              " വരൂ" ! അവള്‍ കിടപ്പു മുറികളിലൊന്നിലേക്ക് അയാളെ ആനയിച്ചു.
               " ഇവിടെ നിന്നും നോക്കിയാല്‍ ബെല്‍ഗ്രാനോയുടെ സൌന്ദര്യം മുഴുവനും
കണ്ണുകളിലേക്ക് ഒപ്പിയെടുക്കാം" .
            രസകരമായ ലാറ്റിനമേരിക്കന്‍ പര്യടനത്തിനിടയില്‍ തെരുവുകളില്‍ ഇന്ദ്രജാലം
കാട്ടുന്നതിന്റെ ഹരം അയാള്‍ ശരിക്കും ബ്യൂനെസ് അയേഴ്സിലെ ഫ്ളോറിഡ സ്ട്രീറ്റില്‍ ആസ്വ
ദിക്കുകയായിരുന്നു . ബ്യൂനെസ്അയേഴ്സിലെ കാല്‍ നടയാത്രക്കാര്‍ക്കുമാത്രമുള്ള വീഥിയാണ്
നഗര മദ്ധ്യത്തില്‍ തന്നെയുള്ള ഈ സ്ട്രീറ്റ്. ഷോപ്പിങ് ആര്‍ക്കേഡുകള്‍ , ജ്വല്ലറികള്‍ ,കഫേ
കള്‍ , റ്റീ റൂമുകള്‍ , റസ്റ്റാറന്റുകള്‍  എന്നിവ തിങ്ങി നിറഞ്ഞ കാല്‍ നടയാത്രക്കാര്‍ക്കുവേണ്ടി
യുള്ള നിരത്തില്‍ ടാംഗോ പാട്ടുകാരും ,നര്‍ത്തകരും, കോമഡിക്കാരും തങ്ങളുടെ കലാപരി
പാടികളുമായി അണിനിരന്നു കഴിഞ്ഞ സായാഹ്നത്തില്‍ നഗര  വീഥിയുടെ മൂലയായകോറോ
ഡോബോ ആവെയിലെ ഗാലറിയാസ് പസഫിക്കോയുടെ മുന്നില്‍ അയാള്‍ തന്റെ ജാലവിദ്യ
അവതരിപ്പിക്കുകയാണ്. മറ്റെല്ലാ കലാകാരന്മാരെയും തത്ക്കാലം ഉപേക്ഷിച്ച്  ആബാല
വൃദ്ധം ജനാവലി അയാള്‍ക്കു മുമ്പിലായി തടിച്ചു കൂടി. ഫ്രൊഫസ്സര്‍ ആല്‍വാരോയുടെ ക്ഷണ
മനുസരിച്ച് എത്തുന്ന അതിഥിക്ക് നല്കാന്‍ വിലപിടിപ്പുള്ള ഉപഹാരവും വാങ്ങി ആര്‍ക്കേഡി
നു പുറത്തേയ്ക്കിറങ്ങിയ സ്റ്റെഫാനി ആള്‍ക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞു കയറി. ടി വിയിലൂ
ടെയും, ജേണലുകളിലൂടെയും സുപരിചിതനായ അതിഥിയെ ഒറ്റ നോട്ടത്തില്‍ തന്നെ സ്റ്റെ
ഫാനി തിരിച്ചറിഞ്ഞു . ഗൂഢ സ്മിതത്തോടെ അവള്‍ അയാളുടെ ജാല വിദ്യ നോക്കി നിന്നു.
            അയാള്‍ ഒരു കക്ഷണം നൂല് വായ്ക്കകത്തിട്ട് ചവച്ചിറക്കി. എന്നിട്ട് കാണികളായെ
ത്തിവരിലൊരു ബാലനെ അരികില്‍ വിളിച്ച്  ഷര്‍ട്ടുയര്‍ത്താന്‍ പറഞ്ഞു .  അവന്‍ ഷര്‍ട്ടു
യര്‍ത്തി.അയാള്‍ അവന്റെ വയറിനു മുകളില്‍ കൂടി നൂല് വലിച്ചെടുക്കാന്‍ തുടങ്ങി . അതു
കണ്ടു് പലരും അത്ഭുതം കൂറി നിലവിളിച്ചു. ഓ ഗോഡ്!! ഓ ഗോഡ് !! ആളുകള്‍ ഉറക്കെ
വിളിച്ചു പറഞ്ഞു . ബാലന്റെ വയറിനു മുകളില്‍ നിന്നും വലിച്ചെടുത്ത നീളമേറിയ  നൂലു്
അയാള്‍ ഉയര്‍ത്തിക്കാട്ടി. എല്ലാവരും ഉച്ചത്തില്‍ കരഘോഷം മുഴക്കി.
"കണ്‍ഗ്രാറ്റ്സ് ". സ്റ്റെഫാനി അയാളുടെഅരികിലെത്തി കൈനീട്ടുന്നതിനിടയില്‍ സ്വയം
പരിചയപ്പെടുത്തി.  "ഞാന്‍ സ്റ്റെഫാനി ഗോണ്‍സാല്‍വോസ്  , ബെല്‍ഗ്രാനോ യൂണിവേ
ഴ്സിറ്റിയുടെ സ്ക്കൂള്‍ ഓഫ് ഹ്യൂമാനിസ്റ്റീസിലെ  പെര്‍ഫോമിങ്ങ് ആര്‍ട്സ് വിഭാഗത്തിലെ റീഡ
റാണ് . പ്രൊഫസ്സര്‍ആല്‍വാരോ തങ്ങളുടെ വരവിനെക്കുറിച്ചു പറഞ്ഞതനുസരിച്ച് ഞങ്ങള്‍
താങ്ങളെ സ്വീകരിക്കുന്നതിനു സജ്ജരായിരിക്കുകയാണ്."അയാള്‍ക്കുഹസ്തദാനംചെയ്യാനെ
ത്തിയവരുടെ തിരക്കിനും ആരവങ്ങള്‍ക്കിടയിലുമാണ് സ്റ്റെഫാനി അതു പറഞ്ഞു തീര്‍ത്തത്.
അതേ കോലാഹലങ്ങള്‍ക്കിടയില്‍ അയാള്‍ പറഞ്ഞു .
          "വളരെ സന്തോഷം എന്റെ ആതിഥേയരിലൊരാളെ ഇവിടെ വച്ചു കണ്ടതില്‍ . നാളെ
കൃത്യ സമയത്തു തന്നെ ഞാനവിടെയെത്തും". പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ
അയാള്‍ കൂട്ടി ചേര്‍ത്തു . എനിക്ക് ഭവതിയോടു ഇവിടുത്തെ ചില കാര്യങ്ങള്‍ ചോദിച്ചറിയാ
നുണ്ട്.
          "എന്നെ സംബന്ധിച്ച് അതൊരു ശുഭ കാര്യമാണ്. ഞാനതു സൂചിപ്പിച്ചില്ല.എന്റെ വി
ഷയം മാജിക്കാണ്. താങ്കളെപ്പോലെയുള്ള വലിയൊരിന്ദ്രജാലക്കാരനുമായി സംവദിക്കുകയെ
ന്നത് എനിക്ക് മഹത്തായ അനുഭവമായിരിക്കും. താങ്കളെ  എന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു.
എന്റെ മമ്മിന് താങ്കളെ കാണണമെന്നാഗ്രഹമുണ്ട്. ഇന്‍ഡ്യയിലെ ഋഷിവര്യരെക്കുറിച്ചും, ഹി
മാലയത്തെക്കുറിച്ചും അതീന്ദ്രിയഞ്ജാനത്തെക്കുറിച്ചും വിശദമായി ഗ്രഹിക്കാന്‍ ലാപ്ളാറ്റ യൂ
ണി വേഴ്സിറ്റിയിലെ ചരിത്ര വിഭാഗ മേധാവി കൂടിയായ അവര്‍ക്ക് അതിയായ ആഗ്രഹമുണ്ട്.
ബെല്‍ഗ്രാനോയില്‍ തന്നെയാണ് എന്റെ വീടും".
             " അതിനൊരു തടസ്സവുമില്ല . ഞാന്‍ വരാം.മാത്രമല്ല നമ്മള്‍ ഒരേ                                         അക്കാദമിക്കാരല്ലേ".
        ഇരു വശത്തും കെട്ടിടങ്ങള്‍ നിരന്നു നില്ക്കുന്ന ഫ്ളോറിഡ സ്ട്രിറ്റെന്ന കാല്‍നടക്കാര്‍
ക്കു മാത്രമുള്ള , വാഹനങ്ങളുടെ ഇരമ്പലും കാര്‍ബണ്‍ വാതക മാലിന്യവുമില്ലാത്ത നഗരവീ
ഥിയിലൂടെ തെരുവിനു വെളിയിലുള്ള പാര്‍ക്കിങ്ങ് ഏര്യയിലേക്ക് അയാള്‍ സ്റ്റെഫാനിയെ
അനുഗമിച്ചു. 



.          









Saturday, August 6, 2011

രിതേബന്‍ന്തലയിലെ മന്ത്രവാദിനി

                                     
                                      ജീവിച്ചിരിക്കുന്നവരുമായി ഈ നോവലിലെ കഥാപാത്രങ്ങള്‍ക്ക്
                              യാതൊരു ബന്ധവുമില്ല.





                                                        അദ്ധ്യായം  ഒന്നു്

                          ബൈക്ക് പാര്‍ക്കിംഗ് ഏരിയായില്‍ പാര്‍ക്കു ചെയ്തതിനു
ശേഷം അയാള്‍ കടല്ക്കരയിലേക്ക് കണ്ണോടിച്ചു. മണല്‍പരപ്പിലൂടെ അലക്ഷ്യ
മായി ശ്യാം നന്ദന്‍ ഉലാത്തുന്നത് തെല്ലൊരത്ഭുതത്തോടെ അയാള്‍ കണ്ടു. പറഞ്ഞു
റപ്പിച്ചതു പോലെ കൃത്യസമയത്തു തന്നെ ശ്യാംനന്ദന്‍ എത്തിയിരിക്കുന്നു.സമയക്ലി
പ്തത പാലിക്കുന്നതില്‍ എല്ലായെപ്പോഴും വിമുഖത കാട്ടാറുള്ള ശ്യാംനന്ദനാണ് ആ
പതിവ് ഇദംപ്രദമമായി തെറ്റിച്ചു കൊണ്ട് തന്നെയും കാത്ത് കടല്‍തീരത്തിലുലാ
ത്തുന്നത്. താന്‍ ഊഹിക്കുന്നതു പോലെ നന്ദനെ ബാധിച്ചിരിക്കുന്നത് അതീവ
ഗൌരവ സ്വഭാവമുള്ള ഏതേ പ്രശ്നം തന്നെയെന്നായാള്‍ക്കുബോദ്ധ്യമായി.
ഒരു മാജിക്ക്,മാജിക്കെന്നു കടല്ക്കരയുടെ പല ഭാഗത്തു നിന്നും ഉയര്‍ന്ന ആവ
ശ്യത്തെ പതിവിനു വിപരീതമായി അവഗണിച്ചു കൊണ്ട് അയാള്‍ ആള്‍ക്കൂട്ട
ത്തിനിടയില്‍ കൂടി വളരെ വേഗം നടന്ന് ശ്യാം നന്ദനരികിലെത്തി. അയാളെ
കണ്ടതിലുള്ള ആശ്വാസം ശ്യാംനന്ദന്റെ ചിരിയില്‍ പ്രകടമായി.അവരിരുവരും
ആ മണല്പരപ്പില്‍ ഇരുന്നു.കടലിരമ്പലിന്റെ അകമ്പടിയോടെ അയാള്‍  മുഖവു
രയൊന്നും കൂടാതെ കാര്യത്തിലേക്കു കടന്നു.  ദീര്‍ഘ നാളത്തെ വിദേശ വാസ
ത്തിനു ശേഷം നാട്ടിലെത്തി ഫ്ളാറ്റില്‍ കയറിയ പാടെ അയാളെ സ്വീകരിച്ചത് 
അനുപമയുടെ ഫോണ്‍ വിളിയായിരുന്നു.ആദ്യംവിങ്ങി വിങ്ങിയും , പിന്നെ പൊട്ടി
ക്കരഞ്ഞു കൊണ്ടും ശ്യാം നന്ദന്റെ വിചിത്രങ്ങളായ പെരുമാറ്റ രീതികളെക്കുറിച്ച് 
അനുപമ അയാളോടു വിശദീകരിച്ചു . നന്ദന്റെ പെരുമാറ്റം അസാധരണത്വം നിറ
ഞ്ഞതും ഭയം ജനിപ്പിക്കുന്നതുമായി മാറികഴിഞ്ഞിരിക്കുകയാണെന്നും, രാത്രിക
ളില്‍ തന്നെ ഏകാകിയാക്കി സ്വീകരണ മുറിയിലെ സോഫയില്‍ ചുരുണ്ടു കൂടി
കിടന്നാണ് ശ്യാം നന്ദന്‍ നേരം വെളുപ്പിക്കുന്നതെന്നും അനുപമ അയാളോടു
ഫോണിലൂടെ ധരിപ്പിച്ചിരുന്നു.
"നന്ദന്‍ തന്റെ ഭാര്യ എന്നോടെല്ലാം പറഞ്ഞു കഴിഞ്ഞു . എയര്‍പോര്‍ട്ടിലെത്താ
തിരിക്കുവാന്‍ താന്‍ പറഞ്ഞ ദുര്‍ബ്ബലമായ കാരണം തന്നെ എന്തോ പ്രശ്നത്തി
ന്റെ  ഹേതുവാണെന്നു ഞാന്‍ കരുതിയതാണ്. അനുപമയുടെ ആവലാതികള്‍
എന്റെ ഊഹത്തെ ശരി വെച്ചിരിക്കുന്നു. പറയൂ നന്ദന്‍ എന്താണ് തന്നെ ഗ്രസി
ച്ചിരിക്കുന്ന അതീവ ഗുരുതരമായ പ്രശ്നം". 
അവരിരുവര്‍ക്കുമിടയിലെ നീണ്ട നേരത്തെ മൂകത അവസാനിപ്പിച്ചു കൊണ്ട് ശ്യാം
നന്ദന്‍ തീര്‍ത്തും ദുര്‍ബ്ബലമായ  ശബ്ദത്തില്‍ , താന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരി
ക്കുന്ന ദുരന്തത്തെക്കുറിച്ച്  ഉറ്റച്ചങ്ങാതിയോടു യാതൊന്നും  മറച്ചു വയ്ക്കാതെ എല്ലാം
തുറന്നു പറഞ്ഞു.
         തന്നെ കാണാനെത്തുന്നതോ , താന്‍ ക്ഷണിച്ചു വരുത്തുന്നതോ ആയിട്ടുള്ള
ആണുങ്ങളെ പെണ്ണാളന്മാരാക്കുന്ന രിതേബന്‍ന്തലയിലെ മന്ത്രവാദിനിയെക്കുറിച്ചു 
വായിച്ചറിഞ്ഞതു മുതല്‍  അവരെ കാണുവാനും അവരുടെ ആഭിചാര വൃത്തികള്‍
എന്നന്നേക്കും അവസാനിപ്പിക്കുന്നതിനുള്ള ജിജ്ഞാസ തന്നിലുടലെടുക്കുകയും
ഒടുവില്‍ മന്ത്രവാദിനിയോടേറ്റു മുട്ടി പരാജിതനായി തീര്‍ന്ന കാര്യങ്ങള്‍ ശ്യാം നന്ദന്‍
അയാളോടു പറഞ്ഞു .അയാളെ അത്യന്തം അത്ഭുതപ്പെടുത്തി കൊണ്ട് ശ്യാം നന്ദന്റെ
കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി .ഇരട്ടച്ചങ്കുള്ളവനെന്നു തങ്ങള്‍ മറ്റുള്ളവര്‍ക്കു
പരിചയപ്പെടുത്തി കൊടുക്കാറുള്ള ധീരനും സാഹസികനും സദാഊര്‍ജ്ജസ്വലനു
മായ ശ്യാംനന്ദനാണ് ജുഗുപ്സാവഹമായ ഒരധമ പ്രവൃത്തിക്കിരയായി സ്വത്വം നഷ്ട
പ്പെട്ടതു പോലെ വിലപിക്കുന്നത്.
അയാള്‍ അത്യന്തം സഹതാപത്തോടെ നന്ദനെ നോക്കി. ഒരു വനാന്തര യാത്ര
യ്ക്കിടയില്‍ ടെന്റിനുള്ളില്‍ മയക്കത്തിലാണ്ട തന്റെ നെഞ്ചിനു മുകളില്‍ ഫണം
വിരിച്ചാടിയ രാജ സര്‍പ്പത്തെ കൈ കൊണ്ടു തട്ടി മാറ്റി പൊന്തക്കാടുകള്‍
വകഞ്ഞു മാറ്റാനുപയോഗിക്കുന്ന കമ്പ് കൊണ്ട് തല്ലികൊന്ന ശ്യാം നന്ദനാ
ണ് തന്റെ മുന്നിലിരുന്ന്  വ്യസനിക്കുന്നത്.  ശ്യാം നന്ദന്റെ ചുമലില്‍ തട്ടി
കൊണ്ട് അയാള്‍ പറഞ്ഞു . 
         " ഒട്ടും തന്നെ വിഷമിക്കേണ്ട നന്ദന്‍ . എല്ലാമെനിക്കു വിട്ടു തരൂ വള
രെ പെട്ടെന്നു തന്നെ തന്റെ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം ഞാന്‍ 
കണ്ടെത്തും" .

        അയാള്‍ കടല വില്ക്കുകയായിരുന്ന ബാലനെ അരികിലേക്കു വിളിച്ചു
ഒരു പൊതി കടല ആവശ്യപ്പെട്ടു .അവന്‍ കടലാസു കുമ്പിള്‍ കൂട്ടി കടല നിറ
യ്ക്കുന്നത് അയാള്‍ സാകൂതം വീക്ഷിക്കുന്നത് ശ്യാംനന്ദന്‍ താത്പര്യത്തോടെ 
നോക്കിയിരുന്നു. ആ , ബാലന്‍  കടല നിറച്ച പൊതി അയാള്‍ക്കു നല്കിയ 
ഉടന്‍ ശ്യാം നന്ദന്‍ അതിന്റെ വില നല്കാന്‍ തുനിഞ്ഞതും അയാള്‍ നന്ദനെ
അരുതെന്നു വിലക്കി കൊണ്ട് കടലപ്പൊതി കൈക്കുള്ളില്‍ വെച്ച് സാവധാ
നം കുലുക്കാന്‍ തുടങ്ങി .
"കളയും സാ.......... " പറഞ്ഞു പൂര്‍ത്തികരിക്കുന്നതിനു മുമ്പ്  ബാലന്‍ അന്ധാ
ളിപ്പോടെ വിളിച്ചു കൂവി . "ഹായ് പൊതി നിറയെ പൈസ" .
അഞ്ചു രൂപ നാണയത്തുട്ടുകള്‍ ആ , പൊതിക്കുള്ളില്‍ കുമിഞ്ഞു കൂടുന്നത്
ശ്യാം നന്ദന്‍ കണ്ടു.
"ഗ്രേറ്റ് ". നന്ദന്‍  അയാളെ അഭിനന്ദിച്ചു .നാണയത്തുട്ടുകളുടെ ആ കടലാസു
പൊതി ബാലന്റെകൈകളില്‍ നിര്‍ബ്ബന്ധപൂര്‍വ്വം ഏല്പിച്ചു കഴിഞ്ഞ് അയാള്‍
നന്ദനോടായി പറഞ്ഞു ."തന്റെ ആത്മ വിശ്വാസത്തിനാണിത്.വരൂ നമുക്കു
മടങ്ങാം".

       പാര്‍ക്കിങ് ഏരിയയിലെത്തിയതും അയാള്‍ അല്പ നേരം നിശ്ചലനായി
നിന്നു. പെട്ടെന്നയാള്‍ നാലു ചുറ്റും തിരിഞ്ഞ് ഉച്ചത്തില്‍കൈകൊട്ടി.ബീച്ചിലെ
സന്ദര്‍ശകരുടെഅര്‍ദ്ധവൃത്തം അയാള്‍ക്കു ചുറ്റും രൂപപ്പെട്ടു. അയാള്‍ തന്റെ
കൈകള്‍ മുന്നോട്ടു നീട്ടിപ്പിടിച്ചു കാല്പാദങ്ങള്‍ ചേര്‍ത്തു വെച്ചു. നിര്‍ന്നിമേഷ
രായി നോക്കി നിന്ന ജനസഞ്ചയത്തെയും നന്ദനെയും അത്ഭുതപ്പെടുത്തി
കൊണ്ട് അയാളുടെ കാല്പാദങ്ങള്‍ മണല്പരപ്പില്‍ നിന്നുമുയര്‍ന്നു.അതു കണ്ട്
ചിലര്‍ കൂവിയാര്‍ത്തു കൊണ്ട്  ഓടി മാറി. ആര്‍പ്പു വിളികളോടെ ആള്‍ക്കൂട്ടം
കൈകൊട്ടി അയാളെ അഭിനന്ദിച്ചു. വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ ശ്യാം
നന്ദന്‍ അയാളെ നോക്കി. അനുപമക്കു കൊടുത്ത വാക്കു പാലിക്കണമെന്നു
ശ്യാം നന്ദനോടു പറഞ്ഞു കൊണ്ട് അയാള്‍ ബൈക്കില്‍ കയറി യാത്രയായി.
             
   രിതേബന്‍ന്തലയിലെ മന്ത്രവാദിനി എന്തെക്കെയാണ് എഴുതിയിരിക്കുന്നത്.
ആണുങ്ങളെ മാറിടമുള്ളവരാക്കുന്ന അനിതരസാധാരണമെന്നു സ്വയം പ്രഖ്യാ
പിക്കുന്ന സിദ്ധിഅവര്‍ സവിസ്താരം പ്രതിപാദിച്ചിരിക്കുന്നത് അയാള്‍ വായിച്ചു.
പള്ളീലച്ഛനു മുമ്പില്‍ സാരിത്തലപ്പുതലവഴി മൂടി സ്വപ്രേരിതമായ കുമ്പസാര
മെന്ന നാട്യത്തില്‍ മദ്യപാനത്തിന്റെയും,ധൂമപാനത്തിന്റെയും , അതിലുപരി
പയ്യന്മാരോടൊത്തുള്ളഡേറ്റിങിനെക്കുറിച്ചും ; ഇടവിട്ട് ഗൈനക്കോളജസ്റ്റി 
നെ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും ലജ്ജ തൊട്ടു തീണ്ടാതെയും, അറപ്പിനെ
അലങ്കാരമാക്കിയും മന്ത്രവാദിനി വിവരിച്ചിരിക്കുന്നതും , അതിനു ലഭിച്ചുകൊ
ണ്ടിരിക്കുന്ന സൊസൈറ്റി ബാക്ക് അപ്പും അയാളെ അത്ഭുതപ്പെടുത്തി. മൂക്കത്ത്
വിരല്‍ വെച്ചു കൊണ്ടാണ്  അയാള്‍ പിന്നീടുള്ള വായന തുടര്‍ന്നത്.
ടോപ്പ് ഊരിമാറ്റി , മുഖം കുനിച്ചു നില്ക്കുന്ന ആണിനെ നോക്കി നീ പെണ്ണാ
ളനെന്നു പറഞ്ഞ് ചുവന്ന വൈന്‍ കുടിച്ചു പൂസ്സാകുന്നതിനെക്കുറിച്ചും  മന്ത്രവാ
ദിനി എഴുതിയിരിക്കുന്നത് വള്ളിപുള്ളിവിടാതെ അയാള്‍ വായിച്ചു തീര്‍ത്തു.
എല്ലാം വായിച്ചു കഴിഞ്ഞ് അല്പ നേരത്തെ ആലോചനക്കുശേഷം
അയാള്‍ മന്ത്രവാദിനിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു കൊണ്ട് അവരുമായി
ചാറ്റിങ്ങിനു തയ്യാറായി.

                                 

Thursday, August 4, 2011

ആള്‍ക്കൂട്ടം

                   പ്രധാനപാത, നിവര്‍ത്തിയിട്ടിരിക്കുന്ന കറുത്ത വിരിപ്പു പോലെ നാലു റോഡുകള്‍ 
സന്ധിക്കുന്ന ജംഗ് ഷനും കടന്ന് മുന്നോട്ടു പോകുന്നു. ജംഗ് ഷനില്‍ നിന്നും ഏകദേശം 
പത്തടി മുന്നിലായി ഇടത്തോട്ടുള്ള ഇട റോഡില്‍ മൂന്നു പറമ്പുകള്‍  കഴിഞ്ഞ്  സ്ഥിതി 
ചെയ്യുന്ന വളരെ പഴക്കം തോന്നിക്കുന്ന ഓടുമേഞ്ഞ വീടിനു മുന്നില്‍ നിറയെ ആള്‍ക്കൂട്ടം. 
എന്താണു കാര്യമെന്നു തിരക്കി ആകാംക്ഷഭരിതരായി എത്തിയവരോടു ഓടിപ്പാഞ്ഞെ
ത്തിയതിന്റെ തളര്‍ച്ചയും കിതപ്പും ചോര്‍ന്നു പോകാത്തതിന്റെ വൈഷമ്യത്തോടെപ്രാണ
വായു പണിപ്പെട്ടു ഉള്ളിലേക്കു വലിച്ചു കയറ്റി നിരന്തര ശ്രമത്തിലൂടെ വരുത്തിയ ഉത്സാഹ
ത്തോടെ ആ ആള്‍ക്കൂട്ടത്തിലെ പലരും നവാഗതരോടു സൂക്ഷ്മനിരീക്ഷണ പടവത്തോടെ തങ്ങളൊരു  കണ്ടു പിടുത്തം നടത്തിയിരിക്കുന്നുവെന്ന മട്ടില്‍ പറഞ്ഞു
           "അകത്തൊരു പെണ്ണും ആണും. വരുത്തരാ".
           "മറ്റേ തരക്കാരുമാണ്. ഇതിവിടെ നടപ്പില്ല".
പൊട്ടിയൊഴുകുന്ന ധര്‍മ്മിക രോഷത്താല്‍ സര്‍വ്വാംഗം വിറ കൊണ്ട ഒരു മദ്ധ്യ വയസ്ക്കന്‍
ഉച്ചത്തില്‍ പറഞ്ഞു." ഇന്നിതവസാനിപ്പിക്കണം". 
ആള്‍ക്കൂട്ടത്തില്‍ അയാളെ പരിചയമുള്ള പലരും അതു കേട്ടു  അനവസരത്തിലാണെന്നു 
ബോദ്ധ്യമായിട്ടും അറിയാതെ മൂക്കത്തു വിരല്‍ വെച്ചു പോയി. ഭാര്യയും അഞ്ചു പെണ്‍മക്ക
ളുമുള്ള അയാളെ തെങ്കാശ്ശിയില്‍ വെച്ചു പതിനേഴു തികയാത്ത ഒരു പെണ്‍കുട്ടിയ്ക്കൊപ്പം 
പോലീസുകാര്‍ പിടിച്ച സംഭവം ഓര്‍മ്മിക്കാന്‍ പാടില്ലാത്ത ആ സന്ദര്‍ഭത്തിലും, സമയ
ത്തിലും അവരെക്കെ ഓര്‍ത്തുപോയി. ഇതിനിടയിലാണ്  മുന്നിലോട്ടോ പിറകോട്ടോ, 
വശങ്ങളിലേയ്ക്കോ ഉടന്‍  മറിഞ്ഞു വീഴുമെന്ന അവസ്ഥയിലൊരാള്‍ എങ്ങിനെയെക്കേയോ
നടന്നു നടന്നു ആള്‍ക്കൂട്ടത്തിനു മുന്നിലെത്തി  അവ്യക്തതയോടെ വലിച്ചു നീട്ടി പറഞ്ഞു.
           "ഞങ്ങളൊക്കെ മാനം മര്യദയായിട്ടു ഇവിടെ, ഇവിടെ ജീവിക്കുന്നോരാ. ഇങ്ങനെ
യെക്കെയാണു സംഭവ വികാസമെങ്കില്‍ നമുക്കു മനസ്സമാധാനം കിട്ടോ,  കിട്ടോ....
ഇ..വി..ടെ". അവിടെ കൂട്ടത്തിലുണ്ടായിരുന്ന അയാളുടെ അയല്‍വാസികള്‍ അതു 
കേട്ടു സ്തംബ്ധരായി അല്പ സമയം നിന്നു പോയി. സന്ധ്യയായാല്‍ മൂക്കറ്റം മദ്യപിച്ച് വീടിനു 
ചുറ്റും നടന്നു വീട്ടുകാരെയും അയല്‍ക്കാരായവരെയും പാതിരാവോളം പുലഭ്യം പറയുന്ന
ആളാണു  മാനത്തിനും മനസ്സമാധാനത്തിനും വേണ്ടി വിളിച്ചു കൂകുന്നത്. ഇതിനിടയില്‍
പ്രമാണിമാരെ പോലെ ചിലര്‍ അടച്ചിരിക്കുന്ന വാതില്‍ തുറക്കാന്‍ ഉച്ചത്തില്‍ ആവശ്യ
പ്പെട്ടു. കുറച്ചു ചെറുപ്പക്കാര്‍ അസഭ്യ വര്‍ഷങ്ങളുടെ അകമ്പടിയോടെ കതകില്‍ ആഞ്ഞാ
ഞ്ഞിടിച്ചുകൊണ്ടാവശ്യപ്പെട്ടു. "തുറക്കെടാ കതക് , തുറക്കെടി കതക്". 
എന്നിട്ടും കതകു തുറന്നില്ല. പ്രമാണിമാരിലൊരാള്‍ കതകു ചവിട്ടിപ്പൊളിക്കാന്‍ നിര്‍ദ്ദേ
ശിച്ചു. അയാളുടെ ഷര്‍ട്ട് അലക്കാനെടുത്തപ്പോള്‍ കിട്ടിയ കാമുകിയുടെ സല്ലാപ ലീല
കളുടെ അവിസ്മരണീയ രസാനുഭവ വിവരണം വായിച്ച ഭാര്യ ഏര്‍പ്പെടുത്തിയ ഊരു വിലക്കിലാണയാളിപ്പോള്‍ . 
                              
                     ചെറിയ പരിശ്രമത്തില്‍ തന്നെ ചെറുപ്പക്കാര്‍ ആ , വാതില്‍ തകര്‍ത്തു.
ജനക്കൂട്ടം മലവെള്ളപ്പാച്ചില്‍ പോലെ വീടിനകത്തേക്കു ഇരമ്പി കയറി. സ്വപ്ന സദൃ
ശ്യമായ ദൃശ്യം കാണാനെത്തിയ പലരും നിരാശരായി. പൂര്‍ണ്ണ വസ്ത്രം ധരിച്ച ഒരു യുവാ
വും, യുവതിയും  പേടിച്ചു വിറച്ചു മുറിയുടെ കോണില്‍ തലക്കുമ്പിട്ടു നില്ക്കുന്നു.  പിന്നെ 
അവിടെ നടന്നതു യുദ്ധസമാനമായ കൊടിയ മര്‍ദ്ദന മുറകളായിരുന്നു. ഭാര്യയെ കുനിച്ചു
നിറുത്തി കൈമുട്ടു കൊണ്ടു ഇടവേളയില്ലാതെ ഭേദ്യം ചെയ്യുന്നവര്‍ സംസ്ക്കാരത്തിന്റെയും സന്മാര്‍ഗ്ഗത്തിന്റെയും, സദാചാരത്തിന്റെയും സംരക്ഷകരായി മാറി. ആ , യുവാവിനെയും യുവതിയെയും പൊതിരെ തല്ലി.വളരെ അടുത്തനാള്‍ പതിനാലു തികയാത്ത പെണ്‍കുട്ടി
യെ പീഢിപ്പിച്ചതിനു കേസില്‍പ്പെട്ട ആളിന്റെ ശക്തിയായ അടിയേറ്റ് യുവാവിന്റെ വായില്‍ 
നിന്നും ചുടു ചോര തെറിക്കുകയും രണ്ടു പല്ലുകള്‍ അടര്‍ന്നു വീഴുകയും ചെയ്തു. കുളിമുറി ഒളിച്ചു
നോട്ടത്തിനു പിടിക്കപ്പെട്ടു മരത്തില്‍ കെട്ടിയിട്ട് കുടഞ്ഞെറിയപ്പെട്ട പുളിയനെറുമ്പുകള്‍ 
ദേഹത്തു കടിച്ചു തൂങ്ങി കിടന്നതിന്റെ ദുരാനുഭവങ്ങളുള്ള ഒരൊന്നന്തരം ഞരമ്പു രോഗി
ആ ഹതഭാഗ്യരുടെ ദേഹത്തു കാര്‍ക്കിച്ചു തുപ്പി.പലരുടെയും മുട്ടുകാല്‍ പതിച്ച് യുവാവും
യുവതിയും വേദന കൊണ്ടു പുളഞ്ഞു പിടഞ്ഞു . അടിയും ഇടിയും തൊഴിയുമേറ്റ് ഈഞ്ചപ്പരു
വമായ യുവാവിനെയും യുവതിയെയും പോലീസെത്തി കൊണ്ടു പോയപ്പോള്‍ ആള്‍ക്കൂട്ടം
അവിടെ നിന്നും പിന്‍വാങ്ങി. 
               വിജയ ഭേരി മുഴക്കി പ്രധാന പാതയില്‍ പ്രവേശിച്ച ആള്‍ക്കൂട്ടം പാതയ്ക്കരുകിലായി 
ചോരയില്‍ കുളിച്ചു കിടക്കുന്ന ചെറുപ്പക്കരനെയും തെട്ടരുകില്‍ ഒടിഞ്ഞു തകര്‍ന്നു കിടക്കുന്ന ബൈക്കും കണ്ട് ആക്സിഡന്റെന്നു പരസ്പരം പറഞ്ഞു കൊണ്ട് മുന്നോട്ടു നടന്നു. അല്പ പ്രാണ
നായ ആ ചെറുപ്പക്കാരന്റെ ചുണ്ടുകളപ്പോഴും പതിയെ മന്ത്രിച്ചു വെള്ളം...വെള്ളം...

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...