Saturday, August 13, 2011

രിതേബന്‍ന്തലയിലെ മന്ത്രവാദിനി - 5

   ഗൂഢാര്‍ത്ഥങ്ങളുടെ അഭേദ്യമായ സമസ്യയായിരുന്നു മന്ത്രവാദിനിക്ക് അയാളുടെ ഊറി
യൂറിയുള്ള സ്മിതം. അസ്വസ്ഥതകളുടെ പരാഗ രേണുക്കളെ  തന്റെ അരികിലേക്കു ദുഷിച്ച
ചിരിയിലൂടെ ഈ തെരുവു മാന്ത്രികന്‍ വിനിമയം ചെയ്യുന്നു. മന്ത്രവാദിനി സ്വസ്ഥത വീണ്ടെ
ടുത്തു കൊണ്ടു അയാളോടു ചോദിച്ചു.
           "ചാറ്റിങ്ങിനു മുമ്പ് ഞാന്‍ എഴുതിയതൊക്കെ വായിക്കാമായിരുന്നില്ലേ" ?
          "വായിച്ചു ! ഭവതിയുടെ ആത്മപ്രകാശിത എഴുത്തുകളെല്ലാം. ആണിനെ പെണ്ണാക്കുന്ന
           വിരുതും പൂര്‍ണ്ണമായും അറിഞ്ഞു കഴിഞ്ഞു ഭവതിയുടെ ബ്ലോഗില്‍‍  നിന്നും".
           മന്ത്രവാദിനി തലയുയര്‍ത്തിപിടിച്ചു രൂക്ഷമായി അയാളെ നോക്കി. അയാള്‍ സംഭാ
ഷണം തുടര്‍ന്നു.
          1'ഡ്രുവപക്ഷി' പുറത്തിറക്കിയ ഭവതിയുടെ പ്രഥമ പുസ്തകം  എന്റെ കൈവശമുണ്ട്.
ഇംഗ്ലണ്ടിലെ ഫിഫ്റ്റി ബര്‍ക്കിലി സ്ക്ക്വയറെന്ന ഹോന്റണ്ട്  ഹൌസ്   സന്ദര്‍ശിക്കുമ്പോള്‍ ഒരു മെക്സിക്കന്‍ 2 വൂഡൂ ആചാരക്കാരന്‍ അയാളുടെ ഉപഹാരമായി ഏല്പിച്ചതാണ്.
            "നല്ല സ്ഥലവും നല്ല ആളും". അതയാള്‍ ആരോടെന്നില്ലാതെയാണ് പറഞ്ഞത്.മന്ത്ര
വാദിനി പെട്ടെന്നു് എഴുന്നേറ്റു അകത്തേക്കു പോയി.തന്റെ ഉള്ളിലൊതുക്കി വെച്ച സ്നേഹം അണമുറിഞ്ഞൊഴുകുമോയെന്നു സ്റ്റെഫാനിയുടെ പണി പൂര്‍ത്തിയായി വരുന്ന വില്ലയില്‍
വെച്ച് ഭയപ്പെട്ടതിനെക്കുറിച്ചു് അയാളപ്പോള്‍ ഓര്‍ത്തു പോയി. പിന്നെ, നല്ല മനുഷ്യന്‍ , നല്ല മനുഷ്യന്‍ എന്നവള്‍ തന്നെ പരിചയപ്പെടുത്തി കൊണ്ട് ബെല്‍ഗ്രാനോ യൂണിവേഴ്സിറ്റിയിലെ അപ്ലൈഡ് ആര്‍ട്ട് ഹാളിലെ നിറഞ്ഞ സദസ്സിനു മുമ്പാകെ തന്നെക്കുറിച്ചു പറയുമ്പോള്‍ മറ്റാര്‍
ക്കും കേള്‍ക്കാനാകാതെ പോയ അവളുടെ തേങ്ങലുകള്‍ തന്നെ ആകെ ഉലച്ചതും .
    മന്ത്രവാദിനി തിരികെയെത്തി. കൈയ്യിലുണ്ടായിരുന്ന ട്രേ അവര്‍ റ്റീപ്പോയുടെ മുകളില്‍
വെച്ചു.ബ്ലൂ ലേബലിന്റെയും റെഡ് വൈനിന്റെയും ഓരോ ബോട്ടിലുകളും മനോഹരങ്ങളായ
രണ്ടു മദ്യ  ചക്ഷകങ്ങളും കോള്‍ഡ് വാട്ടറിന്റെ പെറ്റ് ബോട്ടിലും,ഒരു ലായിറ്ററും, ഒപ്പം
കാര്‍ണിവല്‍ ക്രൂസ് ലൈനില്‍ ലഭിക്കുന്ന പ്ലെയിങ്ങ് കാര്‍ഡ്സ് ഒരു കവറും ഉണ്ടായിരുന്നു മന്ത്രവാദിനി കൊണ്ടു വെച്ച ട്രേയില്‍ . ചീട്ടു കവറിന്റെ പുറത്ത് എക്റ്റസി എന്ന വിനോദസ
ഞ്ചാര കപ്പലിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.
           " നിങ്ങളീ സമയം എന്റെ അതിഥിയാണു് ". മന്ത്രവാദിനി ബ്ലൂ ലേബലിന്റെ ക്യാപ്പ്
തുറന്നു ചതുരക്കളങ്ങളുയര്‍ന്നു നില്ക്കുന്ന കട്ടി കൂടിയ ആകര്‍ഷകമായ കണ്ണാടി ചക്ഷക
ത്തില്‍  അളവു കൃത്യനമാക്കി മദ്യം പകര്‍ന്നു.പെറ്റ് ബോട്ടില്‍ തുറന്നു തണുത്ത വെള്ളം
മദ്യഗ്ലാസ്സിലൊഴിക്കാന്‍ മന്ത്രവാദിനി  തുനിഞ്ഞപ്പോള്‍ നോ, നോ എന്നു തടഞ്ഞു കൊണ്ട
യാള്‍ പറഞ്ഞു.
         "സംശുദ്ധ ഗോത്രത്തിന്റെ സ്വത്വം തകര്‍ത്ത അധിനിവേശക്കാരുടെ കടന്നു കയറ്റ
          മാണു് ഈ പ്രവൃത്തി".
        "ഭ്രാന്തു പുലമ്പാതെ കാര്യം വ്യക്തമാക്കൂ".
        "ഇതല്ല ട്രഡിഷന്‍ . ജലരഹിതമായിട്ടായിരിക്കണം ഇതിന്റെ അന്തരംഗ പ്രവേശനം.
ചുവന്ന വൈനിന്റെ ബ്രാന്‍ഡ് അംബാസഡറിനു ഇതറിയില്ലായിരിക്കാം. ഡോണ്ട് മൈന്‍ഡ് ".
"സീ, ചില കാര്യങ്ങള്‍ പറഞ്ഞോട്ടേ. കേള്‍ക്കാനിഷ്ടമല്ലായിരിക്കാം . എന്നാല്‍ നിങ്ങള്‍ കേട്ടു
കൊണ്ടേയിരിക്കും.  ചകിത ചിന്തകളുടെ ആജ്ഞാനുവര്‍ത്തിയായ നിങ്ങളുടെ മധുപാനത്തി
ന്റെയും,ധൂമപാനത്തിന്റെയും, ഡേറ്റിംഗിന്റെയും വീരകഥകള്‍ വിഢ്ഢികള്‍ക്കു പോലും അവി
ശ്വാസനീയമാണ്.ലൈംഗീകതയെക്കുറിച്ചുള്ള ഭവതിയുടെയും ഈ ചെറുപ്പക്കാരുടെയുംനില
പാടുകളും ചിന്താഗതിയും താത്പര്യങ്ങളും ഛിന്നഭിന്നമാണു്. അവയെ കൂട്ടി ച്ചേര്‍ത്തു വെച്ചു
നോക്കൂ. പ്രണയമാണ് ലൈംഗീകതയുടെ ഉറവ. പ്രണയരഹിത രതി മനുഷ്യ ശരീരത്തില്‍
നടക്കുന്നഭീകരപ്രവര്‍ത്തനം മാത്രമാണു്. അത്തരം ഒരു ഭീകര പ്രവര്‍ത്തനത്തിനു ഭവതി
തീര്‍ത്തും അശക്തയാണ്. പിന്നെ നിങ്ങളുടെ പോസ്റ്റുകള്‍ . എന്റെ സുഹൃത്ത് ശ്യാം നന്ദനെ
പ്പോലെയുള്ളവരുടെ അനുഭവങ്ങള്‍ എല്ലാം വെറും മായിക വിഭ്രാന്തികള്‍ മാത്രം. എനിക്കു ഭവതിയുടെ പോസ്റ്റുകളെല്ലാം വെറും കോമിക്കുകള്‍ മാത്രമാണ് ".
പ്രശാന്തമായ ഭാവത്തിലാണെങ്കിലും കൊടുങ്കാറ്റിന്റെ ഗാംഭീര്യം അയാളുടെവാക്കുകള്‍ക്കു
ണ്ടായിരുന്നു.അനിതരസാധാരണമായ ഒരു സ്വയം സമര്‍പ്പണത്തിലൂടെ താനിതെല്ലാമെ
ങ്ങിനെ കേട്ടു കൊണ്ടിരുന്നുവെന്ന സന്ദിഗ്ധാവസ്ഥ മറികടന്നു് ഊര്‍ജ്ജസ്വലതയോടെ
മന്ത്രവാദിനി പ്രതികരിച്ചു." ഞാന്‍ നേരത്തെ സൂചിപ്പിച്ചതല്ലേ ഹേ തെരുവു മാന്ത്രികാ,
ഇതു തികച്ചും വിഭിന്നമായ ഇടമാണെന്നു്. അതിപ്പോള്‍ തന്നെ ബോദ്ധ്യപ്പെടുത്താം".
അവര്‍ട്രേയില്‍ നിന്നും ചീട്ടു കുത്തെടുത്ത് ഷഫിള്‍ ചെയ്ത് അയാളുടെ നേരെ നീട്ടികൊണ്ടു
പറഞ്ഞു.
                       " ടേക്ക് ഒന്‍ കാര്‍ഡ് മാന്‍ ".
അയാള്‍ ചീട്ടു കുത്ത് സാവകാശം മറിച്ചു നോക്കി ഒരു ചീട്ടു വലിച്ചെടുത്തു. "ഏതാണെന്നു
നോക്കിയതിനു ശേഷം കത്തിച്ചു കളയൂ" . മന്ത്രവാദിനി ലായിറ്റര്‍ അയാളുടെ നേരെ നീട്ടി.
ചുമപ്പും പച്ചയും ജ്വാലകളോടെ ആ ചീട്ട് മാര്‍ബിള്‍ തറയില്‍ കിടന്നു കത്തിച്ചമ്പലായി.

    മന്ത്രവാദിനി ചീട്ടു കുത്ത് തുടരെ ഷഫിള്‍ ചെയ്തതിനു ശേഷം ഓരോന്നായി മറിച്ചു നോ
ക്കുവാന്‍ തുടങ്ങി. അവരുടെ മുഖം വിവര്‍ണ്ണമാകുന്നതു അയാള്‍ കൌതുകപൂര്‍വ്വം നോ
ക്കിയിരുന്നു.പെട്ടെന്നു ക്ഷുഭിതയായി മന്ത്രവാദിനി അയാളോടു പറഞ്ഞു.

                        "ഡൈമണ്‍ ഏയ്സാണു് താങ്കള്‍ നോക്കിയ ചീട്ട് ".

                       "അങ്ങനെ പറഞ്ഞാല്‍ പോരാ എവിഡന്‍സ് വേണം. അയാള്‍ പറഞ്ഞു ".
     
                       "എന്തെവിഡെന്‍സ് ". മന്ത്രവാദിനി അസ്വസ്ഥതയോടെ ചീട്ടുകള്‍ വീണ്ടും
മറിച്ചു നോക്കുവാന്‍ തുടങ്ങി.  ഹൃദയ വിവശതയ്ക്കാക്കം കൂട്ടുന്ന അയാളുടെ ചിരി കെട്ടഴിച്ചു
വിട്ട സംഭ്രാന്തിക്കിടയില്‍ അവിടെ നോക്കൂവെന്നു പറഞ്ഞ് അയാള്‍ തന്റെ ഉദരത്തിനു
താഴെകൈ ചൂണ്ടുന്നത് മന്ത്രവാദിനി കണ്ടു. നാഭീ സമീപത്തില്‍ മിനുസമുള്ള കട്ടികടലാ
സിന്റെ സ്പര്‍ശം അവരറിഞ്ഞു.ഇതു പോലൊരു വിഹ്വലവസ്ഥയില്‍ കെനിയന്‍ ബ്ലാക്
മാജിക്കുകാരിയുടെ മുഖ വൈവശ്യത അയാളുടെ മുന്നില്‍ തെളിഞ്ഞു.

           പരമദയനീയമായിരുന്നു ആ വൂഡൂ മാന്ത്രികയുടെ അവസ്ഥ. ആഭിചാരവൃത്തിയു
ടെ പരമകാഷ്ടയിലെ അവസാന ആയുധവും മുനയൊടിഞ്ഞു പോയ ദശാസന്ധിയില്‍
അയാളുടെകാല്ക്കല്‍ വീണു് പൊട്ടിക്കരഞ്ഞു പോയി മാര്‍ത്താ എന്ന കെനിയന്‍ ബ്ളാക്ക്
മാജിക്കുകാരി.
    കെനിയയിലെ മൊമ്പസാ പട്ടണത്തിലെ തടിച്ചു കൂടിയ ആള്‍ക്കൂട്ടം അയാളുടെ ഇന്ദ്ര
ജാലത്തിന്റെ വൈവിദ്ധ്യതയില്‍ സ്തബ്ധരായി നില്ക്കുകയാണു്. അല്പം അകലെ മാറി നിന്നു
കൊണ്ട് മാര്‍ത്താ എന്ന വൂഡൂ പ്രിസ്റ്റെസ്  അതെല്ലാം നോക്കി കണ്ടു. ഒരു പൂവന്‍ കോഴിയെ
കൈകളില്‍ ചേര്‍ത്തു പിടിച്ചു അവിടെ നില്ക്കുകയായിരുന്ന മദ്ധ്യ വയസ്ക്കയെ അയാള്‍
അരികിലേക്കു വിളിച്ചു. അവരുടെ കൈയ്യില്‍ നിന്നും കോഴിയെ വാങ്ങി അതിന്റെ കഴുത്തില്‍
വലതു കൈപ്പത്തി കൊണ്ടായാള്‍ വലയം തീര്‍ത്തൂ. പെട്ടെന്നു് അയാള്‍  വലതു മുകളിലേയ്ക്കു
യര്‍ത്തി. അയാളുടെ വലതു കൈപ്പത്തിയ്ക്കുള്ളില്‍ കോഴിയുടെ തല നെഞ്ചോടു ചേര്‍ത്തു വെച്ചിരിക്കുന്ന ഇടതുകൈയ്യില്‍ കോഴിയുടെ ഉടല്‍. കോഴിയുടെ ഉടമസ്ഥ അയാളെ ചീത്ത
വിളിച്ചു കൊണ്ട് വാവിട്ടു നിലവിളിച്ചു. ചുറ്റും കൂടി നിന്നവര്‍ ഉറക്കെ നിലവിളിക്കുകയോ
കൈയ്യടിക്കുകയോ ചാടിത്തുള്ളുകയോ ചെയ്തു. പെട്ടെന്നു് അയാള്‍ കോഴിയുടെ തല അ
തിന്റെ കഴുത്തിനോടു ചേര്‍ത്തു വെച്ചു. കോഴി ചിറകടിച്ചു ശബ്ദിച്ചു. ജനാവലി ഹര്‍ഷാര
വങ്ങളോടെ അയാളെ അനുമോദിച്ചു. കോഴിയുടെ ഉടമസ്ഥ നിറകണ്ണുകളോടെ ചീത്ത
വിളിച്ചതിനു അയാളോടു മാപ്പു പറഞ്ഞു. ഇതിനിടയില്‍ മാര്‍ത്താ അയാളുടെ അടുത്തേക്കു
ചെന്നു പറഞ്ഞു.
              " ഹേ കൊച്ചു മാന്ത്രികാ.കൊള്ളാം ഈ ചെപ്പടി വിദ്യ . തന്നെപ്പോലെ ഒരാളെ
ഞാന്‍ തേടി നടക്കുയാണു്. മുട്ടി നോക്കുന്നോ എന്നോടു് ".
              "അതിനെന്താ. ഒരു വിരോധവുമില്ല". അയാള്‍ പെട്ടെന്നു തന്നെ മറുപടിയും
പറഞ്ഞു.
അവിടെ കൂടി നിന്നവരില്‍ പലരും അരുതെന്നു അയാളോടു പറഞ്ഞു.  "പോ ശപ്പന്മാരെ,
വങ്കന്മാരെ" എന്നു അവരെ ഒന്നടങ്കം ആട്ടി മാര്‍ത്താ മുന്നോട്ടു നടന്നു. ജനക്കൂട്ടത്തിന്റെ
വിലക്കുകളവഗണിച്ചു കൊണ്ടായാള്‍ മാര്‍ത്തായെ അനുഗമിച്ചു. 

          1 ഒരു സാങ്കല്പിക പ്രസിദ്ധീകരണ ശാല 2 ആഫ്രിക്കയിലെയും അമേരിക്കന്‍ ഭൂണ്ഡത്തി
                                                                                ലെയും ബ്ളാക്ക് മാജിക്ക്









                        

5 comments:

  1. രസകരം തന്നെ..

    ReplyDelete
  2. good.....
    welcome to my blog
    blosomdreams.blogspot.com(follow me)

    ReplyDelete
  3. വായിക്കുന്നു....

    ReplyDelete
  4. വായിച്ചു,

    പക്ഷെ എല്ലാം മറന്നല്ലോ :)
    എന്തായാലും എനിക്കിത്തിരി സമയം കിട്ടുന്നുണ്ട്, ഒന്നൂടെ വായിക്കാം എല്ലാം.

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...