Tuesday, March 22, 2016

വിപ്ലവം ജയിക്കുന്നു


കൊടി പിടിച്ചു തഴമ്പിച്ച
പരുക്കൻ കൈയാൽ
നീ നല്കുന്ന ഹസ്തദാനം
അവരെ ഭയപ്പെടുത്തും
ഇങ്കിലാബുച്ചത്തിൽ വിളിച്ച
നിന്റെ തൊണ്ടയിൽ നിന്നുള്ള
പരുപരുത്ത കഠിന സ്വരം
അവരെ പിന്തിരിപ്പിക്കും
വെയിലേറ്റു കരുവാളിച്ച
നിന്റെ നിർവികാര മുഖം
അവരുടെ മുന്നിൽ
പ്രേത രൂപങ്ങളായി തീരും
സമരം ചെയ്യാനും,
ലത്തിയടിയേല്ക്കാനും
പാകപ്പെട്ടതാണു് എന്നും
നിന്റെ വിപ്ലവ ശരീരം
തെരഞ്ഞെടുപ്പിന്റെ പകിട്ടിനു്
നിന്റെ ആകാരത്തിന്റെ
വർഗ്ഗ ബോധമൊട്ടും ഇണങ്ങില്ല
തുടു തുടുത്ത മൃദു കവിളുകൾ
മിനു, മിനുത്ത പുഷ്ടിയുള്ള ദേഹം
സദാ അദ്ധ്വാനിയായ നിനക്ക്
കിട്ടാക്കനി പോലെയന്യം
വോട്ടറന്മാരെ ഭയപ്പെടുത്താതെ
തൊഴിലാളി നീ പോയി
കൊടി പിടിക്കുകയും
ലാത്തിയടി കൊള്ളുകയും ചെയ്യുക
നടന്മാരും, നടിമാരുമാണു്
വിപ്ലവത്തെയിനി നയിക്കുന്നതു്

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...