Monday, December 1, 2014

ദൈവത്തിനും ഉത്തരം മുട്ടി


സ്വർഗ്ഗ കവാടത്തിനരികിൽ ചെകുത്താൻ പലവട്ടം ചെന്നതു്
ഇഷ്ടപ്പെടാതെ ദ്വാരപാലകർ ചെകുത്താനോടു കയർത്തു.
അനിഷ്ടത്തിന്റെ പാരമ്യത്തിൽ അവർ ചെകുത്താനെ നോക്കി
ആക്രോശിച്ചു

മാറി പോ ഇവിടെ നിന്നു്
അതു കേട്ടിട്ടും യാതൊരു പ്രകോപനവുമില്ലാതെ ചെകുത്താൻ ക്ഷമാ
പൂർവ്വം സ്വർഗ്ഗ വാതിലിനരികിൽ നില്പു തുടർന്നു. ചെകത്താൻ മടങ്ങി
പോകാൻ കൂട്ടാക്കതെ അവിടെ തന്നെ നില്ക്കുന്നതിൽ പന്തികേടു
ണ്ടെന്നു വിശകലനം ചെയ്ത ദ്വാരപാലകർ വിവരം ദൈവത്തെ അ
റിയിച്ചു.സ്വർഗ്ഗ വാതിൽ തുറക്കപ്പെട്ടു . ദൈവം അവിടെ നില്ക്കുന്നതു
ചെകുത്താൻ കണ്ടു . ലോകാരംഭത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ
ദൈവം ആരംഭിക്കുന്നതു മുമ്പത്തെ സംഘർഷഭരിമായ കൂടിക്കാഴ്ച
ഇരുവരുടെയും ആത്മാവിലൂടെ കടന്നുപോയി .
എന്തിനു വന്നിവിടെ നില്ക്കുന്നു പുറത്താക്കപ്പെട്ടവനെ.
ഒരു കൂട്ടം മാലാഖമാരെ സംഘടിപ്പിച്ചു് പ്രപഞ്ചോല്പത്തിക്കു മുമ്പു്
സമരം ചെയ്തതു് ലൂസിഫറെന്ന ചെകുത്താൻ ഓർത്തു പോയി . സമരം
പരാജയപ്പെട്ടു് അവിടെ നിന്നും പുറത്താകേണ്ടി വന്നതും . പഴുത്തു വിള
ഞ്ഞ ആപ്പിൾ കണ്ടു കൊതിച്ച ഹൗവ്വയ്ക്കു മരത്തിൽ കയറാൻ പ്രയാ
സമായപ്പോൾ പാമ്പിന്റെ രൂപത്തിൽ ഇഴഞ്ഞു കയറി ആപ്പിളിറുത്തു കൊടു
ത്തു് ദൈവവുമായി വീണ്ടും ഇടയേണ്ടി വന്നതും ഒരു മിന്നായം പോലെ
ചെകുത്താന്റെ ഓർമ്മകളെ കടന്നു പോയി . ചെകുത്താൻ കലികാലത്തി
ന്റെ ചരിത്രത്തിൽ തങ്ക ലിപികളിൽ കുറിയ്ക്കുവാനുള്ള അപൂർവ്വ സംഭ
വത്തിന്റെ നാന്ദി കുറിച്ചു കൊണ്ടു ദൈവത്തോടു സംസാരിച്ചു തുടങ്ങി
അല്ലയോ ദൈവമേ നരകത്തീ പോലും ഡ്രുവ പ്രദേശ സമീപ്യമായി അനു
ഭവപ്പെടുന്ന എന്റെ ഉള്ളിൽ ഒരു ചോദ്യം പൊള്ളിക്കുന്ന തരത്തിൽ ഉയർന്നു
വരുന്നു. രൂക്ഷമായ ആ അഗ്നിവലയത്തിന്റെ ബന്ധനം ഭേദിക്കാനാണു്
ഈ ചോദ്യം മനുഷ്യരുടെ സർവ്വ രക്ഷയ്ക്കും സ്വയം സമർപ്പിച്ച താങ്ക
ളോടു ഞാൻ ഉന്നയിക്കുന്നതു്.
ചെകുത്താനെ വീണ്ടും ഒരു പരാജയം നിന്നെ കാത്തിരിക്കുന്നു. ദൈവം
പറഞ്ഞു.
ഭ്രമിയിലെ എല്ലാ മതങ്ങളുടെയും അധിപനെ ! താങ്കളെ മാത്രം ആരാധിക്കുന്ന
മനുഷ്യരെ താങ്കളെ മാത്രം ആരാധിക്കുന്ന മനുഷ്യർ കൊന്നു തള്ളുമ്പോൾ
എന്താണു് അതു തടയാത്തതു് ?
ദൈവം ശരിക്കും ഞെട്ടി . പിന്നെ വിയർത്തു . ഉത്തരം കിട്ടാത്ത ഈ ചോദ്യ
ത്തിനു മുന്നിൽ എത്ര നാളായി താൻ കുഴഞ്ഞു മറിഞ്ഞു കഴിയുന്നു . ദൈവം
നിശബ്ദനായി ചെകുത്താനെ നോക്കി .

Friday, August 22, 2014

സമസ്യ


നിനക്കു ചാടി വിശുദ്ധി കാട്ടാനല്ലയെൻ
നെഞ്ചിൽ തീർത്തൊരി അഗ്നികുണ്ഡം
നിനക്കു മറഞ്ഞു പോകുവനല്ലയെന്റെ
ആത്മാവിൻ ഭൂമിക നെടുകെ പിളർന്നതു്
നിന്റെ വേദങ്ങൾ വീണ്ടെടുക്കാനല്ല
വേദനയുടെ ആഴങ്ങളിൽ ഞാൻ ചെന്നതും
നിനക്കു പകർന്നു നല്കാനല്ല ഞാൻ
കുടിച്ചു, കണ്ഠത്തിൽ കാള കൂടം നിറച്ചതും
നിന്റെ മുന്നിൽ പടുത്വം കാട്ടിടാനല്ല
കണ്ണാടി നോക്കി കിളിയെ  എയ്തിട്ടതും

ഗുരുവിന്റെ മദിരയിൽ ചാമ്പലായിച്ചേർന്നു
മൃതസഞ്ജീവനി പഠിച്ചു പുനർജ്ജിച്ചതും
പഠിച്ചതെല്ലാം വിസ്മരിച്ചു രണഭൂമിയിൽ
പാഴ്ച്ചെടി പോൽ തലകുനിച്ചു പോയതും
ഏതേതോയെൻ ജീവിത സമസ്യയാണതു്,
അറിവുകളറിവുകളതു കടന്നു വന്നപ്പോഴും
നീ ,അറിയാതെ പോകുന്ന എന്റെ സമസ്യ ,
ഒരിക്കലും നിനക്കുത്തരമില്ലാത്ത സമസ്യ.

Wednesday, August 6, 2014

മഴയുടെ സങ്കടം



നീ, വിളിച്ചിട്ടാണു് ഞാൻ വന്നതു്
അതിനു മുമ്പു്
നീയെനിക്കു വേണ്ടി തപസ്സു്
ചെയ്യുകയായിരുന്നല്ലോ
ചൂടേറ്റു മുഖം കറുത്തതും
വിയർപ്പു ചാലൊഴുകി
നിന്റെ പുതു വസ്ത്രങ്ങൾ
നനഞ്ഞു കുതിർന്നതും
മൃദുലമായ കൈത്തണ്ടകൾ
സൂര്യപ്പൊള്ളലേറ്റു
കരുവാളിച്ചതും നിമിത്തം
നീയെന്നെ തപസ്സു ചെയ്തു
വരുത്തുകയായിരുന്നു
എന്നിട്ടു് ,
ഞാനടുത്തു വന്നതുമെന്തേ
ഒരു കുടശ്ശീല ഉയർത്തി
എന്നെ നീ ആട്ടിപ്പായിക്കുന്നു!
ഇപ്പോൾ ,
നിന്റെ മുഖം എത്രയോ
പ്രസന്നമായിരിക്കുന്നു
നിന്റെ വസ്ത്രങ്ങൾ
വിയർപ്പേറ്റ് അസഹ്യമായ ഗന്ധം
ഉയർത്തുന്നുമില്ല
നിന്റെ കൈത്തണ്ടകൾ
പഴയതു പോലെ തിളങ്ങുകയാണു് ,

നീ , വിളിച്ചിട്ടാണു് ഞാൻ വന്നതു്.
 

Saturday, July 26, 2014

ഗാന്ധിജിയും അരുന്ധതിറോയിയും



കവലയിലെ സർഗ്ഗച്ചന്തയിൽ
അരുന്ധതി റോയി ,
ദൈവത്തിന്റെ ചെറിയ
വസ്തുവാക്കി, ഗാന്ധിജിയെ
ലേലം വിളിച്ചപ്പോൾ ,
ദീപവലിക്കു പടക്കം പൊട്ടിക്കുന്നതു്
ഞാനോർത്തു പോയി .

ഒന്നിനോടൊന്നു ചേർന്നുച്ചേർന്ന
പനയോല പൊതിഞ്ഞ മാലപ്പടക്കം
മരച്ചില്ലകളിൽ കെട്ടിത്തൂക്കി
പാത്തു പാത്തു തീ കൊളുത്തി
ശരം വിട്ട പോലെ ഞാനോടിയതും
അഗ്നി നക്ഷത്രങ്ങളായി മാലപ്പടക്കം
കാതു തുളച്ചു ചിന്നിച്ചിതറിയതും
ഇന്നെന്റെ ഓർമ്മകളിൽ പടക്കം
പൊട്ടിക്കുന്നു, അരുന്ധതി

ഒടുവിൽ തുണ്ടു തുണ്ടായി തീർന്ന
കടലാസു കക്ഷണങ്ങളായി മണ്ണിൽ
അങ്ങിങ്ങായി കിടപ്പൂ മലപ്പടക്കം
അരുന്ധതി ,
ഈ , മലപ്പടക്കമായി തീരുമായിരുന്നു
ഗാന്ധിജി പിറക്കാതിരുന്ന ഇൻഡ്യ
അങ്ങിനെ പൊട്ടിത്തകർന്നു് ചിന്നിച്ചിതറി...

Saturday, July 19, 2014

മടക്കയാത്ര


മടങ്ങിപ്പോകാൻ
തയ്യാറെടുക്കുകയാണു്
എല്ലാം വാരിയെടുത്തു
ഭണ്ഡക്കെട്ടിലാക്കുന്നില്ല
ചിലതെല്ലാം ,
ഏറെ ഇഷ്ടമായതു
തെരഞ്ഞെടുത്തു
വേണ്ടപ്പെട്ടവർക്കു
സമ്മാനമായി
നല്കാൻ മാറ്റി വെച്ചു
വെറുതെയൊരു
നേരമ്പോക്കിനവയെ
കവിതയെന്നു വിളിച്ചു

പോയികഴിഞ്ഞാൽ
ഇനിയൊരു
മടക്ക യാത്രയില്ലല്ലോ
നിനക്കു മാത്രം
ഒന്നും തരാനില്ല
സൂര്യനെയും ചന്ദ്രനെയും
ഈ, പ്രപഞ്ചത്തെയും
നിനക്കു തന്നീടാൻ
ഞാനാളല്ലല്ലോ.

Sunday, May 25, 2014

പിണക്കം



അർദ്ധം വിടർന്ന മലരധരത്തിലമർന്ന
മധുപൻ , മാന്ത്രികനാകും വേള
രാത്രിയിതിൽ തീരും ഇണക്ക വിരോധം
എത്രയോയെത്രയെത്രയോ മധുര തരം

മിഴികൾ രണ്ടും പതിയെ പതിയെ
പാതികൂമ്പിയടയും നിമിഷ മാത്രയിൽ
നീ, പുലമ്പിയ വിളിപ്പേരുതിർന്നൊരാ
ചുടുനിശ്വാസ ധാരയിൽ ചിതറിടുന്നു

പ്രാണനങ്ങിനെയുയർന്നുച്ചെന്നു
വിഹായസ്സിലപ്പോൾ തൊട്ടു പോയി
വീണു പോയി നമ്മളൊന്നിച്ചു ക്ഷണം
ഇരുകുന്നുകളൊന്നിച്ചിടിഞ്ഞ മാതിരി .






Wednesday, May 21, 2014

സമ്മാനം

ഞാൻ നിനക്കേകിയ
സമ്മാനവുമായി
ഒരു തകരം കുപ്പിക്കാരൻ
പോകുന്നതു കണ്ടു.

വർത്തമാന പത്രങ്ങൾ
കാലിക്കുപ്പികൾ,
തുരുമ്പു കമ്പികൾ,
എന്നിവയ്ക്കിടയിൽ
ആ, പ്രേമോപഹാരം
വിതുമ്പിയിരിക്കുന്നു
തകരം കുപ്പിക്കാരൻ
മുന്നോട്ടു പോകുന്നു
 .

ആഴിതന്നപാരമാം
ആഴത്തിൽച്ചെന്നു
ചേതോഹരമമൊരു
മുത്തെടുത്തു നിൻ
നിർവൃതിച്ചെപ്പിലിട്ടപ്പോൾ
നീ, ചോദിച്ചതാണാ സമ്മാനം

സന്ധ്യയകന്നൊരു
നിശബ്ദതയിലന്നു
ചന്ദന നിലാവിൻ
വശ്യതയിലൊരു 
മന്ദാനിലന്റെ ശീതമേറ്റു
നെഞ്ചക സ്പന്ദനം
 കേട്ടു
നമ്മൾ നില്ക്കേ
നീ, ചോദിച്ചതാണാ സമ്മാനം .

അന്നു ഞാനേകിയ
സമ്മാനമതെന്നും കാത്തു, 
കാത്തു വെയ്ക്കുമെന്നു
കരളിന്റെ കാതിൽ മൊഴിഞ്ഞു
കനവുകളിൽ വന്നു പറഞ്ഞു , നീ

ഞാൻ നിനക്കേകിയ
സമ്മാനം വഴിയിൽ
ആ , തകരംകുപ്പിക്കാരൻ
ഉപേക്ഷിച്ചു പോയി
കാത്തു കാത്തു വെച്ചിടും
ഞാൻ , കരളിലും കനവിലും
ആ, സമ്മാനമെന്നും .

Monday, May 19, 2014

പാഥേയം



പാഥേയമിനിയുമൊരുക്കിയില്ലേ നീ
യാത്ര പറഞ്ഞിറങ്ങയായി ഞാൻ
ആത്മാവിൽ കൊളുത്തി വലിക്കുമങ്കുശ-
ച്ചരടേന്തിയാഗന്തുകനെന്നെ
ക്ഷണംവിളിക്കുന്നു സമയമില്ലെന്നു
പ്രിയേ പിന്തുടരണം പിന്നാലെ
കണ്ണീരും, കിനാക്കളും , പ്രാരാബ്ധങ്ങളും
വെവ്വേറേ പൊതിഞ്ഞൊരുക്കൂ പ്രിയേ
മറ്റൊരു തീർത്ഥയാത്ര തുടങ്ങയായി
മുന്നിലെ കാല്പാടു നോക്കി പോണം.
പാഥേയമിനിയുമൊരുക്കിയില്ലേ നീ
യാത്രയാകുന്നവിടെ , കാത്തിടാം .

Tuesday, May 6, 2014

കടലിൽ



ആഴങ്ങൾ അഗാധമായ
കടലിന്റെ പ്രശാന്തതയിൽ
വൈകുന്നേരങ്ങളിലെന്നും
ചുവന്ന സുര്യന്റെ
മുങ്ങാംകുളി കാണാമായിരുന്നു

അപാരതയുടെ വിദൂരതയിൽ
ചക്രവാളത്തെ കടന്നു
കടലിന്റെ അനന്ത നീലിമ
വിസ്മയിപ്പിച്ചതു കണ്ണുകളെ
നീന്തുകയാണു് ,ഇനിയും
കരകാണാതെ , കടലിൽ

കടലിൽ ഒറ്റയ്ക്കായതിനു
വ്യഖ്യാനങ്ങൾ ഞാൻ
ഒരിക്കലും തിരഞ്ഞില്ല
നീന്താതിരിയ്ക്കാനാകില്ല

അങ്ങനെ കടലിൽ
കരകാണാതെ നീന്തുമ്പോളാണു
ഒരു ഉല്ലാസ കപ്പലിൽ
നീ പോകുന്നതു ഞാൻ കണ്ടതു്.
ഇപ്പോൾ ഞാൻ
കടലിന്റെ അടിത്തട്ടിൽ
ഇവിടെ നീന്താതെ കഴിയാമെന്നും .

Friday, April 18, 2014

കൊടുങ്കാറ്റിനെ കൊതിച്ചു്



നിന്റെ ചുണ്ടുകളിൽ കൂടു കൂട്ടിയ
കൊടുങ്കാറ്റിനെയിന്നു ഞാൻ
കൊതിച്ചു പോകുന്നു
കടപുഴകി വീഴണമെനിക്ക്

അപ്പോൾ നിലാവെട്ടം
ജാലകവിരികളിൽ
നിഴൽ നൃത്തത്തിന്റെ
അപൂർണ്ണ ചിത്രം വരയ്ക്കും
നാഴിക മണിയുടെ
സൂചി പിന്നോട്ടു
നടന്നു തുടങ്ങുകയായി

കണ്ണുകൾ പതിയെ
പാതിയടഞ്ഞപ്പോൾ
ഉതിർന്ന നെടുനിശ്വാസത്തിൽ
പാറിയകന്നതു വിളിപ്പേര്

ജാലക വിരികളിൽ
നിന്നും ചിതറി വീണ
നിഴലുകളിൽ
ഉറുമ്പുകളുടെ പടയോട്ടം
പിണക്കം മധുരിക്കുന്നതു
നിഴലുകളിലായിരിക്കും .

Sunday, April 13, 2014

കണി



 







 








കത്തിച്ച നിലവിളക്കു; മഞ്ഞത്തുകിൽ
ചുറ്റിയ കൃഷ്ണ വിഗ്രഹം ,കണിക്കൊന്ന
സ്വർണ്ണാംഗിത കണിവെള്ളരിയും, ചക്ക
മാങ്ങ നാളികേരം ,പിന്നെ പല തര
ഫലവർഗ്ഗങ്ങളരിയും നിറച്ചയോട്ടു
രുളിയും , ഭദ്രം രാമായണഗ്രന്ഥവും
തളിർവെറ്റയടയ്ക്ക,വെള്ളിനാണയവും

പ്രതിബിംബംതെളിയും വാല്ക്കണ്ണാടിയും
നിറച്ച സിന്ധൂരച്ചെപ്പും കണിയായി
ഒരുക്കി ഞാൻ കവിതയിൽ കൃഷ്ണ ! കൃഷ്ണ!

Saturday, March 8, 2014

സക്കറിയ ഫിലിപ്പോസിന്റെ കല്ലറയും , ഒരു ഫുട്ബോൾ മത്സരവും



           

            വീണ്ടും ഒരിക്കൽ കൂടി വളരെ പ്രാധാന്യത്തോടെ സക്കറിയ
ഫിലിപ്പോസിനെക്കുറിച്ചുള്ള വാർത്ത മിക്ക പത്രങ്ങളിലും അച്ചടിച്ചു
വന്നു . മുമ്പു് ഫുട്ബോൾ കളിച്ചിരുന്ന കാലത്തും , കാലയവനികക്കു
ള്ളിൽ മറഞ്ഞപ്പോഴുമാണു് ഇത്രയും പ്രാധാന്യത്തോടെ സക്കറിയ
ഫിലിപ്പോസിനെക്കുറിച്ചു പത്രത്തിൽ വാർത്ത വന്നിട്ടുള്ളതു്. ഇപ്പോൾ
പത്രത്തിൽ വന്ന വാർത്ത സക്കറിയ ഫിലിപ്പോസിന്റെ കല്ലറ ശവ
കോട്ടയിൽ നിന്നും മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ചായിരുന്നു . സക്ക
റിയ ഫിലിപ്പോസിന്റെ അപ്പനെയും അമ്മയെയും കൂടി അടക്കിയി
രുന്ന വർഷങ്ങളോളം പഴക്കമുള്ള കല്ലറയിലെ അവശിഷ്ടങ്ങളാണു
പുതിയ സ്ഥലത്തേക്കു  കല്ലറ തീർത്ത് അങ്ങോട്ടേക്കു മാറ്റുന്നതു്.
  
   സ്ഥലത്തെ പുതു പണക്കാരനും വ്യാപരിയുമായ ആളുടെ മാതാവി
ന്റെ ശവസം സ്ക്കാരം  സക്കറിയ ഫിലിപ്പോസിന്റെ കല്ലറക്കു സമീ
പം നടത്തിയപ്പോൾ അതു സക്കറിയ ഫിലിപ്പോസിന്റെ കല്ലറ അന്തി
മമായി പൊളിച്ചു മാറ്റുന്നതിൽ ചെന്നെത്തുമെന്നു് ആരും തന്നെ കരുതി
കാണില്ല.

  എന്നാൽ വ്യാപാരി പുതുപണത്തിന്റെ അളവു കേൽ വച്ചു പലതും
 അന്നു് തന്നെ അളന്നു തീരുമാനിച്ചിരുന്നു .സ്ഥലക്കുറവു കാരണം
പുതിയ കല്ലറ കെട്ടുന്നതിനു അനുവാദമില്ലാത്തതിനാൽ വ്യാപാരി
അമ്മയ്ക്കായി സക്കറിയ ഫിലിപ്പോസിന്റെ കല്ലറക്കു സമീപം
 ഒരു കുഴിമാടംഅമ്മയ്ക്കായി തീർത്തു . അപ്പോഴും സിമിത്തേരി
യുടെ മുകൾ ഭാഗത്തുള്ള സെല്ലാറുകളിലൊന്നു വാങ്ങി അമ്മയുടെ
സംസ്ക്കാരം നടത്താൻ വ്യാപാരി തയ്യാറായില്ല . ഒരു ഗൂഢോദ്ദേ
ശം വ്യാപാരിക്കു ഉണ്ടായിരുന്നു . വളരെ  താമസിയാതെ തന്നെ
ആ മൺകൂന കേൺക്രീറ്റിൽ തീർത്ത ശവകുടീരമായി മാറുകയും
സക്കറിയ ഫിലിപ്പോസിന്റെ കല്ലറയുടെ ഇടതു പാർശ്വത്തോടു ഒട്ടി
ച്ചേർന്നു നില്ക്കയും ചെയ്തു . സക്കറിയ ഫിലിപ്പോസിന്റെ ആണ്ടു
കുർബ്ബാനയോടനുബന്ധിച്ചു് കല്ലറയിൽ മെഴുകു തിരി കത്തിച്ചു പ്രാർ
ത്ഥിക്കാൻ ചെന്ന സക്കറിയ ഫിലിപ്പോസിന്റെ മക്കളും ബന്ധുക്കളും
സുഹൃത്തുക്കളും കണ്ടതു് സക്കറിയ ഫിലിപ്പോസിന്റെ കല്ലറയെ
പാതിയും വിഴുങ്ങി വ്യാപരിയുടെ അമ്മയുടെ കല്ലറ ആധിപത്യം
സ്ഥാപിച്ചിരിക്കുന്നതാണു്. പള്ളിക്കാരോടും പട്ടക്കാരോടും പരാതി
പറഞ്ഞു് സക്കറിയ ഫിലിപ്പോസിന്റെ മക്കൾ മടുത്തപ്പോൾ അവർ
ഒരു തീരുമാനത്തിലെത്തി.

      ശവക്കോട്ടയുടെ ചുമതലക്കാരെ സന്ദർശിച്ചു സക്കറിയ ഫിലി
പ്പോസിന്റെ മക്കൾ കാര്യം പറഞ്ഞു.

              “ വ്യാപാരി പണക്കാരനും വളരെ പിടിപാടുള്ള ആളായതു
 കൊണ്ടു് ഞങ്ങളുടെ അപ്പന്റെ കല്ലറക്കു മുകളിൽ കാനോൻ നിയമ
ങ്ങൾ കാറ്റിൽപ്പറത്തി സ്വന്തം അമ്മയുടെ കല്ലറയുടെ പകുതിഭാഗം
 കെട്ടിപ്പൊക്കിയിരിക്കുന്നതു് . അതു കൊണ്ടു് ഞങ്ങൾ അപ്പന്റെ കല്ലറ
 മാറ്റിസ്ഥാപിക്കുകയാണു്.”

അതു കേട്ട പാടെ സിമിത്തേരിക്കാർ യാതൊരു തടസ്സവും പറയാതെ
അതിനനുവാദം കൊടുത്തു . ഇപ്രകാരം സക്കറിയ ഫിലിപ്പോസിന്റെ
കല്ലറ മാറ്റി സ്ഥാപിക്കുന്ന വാർത്തയാണു് വളരെ പ്രാധാന്യത്തോടെ
പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതു്.
.


 സക്കറിയ ഫിലിപ്പോസ് അന്തരിച്ചുവെന്നപഴയ കാല വാർത്തയാണു്
ഇതു വായിച്ച പഴമക്കാരുടെ മനോമുകുരത്തിൽ ആദ്യം തെളിഞ്ഞതു്.
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികൾക്കു
മുമ്പിൽ ഒടുങ്ങാത്ത ഗോൾ ദാഹവുമായ പന്തുമായി കുതിച്ചു വരുന്ന
എതിർ ടീമിലെ ഫോർവേർഡർമാരുടെ കനത്ത ഷോട്ടുകൾ തന്ത്രപര
മായി , തടഞ്ഞിട്ടും തട്ടിയകറ്റിയും നിരശരാക്കി മടക്കി അയയ്ക്കുന്ന സ
ക്കറിയ ഫിലിപ്പോസിന്റെ കേളീ മികവു്  കുറെ നാളുകൾക്കു ശേഷം
 അവരെല്ലാം ഓർമ്മിച്ചെടുക്കുകയും തങ്ങളുടെ ഇഷ്ട ടീമിന്റെ വലയിൽ
 ഗോൾ വീഴാതെ പ്രതിരോധിച്ചു വിജയം വരിക്കാറുള്ള സക്കറിയ ഫിലി
പ്പോസിന്റെ വേർപാടിൽ ദു: ഖിക്കുകയും ചെയ്തു . അങ്ങിനെ സക്ക
റിയ ഫിലിപ്പോസിന്റെ വേർപാടിൽ ദു ഖിക്കുകയായിരുന്ന ഫുട്ബോൾ
പ്രേമികളായ പഴമക്കാരിൽ ചിലർ സക്കറിയ ഫിലിപ്പോസ് രണ്ടു തവണ
പരസ്യമായി പൊട്ടിക്കരഞ്ഞ സംഭവവും അതോടൊപ്പം ഓർത്തു പോകുക
യുണ്ടായി .
   
   സംസ്ഥാനടീമിനെ പ്രതിനിധീകരിച്ചു ഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെ
ടുക്കാൻ പോയപ്പോളുണ്ടായ ദുരനുഭവവും , മഹാനാണക്കേടും ആത്മാർത്ഥ
തയും അർപ്പണ ബോധവും കൈമുതലായുള്ള  സക്കറിയ ഫിലിപ്പോസിനു
സഹിക്കാൻ കഴിയാതെ പോയതാണു് ആദ്യ സംഭവം.
                                  
                                    ഒത്തിണക്കമുള്ള മികച്ച ടീമെന്ന നിലയിൽ
വളരെ പ്രതീക്ഷകളുമായാണു് സക്കറിയ ഫിലിപ്പോസും സഹകളിക്കാരും
ദേശീയ ഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കാനെത്തിയതു്. അവിടെയെ
ത്തിയപ്പോളാണു് അറിയാൻ കഴിഞ്ഞതു് ബൂട്ടണിഞ്ഞാണു് കളിക്കേണ്ടതെ
ന്നു്. ബൂട്ടില്ലാത്ത ടീമുകൾക്കു ടൂർണ്ണമെന്റിൽ പങ്കെടുക്കാനാകില്ലായെന്നും.
ആകെ തളർത്തിക്കളഞ്ഞ ആ തീരുമാനം കോച്ചും , മാനേജരും കളിക്കാരെ
 അറിയിച്ചപ്പോൾ പടർന്നു വ്യപരിച്ച ശ്മശാന മൂകത എല്ലാവരെയു പോലെ
 സക്കറിയ ഫിലിപ്പോസിനെയും പിടികൂടി . സെൻട്രൽ റെയിൽവേ സ്റ്റേഷ
നിൽ ടീമംഗങ്ങൾ തിരികെ വന്നിറങ്ങിയപ്പോൾ സക്കറിയ ഫിലിപ്പോസു്
ഉച്ചത്തിൽ പൊട്ടിക്കരയുകയായിരുന്നു . പിന്നീടു് സക്കറിയ ഫിലിപ്പോസു
പൊട്ടിക്കരഞ്ഞതു് ജിവിരാജാടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരം തുടങ്ങു
ന്നതിനു മുമ്പു് ഗ്യാലറി തകർന്നു വീണതിന്റെ അന്നായിരുന്നു. അതേക്കുറിച്ചു
 ചോദിക്കാനെത്തിയ പത്രലേഖകരുടെ മുന്നിൽ വെച്ചു് പൊട്ടിക്കരഞ്ഞു .
ആ സങ്കടപ്പെടലിനിടയിൽ മുറിയ്ക്കകത്തു പോയി കേണൽ ഗോദവർമ്മ
രാജാ കേരള സംസ്ഥാന ഫുട്ബോൾ ടീമംഗമെന്ന നിലയിൽ തനിക്കു ന
ല്കിയ ബ്ലെയിസ്സർ ആദരവോടെ പത്രക്കാരെ കാണിച്ചു . ബ്ലെയിസ്സറിന്റെ
 പോക്കറ്റിൽ ആനമുദ്ര പതിപ്പിച്ചിരിക്കുന്നതും പത്രക്കാരെ കാണിച്ചു കൊടുത്തു .
തിരുമേനി നമ്മുടെ ഫുട്ബോൾ കളിക്കു നല്കിയ മഹത്തായ സംഭാവന
കളെയും യാതൊരു പ്രത്യേക പരിഗണനയും ആർക്കും നല്കാതെ എല്ലാവ
രെയും ഒരേ പോലെ കണ്ടിരുന്ന അദ്ദേഹത്തിന്റെ മഹാമനസ്കതയും
ആത്മാർത്ഥതയും സാദൃശ്യങ്ങൾക്കധീതമാണെന്നും സക്കറിയ ഫിലിപ്പോസ്
പത്രക്കാരോടു പറഞ്ഞു. ആ ഫുട്ബോൾ രക്ഷകന്റെ പേരിലുള്ള ടൂർണ്ണ
മെന്റിനു പാഴ്മരങ്ങൾ കൊണ്ടു ഗ്യലറി തീർത്തവർക്കെതിരെ സക്കറിയ
ഫിലിപ്പോസ് അന്നു് രോഷം കൊണ്ടു . സന്തോഷ് ട്രോഫി നടക്കുന്ന സമ
യത്തു് പത്രക്കാർ ഫുട്ബോൾ സപ്ലിമെന്റിൽ പ്രാധാന്യത്തോടെ തന്നെ
സക്കറിയ ഫിലിപ്പോസിന്റെ കളി അയവിറക്കലുകൾ ഉൾപ്പെടുത്തു
മായിരുന്നു. കപ്പു് നേടാൻ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനം
കാഴ്ച വെച്ചിരുന്ന ടീമിനെ അക്കാലത്തെ ഫുട്ബോൾ പ്രേമികൾ ആ
രാധന പൂർവ്വം ഇഷ്ടപ്പെട്ടിരുന്നു. അക്കൂട്ടത്തിലെ , എതിർ ടീമുകളിലെ
ചാട്ടുളി പോലെ തുളഞ്ഞു പുളഞ്ഞു കയറിവരുന്ന ഫോർവേർഡുകളുടെ കൂറ്റ
നടികൾ  തടഞ്ഞു പറഞ്ഞു വിടുന്നതോടൊപ്പം അവരിൽ നിന്നും തട്ടിയെടുത്ത
 പന്തു് തന്റെ ടീമിലെ ഫോർവേർഡുകൾക്ക് കൃത്യമായി എത്തിച്ചു കൊടുക്കുന്ന
 സക്കറിയ ഫിലിപ്പോസ് പഴയ തലമുറക്കാരുടെ ഇഷ്ട കളിക്കാരനായിരുന്നു .

                    
.      സക്കറിയ ഫിലിപ്പോസിന്റെ ഉറ്റ സുഹൃത്തുക്കളിൽ ചിലർ , സക്കറിയ
 ഫിലിപ്പോസ് പ്രക്ടിസു സമയത്തു ചിലപ്പോൾ , കാറ്റു കുറഞ്ഞു പോയ
 ഫുഡ്ബോളിന്റെ ബ്ലാഡറിന്റെ നീണ്ട അഗ്രം പുറത്തേക്കു എടുത്തു കാറ്റു
നിറച്ചു്  ബ്ലാഡറിന്റെ അഗ്രഭാഗം മടക്കി ഫുട്ബോൾ ലെതറിന്റെയും വീർത്തു
 വന്നബ്ലാഡറിന്റെയും ഇടയിലേക്കുപണിപ്പെട്ടു തള്ള വിരൽ കൊണ്ടു ഉന്തി
ക്കയറ്റി ഷൂ ലേസു കെട്ടുന്നതു പോലെ ബ്ലാഡർ പുറത്തെടുക്കാനുള്ള തുറന്ന
ഭാഗത്തെ ഇരുപുറമുള്ള ദ്വാരങ്ങളിലൂടെ നാട ലെയ്സ് കെട്ടി യോജിപ്പിച്ചു്
പന്തു് തറയിൽ വെച്ചു് കാലുകൊണ്ടുയർത്തി തട്ടി തട്ടി നീട്ടിയടിക്കുന്ന രംഗം
പേരകിടാങ്ങൾക്ക് ദൃശ്യസമാനമായി പറഞ്ഞു കൊടുക്കുകയും ചെയ്തു .

            എല്ലാവരും സക്കറിയ ഫിലിപ്പോസിന്റെ അപദാനങ്ങൾ ഇങ്ങനെ
ആദരവോടെ ഓർമ്മിച്ചെങ്കിലും ആരും തന്നെ , സക്കറിയ ഫിലിപ്പോസി
ന്റെ കല്ലറ കയ്യേറിയതു് അനീതിയാണെന്നും വ്യാപാരിയുടെ പണത്തിന്റെ
 ഹൂങ്കിനു മുന്നിൽ തലകുനിച്ചു് പ്രതിഭധനനായിരുന്ന ഒരു കായികതാരത്തി
ന്റെ കല്ലറ മാറ്റരുതെന്നും , വ്യാപാരി കെട്ടിയ ഭാഗം ഇടിച്ചു പൊളിച്ചു കളയ
ണമെന്നും അഭിപ്രായപ്പെട്ടില്ല. വ്യാപാരി അതി കോടിശ്വരനും എല്ലാ പാർട്ടി
ക്കാർക്കും ഇഷ്ടാനുസരണം ഫണ്ടു നല്കുന്നയാളും ആദ്ധ്യാത്മിക വൃത്തിക
ൾക്ക് ആവശ്യത്തിലിരട്ടി പണം നല്കുന്നയാളുമാണല്ലോ .

     അങ്ങിനെ സക്കറിയ ഫിലിപ്പോസിന്റെ കല്ലറ പൊളിച്ചു മാറ്റിയ അന്നു
രാത്രി ശവക്കോട്ട ഒരു മൈതാനമാകുകയും അവിടെ ഒരു ഫുട്ബോൾ മാച്ചു്
നടക്കുകയുമുണ്ടായി  . വ്യാപാരിയുടെ ടീമും സക്കറിയ ഫിലിപ്പോസിന്റെ ടീമും
 തമ്മിലാണു് മത്സരം ശവക്കോട്ടയുടെ അധികാരി റഫറിയും ഉപ അധികാരി
കൾ ലൈൻ റഫറിമാരുമാണു് . കളി മുറുകിയപ്പോൾ സക്കറിയ ഫിലിപ്പോസി
ന്റെ ടീം അടിച്ച രണ്ടു ഗോളുകൾ ലൈൻ റഫറി കള്ള ഓഫ് സൈഡു വിളിച്ചു .
 പിന്നെ സക്കറിയ ഫിലിപ്പോസിന്റെ ടീമിലെ സെന്റർ ഫോർവേഡ് എല്ലാ
ബാക്കുകളെയും വെട്ടിച്ചു ഗോളടിക്കാനൊരുങ്ങവേ ഓടിയെത്തിയ വ്യാപാരി
 ചവിട്ടി വീഴ്ത്തിയതിനു റഫറി പെനാൾട്ടി അനുവദിച്ചതുമില്ല . കാണികൾ
എന്നിട്ടും നിശബ്ദരായിരുന്നു . കാരണം വ്യാപരി പണക്കാരനാണു്. പിടിപാടു
ള്ളയാളും.അതിനാലാണല്ലോ സക്കറിയ ഫിലിപ്പോസിന്റെ കല്ലറ അനധികൃ
തമായി വ്യാപാരി കെട്ടിയ കല്ലറക്കു വേണ്ടി മാറ്റി സ്ഥാപിക്കേണ്ടി വന്നതു്.

    കളി രണ്ടാം പകുതിയുടെ അവസാന അഞ്ചു നിമിഷത്തിലേക്കു പ്രവേശിച്ചു.
വ്യാപാരി നീണ്ടുയർന്നു വന്ന ഒരു പാസ്സു് ഓഫ്സൈഡ് പൊസിഷനിൽ നിന്നു
സ്വീകരിച്ചു .സക്കറിയഫിലിപ്പോസിന്റെ ടീമിലെ കളിക്കാർ കൈകളുയർത്തി
ഓഫ് സൈഡിനായി വിളിച്ചു കൂവി. എന്നാൽ സിമിത്തേരിയുടെ പ്രധാന അധി
കാരി കൂടിയായ റഫറി അതു കണ്ടതായി ഭാവിച്ചില്ല. വ്യാപാരി പന്തു പിടിക്കാൻ
ഓടിയെത്തിയ ഗോളിയെ തോളു കൊണ്ടു ഇടിച്ചിട്ടു ഒഴിഞ്ഞ ഗോൾ പോസ്റ്റി
ലേക്കു പന്തടിച്ചു. വായുവിലുയർന്നു് പന്തു ഗോൾ പോസ്റ്റിലേക്കു പറന്നു .
എന്നാൽ ഗോൾ പോസ്റ്റിൽ മറ്റൊരു ഗോളി ചാടിയുയർന്നു പന്തു കൈകൾ
വിരിച്ചു പിടിച്ചെടുത്തു നെഞ്ചോടു  ചേർത്തു വെച്ചു. കൈപ്പത്തികൾ നിവർത്തി
യപ്പോൾ എല്ലാവരും ആ ഗോളിയുടെ കൈപ്പത്തിയിലെ ആണിപ്പഴുതുകൾ
അത്ഭുതത്തോടെ തന്നെ കണ്ടു.എന്നിട്ടും കാണികൾ കയ്യടിച്ചില്ല . വ്യാപാരി
പണക്കാരനും പിടിപാടുള്ളയാളുമാണല്ലോ. അതിനാൽ തന്നെ റഫറിയായ
സിമിത്തേരി അധികാരി കളി തീർന്നിട്ടും നീണ്ട വിസിലടിച്ചതുമില്ല . കാരണം
വ്യാപാരി കളി മതിയാക്കാൻ പറഞ്ഞില്ല . സിമിത്തേരി അധികാരി പുതിയ
ഗോളിയുടെ കൈപ്പത്തികളിലെ ആണിപ്പഴുതിലും വ്യാപാരിയുടെ മുഖത്തും
മാറി, മാറി നോക്കി . അപ്പോഴും കാണികൾ നിശബ്ദരാണു്.


                      

Tuesday, March 4, 2014

ചെറുശ്ശേരിയെ മറന്ന ശ്രേഷ്ഠമലയാളം



 
 
 മലയാള ഭാഷക്കു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിൽ നാമെല്ലാം
ആഹ്ലാദചിത്തരാണ്. സ്വാഭാവികമായ സന്തോഷ പ്രകടനത്തി
ലുപരി ഭാവനാസമ്പന്നവും അർത്ഥവത്തുമായ പരിപാടികൾ
ഇതുമായി ബന്ധപ്പെട്ടു് സർക്കാർ തലത്തിലും അല്ലാതെയും
നടപ്പാക്കുകയും, നടപ്പാക്കുന്നതിനുള്ള ദീർഘകാല പരിപാടി
കൾക്ക് രൂപം കൊടുക്കുകയും ചെയ്തിരിക്കുന്നതു് വളരെ ശു
ഭോദർക്കമായ പ്രവർത്തനങ്ങൾ തന്നെയാണു്.

1500 വർഷം പഴക്കമുള്ള മലയാള ഭാഷക്കു് ശ്രേഷ്ഠഭാഷാ
പദവി ലഭിക്കുന്നതിനു് മുഖ്യ കാരണഭൂതമായതു് മലയാള ഭാഷ
യുടെ സാഹിത്യ സമ്പത്തു തന്നെയാണു്. മികച്ചതും ഈടുറ്റതു
മായ കൃതികളാൽ മറ്റ് ഇൻഡ്യൻ ഭാഷകളേക്കാൾ വളരെ
സമ്പന്നമാണു് മലയാള ഭാഷ . മലയാള ഭാഷക്കു ശ്രേഷ്ഠ
ഭാഷാ പദവി നൽകുന്നതിനെ എതിർത്തവർ മലയാളഭാഷ
യുടെ പാരമ്പര്യത്തേയും കാലപ്പഴക്കത്തേയുമാണു ചോദ്യം
ചെയ്തതു് . അപ്പോഴും മലയാളത്തിന്റെ നിസ്തുലമായ സാഹി
ത്യസമ്പത്തു് അംഗീകരിക്കാതിരിക്കാൻ അവർക്കാകുമായിരുന്നില്ല.

മലയാളത്തിന്റെ വിശിഷ്ടമായ സാഹിത്യസമ്പത്തിൽ ഒരു നല്ല
പങ്ക് കവിതാ ശാഖയുടേതു തന്നെയാണു്. തുഞ്ചത്തെഴുത്തച്ഛൻ
സംസ്കൃതത്തിന്റേയും തമിഴിന്റേയും ചരടുബന്ധനമഴിച്ചു് മല
യാള ഭാഷയിൽ കാവ്യമെഴുതി മലയാളത്തിനു തനതു വ്യക്തിത്വം
നിസ്തർക്കമായി സ്ഥാപിച്ചെടുത്തതാണു്. തുഞ്ചത്താചാര്യന്റെ
മഹത്തായ കാവ്യസപര്യ മലയാളസാഹിത്യത്തിന്റെ വികാസ
ത്തിനും വളർച്ചക്കും അങ്ങിനെ പന്ഥാവൊരുക്കുകയും ചെയ്തു.
മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചപ്പോൾ ആദ്യം നാമെ
ല്ലാം ആദരവോടെ സ്മരിച്ചതും ആ ഭാഷാപിതാവിനെ തന്നെ
യാണു്. മലയാള സർവ്വകലാശാലയുടെ നാമകരണത്തിനു മറ്റൊരു
പകരം പേര് നമുക്കില്ല തന്നെ.

എന്നാൽ ചെറുശ്ശേരിയെ അല്പമായി പോലും നമ്മളോർമ്മി
യ്ക്കാൻ വിട്ടുപോയി എന്നതു് കുറ്റബോധത്തോടെ ഏറ്റു പറയേണ്ട
അപരാധം തന്നെ. വിപ്ലവകാരികൾ മുതൽ പ്രേമോപാസകർ വരെ
തങ്ങളുടെ കാവ്യരചനക്ക് കടപ്പെട്ടിരിക്കുന്നതു് കൃഷ്ണഗാഥാകാരനോടു
തന്നെയാണു്. ഈ ഗണത്തിലുള്ള ഒട്ടു മിക്ക കവികളുടെയും കവിത
കളുടെ വാതായനങ്ങൾ ഓരോന്നായി തുറന്നു ചെന്നാൽ അവസാനം
നമുക്ക് ചെറുശ്ശേരിയെ തന്നെ കാണാനാകും. ഏതു വൃത്തത്തിലെഴു
തിയ കവിതകളാകട്ടെ, വൃത്തമില്ലാതെ എഴുതിയ കവിതകളാകട്ടെ
അവയെല്ലാം തന്നെ മായം കളഞ്ഞുള്ള മാമുനിമാരുടെ മാനസമാ
യൊരു മന്ദിരത്തിലെന്ന കാവ്യശീലിനെ പുനർജ്ജനിപ്പിക്കുന്നതു്
നമുക്ക് അനുഭവപ്പെടും. ഇപ്രകാരം മലയാള കാവ്യ ലോകത്തിനു്
മികവുറ്റ കവികളെ വാർത്തെടുക്കുന്നതിനു കാരണഭൂതനായ കവി
യെ ശ്രേഷ്ഠഭാഷയുടെ ആഘോഷവേളയിലെങ്കിലും അല്പമാത്ര 
നേരം പോലും ആദരിച്ചു് കൃതജ്ഞത അർപ്പിക്കാൻ കഴിയാതെ 
പോയതു കൃതഘ്നത തന്നെ, മലയാളഭാഷക്കും മലയാളിക്കും.

ജന്മസ്ഥലത്തെക്കുറിച്ചു തർക്കങ്ങളുയർത്തിയും, കൃഷ്ണഗാഥയുടെ
കർത്തൃത്വം തന്നെ മറ്റൊരു കവിയിൽ പ്രതിഷ്ഠിച്ചും ചെറുശ്ശേരി
യോടു പണ്ടേ പുലർത്തി വരുന്ന നിസ്സാരത ശ്രേഷ്ഠഭാഷയുടെ ഖ്യാ
തിയ്ക്കിടയിൽ പരകോടിയിലെത്തിയിരിക്കുന്നു. സാധാരണക്കാര
ന്റെ ഭാഷയിൽ, ഗ്രാമീണ ഭാഷയിൽ, ആകസ്മിക സംഭാഷണ ഭാ
ഷയിൽ, ശുദ്ധവും വ്യക്തവുമായ മലയാളത്തിൽ കവിത രചിച്ച ചെറു
ശ്ശേരി, തീസ്സിസ്സു സമർപ്പിച്ചു ഡോക്ടറേറ്റു പട്ടം നേടിയ ഭാഷാപ്ര
ഭുക്കന്മാർക്ക് തീണ്ടലും തൊടീലുമുള്ള അടിയാനോ കുടിയാനോ ആ
യിരിക്കും. എന്നാൽ അറിവു വെച്ച നാൾ മുതൽ നാമജപം പോലെ 
മലയാളി പാടി നടക്കുന്ന കൃഷ്ണഗാഥയുടെ കർത്താവിനെ മലയാള
ത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വേളയിൽ മറന്നു പോയതു് കാല
ത്തിനു പോലും പൊറുക്കാനാകാത്ത അപരാധം തന്നെ .

തരംഗിണി ഓൺ ലൈൻ മാസികയുടെ ജനുവരി ലക്കത്തിൽ ഞാനെഴുതിയതു്

Friday, February 21, 2014

എന്റെ ആദ്യ നേവലിന്റെ പ്രകാശനം 2014 മാർച്ചു് ഒന്നാം തീയതി

                     









 
                    പോക്കുവെയിലെന്ന ഈ ബ്ലോഗിൽ ഒരു നോവൽ
ഇടവിട്ടു് പോസ്റ്റ് ചെയ്തപ്പോൾ ഒരിക്കലുമതൊരു പുസ്തക രൂപ
ത്തിലാകുമെന്നു് ഞാൻ കരുതിയതേയില്ല . അച്ചടിച്ചു പ്രസിദ്ധീക
രിക്കാൻ മനോരാജ് പല വട്ടം നിർബ്ബന്ധിച്ചപ്പോളും മുന്നിലുള്ള
 അഗാധ ഗർത്തം ചാടി മറിക്കടക്കാൻ അറയ്ക്കുന്ന ഭീരുത്വവും
 ദൈന്യതയും , അതിനാകില്ലായെന്ന അസ്വസ്ഥത പുനർജ്ജനി
പ്പിച്ചു കൊണ്ടിരുന്ന നൈരാശ്യവും എന്നെ വല്ലാതെ പിടികൂടിയി
രുന്നു . ഒരു ദിവസം ബ്ലോഗിലെ നോവൽ അച്ചടിച്ചു പ്രസിദ്ധീ
കരിക്കാൻ വിപുലീകരിച്ചു എഴുതി തുടങ്ങി . ഞാനറിയാതെ
പുതിയ കഥാപാത്രങ്ങൾ , സംഭവഗതികൾ , പശ്ചാത്തലങ്ങൾ
നോവലിലേക്കു കടന്നു വന്നു . അങ്ങനെ ഞാനൊരു നോവലെഴുതി
തീർത്തു. രിതേബന്തലയിലെ മന്ത്ര വാദിനി . പ്രമുഖ ബ്ലോഗറും
എഴുത്തുകാരനുമായ സജിം തട്ടത്തുമലയുടെയും പ്രമുഖ മനശാസ്ത്ര
ജ്ഞൻ കെ. ഗിരീഷിന്റെയും കുറിപ്പുകൾ ഇതിലുൾപ്പെടുത്തിയിട്ടുണ്ടു്.


                      കൃതി ബുക്ക്സ് പ്രസിദ്ധീകരിച്ച രിതേബൻന്തലയിലെ
മന്ത്രവാദിനി ഇന്ദു ലേഖ ഓൺ ലൈനിൽ സ്റ്റോറിൽ ആരെയെക്ക
യോപ്രതീക്ഷിച്ചു കാത്തിരിക്കുന്നു . 

                      ഈ വരുന്ന മാർച്ചു് ഒന്നാം തീയതി വൈകുന്നേരം 4-30നു്
തിരുവനന്തപുരത്തു് ശാസ്തമംഗലത്തു് സ്ഥിതി ചെയ്യുന്ന ഇന്ദിരാ ഭവന്റെ
ആഡിറ്റോറിയത്തിൽ വെച്ചു് സാംസ്ക്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യ
ത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ചു് നോവലിന്റെ ഔപചാരികമായ
പ്രകാശനം ഇതോടൊപ്പം ഉൾക്കൊള്ളിച്ചിരിക്കുന്ന നോട്ടീസു് പ്രകാരം
നടക്കുന്നതാണു്. വന്നെത്താൻ കഴിയുന്ന സുഹൃത്തുക്കൾ ഈ എളിയ
പ്രകാശന ചടങ്ങിൽ സംബന്ധിക്കണമെന്നു് വിനീതമായി അഭ്യർത്ഥിക്കുന്നു


Saturday, February 1, 2014

എത്രയടുത്തു് , എത്രയകലെ


       മേൽ വിലാസമെഴുതി മെയിൽ അയച്ചു കഴിഞ്ഞെന്നു് മകൾ പറഞ്ഞ
പ്പോൾ പൂർണ്ണിമ മകളെ നോക്കി ചിരിച്ചു . ആ ചിരിയുടെ അർത്ഥങ്ങൾ വേർ
തിരിച്ചെടുക്കാനാകില്ലെന്നു് മകൾക്ക് നല്ലതു പോലെ അറിയാം. പലപ്പോഴും
ഈ തരത്തിലുള്ള ചിരി അമ്മ ചിരിക്കാറുള്ളതാണെന്നു് മകൾ ഓർത്തു.
എന്നാൽ ഇന്നു് അമ്മ ചിരിച്ച ചിരിയിൽ ഒരു പുതിയ അർത്ഥം കൂടി ഉൾ
പ്പെട്ടിരിക്കുന്നതായി മകൾക്ക് മനസ്സിലായി . അവൾ പൂർണ്ണിമയോടു പറഞ്ഞു .
" അമ്മേ നമുക്ക് പ്രകാശൻ സാറിന്റെ മകന്റെ കല്യാണത്തിനു പോകണം.
അപ്പോൾ അദ്ദേഹത്തിനു നമ്മളെ കാണുകയും ചെയ്യാമല്ലോ" .

"പോകാൻ തന്നെയാണു് ഞാനും തീർച്ചപ്പെടുത്തിയിരിക്കുന്നതു് ". അതു പറഞ്ഞു്
പൂർണ്ണിമ മകളെ നോക്കി ചിരിച്ചു . മകൾക്ക് ആ ചിരിയുടെ അർത്ഥം പൂർണ്ണ
മായും മനസ്സിലായി . പിന്നെ അവളൊന്നും പറഞ്ഞില്ല . പൂർണ്ണിമ യാതൊന്നും
പിന്നെ ചോദിച്ചതുമില്ല.

                 ഭക്ഷണം കഴിഞ്ഞു് പൂർണ്ണിമ ഉച്ചമയക്കത്തിനു തയ്യാറെടുക്കുമ്പോൾ
മകൾ പറഞ്ഞു .

"അമ്മേ അദ്ദേഹത്തിന്റെ മറുപടി മെയിലിലുണ്ടു്".

"എന്താണെഴുതിയിരിക്കുന്നതു്" ? ആകാംക്ഷാ പൂർവ്വം പൂർണ്ണിമ ചോദിച്ചു .

"മകന്റെ കല്യാണത്തിനു വരുന്നുവെന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നു്".

അതു കേട്ടു് പൂർണ്ണിമ തലയാട്ടി കൊണ്ടു  പറഞ്ഞു ."കല്യാണത്തിനു് ഇനിയും രണ്ടാ
ഴ്ചയുണ്ടു് ". പിന്നെ കട്ടിലിൽ കിടന്നു് മയക്കത്തിലാണ്ടു .

            കല്യാണ മുഹൂർത്തത്തിനു അര മണിക്കൂർ മുമ്പു തന്നെ പൂർണ്ണിമ മകളെ
യും കൂട്ടി മണ്ഡപത്തിലെത്തി .പ്രവേശന കവാടത്തിനരികിൽ അതിഥികളുമായി
കുശലം പറഞ്ഞു നില്ക്കുന്ന കല്ല്യാണച്ചെറുക്കൻ പൂർണ്ണിമയെ തിരിച്ചറിഞ്ഞെങ്കി
ലും അരികിലെത്തി  സംശയനിവാരണത്തിനായി ചോദിച്ചു

"പൂർണ്ണിമ ആന്റിയല്ലേ "?

അതു കേട്ടു പൂർണ്ണിമ ചോദിച്ചു . "കല്യാണപയ്യനാണോ" ?

"അതെ ആന്റി?"

"മോളേ അതു കൊടുത്തേക്കൂ ". പൂർണ്ണിമ ഉത്സാഹത്തോടെ മകളോടു പറഞ്ഞു.

മകൾ തന്റെ കൈയ്യിലിരിക്കുന്ന ഉപഹാരം ആയുവാവിന്റെ കൈയിലേല്പിച്ചു.
"വരൂ അച്ഛന്റെയടുത്തു പോകാം ". കല്യാണച്ചെറുക്കൻ ആൾത്തിരക്കിലൂടെ
ഹാളിനുള്ളിലേക്കു നടന്നു .മകളുടെ കൈ പിടിച്ചു് പൂർണ്ണിമയും പിന്നാലെ നടന്നു

     മണ്ഡപത്തിലേക്കുള്ള ചവിട്ടു പടികൾ മകളുടെ കൈ പിടിച്ചു് പൂർണ്ണിമ
പതുക്കെ കയറി. കറുത്ത കണ്ണട വെച്ച ശുഭ്രവസ്ത്രധാരിയായി കസേരയിലി
രിക്കുന്ന അച്ഛനോടു മകൻ പറഞ്ഞു

"അച്ഛാ പൂർണ്ണിമ ആന്റിയും മകളും വന്നിരിക്കുന്നു" .

അയാൾ എഴുന്നേറ്റു കൈ കൂപ്പി . പിന്നെ പറഞ്ഞു ."കാണാനാകില്ല. എന്നാൽ
അകലെയിരുന്നു് പരസ്പരം കാണാതെ എത്രയോ നാളായി നമ്മൾ മുഖ പുസ്ത
കത്തിലൂടെ സൗഹൃദം പങ്കിടുന്നു . എന്റെ മകനാണു് ഞാൻ പറയുന്നതെല്ലാം
പോസ്റ്റു ചെയ്യുന്നതു് ".

അതിനു മറുപടി പൂർണ്ണിമയുടെ മകളാണു് പറഞ്ഞതു് .

"സർ , എന്റെ അമ്മയും അന്ധയാണു് . അമ്മ പറഞ്ഞു തരുന്നതു് ഞാനാണു്
മുഖപുസ്തകത്തിൽ പോസ്റ്റു ചെയ്യുന്നതു് ".

അപ്പോഴാണു് പ്രകാശൻ സാറിന്റെ മകൻ പൂർണ്ണിമയുടെ കണ്ണിലെ അച്ഛൻ ധരി
ച്ചിരിക്കുന്നതു പോലത്തെ കറുത്ത കണ്ണട ശ്രദ്ധിച്ചതു് .

പൂർണ്ണിമ യാതൊന്നും മിണ്ടാതെ നില്ക്കയാണു്. പ്രകാശൻ സാറും താനും എത്ര
എത്ര അകലെയാണു് ,  മുഖപുസ്തകത്തിലെ രണ്ടു കോണുകളിൽ നിന്നും അടു
ത്തായിട്ടുമെന്ന യാഥാർത്ഥ്യത്തോടു പൂർണ്ണിമ അപ്പോൾ പൊരുത്തപ്പെടുകയായി
രുന്നു .






               

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...