Saturday, March 8, 2014

സക്കറിയ ഫിലിപ്പോസിന്റെ കല്ലറയും , ഒരു ഫുട്ബോൾ മത്സരവും



           

            വീണ്ടും ഒരിക്കൽ കൂടി വളരെ പ്രാധാന്യത്തോടെ സക്കറിയ
ഫിലിപ്പോസിനെക്കുറിച്ചുള്ള വാർത്ത മിക്ക പത്രങ്ങളിലും അച്ചടിച്ചു
വന്നു . മുമ്പു് ഫുട്ബോൾ കളിച്ചിരുന്ന കാലത്തും , കാലയവനികക്കു
ള്ളിൽ മറഞ്ഞപ്പോഴുമാണു് ഇത്രയും പ്രാധാന്യത്തോടെ സക്കറിയ
ഫിലിപ്പോസിനെക്കുറിച്ചു പത്രത്തിൽ വാർത്ത വന്നിട്ടുള്ളതു്. ഇപ്പോൾ
പത്രത്തിൽ വന്ന വാർത്ത സക്കറിയ ഫിലിപ്പോസിന്റെ കല്ലറ ശവ
കോട്ടയിൽ നിന്നും മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ചായിരുന്നു . സക്ക
റിയ ഫിലിപ്പോസിന്റെ അപ്പനെയും അമ്മയെയും കൂടി അടക്കിയി
രുന്ന വർഷങ്ങളോളം പഴക്കമുള്ള കല്ലറയിലെ അവശിഷ്ടങ്ങളാണു
പുതിയ സ്ഥലത്തേക്കു  കല്ലറ തീർത്ത് അങ്ങോട്ടേക്കു മാറ്റുന്നതു്.
  
   സ്ഥലത്തെ പുതു പണക്കാരനും വ്യാപരിയുമായ ആളുടെ മാതാവി
ന്റെ ശവസം സ്ക്കാരം  സക്കറിയ ഫിലിപ്പോസിന്റെ കല്ലറക്കു സമീ
പം നടത്തിയപ്പോൾ അതു സക്കറിയ ഫിലിപ്പോസിന്റെ കല്ലറ അന്തി
മമായി പൊളിച്ചു മാറ്റുന്നതിൽ ചെന്നെത്തുമെന്നു് ആരും തന്നെ കരുതി
കാണില്ല.

  എന്നാൽ വ്യാപാരി പുതുപണത്തിന്റെ അളവു കേൽ വച്ചു പലതും
 അന്നു് തന്നെ അളന്നു തീരുമാനിച്ചിരുന്നു .സ്ഥലക്കുറവു കാരണം
പുതിയ കല്ലറ കെട്ടുന്നതിനു അനുവാദമില്ലാത്തതിനാൽ വ്യാപാരി
അമ്മയ്ക്കായി സക്കറിയ ഫിലിപ്പോസിന്റെ കല്ലറക്കു സമീപം
 ഒരു കുഴിമാടംഅമ്മയ്ക്കായി തീർത്തു . അപ്പോഴും സിമിത്തേരി
യുടെ മുകൾ ഭാഗത്തുള്ള സെല്ലാറുകളിലൊന്നു വാങ്ങി അമ്മയുടെ
സംസ്ക്കാരം നടത്താൻ വ്യാപാരി തയ്യാറായില്ല . ഒരു ഗൂഢോദ്ദേ
ശം വ്യാപാരിക്കു ഉണ്ടായിരുന്നു . വളരെ  താമസിയാതെ തന്നെ
ആ മൺകൂന കേൺക്രീറ്റിൽ തീർത്ത ശവകുടീരമായി മാറുകയും
സക്കറിയ ഫിലിപ്പോസിന്റെ കല്ലറയുടെ ഇടതു പാർശ്വത്തോടു ഒട്ടി
ച്ചേർന്നു നില്ക്കയും ചെയ്തു . സക്കറിയ ഫിലിപ്പോസിന്റെ ആണ്ടു
കുർബ്ബാനയോടനുബന്ധിച്ചു് കല്ലറയിൽ മെഴുകു തിരി കത്തിച്ചു പ്രാർ
ത്ഥിക്കാൻ ചെന്ന സക്കറിയ ഫിലിപ്പോസിന്റെ മക്കളും ബന്ധുക്കളും
സുഹൃത്തുക്കളും കണ്ടതു് സക്കറിയ ഫിലിപ്പോസിന്റെ കല്ലറയെ
പാതിയും വിഴുങ്ങി വ്യാപരിയുടെ അമ്മയുടെ കല്ലറ ആധിപത്യം
സ്ഥാപിച്ചിരിക്കുന്നതാണു്. പള്ളിക്കാരോടും പട്ടക്കാരോടും പരാതി
പറഞ്ഞു് സക്കറിയ ഫിലിപ്പോസിന്റെ മക്കൾ മടുത്തപ്പോൾ അവർ
ഒരു തീരുമാനത്തിലെത്തി.

      ശവക്കോട്ടയുടെ ചുമതലക്കാരെ സന്ദർശിച്ചു സക്കറിയ ഫിലി
പ്പോസിന്റെ മക്കൾ കാര്യം പറഞ്ഞു.

              “ വ്യാപാരി പണക്കാരനും വളരെ പിടിപാടുള്ള ആളായതു
 കൊണ്ടു് ഞങ്ങളുടെ അപ്പന്റെ കല്ലറക്കു മുകളിൽ കാനോൻ നിയമ
ങ്ങൾ കാറ്റിൽപ്പറത്തി സ്വന്തം അമ്മയുടെ കല്ലറയുടെ പകുതിഭാഗം
 കെട്ടിപ്പൊക്കിയിരിക്കുന്നതു് . അതു കൊണ്ടു് ഞങ്ങൾ അപ്പന്റെ കല്ലറ
 മാറ്റിസ്ഥാപിക്കുകയാണു്.”

അതു കേട്ട പാടെ സിമിത്തേരിക്കാർ യാതൊരു തടസ്സവും പറയാതെ
അതിനനുവാദം കൊടുത്തു . ഇപ്രകാരം സക്കറിയ ഫിലിപ്പോസിന്റെ
കല്ലറ മാറ്റി സ്ഥാപിക്കുന്ന വാർത്തയാണു് വളരെ പ്രാധാന്യത്തോടെ
പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതു്.
.


 സക്കറിയ ഫിലിപ്പോസ് അന്തരിച്ചുവെന്നപഴയ കാല വാർത്തയാണു്
ഇതു വായിച്ച പഴമക്കാരുടെ മനോമുകുരത്തിൽ ആദ്യം തെളിഞ്ഞതു്.
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികൾക്കു
മുമ്പിൽ ഒടുങ്ങാത്ത ഗോൾ ദാഹവുമായ പന്തുമായി കുതിച്ചു വരുന്ന
എതിർ ടീമിലെ ഫോർവേർഡർമാരുടെ കനത്ത ഷോട്ടുകൾ തന്ത്രപര
മായി , തടഞ്ഞിട്ടും തട്ടിയകറ്റിയും നിരശരാക്കി മടക്കി അയയ്ക്കുന്ന സ
ക്കറിയ ഫിലിപ്പോസിന്റെ കേളീ മികവു്  കുറെ നാളുകൾക്കു ശേഷം
 അവരെല്ലാം ഓർമ്മിച്ചെടുക്കുകയും തങ്ങളുടെ ഇഷ്ട ടീമിന്റെ വലയിൽ
 ഗോൾ വീഴാതെ പ്രതിരോധിച്ചു വിജയം വരിക്കാറുള്ള സക്കറിയ ഫിലി
പ്പോസിന്റെ വേർപാടിൽ ദു: ഖിക്കുകയും ചെയ്തു . അങ്ങിനെ സക്ക
റിയ ഫിലിപ്പോസിന്റെ വേർപാടിൽ ദു ഖിക്കുകയായിരുന്ന ഫുട്ബോൾ
പ്രേമികളായ പഴമക്കാരിൽ ചിലർ സക്കറിയ ഫിലിപ്പോസ് രണ്ടു തവണ
പരസ്യമായി പൊട്ടിക്കരഞ്ഞ സംഭവവും അതോടൊപ്പം ഓർത്തു പോകുക
യുണ്ടായി .
   
   സംസ്ഥാനടീമിനെ പ്രതിനിധീകരിച്ചു ഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെ
ടുക്കാൻ പോയപ്പോളുണ്ടായ ദുരനുഭവവും , മഹാനാണക്കേടും ആത്മാർത്ഥ
തയും അർപ്പണ ബോധവും കൈമുതലായുള്ള  സക്കറിയ ഫിലിപ്പോസിനു
സഹിക്കാൻ കഴിയാതെ പോയതാണു് ആദ്യ സംഭവം.
                                  
                                    ഒത്തിണക്കമുള്ള മികച്ച ടീമെന്ന നിലയിൽ
വളരെ പ്രതീക്ഷകളുമായാണു് സക്കറിയ ഫിലിപ്പോസും സഹകളിക്കാരും
ദേശീയ ഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കാനെത്തിയതു്. അവിടെയെ
ത്തിയപ്പോളാണു് അറിയാൻ കഴിഞ്ഞതു് ബൂട്ടണിഞ്ഞാണു് കളിക്കേണ്ടതെ
ന്നു്. ബൂട്ടില്ലാത്ത ടീമുകൾക്കു ടൂർണ്ണമെന്റിൽ പങ്കെടുക്കാനാകില്ലായെന്നും.
ആകെ തളർത്തിക്കളഞ്ഞ ആ തീരുമാനം കോച്ചും , മാനേജരും കളിക്കാരെ
 അറിയിച്ചപ്പോൾ പടർന്നു വ്യപരിച്ച ശ്മശാന മൂകത എല്ലാവരെയു പോലെ
 സക്കറിയ ഫിലിപ്പോസിനെയും പിടികൂടി . സെൻട്രൽ റെയിൽവേ സ്റ്റേഷ
നിൽ ടീമംഗങ്ങൾ തിരികെ വന്നിറങ്ങിയപ്പോൾ സക്കറിയ ഫിലിപ്പോസു്
ഉച്ചത്തിൽ പൊട്ടിക്കരയുകയായിരുന്നു . പിന്നീടു് സക്കറിയ ഫിലിപ്പോസു
പൊട്ടിക്കരഞ്ഞതു് ജിവിരാജാടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരം തുടങ്ങു
ന്നതിനു മുമ്പു് ഗ്യാലറി തകർന്നു വീണതിന്റെ അന്നായിരുന്നു. അതേക്കുറിച്ചു
 ചോദിക്കാനെത്തിയ പത്രലേഖകരുടെ മുന്നിൽ വെച്ചു് പൊട്ടിക്കരഞ്ഞു .
ആ സങ്കടപ്പെടലിനിടയിൽ മുറിയ്ക്കകത്തു പോയി കേണൽ ഗോദവർമ്മ
രാജാ കേരള സംസ്ഥാന ഫുട്ബോൾ ടീമംഗമെന്ന നിലയിൽ തനിക്കു ന
ല്കിയ ബ്ലെയിസ്സർ ആദരവോടെ പത്രക്കാരെ കാണിച്ചു . ബ്ലെയിസ്സറിന്റെ
 പോക്കറ്റിൽ ആനമുദ്ര പതിപ്പിച്ചിരിക്കുന്നതും പത്രക്കാരെ കാണിച്ചു കൊടുത്തു .
തിരുമേനി നമ്മുടെ ഫുട്ബോൾ കളിക്കു നല്കിയ മഹത്തായ സംഭാവന
കളെയും യാതൊരു പ്രത്യേക പരിഗണനയും ആർക്കും നല്കാതെ എല്ലാവ
രെയും ഒരേ പോലെ കണ്ടിരുന്ന അദ്ദേഹത്തിന്റെ മഹാമനസ്കതയും
ആത്മാർത്ഥതയും സാദൃശ്യങ്ങൾക്കധീതമാണെന്നും സക്കറിയ ഫിലിപ്പോസ്
പത്രക്കാരോടു പറഞ്ഞു. ആ ഫുട്ബോൾ രക്ഷകന്റെ പേരിലുള്ള ടൂർണ്ണ
മെന്റിനു പാഴ്മരങ്ങൾ കൊണ്ടു ഗ്യലറി തീർത്തവർക്കെതിരെ സക്കറിയ
ഫിലിപ്പോസ് അന്നു് രോഷം കൊണ്ടു . സന്തോഷ് ട്രോഫി നടക്കുന്ന സമ
യത്തു് പത്രക്കാർ ഫുട്ബോൾ സപ്ലിമെന്റിൽ പ്രാധാന്യത്തോടെ തന്നെ
സക്കറിയ ഫിലിപ്പോസിന്റെ കളി അയവിറക്കലുകൾ ഉൾപ്പെടുത്തു
മായിരുന്നു. കപ്പു് നേടാൻ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനം
കാഴ്ച വെച്ചിരുന്ന ടീമിനെ അക്കാലത്തെ ഫുട്ബോൾ പ്രേമികൾ ആ
രാധന പൂർവ്വം ഇഷ്ടപ്പെട്ടിരുന്നു. അക്കൂട്ടത്തിലെ , എതിർ ടീമുകളിലെ
ചാട്ടുളി പോലെ തുളഞ്ഞു പുളഞ്ഞു കയറിവരുന്ന ഫോർവേർഡുകളുടെ കൂറ്റ
നടികൾ  തടഞ്ഞു പറഞ്ഞു വിടുന്നതോടൊപ്പം അവരിൽ നിന്നും തട്ടിയെടുത്ത
 പന്തു് തന്റെ ടീമിലെ ഫോർവേർഡുകൾക്ക് കൃത്യമായി എത്തിച്ചു കൊടുക്കുന്ന
 സക്കറിയ ഫിലിപ്പോസ് പഴയ തലമുറക്കാരുടെ ഇഷ്ട കളിക്കാരനായിരുന്നു .

                    
.      സക്കറിയ ഫിലിപ്പോസിന്റെ ഉറ്റ സുഹൃത്തുക്കളിൽ ചിലർ , സക്കറിയ
 ഫിലിപ്പോസ് പ്രക്ടിസു സമയത്തു ചിലപ്പോൾ , കാറ്റു കുറഞ്ഞു പോയ
 ഫുഡ്ബോളിന്റെ ബ്ലാഡറിന്റെ നീണ്ട അഗ്രം പുറത്തേക്കു എടുത്തു കാറ്റു
നിറച്ചു്  ബ്ലാഡറിന്റെ അഗ്രഭാഗം മടക്കി ഫുട്ബോൾ ലെതറിന്റെയും വീർത്തു
 വന്നബ്ലാഡറിന്റെയും ഇടയിലേക്കുപണിപ്പെട്ടു തള്ള വിരൽ കൊണ്ടു ഉന്തി
ക്കയറ്റി ഷൂ ലേസു കെട്ടുന്നതു പോലെ ബ്ലാഡർ പുറത്തെടുക്കാനുള്ള തുറന്ന
ഭാഗത്തെ ഇരുപുറമുള്ള ദ്വാരങ്ങളിലൂടെ നാട ലെയ്സ് കെട്ടി യോജിപ്പിച്ചു്
പന്തു് തറയിൽ വെച്ചു് കാലുകൊണ്ടുയർത്തി തട്ടി തട്ടി നീട്ടിയടിക്കുന്ന രംഗം
പേരകിടാങ്ങൾക്ക് ദൃശ്യസമാനമായി പറഞ്ഞു കൊടുക്കുകയും ചെയ്തു .

            എല്ലാവരും സക്കറിയ ഫിലിപ്പോസിന്റെ അപദാനങ്ങൾ ഇങ്ങനെ
ആദരവോടെ ഓർമ്മിച്ചെങ്കിലും ആരും തന്നെ , സക്കറിയ ഫിലിപ്പോസി
ന്റെ കല്ലറ കയ്യേറിയതു് അനീതിയാണെന്നും വ്യാപാരിയുടെ പണത്തിന്റെ
 ഹൂങ്കിനു മുന്നിൽ തലകുനിച്ചു് പ്രതിഭധനനായിരുന്ന ഒരു കായികതാരത്തി
ന്റെ കല്ലറ മാറ്റരുതെന്നും , വ്യാപാരി കെട്ടിയ ഭാഗം ഇടിച്ചു പൊളിച്ചു കളയ
ണമെന്നും അഭിപ്രായപ്പെട്ടില്ല. വ്യാപാരി അതി കോടിശ്വരനും എല്ലാ പാർട്ടി
ക്കാർക്കും ഇഷ്ടാനുസരണം ഫണ്ടു നല്കുന്നയാളും ആദ്ധ്യാത്മിക വൃത്തിക
ൾക്ക് ആവശ്യത്തിലിരട്ടി പണം നല്കുന്നയാളുമാണല്ലോ .

     അങ്ങിനെ സക്കറിയ ഫിലിപ്പോസിന്റെ കല്ലറ പൊളിച്ചു മാറ്റിയ അന്നു
രാത്രി ശവക്കോട്ട ഒരു മൈതാനമാകുകയും അവിടെ ഒരു ഫുട്ബോൾ മാച്ചു്
നടക്കുകയുമുണ്ടായി  . വ്യാപാരിയുടെ ടീമും സക്കറിയ ഫിലിപ്പോസിന്റെ ടീമും
 തമ്മിലാണു് മത്സരം ശവക്കോട്ടയുടെ അധികാരി റഫറിയും ഉപ അധികാരി
കൾ ലൈൻ റഫറിമാരുമാണു് . കളി മുറുകിയപ്പോൾ സക്കറിയ ഫിലിപ്പോസി
ന്റെ ടീം അടിച്ച രണ്ടു ഗോളുകൾ ലൈൻ റഫറി കള്ള ഓഫ് സൈഡു വിളിച്ചു .
 പിന്നെ സക്കറിയ ഫിലിപ്പോസിന്റെ ടീമിലെ സെന്റർ ഫോർവേഡ് എല്ലാ
ബാക്കുകളെയും വെട്ടിച്ചു ഗോളടിക്കാനൊരുങ്ങവേ ഓടിയെത്തിയ വ്യാപാരി
 ചവിട്ടി വീഴ്ത്തിയതിനു റഫറി പെനാൾട്ടി അനുവദിച്ചതുമില്ല . കാണികൾ
എന്നിട്ടും നിശബ്ദരായിരുന്നു . കാരണം വ്യാപരി പണക്കാരനാണു്. പിടിപാടു
ള്ളയാളും.അതിനാലാണല്ലോ സക്കറിയ ഫിലിപ്പോസിന്റെ കല്ലറ അനധികൃ
തമായി വ്യാപാരി കെട്ടിയ കല്ലറക്കു വേണ്ടി മാറ്റി സ്ഥാപിക്കേണ്ടി വന്നതു്.

    കളി രണ്ടാം പകുതിയുടെ അവസാന അഞ്ചു നിമിഷത്തിലേക്കു പ്രവേശിച്ചു.
വ്യാപാരി നീണ്ടുയർന്നു വന്ന ഒരു പാസ്സു് ഓഫ്സൈഡ് പൊസിഷനിൽ നിന്നു
സ്വീകരിച്ചു .സക്കറിയഫിലിപ്പോസിന്റെ ടീമിലെ കളിക്കാർ കൈകളുയർത്തി
ഓഫ് സൈഡിനായി വിളിച്ചു കൂവി. എന്നാൽ സിമിത്തേരിയുടെ പ്രധാന അധി
കാരി കൂടിയായ റഫറി അതു കണ്ടതായി ഭാവിച്ചില്ല. വ്യാപാരി പന്തു പിടിക്കാൻ
ഓടിയെത്തിയ ഗോളിയെ തോളു കൊണ്ടു ഇടിച്ചിട്ടു ഒഴിഞ്ഞ ഗോൾ പോസ്റ്റി
ലേക്കു പന്തടിച്ചു. വായുവിലുയർന്നു് പന്തു ഗോൾ പോസ്റ്റിലേക്കു പറന്നു .
എന്നാൽ ഗോൾ പോസ്റ്റിൽ മറ്റൊരു ഗോളി ചാടിയുയർന്നു പന്തു കൈകൾ
വിരിച്ചു പിടിച്ചെടുത്തു നെഞ്ചോടു  ചേർത്തു വെച്ചു. കൈപ്പത്തികൾ നിവർത്തി
യപ്പോൾ എല്ലാവരും ആ ഗോളിയുടെ കൈപ്പത്തിയിലെ ആണിപ്പഴുതുകൾ
അത്ഭുതത്തോടെ തന്നെ കണ്ടു.എന്നിട്ടും കാണികൾ കയ്യടിച്ചില്ല . വ്യാപാരി
പണക്കാരനും പിടിപാടുള്ളയാളുമാണല്ലോ. അതിനാൽ തന്നെ റഫറിയായ
സിമിത്തേരി അധികാരി കളി തീർന്നിട്ടും നീണ്ട വിസിലടിച്ചതുമില്ല . കാരണം
വ്യാപാരി കളി മതിയാക്കാൻ പറഞ്ഞില്ല . സിമിത്തേരി അധികാരി പുതിയ
ഗോളിയുടെ കൈപ്പത്തികളിലെ ആണിപ്പഴുതിലും വ്യാപാരിയുടെ മുഖത്തും
മാറി, മാറി നോക്കി . അപ്പോഴും കാണികൾ നിശബ്ദരാണു്.


                      

3 comments:

  1. Very nice. Even though i haven't seen his game, I have heard about him from my uncle. Nice writing too. But, you stopped without saying what happened to the kallara...I wish the businessman reads this and changes his attitude...
    He was too good in "anticaipation" of opposition's move. And that helped him in even handling penalties too well.- my uncle said.

    ReplyDelete
  2. കാണികള്‍ നിശ്ശബ്ദരായി തുടരുന്നു
    ശവക്കല്ലറകള്‍ പോലും മാറ്റിസ്ഥാപിയ്ക്കപ്പെടുന്നു
    ഒരുതരം അധിനിവേശം, ആരും അറിയുന്നില്ലെന്ന് മാത്രം

    ReplyDelete
  3. കളിയുമായി ബന്ധപ്പെടുത്തി എഴുതിയ കഥ. എന്‍.എസ്സ്. മാധവന്‍റെ ഹിഗ്വറ്റ പോലെ

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...