Tuesday, March 4, 2014

ചെറുശ്ശേരിയെ മറന്ന ശ്രേഷ്ഠമലയാളം



 
 
 മലയാള ഭാഷക്കു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിൽ നാമെല്ലാം
ആഹ്ലാദചിത്തരാണ്. സ്വാഭാവികമായ സന്തോഷ പ്രകടനത്തി
ലുപരി ഭാവനാസമ്പന്നവും അർത്ഥവത്തുമായ പരിപാടികൾ
ഇതുമായി ബന്ധപ്പെട്ടു് സർക്കാർ തലത്തിലും അല്ലാതെയും
നടപ്പാക്കുകയും, നടപ്പാക്കുന്നതിനുള്ള ദീർഘകാല പരിപാടി
കൾക്ക് രൂപം കൊടുക്കുകയും ചെയ്തിരിക്കുന്നതു് വളരെ ശു
ഭോദർക്കമായ പ്രവർത്തനങ്ങൾ തന്നെയാണു്.

1500 വർഷം പഴക്കമുള്ള മലയാള ഭാഷക്കു് ശ്രേഷ്ഠഭാഷാ
പദവി ലഭിക്കുന്നതിനു് മുഖ്യ കാരണഭൂതമായതു് മലയാള ഭാഷ
യുടെ സാഹിത്യ സമ്പത്തു തന്നെയാണു്. മികച്ചതും ഈടുറ്റതു
മായ കൃതികളാൽ മറ്റ് ഇൻഡ്യൻ ഭാഷകളേക്കാൾ വളരെ
സമ്പന്നമാണു് മലയാള ഭാഷ . മലയാള ഭാഷക്കു ശ്രേഷ്ഠ
ഭാഷാ പദവി നൽകുന്നതിനെ എതിർത്തവർ മലയാളഭാഷ
യുടെ പാരമ്പര്യത്തേയും കാലപ്പഴക്കത്തേയുമാണു ചോദ്യം
ചെയ്തതു് . അപ്പോഴും മലയാളത്തിന്റെ നിസ്തുലമായ സാഹി
ത്യസമ്പത്തു് അംഗീകരിക്കാതിരിക്കാൻ അവർക്കാകുമായിരുന്നില്ല.

മലയാളത്തിന്റെ വിശിഷ്ടമായ സാഹിത്യസമ്പത്തിൽ ഒരു നല്ല
പങ്ക് കവിതാ ശാഖയുടേതു തന്നെയാണു്. തുഞ്ചത്തെഴുത്തച്ഛൻ
സംസ്കൃതത്തിന്റേയും തമിഴിന്റേയും ചരടുബന്ധനമഴിച്ചു് മല
യാള ഭാഷയിൽ കാവ്യമെഴുതി മലയാളത്തിനു തനതു വ്യക്തിത്വം
നിസ്തർക്കമായി സ്ഥാപിച്ചെടുത്തതാണു്. തുഞ്ചത്താചാര്യന്റെ
മഹത്തായ കാവ്യസപര്യ മലയാളസാഹിത്യത്തിന്റെ വികാസ
ത്തിനും വളർച്ചക്കും അങ്ങിനെ പന്ഥാവൊരുക്കുകയും ചെയ്തു.
മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചപ്പോൾ ആദ്യം നാമെ
ല്ലാം ആദരവോടെ സ്മരിച്ചതും ആ ഭാഷാപിതാവിനെ തന്നെ
യാണു്. മലയാള സർവ്വകലാശാലയുടെ നാമകരണത്തിനു മറ്റൊരു
പകരം പേര് നമുക്കില്ല തന്നെ.

എന്നാൽ ചെറുശ്ശേരിയെ അല്പമായി പോലും നമ്മളോർമ്മി
യ്ക്കാൻ വിട്ടുപോയി എന്നതു് കുറ്റബോധത്തോടെ ഏറ്റു പറയേണ്ട
അപരാധം തന്നെ. വിപ്ലവകാരികൾ മുതൽ പ്രേമോപാസകർ വരെ
തങ്ങളുടെ കാവ്യരചനക്ക് കടപ്പെട്ടിരിക്കുന്നതു് കൃഷ്ണഗാഥാകാരനോടു
തന്നെയാണു്. ഈ ഗണത്തിലുള്ള ഒട്ടു മിക്ക കവികളുടെയും കവിത
കളുടെ വാതായനങ്ങൾ ഓരോന്നായി തുറന്നു ചെന്നാൽ അവസാനം
നമുക്ക് ചെറുശ്ശേരിയെ തന്നെ കാണാനാകും. ഏതു വൃത്തത്തിലെഴു
തിയ കവിതകളാകട്ടെ, വൃത്തമില്ലാതെ എഴുതിയ കവിതകളാകട്ടെ
അവയെല്ലാം തന്നെ മായം കളഞ്ഞുള്ള മാമുനിമാരുടെ മാനസമാ
യൊരു മന്ദിരത്തിലെന്ന കാവ്യശീലിനെ പുനർജ്ജനിപ്പിക്കുന്നതു്
നമുക്ക് അനുഭവപ്പെടും. ഇപ്രകാരം മലയാള കാവ്യ ലോകത്തിനു്
മികവുറ്റ കവികളെ വാർത്തെടുക്കുന്നതിനു കാരണഭൂതനായ കവി
യെ ശ്രേഷ്ഠഭാഷയുടെ ആഘോഷവേളയിലെങ്കിലും അല്പമാത്ര 
നേരം പോലും ആദരിച്ചു് കൃതജ്ഞത അർപ്പിക്കാൻ കഴിയാതെ 
പോയതു കൃതഘ്നത തന്നെ, മലയാളഭാഷക്കും മലയാളിക്കും.

ജന്മസ്ഥലത്തെക്കുറിച്ചു തർക്കങ്ങളുയർത്തിയും, കൃഷ്ണഗാഥയുടെ
കർത്തൃത്വം തന്നെ മറ്റൊരു കവിയിൽ പ്രതിഷ്ഠിച്ചും ചെറുശ്ശേരി
യോടു പണ്ടേ പുലർത്തി വരുന്ന നിസ്സാരത ശ്രേഷ്ഠഭാഷയുടെ ഖ്യാ
തിയ്ക്കിടയിൽ പരകോടിയിലെത്തിയിരിക്കുന്നു. സാധാരണക്കാര
ന്റെ ഭാഷയിൽ, ഗ്രാമീണ ഭാഷയിൽ, ആകസ്മിക സംഭാഷണ ഭാ
ഷയിൽ, ശുദ്ധവും വ്യക്തവുമായ മലയാളത്തിൽ കവിത രചിച്ച ചെറു
ശ്ശേരി, തീസ്സിസ്സു സമർപ്പിച്ചു ഡോക്ടറേറ്റു പട്ടം നേടിയ ഭാഷാപ്ര
ഭുക്കന്മാർക്ക് തീണ്ടലും തൊടീലുമുള്ള അടിയാനോ കുടിയാനോ ആ
യിരിക്കും. എന്നാൽ അറിവു വെച്ച നാൾ മുതൽ നാമജപം പോലെ 
മലയാളി പാടി നടക്കുന്ന കൃഷ്ണഗാഥയുടെ കർത്താവിനെ മലയാള
ത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വേളയിൽ മറന്നു പോയതു് കാല
ത്തിനു പോലും പൊറുക്കാനാകാത്ത അപരാധം തന്നെ .

തരംഗിണി ഓൺ ലൈൻ മാസികയുടെ ജനുവരി ലക്കത്തിൽ ഞാനെഴുതിയതു്

4 comments:

  1. he wrote only what hindus only can sing

    ReplyDelete
    Replies
    1. Dear the matter only with Malayalam
      not caste , creed , community and
      religion . പ്രിയ സുഹൃത്തെ ഇതു മലയാള
      ഭാഷയെക്കുറിച്ചുള്ളതാണു് അല്ലാതെ
      ജാതി വർണ്ണം വർഗ്ഗം മതം എന്നിവയെ
      ക്കുറിച്ചല്ല .

      Delete
    2. Dear the matter only with Malayalam
      not caste , creed , community and
      religion . പ്രിയ സുഹൃത്തെ ഇതു മലയാള
      ഭാഷയെക്കുറിച്ചുള്ളതാണു് അല്ലാതെ
      ജാതി വർണ്ണം വർഗ്ഗം മതം എന്നിവയെ
      ക്കുറിച്ചല്ല .

      Delete
  2. ചെറുശ്ശേരിയുടെ എരിശ്ശേരിയില്‍ കഷണമില്ലെന്ന് അന്നേ പരാതിയുണ്ടായിരുന്നു. ഇളക്കിനോക്കിയാല്‍ കാണാമെന്ന് ഉത്തരവും!!

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...