Friday, April 22, 2011

തുഞ്ചന്‍ പറമ്പിലൊരു ദിനം

ര്‍ഗ്ഗസീമകള്‍ക്കരികെ കല്പനാ
വൈഭവവാക് ശില്പ ശാലക്കുള്ളില്‍
പണ്ടു ചരിത്ര മണ്ഡപത്തില്‍ ദേവ
ഭാഷകളമൂല്യ വാക് ഭുഷകളാല്‍
നടനമാടിയ കേളീകീര്‍ത്തിയാല്‍
മൌലികളതുയര്‍ത്തിടും കാലത്തു
പാവമാരുംതിരിഞ്ഞൊന്നു നോക്കാത്ത
കൈരളിവരമൊഴിയാമവളെ കൈ-
പിടിച്ചു തുഞ്ചത്തെഴുത്തച്ഛന്‍ കൊണ്ടു
വന്ന വിശുദ്ധ ഭൂമികയില്‍ ഞാനെന്‍
പാഴ് പാദങ്ങളമര്‍ത്തിയെന്തിന്ദ്ര
ജാലമെന്നന്തരാത്മാവിലൂടപ്പോള്‍
ഒരു കാവ്യതരംഗം പാഞ്ഞൂ ക്ഷണം
പ്രഥമ മേഘ തീര്‍ത്ഥം പോലെയിരു
നീര്‍മണിയൂറിയ കണ്‍കളുമായി
കൂപ്പി ഞാനെന്നുടെ കരങ്ങള്‍ ഭാഷാ
പിതാവിന്‍ പാദം മനസ്സില്‍ സ്മരിച്ചും

കാലമെത്ര കടന്നു , എഴുത്തിന്റെ
ചരിത്രമെത്രയോ പുതുയുഗങ്ങള്‍ 
താണ്ടി നവനവങ്ങളാം ശാസ്ത്ര പാത
യിലൂടെത്തി ; ഇ എഴുത്തിന്‍ സൌകുമാ -
ര്യമണിഞ്ഞു വിളങ്ങി മലയാളം.
പൂര്‍വ്വസൂരികളെഴുത്തിന്‍ ദേവര്‍ഷി -
കള്‍ ചൊരിഞ്ഞൂ നന്മ , കീര്‍ത്തികള്‍ തുഞ്ചന്‍
പറമ്പിലെ ബൂലോക കൂട്ടായ്മയിതിനു .
ഏഷ്യയിലാഫ്രിക്കയില്‍ യൂറോപ്പില
മേരിക്കയിലോഷ്യാനയില്‍ തുഞ്ചന്റെ 
കാല്‍ച്ചിലമ്പണിഞ്ഞു മലയാള ഭാഷ
നൃത്തംച്ചെയ്യും വേദികയൊരുക്കിയോര്‍
ഞങ്ങള്‍ കൂടുന്നിവിടെയാചാര്യാ, പാടുന്നു
കിളിമകള്‍ ബ്ലോഗിന്‍ ലോക കീര്‍ത്തികള്‍ .


കൂട്ടായ്മയതു തുടങ്ങി പരിചയ-
പ്പെടുത്തലോ ; തൊട്ടു ഹൃദയങ്ങളില്‍
കണ്ടുമുട്ടിയിടയില്‍ പലരെ സൌഹൃ -
ദത്തിന്‍ പവിഴ മല്ലികകള്‍ പൂത്തു
പിന്നെ കണ്ണുടക്കി സര്‍ഗ്ഗഭൂഷക-
ളണിഞ്ഞ പ്രതിഭാ വരവര്‍ണ്ണിനികള്‍ .
അന്തിവെയിലെത്തി, യാത്രച്ചൊല്ലി ഞാന്‍
തുഞ്ചന്‍ കവാടം കടന്നു കൃതഹ-
സ്തനാമെന്നെയിന്നൊരു കവിയാക്കി
തീര്‍ത്തൊരു ബൂലോകമേ നന്ദി,നന്ദി.








Friday, April 15, 2011

കടലാസു കീറുകള്‍


                         എന്നെ അറിയുമോ ? , സഖീ
                         അന്നൊരു കൊടും ശൈത്യത്തില്‍
                         ഇത്തിരി കനലിനായി
                         നിന്നന്തികത്തിങ്കലണഞ്ഞതും ,
                         വിറയാര്‍ന്ന കൈയാല്‍
                         നിന്നെ തൊട്ടു വിളിച്ചതും,
                         തണുത്തുറഞ്ഞൊരെന്‍
                         രക്തധമനിയിലഗ്നി ജ്വാല 
                         നീ പകര്‍ന്നു തന്നതും ;
                         പിന്നെത്രയോ ശിശിരങ്ങളില്‍
                         ചൂടുതേടി നിന്‍ കൂടണഞ്ഞതും ,
                         എരിയുന്ന ചന്ദനത്തിരി
                         സുഗന്ധം , നൂപുരശിഞ്ജിത -
                         ങ്ങളുജ്ജ്വല വര്‍ണ്ണവസ -
                         നങ്ങളുതിരും  യാമങ്ങള്‍.

                        എന്നെയറിയുമോ ?
                        ചുട്ടുപ്പൊള്ളും വേനലില്‍
                        നിന്നരികിലണഞ്ഞു
                        മഞ്ഞുകണങ്ങള്‍
                        തേടിയതും , വറ്റിവരണ്ട
                        നാവാലിടറിയന്നു നിന്‍
                        പേരു ഞാന്‍ പുലമ്പിയതും
                        രാഗമുന്തിരിച്ചക്ഷക -
                        മേകിയെന്നുടെ ദാഹമന്നു
                        നീ , തീര്‍ത്തതും , പിന്നെത്രയോ
                        ഗ്രീഷ്മങ്ങളില്‍ ; സന്ധ്യകളന്നു
                        നൃത്തനൃത്യ സംഗീത സാന്ദ്ര -
                        ങ്ങള്‍ ,കലകളുടെ സംഗമങ്ങള്‍ .

                        എന്നെ അറിയുമോ ? സഖീ
                        വിളിപ്പാടകലെയലയും
                        ഓര്‍മ്മകളില്‍ തിരയൂ ,
                        ഇല്ല ! പരിചിത മന്ദഹാസം
                        ഇല്ല ഹൃത്തിലാഹ്ലാദവീചികള്‍

                       ചൂണ്ടുവിരല്‍ നീട്ടുന്നു , നീ
                       കണ്ടു ഞാന്‍ കടലാസു ചീന്തു -
                       കള്‍ നിറഞ്ഞൊരാ , കൂട ;
                       ആത്മപരിചിതങ്ങളാം
                       അക്ഷരങ്ങള്‍ മൃത്യുപുല്കിയ ,
                       കടലാസു കീറുകള്‍ .
               

                                  കടലാസുകീറുകള്‍-കവിതാസമാഹാരം
                                                     പെന്‍ബുക്സ് 2005

                  ഈ കവിത നേരത്തെ പോസ്റ്റു ചെയ്തതാണു്.
അബദ്ധവശാല്‍ ഡീലിറ്റു ചെയ്തു പോയി. കുറച്ചു സുഹൃത്തുക്കള്‍
അഭിപ്രായം കുറിച്ചിരുന്നു











എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...