Monday, May 30, 2011

അക്ഷരദേവിക

                          





                             രുഗ്മിണിയ്ക്കൊരു പാവക്കുട്ടി
                            കടല്‍ മയൂഖം ,ചന്ദന മരങ്ങള്‍
                            ജീവിത സര്‍ഗ്ഗ ശില്പങ്ങള്‍
                            തൂലികയാല്‍ കൊത്തിയൊരുക്കിയ
                            സാഹിതീ സ്വര്‍ഗ്ഗ വാസിനീ
                            മലയാള ഭാഷ തന്നക്ഷര ദേവികേ
                            കുനു കൂന്തല്‍ പിന്നി കെട്ടി
                            നീര്‍മാതള മലര്‍ ചൂടി
                            വര മന്ദഹാസ പൂക്കള്‍ വിടര്‍ത്തി
                            പൊന്നിന്‍ പാദസര മണി
                            നാദമുതിര്‍ത്താ , പട്ടു പാവാട
                            തന്‍ സ്ഫുട ശബ്ദം വിതറി
                            മലയാണ്മ തന്‍ കല്പനാ തടങ്ങളി -
                            ലോടി കളിച്ചിടൂ  ഋതുക്കള്‍
                            തന്നുറ്റ കളിത്തോഴിയായി

                          




                          
                            



Friday, May 20, 2011

നീര്‍മാതളം




ആ, നീര്‍മാതളം പൊഴിഞ്ഞു
ഭൂമിയിതിലാറടി മണ്ണില്‍
മണ്ണോടുച്ചേര്‍ന്നൊരാ
ദു:ഖ സാന്ദ്ര ദിനമണയുന്നു
എന്തുജ്ജ്വല പ്രശോഭിത
സര്‍ഗ്ഗസൃഷ്ടികളാ
കനകാംഗുലികളേകി
മലയാണ്മക്കു മഹത്വമായി,
വിശ്വ ചേതനകളില്‍
കൊത്തി വെച്ചു
കൊച്ചു മലയാളത്തിന്‍
സാഹിത്യപ്പെരുമകളെത്ര
നവ സര്‍ഗ്ഗ ശില്പങ്ങളായി
മാധവി കമല പാണിയതു

ആര്‍ദ്രം,സ്വച്ഛതരമെന്നാലാ
അഗ്നിമുഖികളേകുമക്ഷര
ചെന്തീ ലാവാ പ്രവാഹത്തില്‍
കത്തി ദുഷ്ട സമുദായ നീതികള്‍
പൊട്ടി മുളച്ചുയര്‍ന്നിവിടെ
പുതു സംസ്ക്കാര നാമ്പുകള്‍ .

പൊഴിഞ്ഞതീ മണ്ണില്‍ മാത്രം
വിടര്‍ന്നതന്നേ ഞങ്ങള്‍
തന്നകതാരിന്‍ ചില്ലയതില്‍
വാടാതെ നിത്യം പരിലസിപ്പൂ
നീര്‍മാതള മലരായി കമലയെന്ന
സുരയ്യയെന്ന മാധവിക്കുട്ടി.

ബ്ലോഗെഴുത്തു തുടങ്ങിയപ്പോള്‍ 29-5-2010 ന് പോസ്റ്റു
ചെയ്ത ഈ കവിത രണ്ടു പേര്‍ (ആദിലയും,അമ‍ൃതവാഹിനിയും)
മാത്രമാണു വായിച്ചു കടന്നു പോയതു്. മാധവിക്കുട്ടിയെക്കുറിച്ചു
എന്റെ പാഴ് മനസ്സില്‍ തോന്നിയ കുറെ വിചാരങ്ങള്‍ ഒരിക്കല്‍
കൂടി ഞാന്‍ പോസ്റ്റു ചെയ്യുന്നു.




Monday, May 16, 2011

രാജകുമാരനു കൊട്ടാരം തീര്‍ത്തവള്‍

                       പാവമൊരു പെണ്ണവള്‍
                       പാതയരികില്‍വിടര്‍ന്ന
                       പനിനീര്‍മലരെന്നും
                       കാട്ടു വഴിയതിലെ
                       മന്ദാരമെന്നും പറയാം
                      പാവമൊരു പെണ്ണവൾ 
                   
                       എത്തിടുമിന്നു സന്ധ്യുക്കു
                       വെള്ളക്കുതിരപ്പുറത്തു
                       രാജ കുമാരന്‍ ,ഓടിയെത്തൂ
                       സ്വപ്നങ്ങൾ , ചൂളം വിളിച്ചു
                       പായുന്നു തീവണ്ടി
                       മണ്ണു കൊണ്ടു തീര്‍ത്തു
                       ഒരു സങ്കല്പ കൊട്ടാരം
                       മനസ്സിനുള്ളിലന്നാദ്യം
                       പാവമാം പെണ്ണാണവള്‍
                      പുനര്‍ജ്ജനിച്ചാ ഹൃത്തില്‍
                       സ്വപ്നവല്ലികകള്‍ ,
                      പൂവിട്ടു  മോഹപുഷ്പങ്ങ
                       ളൊഴിഞ്ഞൂ  , മൂകശോകം
                     
                       പോരാ വേഗതയെന്നു
                       അക്ഷമയുടെ നീരസം
                       പേറും നിമിഷങ്ങളും
                       യാത്രികരുമിറങ്ങുന്നു
                       ഏകാന്ത പഥികയായി
                       യാത്ര തുടരുന്നവളുടെ
                       കാതില്‍ മുഴങ്ങുന്നതു
                       കുതിരക്കുളമ്പൊച്ച
                       കണ്ണില്‍ കതിരിടുന്നു
                       സ്വര്‍ത്തലപ്പാവുള്ളെ
                       രാജകുമാരന്റെ
                       സൂര്യ മുഖ ബിംബവും.

                       പോക്കു വെയിലിന്‍
                       പവൻ വാരി,പകൽ
                       പോകുന്നു പതിവു പോൽ
                        അന്തി, വന്നെത്തിടൂ
                        പതുങ്ങി നില്ക്കുന്നു
                       ഇരുട്ടിന്‍ ഭൂതഗണങ്ങൾ
                     
                        കെട്ടിയുയര്‍ത്തിയ
                       മണ്‍കൊട്ടാരം തകര്‍ത്തു
                       സാധു പെണ്‍കൊടിയെ
                       വെളിയിലെറിഞ്ഞൂ
                       ഖലൻ  , ഒരു കശ്മലൻ
                       ഇച്ഛാഭംഗത്താൽ , ക്രൂരം
                        അതു കണ്ടു നിലവിളിച്ചു
                       തീവണ്ടി , നിര്‍വ്വികാര
                       രെന്നും  , യാത്രികര്‍
                                                    
                       തകര്‍ന്നു കിടപ്പൂ
                       മണ്‍കൊട്ടാരമരികെ
                       നിണമണിഞ്ഞാ 
                       പെണ്‍കൊടി മൃതയായി
                       കണ്ണു പൊത്തിടൂ
                       ചെകുത്താൻ മര്‍ത്ത്യ
                       ദുഷ്ടതയസഹനീയം
                       താടിക്കു കൈ കൊടുത്തു
                       ഇരിപ്പൂ  ദൈവവും
                       കാറ്റിലലയുമായുടയാട
                       കാലത്തെ പരിഹസിച്ചു
               
                               സൗമ്യയെക്കറിച്ചെഴുതിയ ഈ കവിത
                              കൃതി പബ്ലിക്കേഷന്റെ കാവാരേഖ
                              എന്ന കവിതാ സമാഹാരത്തിലുള്ളതാണു്.

                             



                  

                                                                                         

                  

Sunday, May 8, 2011

അഞ്ജലി

   പച്ചപ്പത്രങ്ങള്‍ തിങ്ങിടും തരുനിരകളാല്‍
   സമൃദ്ധമാണീ ബഥനിക്കുന്നിന്‍ കാഴ്ചയിതു
   ഇക്കുന്നിന്‍ ശീര്‍ഷത്തിലോ പുനര്‍ജ്ജനിച്ചുവല്ലോ
   നളന്ദയും തക്ഷശിലയുമൊന്നിച്ചൊന്നായി
   വിദ്യതന്‍ സൗരമണ്ഡലമായി വിളങ്ങിടൂ
   വിശ്വകലാലയമിവാനീയോസിന്‍ നാമധാരി
   എത്രയോ ജീവിത മണ്ഡലങ്ങളിലത്രയും
   പ്രശസ്തരാം പൂര്‍ച്ച പഠിതാക്കളിവിടുത്തെ

   ഓര്‍ത്തു പോകുമാരുമാ വിസ്തൃതമരച്ചുവടും
   ആ, കല്ത്തറയും കണ്ണില്‍ ,കണ്ണില്‍ നോക്കി
   നിമിഷങ്ങളെത്ര പിന്നിട്ട നട്ടുച്ചകളും
   പിന്നനിവാര്യ വേര്‍പാടിന്റെ നൊമ്പരങ്ങളും
   സ്വച്ഛമൊഴുകുന്നു തെളിനീര്‍ സരിത്തായിന്നും
   അദ്ദിനങ്ങളുടെ പച്ചയാം സ്മരണകളോ
   എത്ര സ്നേഹിച്ചും സൗഹൃദത്തിന്‍ പട്ടുത്തൂവാല
   ഹ‍ൃദയങ്ങളാല്‍ കൈമാറിയുമാ ഗുരുക്കന്മാര്‍
   ശാസ്ത്രവും ചരിത്രവും സാഹിത്യവും തൂശനി
   ലയില്‍വിളമ്പിടുമോണ വിഭവമായേകി
   ഇന്നും വിദ്യതന്‍പൊന്‍പ്രഭയില്‍ ദീപ്തമാകുന്ന
   ഇക്കലാലയത്തിന്‍ സ്മരണകള്‍ക്കെന്നഞ്ജലി



          മാര്‍ ഈവാനിയോസു കോളേജിനെക്കുറിച്ചു  
  സുഹൃത്തുക്കളാവശ്യപ്പെട്ടപ്പോള്‍ എഴുതിയതു്



എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...