Friday, April 26, 2013

പ്രിയപ്പെട്ട മകനെ

                        എന്റെ പ്രിയ സുഹൃത്തു് പ്രശസ്ത എഴുത്തുകാരൻ
ബാബു കുഴിമറ്റത്തിന്റെ സ്നേഹസംപൂർണ്ണമായ അനുശാസനത്തിനു
വഴങ്ങി നോവലെഴുത്തു പൂർണ്ണമാക്കാൻ ഞാൻ ഉദ്യമിക്കുന്നു.മുമ്പ്
മൂന്നു അദ്ധ്യായങ്ങൾ പോസ്റ്റു ചെയ്ത ഈ നോവലിന്റെ രണ്ടു അദ്ധ്യാ
യങ്ങൾ ചേർത്തു് വീണ്ടും പോസ്റ്റു ചെയ്യുന്നു.തുടർന്നു് ചെറിയ ഇടവേള
കളിലായി മറ്റദ്ധ്യായങ്ങളും പോസ്റ്റു ചെയ്യുന്നതാണു്. ആദ്യത്തെ നോവൽ
രിതേബൻന്തലയിലെ മന്ത്രവാദിനി പ്രസിദ്ധീകരിക്കാനുള്ള നടപടികളും
തുടങ്ങി.


                                  അദ്ധ്യായം - ഒന്നു്

                            എരിഞ്ഞടങ്ങിയ ചിതയ്ക്കരികിൽ കണ്ണിമ ചിമ്മാതെ
അരവിന്ദൻ നിന്നു. ചിതയിൽ നിന്നും വെളുത്ത പുകച്ചുരുളുകൾ ഉയരുന്നുണ്ടു് .
ചെറുതായി വീശുന്ന കാറ്റിൽ ചിതയിലെ ചാരം ഉയർന്നു താഴുന്നു . അസ്തമയ
ത്തിന്റെ വ്യസനവുമായി പുല്ലന്തേരിയിലെ പ്രക‌‌ൃതി മുകമായി നില കൊണ്ടു.
അരവിന്ദൻ ചിതയിൽ നിന്നും കണ്ണെടുക്കാതെ സാവധാനം തന്റെ വിറ
യാർന്ന കൈകൾ കൂപ്പി , വിറപൂണ്ട ചുണ്ടുകൾ മന്ത്രിച്ചു.

                                     "അമ്മേ വിട......"
ഇതു് പ്രപഞ്ചത്തിന്റെ അവസാനത്തിന്റെ തുടക്കമാണോ ?  "അമ്മേ അമ്മ എന്റെ
പ്രപഞ്ചമാണു്" . കാതങ്ങൾക്കപ്പുറത്തു നിന്നും ഒരിക്കൽ അരവിന്ദൻ അമ്മയോടു
പറഞ്ഞതാണു് . കുപ്പി വളകിലുക്കം പോലെ അമ്മ അതു കേട്ടു പൊട്ടിച്ചിരിച്ചു .
സന്തോഷത്തിന്റെയും , സംത‌ൃപ്തിയുടെയും നിലവുതിർത്ത അമ്മയുടെ പൊട്ടി
ച്ചിരി.

അരവിന്ദൻ ആ , ധ്യനം വിട്ടുണർന്നു .നിഴലു പോലെ തന്നെ പിന്തുടരുന്ന സുരക്ഷാ
ഉദ്യോഗസ്ഥനെ അരവിന്ദൻ പിന്തിരിഞ്ഞു നോക്കി. ഏഴടിയിലേറെ പൊക്കമുള്ള
ആജാനുബാഹുവായ ആ , കെനിയൻ നീഗ്രോ കണ്ണുകൾ തുടയ്ക്കുന്നു .
                             "മിസ്റ്റർ സാം.... "       തന്റെ വാക്കുകൾ ഇടറുന്നതു് അരവിന്ദൻ
അറിഞ്ഞു . തുടർന്നു സംസാരിക്കാനകാതെ അരവിന്ദൻ സാമിനെ ഉറ്റു നോക്കി.
യുഎൻ സെക്രട്ടറി ജനറൽ അരവിന്ദനാഥിന്റെ ഇരു കണ്ണുകളും നിറഞ്ഞൊഴുകുന്നതു്
നിസ്സഹായതയോടെ സാം നോക്കി നിന്നു . തന്റെ വന്യമായ ആഫ്രിക്കൻ കരുത്തി
നോ, ശരീര ഭാഗം പോലെ കൊണ്ടു നടക്കുന്ന പിസ്റ്റലിനോ സെക്രട്ടറി ജനറലിനെ
ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും രക്ഷിക്കാനാകില്ല. സാം അസ്വസ്ഥനായി .

                                സാറ്റലൈറ്റ്  ഫോൺ റിംഗ് ചെയ്തപ്പോൾ സാം ജാഗരൂക
നായി. സാം ബട്ടണമർത്തി ഫോൺ കാതോടു ചേർത്തു . ചോദ്യഭാവത്തിൽ നോ
ക്കിയ അരവിന്ദനോടു ജർമ്മൻ ചാൻസലറുടെ ഓഫീസിൽ നിന്നുമുള്ള കാളാണെന്നു
പറഞ്ഞു് അയാൾ ഫോൺ അരവിന്ദനു കൈമാറി.
ചാൻസലറുമായി ഈയിടെ അരവിന്ദനു കാര്യമായി തന്നെ മുഷിയേണ്ടി വന്നിരുന്നു
അണുവായുധ നിർവ്യപനമായിരുന്നു വിഷയം . ഊർജ്ജാവശ്യത്തിനു പോലും അണു
ശക്തിയുടെ അധീശത്വം കുറച്ചു് പകരം സംവിധാനമേർപ്പെടുത്തേണ്ടതിന്റെ അനി
വാര്യത ചൻസലർക്കു ബോദ്ധ്യപ്പെടുന്നില്ലെന്നതാണു അരവിന്ദനെ കുപിതനാക്കി
യതു് .
                     "ഒരു ഭ്രാന്തൻ ഭരണാധികാരിക്കു വെകിളി പിടിച്ചാൽ ഹിരോഷിമ
കളും നാഗസാക്കികളും എത്രയെണ്ണമുണ്ടാകും" ? അമ്മയുടെ ചോദ്യം.
                     " സെക്യൂരിറ്റി കൗൺസിലെ സ്ഥിരാംഗങ്ങൾ മുതൽ ജനറൽ കൗ
ൺസിലിലുള്ളവർ വരെ വമ്പന്മാരല്ലേ "
                      " നമ്മുടെ നാട്ടിൽ ഒരു വിളിപ്പേരുണ്ടു് നിർഗുണ പരബ്രഹ്മം".
                      " അമ്മേ അമ്മയാണു് ന്യൂയോർക്കിലെ ഈ കസേരയിൽ ഇരി
യ്ക്കേണ്ടതു്".
                      "ആ കസേരക്കു ഏറ്റവും ഉത്തമനായ ആളെ തന്നെയാണു് കാലം
തെരഞ്ഞെടുത്തിരിക്കുന്നതു്".  
                      " എങ്കിൽ ഞാൻ നിർഗുണ പരബ്രഹ്മമാകില്ല".
ഊർജ്ജസ്രോതസ്സിൽ നിന്നും ഊർജ്ജം പകർന്നേകിയ സംവാദം . അരവിന്ദ നാഥ്
എന്ന യുഎൻ സെക്രട്ടറി ജനറൽ നിർഗുണ പരബ്രഹ്മമല്ലെന്നു ലോകരാഷ്ട്രങ്ങൾക്കു
ബോദ്ധ്യമായി . ചാൻസലറുടെ ആശ്വാസ വചസ്സുകളേറ്റു വാങ്ങി ഫോൺ സാമിനെ
തിരിച്ചേല്പിച്ചു് അരവിന്ദൻ ചിതയിലേക്കു കണ്ണു നട്ടു. ഉയർന്നു പൊങ്ങുന്ന പുകപടല
ങ്ങൾക്കെപ്പം അരവിന്ദൻ സ്മരണകളുടെ പുരാതനങ്ങളിലേക്കു യാത്രയായി .


                                 പാൽ നിറത്തിലുള്ള ടൈലുകൾ ഭിത്തിയിൽ പാകിയ
പേ വാർഡിനുള്ളിൽ ഒരു ബന്ധനസ്ഥനെ പോലെ പതിനെട്ടു വയസ്സു പ്രായ
ത്തിൽ അരവിന്ദൻ കിടക്കുന്നു . കാല്പാദം മുതൽ അര വരെ പ്ലാസ്റ്ററിൽ പൊതി
ഞ്ഞിരിക്കുന്നു . തൊപ്പി വച്ചതു പോലെ തലയിൽ ബാൻഡേജ് ചുറ്റിയിരിക്കുന്നു
ഇരു കൈകളും കട്ടിലിനോടു ബന്ധിച്ചിരിക്കുകയാണു് . കൈത്തണ്ടയിലും അര
യിലും ട്യൂബുകൾ ഘടിപ്പിച്ചിരിക്കുന്നു . ഒന്നു ചെറുതായി അനങ്ങാൻ പോലും
അരവിന്ദനു കഴിയുന്നില്ല . ദേഹമാസകലം കൊത്തി നുറുക്കുന്ന വേദന അനു
ഭവപ്പെടുന്നുണ്ടു് . ഇതിനകം തന്നെ വേദനയാൽ പുളഞ്ഞ് അമ്മേ,അമ്മേ എന്നു
ആയിരത്തിലധികം വട്ടം അരവിന്ദൻ നിലവിളിച്ചു കഴിഞ്ഞു . ആഴ്ചകൾ പിന്നിട്ട
നൊന്തു പിടച്ചിൽ . അതിനു മുമ്പുള്ള ഒരു മാസം അരവിന്ദനു തീർത്തും അജ്ഞാതം .

                            തന്നെ ഇമയനക്കാതെ നോക്കിയിരിക്കുന്ന അമ്മയുടെ
 കൈത്തണ്ടയിൽ തൊടാൻ അരവിന്ദൻ കൊതിച്ചു . എന്നൽ അതിനാകില്ല
യെന്ന വ്യഥയിൽ അവന്റെ ആ , ഇംഗിതം വെന്തു പോയി . ഇടറിയ ശബ്ദ
ത്തിൽ വളരെ പണിപ്പെട്ടു്  അരവിന്ദൻ അമ്മേയെന്നു വിളിച്ചു. അരവിന്ദന്റെ
കിടയ്ക്കക്കരികിൽ ശിലാരൂപം പോലെ അവനെ തന്നെ ഉറ്റു നോക്കിയിരി
ക്കുന്ന അനാമിക മുഖം താഴ്ത്തി പതിയെ ചോദിച്ചു
                                  "എന്തെന്റെ കണ്ണാ "
നീണ്ട നിശബ്ദതയ്ക്കൊടുവിൽ അരവിന്ദൻ പറഞ്ഞു തുടങ്ങി
                             " അമ്മേ! ആവർത്തിക്കപ്പെട്ടു കൊണ്ടിരുന്ന തെറ്റുകളുടെ
പ്രതിപ്രവർത്തനമാണു് എന്റെ ഈ അശാന്തി . എന്റെ അന്തരാത്മാവു് ഒരു
തിരിച്ചറിവിന്റെ  രൂപാന്തരത്തിൽ എന്നെ ശക്തിയായി ഓർമ്മപ്പെടുത്തുന്നതു്
എനിക്കു പോകേണ്ടി വരുമെന്നാണു് . അതിനിയും താമസിക്കാൻ പാടില്ല
ഡെത്തു് പെനാൽട്ടിയാണു് ഞാനർഹിക്കുന്നതു്. അമ്മേ! ആ, ഡോക്ടർമാ
രോടു പറയൂ ; എനിക്കു ദയാവധമേകാൻ . അമ്മേ! ഇരു കൈകളുംകൂപ്പി
യാണു് ഇതു പറയേണ്ടതു് . ഈ അവസ്ഥയിൽ അതിനാകില്ല്ലലോ.എന്നാൽ
 മനസ്സിൽ വിറയാർന്ന കൈകൾ ഞാൻ കൂപ്പിയിരിക്കുകയാണു് . മനസ്സിൽ
 അമ്മയുടെ പവിത്രങ്ങളായ കാലുകളിൽ പ്രണമിച്ചു കൊണ്ടു് ഞാൻ യാചി
ക്കുകയാണു് " .
കണ്ണുനീരിനു ഹ‌ൃദ്രക്തത്തിന്റെ നിറമേകിയ നിർവ്വികാരതയുടെ സ്വയം
ഹത്യയെ അഭിമുഖീകരിച്ച അനാമിക പിന്നെ അരവിന്ദനോടു പറഞ്ഞു.

                           " ന്റെ, കുട്ടി നിനക്ക് നന്മകൾ മാത്രമേ അമ്മ വിധിയ്ക്കൂ .
ഇനി മുതൽ നിന്നെ സംഭ്രമിപ്പിക്കേണ്ടതു്, നിന്നെ അനുദിനം അഭിരമിപ്പി
യ്ക്കേണ്ടതു് ജീവിതത്തിന്റെ മഹത്തും, സുന്ദരങ്ങളുമായ ലക്ഷ്യങ്ങളാകണം
അതിനാകട്ടെ നിന്റെ പുതു യാത്ര . ഈ ഭൂമിയിൽ നിന്നും നിന്നെ ഞാൻ
മറ്റാർക്കും തന്നെ വിട്ടു കൊടുക്കില്ല . അതിനായി എന്നെന്നും കാലത്തോടും
വിധിയോടും ഞാൻ യുദ്ധം ചെയ്യും . അതു വിജയകരമായി പര്യവസാനിപ്പി
ക്കാൻ ; ന്റെ കുട്ടി നിനക്കു കഴിയണം , അതെ കഴിയും . ഒരു സാധാരണ
നാട്ടുമ്പുറത്തുകാരി സ്ത്രീയുടെ അസാധാരണ സിദ്ധികളുടെ പൊരുളുകൾ
എന്റെ അവസാന കാലത്തോ, അതിനു ശേഷമോ നിനയ്ക്കറിയാനുമാകും.
ഇപ്പോളതെക്കുറിച്ചു ഇത്രമാത്രം ".

ഏത്രയോ നാളായി അരവിന്ദനോടു പറയാനുദ്യമിച്ചതു് അതിന്റെ വീർപ്പു മുട്ട
ലിന്റെ പുറന്തോടു പൊട്ടിച്ചതിന്റെ ധന്യതയിൽ അനാമിക അരവിന്ദനെ
നോക്കി. അവന്റെ കണ്ണുകൾ പ്രകാശിതങ്ങളാകുന്നതു വാസന്തി കണ്ടു.
അമ്മയുടെ വാക്കുകൾ പ്രശാന്തമെങ്കിലും അവയ്ക്ക് കൊടുങ്കാറ്റിന്റെ ഊർജ്ജ
സ്വലതയുണ്ടെന്നു് അരവിന്ദൻ തിരിച്ചറിഞ്ഞു . അവന്റെ ചുണ്ടുകൾ വീണ്ടും
ചലിച്ചു." മതി ഇനി അധികം സംസാരിയ്ക്കേണ്ട. മേലനങ്ങിയാൽ വേദന
അധീകരിക്കും ". അനാമിക അവനെ വിലക്കി.

                      " അനാമികേ ഇംഗ്ലീഷു ലിറ്ററേച്ചറിൽ നിനക്കുള്ള ബിരുദാന
ന്തര ബിരുദവും പിന്നെ ഡോക്ടറേറ്റും എന്തേ നീ പ്രയോജനപ്പെടുത്താതു് .
കഷ്ടമെന്നേ പറയാനാകൂ" .

                         " മാധവേട്ട . എനിക്കു വരുമാനത്തിനു എന്റെ ഭർത്താവിന്റെ
ശമ്പളം ധാരാളം . പിന്നെ എന്റെ കഴിവുകളുടെ പ്രയോജനപ്പെടുത്തലുകൾ
നോക്കൂ !  ഞാനതു പാഴാക്കുമോ . എന്റെ എഴുത്തിന്റെ സ്വത്വത്തെ ഞാൻ മൂടി
വെച്ചിരിക്കുകയാണു് . പ്ലീസ് അതെക്കുറിച്ചു വേറൊന്നും ചോദിക്കരുതു് ".
മാധവൻ പിന്നെ ഒന്നും അതെക്കുറിച്ചു ചോദിച്ചില്ല. കരീബിയൻ ദ്വീപ സമൂഹ
ങ്ങളിലേക്കു ഒഴുകി നീങ്ങുന്ന കാർണിവൽ ക്രൂസ് ലെയിനിന്റെ എക്റ്റസിയെന്ന
വിനോദ സഞ്ചാര കപ്പലിലെ ആറാം നിലയിലുള്ള ക്യബിനിൽ അതേ നൗക
യിലെ ഫ്രണ്ടു് ഓഫീസിൽ പർസർ* കൂടിയായ മാധവൻ മധുവിധുവിന്റെ  ലഹരി
കളിലേക്കു അനാമികയെ കൂട്ടികൊണ്ടു പോയി . ആ യാത്രയുടെ ഓർമ്മയാണു
 അരവിന്ദൻ . ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്കു ഉറക്കമാരംഭിച്ച അരവിന്ദ
നെ നോക്കി അനാമിക ഊറി ചിരിച്ചു പോയി.

                            ആതുരാലയത്തെ ഗ‌‌ൃഹമാക്കിയ സുദീർഘങ്ങളായ മാസങ്ങൾ .
എല്ലറ്റിനോടും ഇന്നു വിട പറയുകയണു് . അരവിന്ദൻ കുളി കഴിഞ്ഞു് വസ്ത്രം മാറി
ബാത്തു് റൂമിൽ നിന്നും പുറത്തു വന്നു. അച്ഛനും ബന്ധുക്കളും ആശുപത്രി ഓഫീസിൽ
നിന്നും മടങ്ങി വന്നിട്ടില്ല.അമ്മ പെട്ടി ഒരുക്കുന്നു . അരവിന്ദൻ പിന്നിലൂടെ ചെന്നു
അനാമികയെ കെട്ടി പിടിച്ചു . പിന്തിരിഞ്ഞു അനാമിക അവന്റെ മേൽച്ചുണ്ടിലെ
കിളുർത്തു തുടങ്ങിയ മീശ രോമത്തിൽ വലിച്ചു കൊണ്ടു ചോദിച്ചു .
                           "ന്തടാ തടിയൻ ചെക്കാ" .  അരവിന്ദൻ അമ്മയുടെ നെഞ്ചിലേക്കു
ചാഞ്ഞു കെണ്ടു പറഞ്ഞു
                        "അമ്മേ , അമ്മയുടെ ഓരാ വാക്കുകളുടെ പരമാണുക്കൾ പോലും
എനിക്കിനി പ്രാണദാതാക്കളാണു് ".


                    "വരൂ നമുക്കു് അകത്തേക്കു പോകാം. അങ്ങേക്കു് വിശ്രമം കൂടിയേ
തീരൂ . പ്ലീസ് പോകാം വീടിനുള്ളിലേക്ക് ". ഭാര്യയുടെ ആർദ്രത ഇരമ്പുന്ന അഭ്യർ
ത്ഥന അരവിന്ദനെ വർത്തമാന കാലത്തിന്റെ പാതയിലേക്കു നയിച്ചു. അഭയയുടെ
പിറകെ അരവിന്ദൻ നടന്നു. ഒപ്പം സാമും. വീടിനകത്തേക്കു കയറിയ അഭയ
കിടപ്പു മുറിയിലെത്തി കിടക്ക വിരിച്ചു.മുറിക്കുള്ളിലേക്കു കടന്നു വന്ന അരവിന്ദനെ
അഭയ കൈപിടിച്ചു കട്ടിലിലിരുത്തി. " അങ്ങ് അല്പ നേരം കിടക്കൂ ". അരവിന്ദൻ
കിടക്കിയിൽ കിടന്നു . അഭയ കരച്ചിലടക്കാൻ പാടുപെടുന്നതു് അരവിന്ദൻ സഹ
താപത്തോടെ ശ്രദ്ധിച്ചു . അരവിന്ദന്റെ നെറ്റിയിൽ സാവധാനം തലോടി അഭയ
മുറിക്കു പുറത്തേക്കു കടന്നു . ഇനി കാൾ വന്നാൽ അദ്ദേഹം വിശ്രമിക്കുകയാണെ
ന്നു പറയാൻ സാമിനു അഭയ നിർദ്ദേശം നല്കി. അരവിന്ദൻ മുകളിലേക്കു മിഴിനട്ടു.
ഇതു താൻ ജനിച്ചു വളർന്നു പിച്ച വെച്ചു വളർന്നു വലുതായ വീടാണു് . സ്നേഹം
മനുഷ്യ രൂപം ധരിച്ച ഒരമ്മയോടൊപ്പം.
                 

 * പർസർ - കണക്കുകൾ നോക്കുകയും യാത്രക്കാരുടെ സുഖ
                     സൗകര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന
                     കപ്പലിലെ ഉദ്യോഗസ്ഥൻ.

                                                                                                              തുടരും



                                                                                      
                       

Wednesday, April 24, 2013

പൂക്കൾ



കുട്ടിക്കാലത്തു
പൂക്കളെയെനിക്കു
എന്തിഷ്ടമായിരുന്നു
വിടർന്നു വർണ്ണങ്ങൾ
വിതറി കാറ്റിൽ
ശിരസ്സുമാട്ടി നില്ക്കും
പൂക്കളെയന്നിമ
വെട്ടാതെ  നോക്കി
നില്ക്കുമായിരുന്നു
എന്റെ രാത്രികളിൽ
പൂക്കൾ സ്വപ്നങ്ങളായി
ഞെട്ടറ്റു വീണൊരു
പൂവിനെ വേദനയോടെ
നോക്കിയൊരുപാടു
കണ്ണീരൊഴുക്കി
അന്നു  പൂക്കളെ
എന്തിഷ്ടമായിരുന്നു .

എന്തേ പൂക്കളെ
ഇന്നെനിക്കു
ഇഷ്ടപ്പെടാൻ
ആകാതെ പോകുന്നു?
വിടർന്നു നില്ക്കും
പൂക്കളെയൊന്നു
നോക്കാതെ ഞാൻ
ജീവിത പാത താണ്ടുന്നു !
ഞെട്ടടർന്നു വീണ
പൂവിനെ ചവിട്ടി
മെതിച്ചു , കഷ്ടം
ഞാൻ നടന്നു പോകുന്നു.

Sunday, April 7, 2013

വിഷുപക്ഷി


വരൂ , വരൂ വിഷുപക്ഷി,  പാടുക
വസന്തത്തിൻ പാട്ടുകൾ നീ , ഹൃദ്യമായി
അണയുകയായി , മഞ്ഞപ്പട്ടുച്ചുറ്റിയ
കണ്ണനെ കണികാണുമാ വിഷുക്കാലം
എന്തേ പൂക്കൂന്നില്ലയെന്റെ കൊന്നയിന്നു
എന്തേ വന്നെത്തുന്നില്ല വിഷുപക്ഷിയും
വെന്തുരുകുന്നു മീനച്ചൂടിനന്ത്യദ -
ശയിലും ജന്തുജാലങ്ങൾ , മാമരങ്ങൾ
പെയ്തിറങ്ങുന്നുവോ വിണ്ണിൽ നിന്നും
പ്രപഞ്ച കോപമായിയഗ്നിമഴയും
ഇല്ല !പൂക്കില്ലേയെൻ കൊന്നമരമിന്നു ?
ഇല്ല! വരില്ലേയെന്റെ വിഷുപക്ഷിയും ?


മേടമാസത്തെ വരവേറ്റീടാനെന്നും
കുട്ടിക്കാലത്തു പൂത്തു നിന്ന കൊന്ന ;
സ്വർണ്ണ വർണ്ണമണിഞ്ഞൊരാ പൂക്കുലകൾ
ഉച്ച വെയിലിലും തലയാട്ടി വരവേ -
ല്ക്കാനൊരുങ്ങും വിഷുപ്പുലരിയെ ഹൃദ്യം
പകലിന്നൊരുയാഗമ പാട്ടുമായി
പറന്നു വന്നുച്ചേരും വിഷുപക്ഷിയും .

ആശഭരമെൻ നേത്രങ്ങൾ ചെന്നെത്തുന്നു
കാലം ശിരസ്സു കുനിച്ചയെൻ കൊന്നയിൽ
ഒരു ചെറു പൂമൊട്ടു പോലും പിറക്കുന്നില്ല
കുട്ടിക്കാലത്താ ശിഖരങ്ങൾ പൂമെത്ത ,
മിഴിയെടുക്കാതെ നോക്കി നില്ക്കുമെന്നെ
തഴുകും കുളിർക്കാറ്റുച്ച വെയിലിലും
പറന്നെത്തും പുള്ളിത്തൂവലുകളോടെ
വിഷുപ്പക്ഷി പാടും  വസന്തഗീതങ്ങൾ

ഇല്ല! പൂക്കില്ലേയോയെൻ കൊന്നമാമരം ?
വന്നണയില്ലേ, വിഷുപ്പക്ഷിയുമിനി ?







Wednesday, April 3, 2013

ചിത്രപ്രദർശന ഗ്യാലറി


നിറങ്ങൾ ചാലിച്ചു , ചാലിച്ചു
ഒരു ചിത്രകാരൻ വരച്ചു തീർത്ത
ചിത്രത്തിൽ ഞങ്ങൾ
ഒരു കുടക്കീഴിലൊരുമിച്ചുരുമ്മി
ചേർന്നു നടന്നു പോകുന്നു
വർണ്ണങ്ങളുതിർത്തു
പ്രകൃതി , കൃതഹസ്തയായി ,
ഞങ്ങളെയങ്ങനെ നോക്കുന്നു

ഏകാന്തപഥികരായി
കാലത്തിൻ പാത , നടന്നു
ഞങ്ങൾ താണ്ടുന്ന കാഴ്ചയോ
ചിത്രകാരൻ ഒരു ഗൂഢസ്മിത -
ത്തോടെ വർണ്ണങ്ങൾ വിതറി
വരച്ചു ,തീർത്താ ക്യാൻവാസിൽ .
അങ്ങനെയൊരു ചിത്രമായി
ഞങ്ങടെ മോഹങ്ങൾ സഫലമായി
ചിത്ര പ്രദർശന ഗ്യാലറിയിൽ
തിക്കും തിരക്കും തുടങ്ങി കഴിഞ്ഞു .

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...