Sunday, April 7, 2013

വിഷുപക്ഷി


വരൂ , വരൂ വിഷുപക്ഷി,  പാടുക
വസന്തത്തിൻ പാട്ടുകൾ നീ , ഹൃദ്യമായി
അണയുകയായി , മഞ്ഞപ്പട്ടുച്ചുറ്റിയ
കണ്ണനെ കണികാണുമാ വിഷുക്കാലം
എന്തേ പൂക്കൂന്നില്ലയെന്റെ കൊന്നയിന്നു
എന്തേ വന്നെത്തുന്നില്ല വിഷുപക്ഷിയും
വെന്തുരുകുന്നു മീനച്ചൂടിനന്ത്യദ -
ശയിലും ജന്തുജാലങ്ങൾ , മാമരങ്ങൾ
പെയ്തിറങ്ങുന്നുവോ വിണ്ണിൽ നിന്നും
പ്രപഞ്ച കോപമായിയഗ്നിമഴയും
ഇല്ല !പൂക്കില്ലേയെൻ കൊന്നമരമിന്നു ?
ഇല്ല! വരില്ലേയെന്റെ വിഷുപക്ഷിയും ?


മേടമാസത്തെ വരവേറ്റീടാനെന്നും
കുട്ടിക്കാലത്തു പൂത്തു നിന്ന കൊന്ന ;
സ്വർണ്ണ വർണ്ണമണിഞ്ഞൊരാ പൂക്കുലകൾ
ഉച്ച വെയിലിലും തലയാട്ടി വരവേ -
ല്ക്കാനൊരുങ്ങും വിഷുപ്പുലരിയെ ഹൃദ്യം
പകലിന്നൊരുയാഗമ പാട്ടുമായി
പറന്നു വന്നുച്ചേരും വിഷുപക്ഷിയും .

ആശഭരമെൻ നേത്രങ്ങൾ ചെന്നെത്തുന്നു
കാലം ശിരസ്സു കുനിച്ചയെൻ കൊന്നയിൽ
ഒരു ചെറു പൂമൊട്ടു പോലും പിറക്കുന്നില്ല
കുട്ടിക്കാലത്താ ശിഖരങ്ങൾ പൂമെത്ത ,
മിഴിയെടുക്കാതെ നോക്കി നില്ക്കുമെന്നെ
തഴുകും കുളിർക്കാറ്റുച്ച വെയിലിലും
പറന്നെത്തും പുള്ളിത്തൂവലുകളോടെ
വിഷുപ്പക്ഷി പാടും  വസന്തഗീതങ്ങൾ

ഇല്ല! പൂക്കില്ലേയോയെൻ കൊന്നമാമരം ?
വന്നണയില്ലേ, വിഷുപ്പക്ഷിയുമിനി ?







4 comments:

  1. കാലമിനിയും.......
    വിഷുക്കവിത ഗൃഹാതുരനാക്കുന്നുണ്ടെന്നെ.

    ReplyDelete
  2. പൊന്നുടയാട ചാർത്തിയൊരുങ്ങി കർണ്ണികാരം
    പൊന്മണി കർണ്ണികാരം..!!

    ശുഭാശംസകൾ...

    ReplyDelete
  3. "വിഷുപ്പക്ഷി പാടും വസന്തഗീതങ്ങൾ"

    വിഷു ആശംസകൾ

    ReplyDelete
  4. വിത്തും കൈക്കൊട്ടും
    വിഷു പക്ഷി പാട്ടും
    ഇന്നു ഓര്‍മ്മകളില്‍

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...