Thursday, August 8, 2013

പ്രിയപ്പെട്ട - മകനെ ബ്ലോഗ് നോവൽ -3

അദ്ധ്യായം മൂന്നു്


                 ശിശിരത്തിലെ മഞ്ഞു തുള്ളി ചെമ്പനീർ പൂവിന്റെ
ദളങ്ങളിലെന്ന പോലെ കണ്ണുനീർത്തുള്ളികൾ അനാമികയുടെ
വിടർന്ന കണ്ണുകളിൽ തിളങ്ങി . പരിപാവനമായ മന്ദഹാസ
ത്തോടെ അനാമിക ഉറക്കമാരംഭിച്ച കുഞ്ഞിനെ വലതു കൈ
കൊണ്ടു പതിയെ ചേർത്തു പിടിച്ചു മാധവചന്ദ്രനെ നോക്കി .
സ്മരണകളുടെ പുതുമ വിടാത്ത കാറ്റു് പിന്നിട്ട കാലങ്ങളിൽ
നിന്നും ദിശ തെറ്റി വീശിയടിക്കുന്നതും തങ്ങളെ ചൂഴ്ന്നു നില്ക്കു
ന്നതും സനാതനമായ അറിവുകളായി അവരിരുവർക്കും അനു
ഭവപ്പെട്ടു .ആര് ആർക്കു നല്കിയ സമ്മാനമെന്ന വിഹ്വലത
യ്ക്കൊടുവിൽ അനാമിക പറഞ്ഞു .
 "നന്നെ വിഷമിച്ചു അല്ലേ".
അതെയെന്നു അയാൾ തലയാട്ടി . തൂവെള്ള തുണി കൊണ്ടു
പൊതിഞ്ഞ ഇളം പിങ്കു നിറമാർന്ന മുഖം മാത്രം പുറത്തു കാണു
ന്ന മകനെ അയാൾ കണ്ണെടുക്കാതെ നോക്കി.
"ഇനി ഒന്നോ രണ്ടോ ദിവസം മാത്രം . പിന്നെ പോകാം .എശക്കി
ഉള്ളതു കൊണ്ടു് ഒന്നും പേടിക്കേണ്ടില്ല" . തന്റെ കട്ടിലിനരികിൽ
ചേർന്നു നില്ക്കുന്ന അയാളുടെ കൈവിരലുകളിൽ തഴുകി അനാമിക
പറഞ്ഞു . അയാൾ എശക്കിയെ നന്ദിപൂർവ്വം നോക്കി .

                അനാമികയുടെ അമ്മയാണു എശക്കിയെ ഏർപ്പാടാക്കി
യതു് . വർഷങ്ങളായി തങ്ങളുടെ വീട്ടിലെ ആവശ്യങ്ങൾ നിർവ്വഹി
ക്കുന്ന എശക്കി ആ അമ്മയ്ക്കും മകൾക്കും ഒരിക്കലും ഒരു വാല്യ
ക്കാരിയായിരുന്നില്ല . അത്യാവശ്യമായി വാങ്ങാനായി എശക്കി
ഏല്പിച്ച ലിസ്റ്റുമായി അയാൾ അനാമികയോടു യാത്ര പറഞ്ഞു
മുറിക്കു പുറത്തിറങ്ങി . തുണികൊണ്ടു പൊതിഞ്ഞ ഓമനത്വം തുളു
മ്പും മുഖം അയാൾ വീണ്ടും വീണ്ടും ഓർത്തു .


                യാത്രകളിലൊന്നിൽ ഒരു നാട്ടുമ്പുറത്തെ ജലാശയ കര
യിലിരിക്കുമ്പോഴാണു് വിടർന്നു നില്ക്കുന്ന ആമ്പൽ പൂക്കളെ ചൂണ്ടി
ഒരിക്കൽ അനാമിക പറഞ്ഞു.

                  "  ഈ അരവിന്ദം എനിക്കിഷ്ടപ്പെട്ട പൂവാണു്  ".
 "അതേയോ എനിക്കും ഈ പൂവിനെയാണു് ഏറെയിഷ്ടം" .
മാധവ ചന്ദ്രനും തന്റെ ഇഷ്ടം വ്യക്തമാക്കി . ഇഷ്ടാനിഷ്ടങ്ങളുടെ
 സാമ്യത യാദൃശ്ചികമല്ലാത്ത യാഥാർത്ഥ്യമായി അവർക്കിട
യിൽ അസ്തിത്വമുറപ്പിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ
 ഇഷ്ടപുഷ്പത്തിന്റെ വെളിപ്പെടുത്തൽ അവരിരുവർക്കും സാ
ധാരണ ജീവിതവ്യാപാരം മാത്രമായി.
                  അന്നാ ,  ജലാശയ കരയിൽവെച്ചു് അവരൊരു തീരുമാ
നത്തിലെത്തുകയുണ്ടായി.  തങ്ങൾക്കു ജനിക്കുന്ന കുട്ടി പെണ്ണാ
ണെങ്കിൽ അരവിന്ദയെന്നും ആണാണെങ്കിൽ അരവിന്ദ് എന്നും
 പേരിടാമെന്നു് . ലിഫ്റ്റിൽ ഗ്രൗണ്ടു് ഫ്ളേറിലേക്കു പോകുമ്പോൾ
 മാധവചന്ദ്രൻ   ഉരുവിട്ടു .അരവിന്ദ് , അരവിന്ദ് .

                      അനാമികയുടെ കൈയ്യിലുള്ള കാനോൻ ഡിജിറ്റൽ
ക്യാമറക്ക് വിശ്രമമില്ലാത്ത നാളുകളായിരുന്നു പിന്നെ . അരവിന്ദ്
പല്ലിലാ മോണ കാട്ടി ചിരിക്കുന്നതു് , ആദ്യമായി കമിഴ്ന്നതു് , കൈ
കുത്തി ഉയർന്നു പൊന്തി കുനിഞ്ഞു നിന്നതു് , ആദ്യമായി ഇരുന്നതു് ,
തപ്പു കൊട്ടുന്നതു് , ടബ്ബിൽ നിറുത്തി അരവിന്ദനെ കുളിപ്പിക്കുന്നതു്
എല്ലാം പകർത്തി അനാമിക മാധവചന്ദ്രനു മെയിൽ ചെയ്തു. വളരു
കയാണു് നമ്മുടെ കുട്ടി . മാധവട്ടേൻ ഇനി വരുമ്പോൾ അവൻ നടന്നു
വന്നു് സ്വീകരിക്കും .അനാമിക മാധവ ചന്ദ്രനെ ഇടയ്ക്കിടെ ഓർമ്മപ്പെ
ടുത്തുമായിരുന്നു. തന്റെ മകന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലെ
ഫോട്ടോകളുണർത്തിയ ഗൃഹാതുരത്വത്തോടെ മാധവ ചന്ദ്രൻ തന്റെ
ക്യാബിനിലെ കിടക്കയിൽ ഉറങ്ങാതെ കിടന്നു .


                       കുഞ്ഞരവിന്ദന്റെ ഇളം ചുണ്ടുകൾ തന്നിലെ ജീവാമൃതം
ഊറ്റിയെടുക്കുന്നതു സമാനതകളില്ലാത്ത നിർവൃതിയോടെ  അനാമിക
അറിയുകയായിരുന്നു . അമൃതമൂറ്റിയെടുക്കുന്നതിന്റെ താത്ക്കലിക പരി
സമാപ്തിയിൽ കുഞ്ഞരവിന്ദു് ചുണ്ടുകൾ വിടർത്തി മലർന്നു കിടന്നു ഉറക്കം
ആരംഭിച്ചു . നിമിഷങ്ങൾ വന്നു പോകുന്നതറിയാതെ അനാമിക ചരിഞ്ഞു
കിടന്നു് അവനെ ഇമവെട്ടാതെ നോക്കി . പിന്നെ എഴുന്നേറ്റ്  സിസ്റ്റം ഓണാ
ക്കി . എഴുതാനുള്ള തയ്യാറെടുപ്പു നടത്തി . നോട്ടു് പാഡിൽ അനാമിക എഴുതി
പ്രിയപ്പെട്ട മകനെ  .


                          അമ്മാ !  അമ്മയെന്താണു് എഴുത്തു നിറുത്തിയതു് . ഈ അവസ്ഥ
യിൽ അതൊരു ആശ്വാസമല്ലേ ? . അമ്മേ എഴുത്തിനോടുള്ള ഈ നിർജ്ജീ
വത്വം അസഹനീയമാണു്. സ്വീകരണ മുറിയിലെ സോഫയിലിരുന്നു് ബർട്രാന്റ്
റസ്സലിന്റെ പുസ്തകം വായിയ്കുകയായിരുന്ന അമ്മയുടെ അടുത്തു് ദേഹത്തോടു
ചാരിയിരുന്നു് അനാമിക ചോദിച്ചു. കുറെ നാളുകളായി അമ്മയോടു ഈ ചോദ്യം
ചോദിക്കണമെന്നു് അനാമിക വിചാരിക്കുകയായിരുന്നു . പക്ഷേ അച്ഛൻ മരി
ച്ചതിൽ പിന്നെ  നാളുകളേറെ കഴിഞ്ഞതിനു ശേഷം ഈയിടെയാണു് അമ്മ
പുസ്തകം വായിച്ചു തുടങ്ങുന്നതു് . അമ്മയ്ക്കതു എളുപ്പം  കഴിയില്ലായെന്നു് അനാമി
കക്കു നല്ലതു പോലെ അറിയാം .  ( തുടരും )



                     


  

              


                


എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...