Tuesday, February 26, 2013

മിത്രം


ഞാനൊരു കവിയല്ലയെന്നാലും
നിന്നെക്കുറിച്ചൊരു കവിതയെഴുതി
ഞാനൊരു കഥാകാരനല്ലയെന്നാൽ
നിന്നെക്കുറിച്ചൊരു കഥയെഴുതി
ഗായകനല്ല ഞാൻ , മധുരതരം
നിന്നെക്കുറിച്ചൊരു പാട്ടുപാടി
നർത്തകനല്ല ഞാനയത്നലളിതം
നിന്നെ സ്മരിച്ചു നൃത്തമാടി
ചിത്രകാരനല്ല ഞാനേഴു നിറ -
ങ്ങളാൽ നിന്റെ ചിത്രത്തെ വരച്ചു
ജീവിതമിതു തീരും വരേയ്ക്കു -
മിവ്വിധം നീയെന്നോടൊപ്പമെന്നും
സ്വപ്നങ്ങളീ വിധം സഫലമാക്കും
സങ്കല്പമേ , നീയാണാപ്ത മിത്രം .

Monday, February 25, 2013

സുഖം തേടുന്നവർ




   ഇതൊരു ആധിപത്യം തന്നെ. ഒരിക്കലും അവസാനിക്കാത്ത
ആധിപത്യത്തിനു മുന്നിൽ നിരുപദ്രവകരമായ കീഴടങ്ങലിനു
വിധേയായി കപ്പൽ ഛേദത്തിനു മുമ്പുള്ള കടൽ യാത്രയുടെ
പിരിമുറക്കത്തെ അവളന്നും അഭീമുഖീകരിച്ചു . വേഗത കുറഞ്ഞ
വിൻഡേജു കാറിനെ പോലെ കിതച്ചു പോയ അയാളോടു
ഭംഗി വാക്കെന്ന പോലെ പതിവു തെറ്റിക്കാതെ നല്ല കരുത്തു
ണ്ടെന്നു പ്രശംസിക്കാൻ അവൾ അന്നും മറന്നില്ല . രണ്ടു ലക്ഷ
ത്തിന്റെ ബാദ്ധ്യത വീട്ടാനാകാതെ തീവണ്ടിപ്പാത തേടി പോയ
അവൾക്ക് കിട്ടിയ രക്ഷാ മാർഗ്ഗമായിരുന്നു ഇതു് . അതൊന്നും
അവളിപ്പോൾ ഓർക്കാറില്ല . നല്ല സുഖമുണ്ടോ , കരുത്തുണ്ടോ
എന്നീ ചോദ്യങ്ങളും അവക്കു മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങ
ളും മാത്രമേ അവളിപ്പോൾ ഓർക്കാറുള്ളു .

   ഒരിക്കലയാൾ മകനെ വിദേശത്തു ജോലിക്കു വിടുന്നതിനെ
ക്കുറിച്ചു അവളോടു സൂചിപ്പിച്ചു . അതാണു നല്ലതെന്നു് പറഞ്ഞു
കഴിഞ്ഞപ്പോളാണു താൻ പറഞ്ഞതിന്റെ പൊരുൾ അവൾ
വേർതിരിച്ചറിഞ്ഞതു് . ഉറങ്ങാൻ സാഹചര്യമൊത്തപ്പോൾ
അവൾ കിടക്കയിൽ കിടന്നു മച്ചിലേക്കു മിഴി നട്ടു അച്ഛന്റെയും
മകന്റെയും ശരീരിക ക്ഷമത വെറുതെ തുലനം ചെയ്തു .

വിയർത്തു കിതച്ചു് അയാൾ അവശനായി . അവൾ ഫ്ലാക്സ്
തുറന്നു ചൂടുള്ള കട്ടൻ ചായ ഗ്ലാസ്സിൽ പകർന്നു നല്കി . കട്ടൻ
ചായ നല്കിയ ഉന്മേഷത്തോടെ അയാൾ പോകാനൊരുക്കം
തുടങ്ങി. അതിനിടയിൽ നാളെ എവിടെ എത്തണം ആരെ
കാണണം എന്നുള്ള കാര്യം അവളോടു അയാൾ വ്യക്തമാക്കി .

കതകടച്ചു . മേശപ്പുറത്തിരിക്കുന്ന പെയിൻ കില്ലർ ഒരെണ്ണം
എടുത്തു് വായിലിട്ടു വെള്ളം കുടിച്ചു അവൾ പിറുപിറുത്തു.
"സുഖിക്കുകയാണു പോലും , സുഖിക്കുകയാണു പോലും,
എന്റീശ്വരന്മാരെ എന്നു തീരും എന്റെയീ വേദന" . വാതിലിൽ
തുടരെ തുടരെ മുട്ടുന്നതു കേട്ടു അവൾ പതിയെ വാതിൽ തുറന്നു .

Sunday, February 24, 2013

ഇസ്ലാമിക ഭീകരവാദമെന്ന മാദ്ധ്യമ ഭോഷത്തവും ചില അനാവരണങ്ങളും






    മത തീവ്ര വാദവുമായി ബന്ധപ്പെടുത്തി ഇസ്ലാം മതത്തിനെതിരെ 
ആരോപണങ്ങള്‍ തങ്ങളുടെ ചിന്തയ്ക്കും ഭാവനക്കും താത്പര്യത്തി
നുമനുസരിച്ച് പലരും ഉന്നയിച്ചു വരുന്ന കാലമാണിതു് .മാദ്ധ്യമങ്ങൾ
ഇസ്ലാമിക ഭീകര വാദമെന്ന സംജ്ഞ തന്നെയുണ്ടാക്കിയിക്കുന്നു .
എന്നാല്‍ ഇസ്ലാം മതത്തിനെതിരെ പല കോണുകളിൽ നിന്നും നിര
ന്തരംപൊതുവേ ഉയരുന്ന ആരോപണങ്ങളെയും കുറ്റപ്പെടുത്തലു
കളെയും ഉപരിപ്ലവങ്ങളായ നിഗമനങ്ങളിലൂടെ നേരിടുകയല്ലവേണ്ടത്.
അതിലുപരി വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളുംതുറന്ന് മുന്നില്‍ വെച്ച്
സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തുകയാണ് ചെയ്യേണ്ടത്. താലിബാ
നാണല്ലോ തീവ്രവാദ ആക്രമമങ്ഹളെന്ന നീരാളിപ്പിടിത്തത്തിന്റെ
ഇപ്പോഴത്തെ പ്രധാനികൾ .ഗാന്ധാരിയുടെ ജന്മദേശമാണല്ലോ
ഇതിഹാകാലത്ത് ഗാന്ധാരമെന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ
 അഫ്ഗാനിസ്ഥാൻ.

          1970 കള്‍ വരെ ഒരു പൊട്ടാസ് വെടി പോലും വെയ്ക്കാ
ത്തവരായിരുന്നു അഫ് ഗാനിലെ ശാന്ത ശീലരായയുവത്വം. സുന്ദര
ന്മാരുടെയും സുന്ദരിമാരുടെയും ഭൂപ്രദേശം . ലോകം ഇങ്ങനെ
യാണ് അഫ് ഗാനിസ്ഥാനെ വാഴ്ത്തിയിരുന്നത്. 1973 ല്‍ രാജഭരണം
അവസാനിപ്പിക്കുന്നതിനോ പകരംഭരണ സംവിധാനത്തിനോ അഫ്
 ഗാനിലെ മതം(ഇസ്ലാം)യാതൊരു വിധ ഇടപെടലും നടത്തിയില്ലാ
യിരുന്നു.ഗോത്രവര്‍ഗ്ഗക്കാര്‍ (മ്ജാഹിദ്ദീന്‍ ) മാര്‍ക്സിസ്റ്റ് ഭരണത്തി
നെതിരെ നടത്തിവന്ന വിശുദ്ധ യുദ്ധത്തിലും മതത്തിന്റെ സാന്നി
ദ്ധ്യവും സഹകരണവുമില്ലായിരുന്നു.

      1979ല്‍ സോവിയറ്റ് പട്ടാളത്തിന്റെഅധിനിവേശത്തിനെതിരെ
(വോഡ്കയുടെ ലഹരിയില്‍ ഒപ്പിട്ടുപോയതാണെന്ന് ബ്രഷ് നെവ്
പിന്നീട് കുറ്റമ്മതം നടത്തി) പോരാടാന്‍ അമേരിക്ക പുതിയ പോരാ
ളികളെ കണ്ടെത്താന്‍നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലസിദ്ധി
യാണ് താലിബാന്‍ .അങ്ങനെ അഫ് ഗാനിസ്ഥാനിലെ പാവപ്പെട്ട
മതപഠന ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ വിറയാര്‍ന്ന കൈക
ളില്‍ അമേരിക്ക ആയുധം വച്ചു കൊടുത്തു.
( താലിബാന്‍ - മതപഠന വിദ്യാര്‍ത്ഥി).


       ഇവിടെ ഒരു യാഥാര്‍ത്ഥ്യമുണ്ടു് താലിബാന്‍ രൂപികരിച്ചത് ഒരു
 ഇസ്ലാമുമല്ലായിരുന്നുവെന്ന യാഥാര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യമാണ്
ചില മതാന്ധർ  വെളിപ്പെടുത്താതെ മുള്ളിനെ മുള്ളു കൊണ്ടെ
ന്നപോലെ അനവസരത്തില്‍ മതത്തെ മതം കൊണ്ടു നേരിടുന്നത്.
ഫലമോ ലോകത്ത് അവസാനമുണ്ടായ പരിഷ്ക്കൃതവും ശാസ്ത്രീ
യവുമായ ഒരു മതം ഭയാനമായ തെറ്റിദ്ധാരണകള്‍ക്ക് നിരന്തരം
അകാരണമായി വിധേയമാകുന്നു. അമേരിക്കയുടെ അന്ധമായ
 സോവിയറ്റ് വിരോധത്തിന്റെ (കമ്മ്യൂണിസ്റ്റ് വിരോധമെന്നതിനെ
ക്കാള്‍ ചേരുന്നത്) അമൂല്യ സൃഷ്ടിയാണ് താലിബാന്‍.



      അപ്പോള്‍ പാലസ്തിനോ എന്ന ചോദ്യം ഉയര്‍ന്നു വരുന്നു.
പാലസ്തീനും ഇസ്രയേലും തമ്മിലുള്ള പോരാട്ടം ക്രിസ്തു വര്‍ഷ
ത്തിനു മുമ്പേയുള്ളതാണ്. ക്രിസ്തുമതത്തിന് ശേഷമാണല്ലോ
ഇസ്ലാം മതം ആവിര്‍ഭവിച്ചത്. അപ്പോഴെങ്ങനെയാണ് പാലസ്തിന്‍
 ഇസ്രയേല്‍ യുദ്ധം യഹൂദ – മുസ്ലിം പോരാട്ടമാകുന്നത്. മാത്രമല്ല
പലസ്തിനികളില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളുമുണ്ട്.യാസ്സര്‍
 അരാഫത്ത് വിവാഹം കഴിച്ച പെണ്‍ കുട്ടി ജമീമ ക്രിസ്ത്യാ
നിയായിരുന്നു.(വിവാഹത്തിനായി മതം പിന്നീട് മാറുകയാ
യിരുന്നു) ഒരു വിഭാഗം ആളുകള്‍ ചെയ്യുന്ന പാതകങ്ങള്‍ക്ക് ഇസ്ലാം
 മതം എന്തു പിഴച്ചു.

   അങ്ങനെയെങ്കിൽ ബാബര്‍ ഭാരതത്തെ ആക്രമിച്ചുകീഴടക്കിയതോ . 
അഫാഗാനിസ്ഥാനിലെ ഒരു ഫര്‍ഗാനയില്‍ ജനിച്ച ബാബര്‍ തന്റെ
പോരാട്ട വീര്യവും പീരങ്കിപ്പടയും കൈമുതലാക്കി ഇസ്ലാംമതവിശ്വ
സിയായ ഇബ്രാഹിം ലോദി ഭരിച്ചിരുന്ന ഇന്‍ഡ്യയെയല്ലേ ആക്ര
മിച്ചത്. ഭരതന്‍ ഭരിച്ചിരുന്ന ഭാരത വര്‍ഷവും ആര്‍ഷസംസ്ക്കാരവും
ബാബര്‍ക്ക് അഞ്ജാതമാണ്.ബാബറുടെ കണ്ണില്‍ അന്നത്തെ ഭാരതം
ഇസ്ലാമായ ലോദിയുടെ ഇന്‍ഡ്യ. ബാബര്‍ഇന്‍ഡ്യാ മഹാ രാജ്യത്തെ
 ആക്രമിച്ചതില്‍ ഇസ്ലാമിനെ കുറ്റപ്പെടുത്തുന്നവരും അതില്‍ ഊറ്റം
 കൊള്ളുന്നവരും ഈ യാഥാര്‍ത്ഥ്യവും തിരിച്ചറിയേണ്ടിയിരിക്കുന്നു.
ദൈവം നല്കിയ ജീവന്‍ മനുഷ്യന് എടുക്കാനര്‍ഹതയില്ലായെന്നു
 ഖുര്‍ആന്‍ അനുശാസിക്കുന്നതു് പിന്തുടരാൻ ഒരു യഥാർത്ഥ ഇസ്ലാം
 എപ്പോഴുംതയ്യാറാകുകയും വേണം







Saturday, February 16, 2013

പൂതനാ മോക്ഷം

പൂതനാമേക്ഷം

ഇന്ദ്രജാലം മഹേന്ദ്രജാലമന്നൊരു
രൂപവതിയായി പൂതനയെത്തിടൂ
പാൽമണം പരത്തും പവനൻ വീശുന്ന
അമ്പാടിയിലാനന്ദ സല്ലാപപൂർവ്വം .
തരിവളയണിഞ്ഞ താമര കൈയ്യാൽ
കടയുന്നു തൈരിൻ പാല്ക്കടലലസം
കിളിമൊഴികളായമ്പാടി കണ്ണന്റെ
ലീലാ വിലാസം വിളമ്പിടുന്നപ്പോഴും
ഗോപികമാരവർ , ചെന്താമരാക്ഷികൾ
കൂടിയിരിക്കുമവിടെ കുതുഹലം

പൂതനയും കൂടി,  കണ്ണനു കവരാൻ
തൂവെണ്മ തൂകിടുന്ന , തൈരു കടഞ്ഞു .

വന്ന വിശേഷം വിസ്മരിച്ചു പൂതന
പൈക്കളെ മേയ്ച്ചു നടന്നു പിന്നങ്ങിനെ
പാലു കറന്നു, പൂവിരൽത്തുമ്പാലാദ്യം

പാൽപ്പത തെറിച്ചു  വെളുത്തൂ വദനം
അന്നേരമാർദ്രതയുള്ളിലെ കന്മഷം
എല്ലാം കഴുകി കളഞ്ഞതറിഞ്ഞവൾ
അദ്ദിനം തൻ ജീവിതയാത്രയിൽപൂവിടും
പുണ്യമാം സൂനമെന്നുമറിഞ്ഞു , പൂതന
എന്നാലോ ക്ഷണമാ കംസാജ്ഞ ശീർഷത്തിൽ
വീണിടും, തൂങ്ങി നില്ക്കുന്ന ഖഡ്ഗമല്ലോ
തുച്ഛമാം ജീവിതം കൃഷ്ണ കരത്താലെ
പരലോകം പൂകി , ധന്യത നേടുവാൻ
അമ്പാടിക്കണ്ണനെ വാരിയെടുത്തുടൻ
ചെഞ്ചോരവായ മുലക്കണ്ണോടു ചേർത്തു
മെല്ലെ, മെല്ലെ പാലുകുടിച്ചു കണ്ണനാ
പ്രാണനെ പതിയെ, വലിച്ചെടുക്കവേ
ഒരു മാത്ര കുതറിത്തെറിച്ചു പൂതന
ആയിളംച്ചുണ്ടിനായസ കരുത്തിലവൾ
ജീവനെകൂടിയും വലിച്ചെടുക്കുമ്പോൾ

പൂതനയറിവൂ മോക്ഷവും, മുക്തിയും
അങ്ങിനെ ദുഷ്ടത വിട്ടകന്നപ്പോളീ
പൂതനയും പുരാണത്തിൽ പുണ്യവതി .

Wednesday, February 13, 2013

പ്രഹേളിക


മെഴുകു തിരിയായി ജ്വലിച്ചു
നിനക്കു  ഞാൻ വെളിച്ചമേകി
ഉരുകിയൊലിച്ചു കത്തിയമർന്ന -
പ്പോളെന്നെ നീ വലിച്ചെറിഞ്ഞു
എങ്കിലുമെന്റെ വെളിച്ചത്തെ നീ
എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു

തണുത്ത ജലമുള്ള കൂജയായി
നിന്റെ ദാഹമെത്ര തീർത്തൂ
ജലമൊഴിഞ്ഞപ്പോൾ , കൂജ
നീ , നിഷ്ക്കരുണം തച്ചുടച്ചു
എങ്കിലും നിന്റെ ദാഹത്തെ
പൂർണ്ണമായി ഞാൻ ശമിപ്പിച്ചു

ഒരുമിച്ചു കൈകോർത്തു നടന്നു
നിന്റെയേകാന്തക്കു ഭംഗമേകി
വിരക്തിയുടെ മൂടുപടമണിഞ്ഞു
നീ , തിരിഞ്ഞു നടന്നു പിന്നെ
എന്നാലുമെന്റെ സാമീപ്യം നീ
നിനയ്ക്കാതെ തന്നെ കൊതിപ്പൂ .

Tuesday, February 12, 2013

കണ്ണുനീർത്തുള്ളികൾ



നിന്റെ , കണ്ണുനീർ തുള്ളികളെ
വാങ്ങുവാനല്ലായിരുന്നു
നിന്നരികത്തു ഞാനായന്തി
മയങ്ങിയപ്പോളെത്തിയതു
സമാശ്വസത്തിന്റെ കനിവുകൾ
തുന്നിയ തൂവാല കൊണ്ടു നിൻ
കണ്ണുനീർ മണികളൊപ്പിയെടുത്തു
പ്രകാശമാനമാക്കും വീണ്ടും
നിന്റെ നീൾ മിഴികൾ , ഞാൻ

സൂര്യകാന്തി പൂക്കൾ പോലെ
എത്ര മനോഹരമായിരുന്നു
നിന്റെ വിടർന്ന കണ്ണുകൾ
എത്ര മനോഭിരാമാമായിരുന്നു

വിതുമ്പി , വിതുമ്പി നീ കര-
ഞ്ഞീടുമ്പോളാ നീണ്ടിട
തൂർന്ന മിഴിപ്പീലികളിൽ
ഒരു മാത്ര ,പളുങ്കുമണികളായി
തങ്ങി ,പിന്നെയടർന്നടർന്നു
വീഴുന്ന നിന്റെ കണ്ണുനീർ
തുള്ളികളിന്നെവിടെ
നീ ,കരയുന്നതറിയൂ ഞാൻ .

ജീവിതയാതനകൾ , നീ
പിന്നിട്ട വൈതരണികൾ ,
കണ്ടു ഭയന്നു ഓടി മറഞ്ഞ
ആ ,കണ്ണുനീർ തുള്ളികൾ
നിന്റെ വൈധവ്യത്തിനു പിന്നിൽ
വിറയാർന്നു മറഞ്ഞിരിക്കുന്നതു
നിസ്സംഗതയോടെ നീ കാട്ടി തന്നു

എന്റെ ലജ്ജകളെന്നെയപ്പോൾ
നിന്ദയുടെ പരമകാഷ്ഠയിൽ
കുന്തിരിക്കവും , തീയും
കൊണ്ടു കത്തിച്ചു തുടങ്ങി .

Sunday, February 3, 2013

മൂന്നു കവിതകൾ


       വീഴ്ച

താഴ്ന്നു,താഴ്ന്നു പോകുമ്പോൾ
കരകയറാനാകുന്നയൊരു
അഗാധതയെന്നാണു കരുതിയതു്
തിരികെ കയറാനുദ്യമിച്ചപ്പോൾ
അറിയാൻ കഴിഞ്ഞു ,ഒരിക്കലും
കയറിപ്പോകാനാകാത്ത ,നിന്റെ
കണ്ണുകളിലെ , ആഴങ്ങളിലേക്കാണു
ഞാൻ , വീണു പോയതെന്നു്.

  തിരിച്ചറിവു്

ഞാൻ പറയാനാഗ്രഹിച്ചതും
അവൾ ,പറയാൻ മടിച്ചതും
ഒന്നു തന്നെയാണെന്ന
യാഥാർത്ഥ്യം സമയത്തിന്റെ
നീണ്ട , ഇടനാഴിയുടെ
അന്ത്യത്തിലാണു ഞങ്ങൾ
ഒടുവിലായി , തിരിച്ചറിഞ്ഞതു് .

മോതിര വിരൽ

തുരുമ്പു പിടിച്ച സൂചി
അവളുടെ മോതിര വിരലിൽ
 കൊണ്ടതറിഞ്ഞു
ഉത്ക്കണ്ഠയോടെ ഞാൻ
അവളുടെ വിരലിലേക്കു നോക്കി
പണ്ടു മയിൽപ്പിലി തുണ്ടു
പുസ്തക താളിൽ നിന്നെടുത്തു
തന്ന വിരലുകളിലൊന്നാണു്
സ്വർണ്ണച്ചുറ്റായിയൊരു
മോതിരം വിരലിൽ കണ്ടു
ചരിഞ്ഞയക്ഷരത്തിൽ
പേരെഴുതിയ മോതിരം
അതെന്റെ പേരല്ലായിരുന്നു



എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...