Saturday, February 16, 2013

പൂതനാ മോക്ഷം

പൂതനാമേക്ഷം

ഇന്ദ്രജാലം മഹേന്ദ്രജാലമന്നൊരു
രൂപവതിയായി പൂതനയെത്തിടൂ
പാൽമണം പരത്തും പവനൻ വീശുന്ന
അമ്പാടിയിലാനന്ദ സല്ലാപപൂർവ്വം .
തരിവളയണിഞ്ഞ താമര കൈയ്യാൽ
കടയുന്നു തൈരിൻ പാല്ക്കടലലസം
കിളിമൊഴികളായമ്പാടി കണ്ണന്റെ
ലീലാ വിലാസം വിളമ്പിടുന്നപ്പോഴും
ഗോപികമാരവർ , ചെന്താമരാക്ഷികൾ
കൂടിയിരിക്കുമവിടെ കുതുഹലം

പൂതനയും കൂടി,  കണ്ണനു കവരാൻ
തൂവെണ്മ തൂകിടുന്ന , തൈരു കടഞ്ഞു .

വന്ന വിശേഷം വിസ്മരിച്ചു പൂതന
പൈക്കളെ മേയ്ച്ചു നടന്നു പിന്നങ്ങിനെ
പാലു കറന്നു, പൂവിരൽത്തുമ്പാലാദ്യം

പാൽപ്പത തെറിച്ചു  വെളുത്തൂ വദനം
അന്നേരമാർദ്രതയുള്ളിലെ കന്മഷം
എല്ലാം കഴുകി കളഞ്ഞതറിഞ്ഞവൾ
അദ്ദിനം തൻ ജീവിതയാത്രയിൽപൂവിടും
പുണ്യമാം സൂനമെന്നുമറിഞ്ഞു , പൂതന
എന്നാലോ ക്ഷണമാ കംസാജ്ഞ ശീർഷത്തിൽ
വീണിടും, തൂങ്ങി നില്ക്കുന്ന ഖഡ്ഗമല്ലോ
തുച്ഛമാം ജീവിതം കൃഷ്ണ കരത്താലെ
പരലോകം പൂകി , ധന്യത നേടുവാൻ
അമ്പാടിക്കണ്ണനെ വാരിയെടുത്തുടൻ
ചെഞ്ചോരവായ മുലക്കണ്ണോടു ചേർത്തു
മെല്ലെ, മെല്ലെ പാലുകുടിച്ചു കണ്ണനാ
പ്രാണനെ പതിയെ, വലിച്ചെടുക്കവേ
ഒരു മാത്ര കുതറിത്തെറിച്ചു പൂതന
ആയിളംച്ചുണ്ടിനായസ കരുത്തിലവൾ
ജീവനെകൂടിയും വലിച്ചെടുക്കുമ്പോൾ

പൂതനയറിവൂ മോക്ഷവും, മുക്തിയും
അങ്ങിനെ ദുഷ്ടത വിട്ടകന്നപ്പോളീ
പൂതനയും പുരാണത്തിൽ പുണ്യവതി .

3 comments:

  1. മോക്ഷപ്രാപ്തി

    ReplyDelete
  2. ചേതനാ മോക്ഷം ...

    നല്ല കവിത

    ശുഭാശംസകള്‍ ..........

    ReplyDelete
  3. കഴിഞ്ഞ ദിവസം പൂതനാമോക്ഷം കഥകളി കണ്ടു ......; 35 മിനിറ്റില്‍ ഒരു ഫാസ്റ്റ് ഫുഡ്‌ ടൈപ്പില്‍ . വെറുതെ ഓര്‍ത്തുപോയി .

    കവിത കൊള്ളാം ....

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...