Wednesday, February 13, 2013

പ്രഹേളിക


മെഴുകു തിരിയായി ജ്വലിച്ചു
നിനക്കു  ഞാൻ വെളിച്ചമേകി
ഉരുകിയൊലിച്ചു കത്തിയമർന്ന -
പ്പോളെന്നെ നീ വലിച്ചെറിഞ്ഞു
എങ്കിലുമെന്റെ വെളിച്ചത്തെ നീ
എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു

തണുത്ത ജലമുള്ള കൂജയായി
നിന്റെ ദാഹമെത്ര തീർത്തൂ
ജലമൊഴിഞ്ഞപ്പോൾ , കൂജ
നീ , നിഷ്ക്കരുണം തച്ചുടച്ചു
എങ്കിലും നിന്റെ ദാഹത്തെ
പൂർണ്ണമായി ഞാൻ ശമിപ്പിച്ചു

ഒരുമിച്ചു കൈകോർത്തു നടന്നു
നിന്റെയേകാന്തക്കു ഭംഗമേകി
വിരക്തിയുടെ മൂടുപടമണിഞ്ഞു
നീ , തിരിഞ്ഞു നടന്നു പിന്നെ
എന്നാലുമെന്റെ സാമീപ്യം നീ
നിനയ്ക്കാതെ തന്നെ കൊതിപ്പൂ .

6 comments:

  1. ''ഇഷ്ടമാണ്‌.... പക്ഷേ ..'' എന്നൊരു സിനിമയുണ്ട്. ആ സിനിമാപ്പേരാണ്‌ ‌ ഇത് വായിച്ചപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത്.


    കവിത നന്നായി

    ശുഭാശംസകൾ...........

    ReplyDelete
  2. കവിത നന്നായി

    ReplyDelete
  3. എങ്കിലും നിന്റെ ദാഹത്തെ
    പൂര്‍ണ്ണമായി ഞാന്‍ ശമിപ്പിച്ചു
    അത് ഏക പക്ഷീയമാണ്

    ReplyDelete
  4. ഇതിലും ഒരു അര്‍ദ്ധവിരാമം കാണും
    കവിത ഇഷ്ടമായി

    ReplyDelete
  5. എവിടേയും വലിച്ചെറിയപ്പെടുന്ന ജീവിതസത്യങ്ങള്‍

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...