Tuesday, February 12, 2013

കണ്ണുനീർത്തുള്ളികൾ



നിന്റെ , കണ്ണുനീർ തുള്ളികളെ
വാങ്ങുവാനല്ലായിരുന്നു
നിന്നരികത്തു ഞാനായന്തി
മയങ്ങിയപ്പോളെത്തിയതു
സമാശ്വസത്തിന്റെ കനിവുകൾ
തുന്നിയ തൂവാല കൊണ്ടു നിൻ
കണ്ണുനീർ മണികളൊപ്പിയെടുത്തു
പ്രകാശമാനമാക്കും വീണ്ടും
നിന്റെ നീൾ മിഴികൾ , ഞാൻ

സൂര്യകാന്തി പൂക്കൾ പോലെ
എത്ര മനോഹരമായിരുന്നു
നിന്റെ വിടർന്ന കണ്ണുകൾ
എത്ര മനോഭിരാമാമായിരുന്നു

വിതുമ്പി , വിതുമ്പി നീ കര-
ഞ്ഞീടുമ്പോളാ നീണ്ടിട
തൂർന്ന മിഴിപ്പീലികളിൽ
ഒരു മാത്ര ,പളുങ്കുമണികളായി
തങ്ങി ,പിന്നെയടർന്നടർന്നു
വീഴുന്ന നിന്റെ കണ്ണുനീർ
തുള്ളികളിന്നെവിടെ
നീ ,കരയുന്നതറിയൂ ഞാൻ .

ജീവിതയാതനകൾ , നീ
പിന്നിട്ട വൈതരണികൾ ,
കണ്ടു ഭയന്നു ഓടി മറഞ്ഞ
ആ ,കണ്ണുനീർ തുള്ളികൾ
നിന്റെ വൈധവ്യത്തിനു പിന്നിൽ
വിറയാർന്നു മറഞ്ഞിരിക്കുന്നതു
നിസ്സംഗതയോടെ നീ കാട്ടി തന്നു

എന്റെ ലജ്ജകളെന്നെയപ്പോൾ
നിന്ദയുടെ പരമകാഷ്ഠയിൽ
കുന്തിരിക്കവും , തീയും
കൊണ്ടു കത്തിച്ചു തുടങ്ങി .

4 comments:

  1. ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു ...
    ഇഷ്ടമായി

    ശുഭാശംസകള്‍ .....

    ReplyDelete
  2. സൂര്യകാന്തിപ്പൂക്കള്‍ പോലെ മനോഹരം

    ReplyDelete
  3. കണ്ണുനീര്ത്തുളളിയെ സ്ത്രീയോടുപമിച്ച................

    ReplyDelete
  4. വരികളില്‍ കുന്തിരിക്കം മണക്കുന്നു.

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...