Friday, February 21, 2014

എന്റെ ആദ്യ നേവലിന്റെ പ്രകാശനം 2014 മാർച്ചു് ഒന്നാം തീയതി

                     









 
                    പോക്കുവെയിലെന്ന ഈ ബ്ലോഗിൽ ഒരു നോവൽ
ഇടവിട്ടു് പോസ്റ്റ് ചെയ്തപ്പോൾ ഒരിക്കലുമതൊരു പുസ്തക രൂപ
ത്തിലാകുമെന്നു് ഞാൻ കരുതിയതേയില്ല . അച്ചടിച്ചു പ്രസിദ്ധീക
രിക്കാൻ മനോരാജ് പല വട്ടം നിർബ്ബന്ധിച്ചപ്പോളും മുന്നിലുള്ള
 അഗാധ ഗർത്തം ചാടി മറിക്കടക്കാൻ അറയ്ക്കുന്ന ഭീരുത്വവും
 ദൈന്യതയും , അതിനാകില്ലായെന്ന അസ്വസ്ഥത പുനർജ്ജനി
പ്പിച്ചു കൊണ്ടിരുന്ന നൈരാശ്യവും എന്നെ വല്ലാതെ പിടികൂടിയി
രുന്നു . ഒരു ദിവസം ബ്ലോഗിലെ നോവൽ അച്ചടിച്ചു പ്രസിദ്ധീ
കരിക്കാൻ വിപുലീകരിച്ചു എഴുതി തുടങ്ങി . ഞാനറിയാതെ
പുതിയ കഥാപാത്രങ്ങൾ , സംഭവഗതികൾ , പശ്ചാത്തലങ്ങൾ
നോവലിലേക്കു കടന്നു വന്നു . അങ്ങനെ ഞാനൊരു നോവലെഴുതി
തീർത്തു. രിതേബന്തലയിലെ മന്ത്ര വാദിനി . പ്രമുഖ ബ്ലോഗറും
എഴുത്തുകാരനുമായ സജിം തട്ടത്തുമലയുടെയും പ്രമുഖ മനശാസ്ത്ര
ജ്ഞൻ കെ. ഗിരീഷിന്റെയും കുറിപ്പുകൾ ഇതിലുൾപ്പെടുത്തിയിട്ടുണ്ടു്.


                      കൃതി ബുക്ക്സ് പ്രസിദ്ധീകരിച്ച രിതേബൻന്തലയിലെ
മന്ത്രവാദിനി ഇന്ദു ലേഖ ഓൺ ലൈനിൽ സ്റ്റോറിൽ ആരെയെക്ക
യോപ്രതീക്ഷിച്ചു കാത്തിരിക്കുന്നു . 

                      ഈ വരുന്ന മാർച്ചു് ഒന്നാം തീയതി വൈകുന്നേരം 4-30നു്
തിരുവനന്തപുരത്തു് ശാസ്തമംഗലത്തു് സ്ഥിതി ചെയ്യുന്ന ഇന്ദിരാ ഭവന്റെ
ആഡിറ്റോറിയത്തിൽ വെച്ചു് സാംസ്ക്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യ
ത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ചു് നോവലിന്റെ ഔപചാരികമായ
പ്രകാശനം ഇതോടൊപ്പം ഉൾക്കൊള്ളിച്ചിരിക്കുന്ന നോട്ടീസു് പ്രകാരം
നടക്കുന്നതാണു്. വന്നെത്താൻ കഴിയുന്ന സുഹൃത്തുക്കൾ ഈ എളിയ
പ്രകാശന ചടങ്ങിൽ സംബന്ധിക്കണമെന്നു് വിനീതമായി അഭ്യർത്ഥിക്കുന്നു


Saturday, February 1, 2014

എത്രയടുത്തു് , എത്രയകലെ


       മേൽ വിലാസമെഴുതി മെയിൽ അയച്ചു കഴിഞ്ഞെന്നു് മകൾ പറഞ്ഞ
പ്പോൾ പൂർണ്ണിമ മകളെ നോക്കി ചിരിച്ചു . ആ ചിരിയുടെ അർത്ഥങ്ങൾ വേർ
തിരിച്ചെടുക്കാനാകില്ലെന്നു് മകൾക്ക് നല്ലതു പോലെ അറിയാം. പലപ്പോഴും
ഈ തരത്തിലുള്ള ചിരി അമ്മ ചിരിക്കാറുള്ളതാണെന്നു് മകൾ ഓർത്തു.
എന്നാൽ ഇന്നു് അമ്മ ചിരിച്ച ചിരിയിൽ ഒരു പുതിയ അർത്ഥം കൂടി ഉൾ
പ്പെട്ടിരിക്കുന്നതായി മകൾക്ക് മനസ്സിലായി . അവൾ പൂർണ്ണിമയോടു പറഞ്ഞു .
" അമ്മേ നമുക്ക് പ്രകാശൻ സാറിന്റെ മകന്റെ കല്യാണത്തിനു പോകണം.
അപ്പോൾ അദ്ദേഹത്തിനു നമ്മളെ കാണുകയും ചെയ്യാമല്ലോ" .

"പോകാൻ തന്നെയാണു് ഞാനും തീർച്ചപ്പെടുത്തിയിരിക്കുന്നതു് ". അതു പറഞ്ഞു്
പൂർണ്ണിമ മകളെ നോക്കി ചിരിച്ചു . മകൾക്ക് ആ ചിരിയുടെ അർത്ഥം പൂർണ്ണ
മായും മനസ്സിലായി . പിന്നെ അവളൊന്നും പറഞ്ഞില്ല . പൂർണ്ണിമ യാതൊന്നും
പിന്നെ ചോദിച്ചതുമില്ല.

                 ഭക്ഷണം കഴിഞ്ഞു് പൂർണ്ണിമ ഉച്ചമയക്കത്തിനു തയ്യാറെടുക്കുമ്പോൾ
മകൾ പറഞ്ഞു .

"അമ്മേ അദ്ദേഹത്തിന്റെ മറുപടി മെയിലിലുണ്ടു്".

"എന്താണെഴുതിയിരിക്കുന്നതു്" ? ആകാംക്ഷാ പൂർവ്വം പൂർണ്ണിമ ചോദിച്ചു .

"മകന്റെ കല്യാണത്തിനു വരുന്നുവെന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നു്".

അതു കേട്ടു് പൂർണ്ണിമ തലയാട്ടി കൊണ്ടു  പറഞ്ഞു ."കല്യാണത്തിനു് ഇനിയും രണ്ടാ
ഴ്ചയുണ്ടു് ". പിന്നെ കട്ടിലിൽ കിടന്നു് മയക്കത്തിലാണ്ടു .

            കല്യാണ മുഹൂർത്തത്തിനു അര മണിക്കൂർ മുമ്പു തന്നെ പൂർണ്ണിമ മകളെ
യും കൂട്ടി മണ്ഡപത്തിലെത്തി .പ്രവേശന കവാടത്തിനരികിൽ അതിഥികളുമായി
കുശലം പറഞ്ഞു നില്ക്കുന്ന കല്ല്യാണച്ചെറുക്കൻ പൂർണ്ണിമയെ തിരിച്ചറിഞ്ഞെങ്കി
ലും അരികിലെത്തി  സംശയനിവാരണത്തിനായി ചോദിച്ചു

"പൂർണ്ണിമ ആന്റിയല്ലേ "?

അതു കേട്ടു പൂർണ്ണിമ ചോദിച്ചു . "കല്യാണപയ്യനാണോ" ?

"അതെ ആന്റി?"

"മോളേ അതു കൊടുത്തേക്കൂ ". പൂർണ്ണിമ ഉത്സാഹത്തോടെ മകളോടു പറഞ്ഞു.

മകൾ തന്റെ കൈയ്യിലിരിക്കുന്ന ഉപഹാരം ആയുവാവിന്റെ കൈയിലേല്പിച്ചു.
"വരൂ അച്ഛന്റെയടുത്തു പോകാം ". കല്യാണച്ചെറുക്കൻ ആൾത്തിരക്കിലൂടെ
ഹാളിനുള്ളിലേക്കു നടന്നു .മകളുടെ കൈ പിടിച്ചു് പൂർണ്ണിമയും പിന്നാലെ നടന്നു

     മണ്ഡപത്തിലേക്കുള്ള ചവിട്ടു പടികൾ മകളുടെ കൈ പിടിച്ചു് പൂർണ്ണിമ
പതുക്കെ കയറി. കറുത്ത കണ്ണട വെച്ച ശുഭ്രവസ്ത്രധാരിയായി കസേരയിലി
രിക്കുന്ന അച്ഛനോടു മകൻ പറഞ്ഞു

"അച്ഛാ പൂർണ്ണിമ ആന്റിയും മകളും വന്നിരിക്കുന്നു" .

അയാൾ എഴുന്നേറ്റു കൈ കൂപ്പി . പിന്നെ പറഞ്ഞു ."കാണാനാകില്ല. എന്നാൽ
അകലെയിരുന്നു് പരസ്പരം കാണാതെ എത്രയോ നാളായി നമ്മൾ മുഖ പുസ്ത
കത്തിലൂടെ സൗഹൃദം പങ്കിടുന്നു . എന്റെ മകനാണു് ഞാൻ പറയുന്നതെല്ലാം
പോസ്റ്റു ചെയ്യുന്നതു് ".

അതിനു മറുപടി പൂർണ്ണിമയുടെ മകളാണു് പറഞ്ഞതു് .

"സർ , എന്റെ അമ്മയും അന്ധയാണു് . അമ്മ പറഞ്ഞു തരുന്നതു് ഞാനാണു്
മുഖപുസ്തകത്തിൽ പോസ്റ്റു ചെയ്യുന്നതു് ".

അപ്പോഴാണു് പ്രകാശൻ സാറിന്റെ മകൻ പൂർണ്ണിമയുടെ കണ്ണിലെ അച്ഛൻ ധരി
ച്ചിരിക്കുന്നതു പോലത്തെ കറുത്ത കണ്ണട ശ്രദ്ധിച്ചതു് .

പൂർണ്ണിമ യാതൊന്നും മിണ്ടാതെ നില്ക്കയാണു്. പ്രകാശൻ സാറും താനും എത്ര
എത്ര അകലെയാണു് ,  മുഖപുസ്തകത്തിലെ രണ്ടു കോണുകളിൽ നിന്നും അടു
ത്തായിട്ടുമെന്ന യാഥാർത്ഥ്യത്തോടു പൂർണ്ണിമ അപ്പോൾ പൊരുത്തപ്പെടുകയായി
രുന്നു .






               

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...