പോക്കുവെയിലെന്ന ഈ ബ്ലോഗിൽ ഒരു നോവൽ
ഇടവിട്ടു് പോസ്റ്റ് ചെയ്തപ്പോൾ ഒരിക്കലുമതൊരു പുസ്തക രൂപ
ത്തിലാകുമെന്നു് ഞാൻ കരുതിയതേയില്ല . അച്ചടിച്ചു പ്രസിദ്ധീക
രിക്കാൻ മനോരാജ് പല വട്ടം നിർബ്ബന്ധിച്ചപ്പോളും മുന്നിലുള്ള
അഗാധ ഗർത്തം ചാടി മറിക്കടക്കാൻ അറയ്ക്കുന്ന ഭീരുത്വവും
ദൈന്യതയും , അതിനാകില്ലായെന്ന അസ്വസ്ഥത പുനർജ്ജനി
പ്പിച്ചു കൊണ്ടിരുന്ന നൈരാശ്യവും എന്നെ വല്ലാതെ പിടികൂടിയി
രുന്നു . ഒരു ദിവസം ബ്ലോഗിലെ നോവൽ അച്ചടിച്ചു പ്രസിദ്ധീ
കരിക്കാൻ വിപുലീകരിച്ചു എഴുതി തുടങ്ങി . ഞാനറിയാതെ
പുതിയ കഥാപാത്രങ്ങൾ , സംഭവഗതികൾ , പശ്ചാത്തലങ്ങൾ
നോവലിലേക്കു കടന്നു വന്നു . അങ്ങനെ ഞാനൊരു നോവലെഴുതി
തീർത്തു. രിതേബന്തലയിലെ മന്ത്ര വാദിനി . പ്രമുഖ ബ്ലോഗറും
എഴുത്തുകാരനുമായ സജിം തട്ടത്തുമലയുടെയും പ്രമുഖ മനശാസ്ത്ര
ജ്ഞൻ കെ. ഗിരീഷിന്റെയും കുറിപ്പുകൾ ഇതിലുൾപ്പെടുത്തിയിട്ടുണ്ടു്.
കൃതി ബുക്ക്സ് പ്രസിദ്ധീകരിച്ച രിതേബൻന്തലയിലെ
മന്ത്രവാദിനി ഇന്ദു ലേഖ ഓൺ ലൈനിൽ സ്റ്റോറിൽ ആരെയെക്ക
യോപ്രതീക്ഷിച്ചു കാത്തിരിക്കുന്നു .
ഈ വരുന്ന മാർച്ചു് ഒന്നാം തീയതി വൈകുന്നേരം 4-30നു്
തിരുവനന്തപുരത്തു് ശാസ്തമംഗലത്തു് സ്ഥിതി ചെയ്യുന്ന ഇന്ദിരാ ഭവന്റെ
ആഡിറ്റോറിയത്തിൽ വെച്ചു് സാംസ്ക്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യ
ത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ചു് നോവലിന്റെ ഔപചാരികമായ
പ്രകാശനം ഇതോടൊപ്പം ഉൾക്കൊള്ളിച്ചിരിക്കുന്ന നോട്ടീസു് പ്രകാരം
നടക്കുന്നതാണു്. വന്നെത്താൻ കഴിയുന്ന സുഹൃത്തുക്കൾ ഈ എളിയ
പ്രകാശന ചടങ്ങിൽ സംബന്ധിക്കണമെന്നു് വിനീതമായി അഭ്യർത്ഥിക്കുന്നു
നോവൽ പ്രകാശനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു....
ReplyDeleteഒരു സൃഷ്ടിയില്‍ കറുത്ത മഷി പുരലിക എന്നത് ഒരു എഴുത്തുകാരന്റെ എക്കാലത്തെയും മോഹമാണ് ..ആ മോഹ സാക്ഷാത്കാരത്തിനു എന്റെ എളിയ ആശംസകള്‍ .കഴിയുമെങ്കില്‍ എത്തിച്ചേരാന്‍ ശ്രമിക്കാം :)
ReplyDeleteഇനിയും ഒരുപ്പാട് കൃതികള്‍ ആ തൂലിക തുമ്പില്‍ നിന്ന് ഉതിരട്ടെ എന്നും ആശംസിക്കുന്നു
സന്തോഷം.. പുസ്തകം എല്ലാവരും വാങ്ങി വായിക്കട്ടെ.. ആശംസകള്‍ ..
ReplyDeleteആശംസകള്‍
ReplyDeleteഎല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ReplyDeleteഎല്ലാ ആശംസകളും നേരുന്നു.. സ്നേഹപൂർവ്വം
ReplyDeleteഎല്ലാ ആശംസകളും നേരുന്നു.. സ്നേഹപൂർവ്വം
ReplyDelete