Friday, April 18, 2014

കൊടുങ്കാറ്റിനെ കൊതിച്ചു്



നിന്റെ ചുണ്ടുകളിൽ കൂടു കൂട്ടിയ
കൊടുങ്കാറ്റിനെയിന്നു ഞാൻ
കൊതിച്ചു പോകുന്നു
കടപുഴകി വീഴണമെനിക്ക്

അപ്പോൾ നിലാവെട്ടം
ജാലകവിരികളിൽ
നിഴൽ നൃത്തത്തിന്റെ
അപൂർണ്ണ ചിത്രം വരയ്ക്കും
നാഴിക മണിയുടെ
സൂചി പിന്നോട്ടു
നടന്നു തുടങ്ങുകയായി

കണ്ണുകൾ പതിയെ
പാതിയടഞ്ഞപ്പോൾ
ഉതിർന്ന നെടുനിശ്വാസത്തിൽ
പാറിയകന്നതു വിളിപ്പേര്

ജാലക വിരികളിൽ
നിന്നും ചിതറി വീണ
നിഴലുകളിൽ
ഉറുമ്പുകളുടെ പടയോട്ടം
പിണക്കം മധുരിക്കുന്നതു
നിഴലുകളിലായിരിക്കും .

Sunday, April 13, 2014

കണി



 







 








കത്തിച്ച നിലവിളക്കു; മഞ്ഞത്തുകിൽ
ചുറ്റിയ കൃഷ്ണ വിഗ്രഹം ,കണിക്കൊന്ന
സ്വർണ്ണാംഗിത കണിവെള്ളരിയും, ചക്ക
മാങ്ങ നാളികേരം ,പിന്നെ പല തര
ഫലവർഗ്ഗങ്ങളരിയും നിറച്ചയോട്ടു
രുളിയും , ഭദ്രം രാമായണഗ്രന്ഥവും
തളിർവെറ്റയടയ്ക്ക,വെള്ളിനാണയവും

പ്രതിബിംബംതെളിയും വാല്ക്കണ്ണാടിയും
നിറച്ച സിന്ധൂരച്ചെപ്പും കണിയായി
ഒരുക്കി ഞാൻ കവിതയിൽ കൃഷ്ണ ! കൃഷ്ണ!

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...