Friday, April 18, 2014

കൊടുങ്കാറ്റിനെ കൊതിച്ചു്



നിന്റെ ചുണ്ടുകളിൽ കൂടു കൂട്ടിയ
കൊടുങ്കാറ്റിനെയിന്നു ഞാൻ
കൊതിച്ചു പോകുന്നു
കടപുഴകി വീഴണമെനിക്ക്

അപ്പോൾ നിലാവെട്ടം
ജാലകവിരികളിൽ
നിഴൽ നൃത്തത്തിന്റെ
അപൂർണ്ണ ചിത്രം വരയ്ക്കും
നാഴിക മണിയുടെ
സൂചി പിന്നോട്ടു
നടന്നു തുടങ്ങുകയായി

കണ്ണുകൾ പതിയെ
പാതിയടഞ്ഞപ്പോൾ
ഉതിർന്ന നെടുനിശ്വാസത്തിൽ
പാറിയകന്നതു വിളിപ്പേര്

ജാലക വിരികളിൽ
നിന്നും ചിതറി വീണ
നിഴലുകളിൽ
ഉറുമ്പുകളുടെ പടയോട്ടം
പിണക്കം മധുരിക്കുന്നതു
നിഴലുകളിലായിരിക്കും .

3 comments:

  1. നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
  2. പിണക്കവും മധുരിയ്ക്കും

    ReplyDelete
  3. ആദ്യനാലുവരി സൂപ്പര്‍.....
    അഭിനന്ദനങ്ങള്‍......

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...