അളവുകള്‍ കോളങ്ങ -
ളെത്ര കൃത്യമതു
ലംബ തിരശ്ചീനങ്ങള്‍ -
ക്കില്ല ന്യൂനത ,
പാദശീര്‍ഷ പരിമാണം
പാര്‍ശ്വച്ചുറ്റളവുകള്‍
അണുവിടയില്ലയംശ -
ബന്ധ വ്യതിയാനം
സമതലങ്ങള്‍
കുന്നുകള്‍ പീഠ ഭൂഭാഗം
ഈ , ഭൂതലമൊന്നാകെ
പകര്‍ത്തി വെച്ചൊരാ
വശ്യസുഭഗത്വമാര്‍ന്ന
നിര്‍മ്മാണ വൈദഗ്ധ്യം ,
മനോഭിരാമമേതു
നേത്രങ്ങള്‍ക്കുമുത്സവം .
ദീര്‍ഘ ; സമചതുരം
കോണുകള്‍ , വൃത്തങ്ങള്‍
സ്തൂപങ്ങള്‍ , ഗോളങ്ങ -
ളെല്ലാം ജീവകലകളാ -
ലൊരുക്കിയനുയോജ്യം
ചേര്‍ത്തുച്ചേര്‍ത്തു
ക്ഷേത്രഗണിതമുറയാധാരം
ദ്രുതചലന താളങ്ങളിലി
ളകി നിപതിക്കുമെന്ന
സന്ദിഗ്ദാവസ്ഥയേകു-
മംഗോപാംഗങ്ങളുമെത്ര -
യത്ഭുതതരമെത്ര
മികവുറ്റ ട്രക്ചറലിഞ്ചി -
നിയറിംഗിതു ജഗദ്ധാതാവേ.
പുതിയ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നു.
ReplyDeletepraasamulla kavithakal ikkalath kaananillathathu
ReplyDeletegood
എല്ലാം അളന്നു കുറിച്ച് സൃഷ്ടിച്ചു വിടുന്ന ആ ജഗന്നിയന്താവ് എത്രയോ വൈദഗ്ധ്യമുള്ള എന്ജിനീയരാണ് എന്നോര്‍ക്കുമ്പോള്‍ ...
ReplyDeleteഅദ്ദേഹത്തിനറിയാം ഓരോന്നും എങ്ങനെ ഏതനുപാതത്തില്‍ വേണമെന്ന് ...മാഷെ എനിക്കിഷ്ടപ്പെട്ടു ഈ വരികളെല്ലാം ,,അളന്നു കുറിച്ച് കൈക്കുറ്റപ്പാട് തീര്‍ക്കാന്‍ നന്നേ കഷ്ടപ്പെട്ടിട്ടുണ്ടല്ലോ ..അതിന്റെ മേന്മയും ഭംഗിയും കാണാം ..അഭിനന്ദനങ്ങള്‍ ..:)
പ്രപഞ്ചശില്‍പ്പിയുടെ കരവിരുത് നോക്കി എത്ര അത്ഭുതത്തോടെ നില്‍ക്കുന്നു ഞാന്‍. ഇത്ര പെര്‍ഫെക്ട് ആയ ഒരു എഞ്ജിനീയറെ വേറെ എവിടെ കാണും? നമിക്കുന്നു ഞാന്‍. നല്ല കവിത. നല്ല വാക്കുകളെ കോര്‍ത്ത് ഒരുക്കിയ ഹാരം പോലെ. അഭിനന്ദനങ്ങള്‍
ReplyDeleteഅത്ഭുതാദരങ്ങളോടെ ഞാനും.
ReplyDeleteകവിതയുടെ
ReplyDeleteക്ഷേത്രഗണിതം..!
നന്നായിരിക്കുന്നു...
നല്ല അര്‍ത്ഥവത്തായ വരികള്‍ , വളരെ നന്നായി .
ReplyDeleteനന്നായിട്ടുണ്ട്.
ReplyDeleteഅഭിനന്ദനങ്ങൾ
വലിയ തച്ചന്റെ കണക്ക് പോലെ
ReplyDeleteതന്നെ സങ്കീര്‍ണമായ അക്ഷര കൂട്ട്..
അതി മനോഹരം എന്ന് പറയാതെ വയ്യ..
അഭിനന്ദനങ്ങള്‍...
My God is an architect
ReplyDeletewhere is the door of oblivion
can heal the wounds of shattered dreams
with a fresh breeze of tolerance!
here the plinth of sorrows
shake the wall of belief and
may crack the roof of power.
when a drop of remorse and
a ray of hope falls to this mundane pragmatic floor
i will feel ,
the Curator and The Architectsmiles on us trascedantally
ഇഷ്ടപ്പെട്ടു.
ReplyDeleteആഹാ.....ഇവിടെ വരാന്‍ ഇത്രയും താമസിച്ചതില്‍ ഖേദിക്കുന്നു. ഉത്തരാധുനിക കവിതകള്‍ നിറഞ്ഞ ബോലോകത്തില്‍ ഇത്തരത്തിലുള്ള കവിതകള്‍ കണ്ടെത്തിയതില്‍ വല്ലാത്ത സന്തോഷം.
ReplyDeleteഈ എഞ്ചിനീയറെത്തന്നെയാണ് ഞാന്‍ ദൈവമായി കാണുന്നത്.
ReplyDeleteഭൂമിയുടെ ഓരോ സ്പന്ദനവും കണക്കിലാണ്...കൊള്ളാം മാഷെ...
ReplyDeletegood nalla varikal korthinakkiya aksharangal sundharam manoharam
ReplyDeleteനല്ലത് എന്ന് മാത്രം പറയുന്നത് ശരിയല്ലാ... ഇങ്ങനേയും കവിത എഴുതാം എന്ന് കാണിച്ച് കൊടുത്ത താങ്കളിലെ കവിക്ക് അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ
ReplyDeletehey wonderful poetry...we are possessing these beauty thats amazing...
ReplyDeleteathena
വര്‍ണ്ണിക്കന്‍ വാക്കുകളില്ല,മഹാകാവ്യപ്രതിഭേ,നിന്‍ കാവ്യങ്ങളില്‍ ഞാനിതാ,സമക്ഷം നമസ്ക്കരിക്കുന്നു.
ReplyDeleteഅതി സുന്ദരമായ വരികള്‍. ഗണിതത്തിന്‍ കൃത്യത. മനോഹരം. വാക്കുകളെ ഇങ്ങിനെയും സംവിധാനിക്കമെന്നത് വിസ്മയിപ്പിക്കുന്നു
ReplyDeleteആശംസകള്‍
ReplyDeleteവാക്കുകൾ കൃത്യമായി ഉപയോഗിച്ചു കൊണ്ട് കൊത്തുപണി പോലെ നന്നായിട്ടുണ്ട്!
ReplyDeleteഅഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും
ReplyDeleteഎന്റെ നന്ദി.