ഹാ മിത്രമേ വരിക
വാസര ശ്രീ പോലവേ
വരവേറ്റിടാമന്നാ
ആഗമവേളയതില്‍
പ്രാണവായുവതിലും
നിന്നുടെ കാലൊച്ചകള്‍
തന്‍ കമ്പനങ്ങളറി-
യുന്നോരോ മാത്രകളില്‍
ജന്മ കര്‍മ്മത്തിലന്നേ
പ്രപഞ്ച സത്യമായി
ജീവനും കാതോര്‍ക്കുന്ന
പാദപതനങ്ങളാ ,
വിദൂരതയിലുണരൂ,
അതു ; നല്‍ കോലക്കുഴല്‍
വിളി പോലെയെന്നുടെ
കാതുകള്‍ക്കിമ്പമായി .
വരൂയാഗന്തുക സ്വാ -
ഗതം ; നല്കാമൊരുപ -
ഹാരമതു മാത്രമെന്‍
സര്‍വ്വസമ്പത്തതേ,
ജീവിതത്തിന്റെ മുത്തു -
കള്‍, നിറക്കുവാന്‍ കാല -
മേകിയ ചെപ്പതിലോ
വിധിനിറക്കും , കണ്ണു -
നീര്‍മണികള്‍ സഖേ .
ജീവിതത്തിന്റെ മുത്തു -
ReplyDeleteകള്‍, നിറക്കുവാന്‍ കാല -
മേകിയ ചെപ്പതിലോ
വിധിനിറക്കും , കണ്ണു -
നീര്‍മണികള്‍ സഖേ .
മാഷേകൊള്ളാം ഈ കുഞ്ഞു കവിത
കണ്ണുനീരും കവിതയും ഉണ്ടല്ലോ സുഹൃത്തെ ..ഇതൊരു സഹൃദയനായ സുഹൃത്തും ആ സമ്പത്തിനെ നിരസിക്കുകയില്ല.
ReplyDeleteവരൂയാഗന്തുക സ്വാ -
ReplyDeleteഗതം ; നല്കാമൊരുപ -
ഹാരമതു മാത്രമെന്‍
സര്‍വ്വസമ്പത്തതേ,
കാല്‍സ്പന്ദനങ്ങള്‍.....,
ReplyDelete--------------------ഹൃദയ സ്പന്ദനം എന്ന വാക്കുപോലെ ഇതത്ര ചേര്ച്ചയുണ്ടോ മാഷേ ? സ്പന്ദനം എന്നാല്‍ തുടിപ്പ് ,മിടിപ്പ് എന്നൊക്കെയല്ലേ അര്‍ഥം ? സ്വയം അല്ലാതെ ചെയ്യപ്പെടുന്നത്
-------------------------
പ്രകമ്പനളറി-
യുന്നോരോ...,
ഈ പ്രയോഗം എനിക്ക് തീരെ മനസിലായതുമില്ല ( ..ദുര്‍ഗ്രാഹ്യത വായനക്കാരെ മടുപ്പിക്കും എന്നാണ് എന്റെ പക്ഷം ..
കൊള്ളാം
ReplyDeleteജീവിതത്തിന്റെ മുത്തു -
ReplyDeleteകള്‍, നിറക്കുവാന്‍ കാല -
മേകിയ ചെപ്പതിലോ
വിധിനിറക്കും .....
കൊള്ളാം
ReplyDeleteആശംസകൾ…….
കൊള്ളാം ആശംസകൾ :)
ReplyDeleteശ്രീ രമേശ് അരൂരിന്റെ അഭിപ്രായം
ReplyDeleteമുഖ വിലയ്ക്കെടുത്തു പരിശോധന നടത്തി
പലരുടെയും കഥകളിലും കവിതകളിലും
കാല്‍സ്പന്ദനം എന്നു വായിക്കാനിടയായി
എന്നാലതു തെറ്റാണു് . അതിനാല്‍
എന്റെ കവിതയിലെ ആ തെറ്റ് തിരുത്തി
വരികളില്‍ മാറ്റം വരുത്തി. നന്ദി പ്രിയ
രമേശ്.
നല്ല ആശയം സഖേ...
ReplyDeleteആരാണ് ഈ ക്ഷണിതാവ്?
ആരാണ് ഈ പ്രിയമിത്രം?
സര്‍വസമ്പത്തും ഉപഹാരമായി നല്‍കി ആരെയാണ് വരവേല്‍ക്കുന്നത്?
ഒരു ഘാഢസൌഹൃതത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ഈ കവിത ഹൃദ്യമനോഹരം എന്ന് തന്നെ പറയട്ടെ. അനുകരിക്കാനൊക്കാത്ത ഈ ശൈലി ഏറെ ഇഷ്ടമായി. ചില വരികള്‍ നിര്‍ത്തി വായിച്ചു അര്‍ഥം ഗ്രഹിക്കേണ്ടി വരുന്നത് കവിതയുടെ കുറവല്ല. എന്റെ കുറവാണ്. വളരെ നന്നായി
ReplyDeleteകവിത ഇഷ്ടപ്പെട്ടു..ഫോണ്ടിനു എന്തോ കുഴപ്പം..ഒന്നിച്ചെഴുതിയാല്‍ വായിക്കാന്‍ സുഖം തോന്നും..
ReplyDeletevalare nannayittundu...... aashamsakal.......
ReplyDeleteമാഷേ, വായിച്ചുപോകുന്നു.
ReplyDeleteഅഭിപ്രായം എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും
ReplyDeleteനന്ദി.
കത്ത്തിരിപ്പതാരെ കവേ..
ReplyDeleteവരികളില്‍ ജിജ്ഞാസയുടെ വീര്‍പ്പു മുട്ടലുകള്‍