Friday, January 22, 2016

നഷ്ടപ്പെടുന്ന തണലുകൾ


അറിയില്ലായിരുന്നു മരത്തിനു്
കിഴക്കു നിന്നെത്തുന്ന
സൂര്യരശ്മികളിലേക്കു
ശിഖരങ്ങൾ ചാഞ്ഞു ചെന്നു
ചങ്ങാത്തം കൂടരുതെന്നു്

ശിഖരങ്ങളിലെ ഇലകൾക്ക്
മനുഷ്യർ തീർത്ത അതിരുകൾ
നല്ല നിശ്ചയമില്ലായിരുന്നു
ആകാശത്തിലെ പറവകളെ
പോലെ ഇലകൾ പറന്നു
തണലു കൊടുത്ത വീടുകളിൽ
ഇലകൾ അസഹിഷ്ണുതയായി

ജനിച്ച മണ്ണിലെയതിരുകൾ
കടന്നുള്ള വിലാപങ്ങളെ
ശമിപ്പിക്കാനായിരുന്നു
ശിഖരങ്ങളരിഞ്ഞു വീഴ്ത്തിയതു്
ശിഖരങ്ങൾ കൊത്തി
വീഴ്ത്തുമ്പോൾ മരം സങ്കടപ്പെട്ടു
അതിരുകൾക്കപ്പുറത്തെ
തണലുകൾ നഷ്ടപ്പെടുന്നതിൽ .

Friday, January 1, 2016

മഴയുടെ കത്തു്


ഒഴുകിപ്പോകാൻ
ഇടമില്ലാത്തതു കൊണ്ടാണു്
വീട്ടിലേക്കും ഫ്ലാറ്റിലേക്കും
റോഡിലേക്കും ഞാനൊഴുകിയതു്
എന്റെ മുന്നിൽ കിടന്നു്
പ്രാണവായു കിട്ടാതെ പിടഞ്ഞു
മരിച്ചവരെ ഒരായിരം മാപ്പു്
ഞാൻ ചെയ്യാത്ത തെറ്റാണിതു്
പെയ്തിറങ്ങുമ്പോൾ
എന്റെ വഴികളടച്ചതെന്തിനു് ?
എന്റെ പാതകളെ നികത്തിയ
മഹാ പാതകമെന്തിനു് ?
ചെന്നൈ വാസികളെ
ചെങ്കനൽ കണ്ണുരുട്ടിയെന്നെ
നോക്കി പ്രാകരുതെ
ഇതു ഞാൻ ചെയ്യാത്ത തെറ്റു്
എന്നു് സ്വന്തം മഴ .

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...