നഷ്ടപ്പെടുന്ന തണലുകൾ
അറിയില്ലായിരുന്നു മരത്തിനു്
കിഴക്കു നിന്നെത്തുന്ന
സൂര്യരശ്മികളിലേക്കു
ശിഖരങ്ങൾ ചാഞ്ഞു ചെന്നു
ചങ്ങാത്തം കൂടരുതെന്നു്
കിഴക്കു നിന്നെത്തുന്ന
സൂര്യരശ്മികളിലേക്കു
ശിഖരങ്ങൾ ചാഞ്ഞു ചെന്നു
ചങ്ങാത്തം കൂടരുതെന്നു്
ശിഖരങ്ങളിലെ ഇലകൾക്ക്
മനുഷ്യർ തീർത്ത അതിരുകൾ
നല്ല നിശ്ചയമില്ലായിരുന്നു
ആകാശത്തിലെ പറവകളെ
പോലെ ഇലകൾ പറന്നു
തണലു കൊടുത്ത വീടുകളിൽ
ഇലകൾ അസഹിഷ്ണുതയായി
മനുഷ്യർ തീർത്ത അതിരുകൾ
നല്ല നിശ്ചയമില്ലായിരുന്നു
ആകാശത്തിലെ പറവകളെ
പോലെ ഇലകൾ പറന്നു
തണലു കൊടുത്ത വീടുകളിൽ
ഇലകൾ അസഹിഷ്ണുതയായി
ജനിച്ച മണ്ണിലെയതിരുകൾ
കടന്നുള്ള വിലാപങ്ങളെ
ശമിപ്പിക്കാനായിരുന്നു
ശിഖരങ്ങളരിഞ്ഞു വീഴ്ത്തിയതു്
ശിഖരങ്ങൾ കൊത്തി
വീഴ്ത്തുമ്പോൾ മരം സങ്കടപ്പെട്ടു
അതിരുകൾക്കപ്പുറത്തെ
തണലുകൾ നഷ്ടപ്പെടുന്നതിൽ .
കടന്നുള്ള വിലാപങ്ങളെ
ശമിപ്പിക്കാനായിരുന്നു
ശിഖരങ്ങളരിഞ്ഞു വീഴ്ത്തിയതു്
ശിഖരങ്ങൾ കൊത്തി
വീഴ്ത്തുമ്പോൾ മരം സങ്കടപ്പെട്ടു
അതിരുകൾക്കപ്പുറത്തെ
തണലുകൾ നഷ്ടപ്പെടുന്നതിൽ .
വിലാപ കലാപങ്ങളെപ്പറ്റി പാവം മരത്തിനറിയില്ലല്ലോ!
ReplyDeleteനന്നായി വരികള്‍
ആശംസകള്‍
മരത്തിനു സങ്കടം.മനുഷ്യനു ഈർഷ്യ.
ReplyDeleteനല്ല കവിത.
മരച്ചില്ലകൾ അപകടകരമാകുമ്പോൾ മുറിച്ച് മാറ്റിയാലല്ലേ പറ്റൂ... ?
ReplyDeleteമരമായിരുന്നെങ്കിൽ
ReplyDelete