Sunday, February 21, 2016

രോഹിതിന്റെ ചോദ്യങ്ങൾ


ഒന്നും നീ തെരഞ്ഞെടുത്തതല്ല
പിറവിയെ , അച്ഛനമ്മമരെ,
ജാതി മതങ്ങളെ, രാഷ്ട്രത്തെ, 
അവയെല്ലാം നിന്റെ
താത്പര്യത്തിനും ഇഷ്ടത്തിനും
വിധേയമായി നിർമ്മിക്കപ്പെടില്ല
ദേഹത്തിന്റെ കറുപ്പു നിറം
അച്ഛനമ്മമാരുടെ തൊഴിൽ
അംഗപ്രത്യംഗ രൂപം
നിന്റെ ഇംഗിതത്തിനും
മോഹങ്ങൾക്കും നിർണ്ണയിച്ചു
തീരുമാനങ്ങളെടുക്കാനാകാത്തവ
കുല മഹിമയുടെ ദയാരാഹിത്യത്തിന്റെ
ചോദ്യം ചെയ്യലുകൾ,ഇടപെടലുകൾ
രോഹിത് നിന്റെ പിറവിയുടെ
ജന്മദാതാക്കളുടെ ജാതിയും ,കുലവും
നിനക്കു നിർണ്ണയിക്കാനാകുമെന്ന
പിടിവാശികളായി രൂപാന്തരപ്പെട്ടു
ഒടുവിൽ ,
മരണത്തിന്റെ വഴി തേടുന്നതിനു മുമ്പു്
എങ്ങനെയാണു് ഉന്നത കുലത്തിൽ
പിറക്കേണ്ടതെന്നു്
എങ്ങനെയാണു് പിറവിക്ക്
ഉയർന്ന ജാതി തെരഞ്ഞടുക്കേണ്ടതെന്നു്
രോഹിത് നീ ചോദിച്ചിരിക്കാം .

3 comments:

  1. നീചകുലത്തിലെ ജനനവും, നിറവും സൗന്ദര്യവും(വൈരൂപ്യവും), ദാരിദ്ര്യവും എന്നും വേട്ടയാടപ്പെടുന്നു. മനസ്സിന്റെ സൗന്ദര്യവും, പെരുമാറ്റത്തിലെ ആഢൃത്താവും ഒന്നും ആര്‍ക്കും ആവശ്യമില്ല.

    ReplyDelete
  2. സ്വയംകൃതാനർത്ഥമെന്ന് പറയാനാകില്ലായെങ്കിലും,കാലഘട്ടത്തിന്റെ ഇര.

    ReplyDelete
  3. ഒരുജാതി ഒരുമതം ഒരുദൈവം,മനുഷ്യന്‌....
    ആശംസകള്‍

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...