Saturday, March 5, 2011

കൈകള്‍

                               
                             












                                ഒരു കടലെൻ കൈകളിൽ
                               നിറയ്ക്കും നിന്‍ നെഞ്ചിലെ
                               തീനാളം കെടുത്തുവാന്‍
                                ഒരു കാറ്റെന്‍ കൈകളിൽ -
                                ഒതുക്കും , നിന്നുളളിലെ
                                ഉഷ്ണം വീശിയകറ്റാന്‍

                                വേദന ചിതറും , കൺകളിലെ
                                കണ്ണീർമണികൾ തുടയ്ക്കുവാൻ
                                വെമ്പുന്ന വിരലുകളുമായി
                               വന്നെത്തിടുമെന്റെ കൈകള്‍
                              
                                വീണു നിലത്തു തളര്‍ന്നു
                               കിടക്കുമ്പോൾ, കനിവാര്‍ന്നു
                               നീട്ടും ; ഞാനെന്റെ കൈകൾ
                               അടിമത്വമാഢ്യ ദുഷ് പ്രഭുത്വം
                               അധികാരയനീതിയ്ക്കെതിരെ -
                               മുഷ്ടിച്ചുരുട്ടിയ, കൈയ്യുയര്‍ത്തി
                               ഞാൻ , ഇങ്ക്വിലാബ്  വിളിക്കും
                                തെരുവിൽ , ഇങ്കിലാബ് വിളിക്കും

                                ഉള്ളില്‍ പൂത്തിടും പ്രണയത്തിന്‍
                                സായൂജ്യമാം , രേഖയായായി
                                ഒരു പ്രേമ ലേഖനമെഴുതിടും ;
                                ചോരത്തുടിക്കും , കൈയ്യാല്‍
                                ഒരു സന്ധ്യയകലും നിശബ്ദ -
                                തയിലെന്നെ ചാരി നില്ക്കും
                                നിന്‍ മുടിയിഴകളില്‍ , പ്രേമാർദ്രം
                                കൈകളാൽ തഴുകിടുമ്പോൾ
                                പാതി കൂമ്പും നിന്‍ മിഴികള്‍
         
                               
                                
                             
                               

                              ഹാ  എവിടെയിന്നെൻ കൈകള്‍
                               മരവിച്ച പ്രഞ്ജയുമായെന്നുടെ
                               നാഡികൾ തോളിലമ്പരപ്പൂ
                               ഇല്ലെനിക്കിന്നു കൈകള്‍
                     
                                തെരുവിലൊരു തിരക്കിലെ
                                പൊട്ടിത്തെറിയിലിന്നും
                              ഞടുങ്ങുന്നുയെന്നോര്‍മ്മകള്‍
                              കടലിന്നലകളിളകുന്നുയൊരു
                              കാറ്റെന്നെ കടന്നു പോകുന്നു
                              എവിടെയെന്നുടെ കൈകള്‍ .


                              



                             
                               

                             


                               



23 comments:

  1. കരങ്ങളിൽ സാന്ത്വനക്കാറ്റുകൾ,പ്രണയരേഖങ്ങൾ, ആശ്വാസത്തലോടലുകൾ,പ്രതിഷേധമുഷ്ടി- കയ്യുകൾ ഇപ്പോഴുമുണ്ട് താങ്കൾക്ക്!

    ReplyDelete
  2. ഈ കവിതാ ശകലം ആത്മേടെ ബ്ലോഗില്‍ കമെന്റ്സില്‍ കണ്ടിരുന്നു..നല്ല കവിത..വേദനയും സമ്മാനിച്ചു..

    ReplyDelete
  3. ലളിതസുന്ദരകവിത :)
    എന്നാല്‍ ആശയസമ്പുഷ്ടവും.

    ആസ്വദിച്ചു.

    ReplyDelete
  4. കൈ മുളപ്പിക്കുന്ന കവിയുടെ കരം...

    ReplyDelete
  5. എല്ലാം മറന്നു ഒന്ന് ഇങ്ക്വിലാബ് വിളിക്കാന്‍ തോന്നുന്നു

    ReplyDelete
  6. കൈയില്ലാത്തവരാണ് അധികം. (പരോപകാരാര്‍ത്ഥമിദം ശരീരം എന്ന അര്‍ത്ഥത്തില്‍)

    ReplyDelete
  7. ജാസ്മിക്കുട്ടി ആത്മയുടെ ബ്ലോഗില്‍
    സാന്ദര്‍ഭികമായി കുറിച്ച നാലു വരി
    കളില്‍ നിന്നാണു് ഈ കവിതയുടെ
    പിറവി.എഴുതി തുടങ്ങിയപ്പോളാണു്
    തെരുവിലെ സ്ഫോടനവും മറ്റും കവിത
    യായി രൂപപ്പെട്ടതു്. ഏതെങ്ങിലും
    തെരുവില്‍ സ്ഫോടനത്തില്‍ ഇരു കൈ
    കളും തകര്‍ന്നു പോയവരുണ്ടാകാം.

    ReplyDelete
  8. വേദനിപ്പിക്കുന്ന കവിത...

    ReplyDelete
  9. എവിടെയെന്റെ കൈകള്‍
    മരവിച്ച പ്രഞ്ജയുമായി
    നാഡികളെന്‍ തോളില്‍
    തേങ്ങിടുന്നുവല്ലോ
    ഇല്ലെനിക്കിന്നു കൈകള്‍

    തെരുവിന്റെ തിരക്കിലെ
    ഒരു പൊട്ടിത്തെറിയിലിന്നും
    ഞടുങ്ങുന്നുയെന്നോര്‍മ്മകള്‍
    കടലിന്നലകളിളകുന്നുയൊരു
    കാറ്റെന്നെ കടന്നു പോകുന്നു
    എവിടെയെന്റെ കൈകള്‍ .

    ReplyDelete
  10. ഭാവചിത്രം വരച്ചു മനസ്സിനെ ശിലയാക്കുന്ന വരികള്‍

    ReplyDelete
  11. കയ്യുള്ള ഞാനന്ന് മുഷിചുരുട്ടിയെറിഞ്ഞു
    കയ്യൂക്കുള്ളവർ കാര്യങ്ങൾ കൈയ്യിലാക്കി
    കൈയ്യെനിക്കിന്നുള്ളതും ഇല്ലാത്തതും
    കൈയ്ക്കുന്നൊരോർമ്മകളണതെല്ലാം

    ReplyDelete
  12. വാക്കുകള്‍ നഷ്ടമായിട്ടില്ലല്ലൊ ........

    ReplyDelete
  13. പ്രണയിക്കാന്‍ ,
    കണ്ണീരു തുടക്കാന്‍ ,
    സ്നേഹിക്കാന്‍ ,
    താലോലിക്കാന്‍ ,
    അനീതികെതിരെ മുഷ്ടിച്ചുരുട്ടാന്‍.
    ..വേണം എനിക്കീ കൈകള്‍... .
    ഇവിടെ ..വരാനും..

    നൊമ്പരപ്പെടുത്തുന്ന കവിത

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. ആലപിച്ചാല്‍ മെയ്യും തളരും ..
    വായിച്ചപ്പോള്‍ തന്നെ സ്വന്തം
    കൈകള്‍ നഷ്ടം ആയ പോലെ
    വേദനിച്ചു ..

    ReplyDelete
  16. നല്ല കവിത, ചെറു നൊമ്പരത്തോടെ ആസ്വദിച്ചു.

    ReplyDelete
  17. മരിച്ചുകിടക്കുമ്പോള്‍ മുഷ്ടിപോലെ ചുരുണ്ടിരിക്കുന്ന കയ്യുകള്‍ക്ക് തലച്ചോറിന്റെ രൂപമാണെന്നു ഗോപീകൃഷ്ണന്‍.
    കൈകളെ കണ്ടെത്തുന്ന ഈ കവിത മനോഹരമായി.

    ReplyDelete
  18. വളരെ നല്ല കവിത.
    ഇല്ലാത്തപ്പോൾ എല്ലാം ചെയ്യാമെന്ന തോന്നൽ,
    ഉണ്ടായിക്കഴിയുമ്പോൾ അകന്നു മാറുന്ന തോന്നൽ.

    ReplyDelete
  19. അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...