ആഴങ്ങൾ അഗാധമായ
കടലിന്റെ പ്രശാന്തതയിൽ
വൈകുന്നേരങ്ങളിലെന്നും
ചുവന്ന സുര്യന്റെ
മുങ്ങാംകുളി കാണാമായിരുന്നു
അപാരതയുടെ വിദൂരതയിൽ
ചക്രവാളത്തെ കടന്നു
കടലിന്റെ അനന്ത നീലിമ
വിസ്മയിപ്പിച്ചതു കണ്ണുകളെ
നീന്തുകയാണു് ,ഇനിയും
കരകാണാതെ , കടലിൽ
കടലിൽ ഒറ്റയ്ക്കായതിനു
വ്യഖ്യാനങ്ങൾ ഞാൻ
ഒരിക്കലും തിരഞ്ഞില്ല
നീന്താതിരിയ്ക്കാനാകില്ല
അങ്ങനെ കടലിൽ
കരകാണാതെ നീന്തുമ്പോളാണു
ഒരു ഉല്ലാസ കപ്പലിൽ
നീ പോകുന്നതു ഞാൻ കണ്ടതു്.
ഇപ്പോൾ ഞാൻ
കടലിന്റെ അടിത്തട്ടിൽ
ഇവിടെ നീന്താതെ കഴിയാമെന്നും .
ജീവിതമെന്ന കടലില്‍ ചിലര്‍ ഉല്ലസിക്കുന്നു ചിലര്‍ നീന്തിത്തളരുന്നു.
ReplyDeleteനല്ല കവിത
ReplyDeleteശുഭാശംസകൾ....
ആശംസകൾ....
ReplyDelete