Wednesday, May 21, 2014

സമ്മാനം

ഞാൻ നിനക്കേകിയ
സമ്മാനവുമായി
ഒരു തകരം കുപ്പിക്കാരൻ
പോകുന്നതു കണ്ടു.

വർത്തമാന പത്രങ്ങൾ
കാലിക്കുപ്പികൾ,
തുരുമ്പു കമ്പികൾ,
എന്നിവയ്ക്കിടയിൽ
ആ, പ്രേമോപഹാരം
വിതുമ്പിയിരിക്കുന്നു
തകരം കുപ്പിക്കാരൻ
മുന്നോട്ടു പോകുന്നു
 .

ആഴിതന്നപാരമാം
ആഴത്തിൽച്ചെന്നു
ചേതോഹരമമൊരു
മുത്തെടുത്തു നിൻ
നിർവൃതിച്ചെപ്പിലിട്ടപ്പോൾ
നീ, ചോദിച്ചതാണാ സമ്മാനം

സന്ധ്യയകന്നൊരു
നിശബ്ദതയിലന്നു
ചന്ദന നിലാവിൻ
വശ്യതയിലൊരു 
മന്ദാനിലന്റെ ശീതമേറ്റു
നെഞ്ചക സ്പന്ദനം
 കേട്ടു
നമ്മൾ നില്ക്കേ
നീ, ചോദിച്ചതാണാ സമ്മാനം .

അന്നു ഞാനേകിയ
സമ്മാനമതെന്നും കാത്തു, 
കാത്തു വെയ്ക്കുമെന്നു
കരളിന്റെ കാതിൽ മൊഴിഞ്ഞു
കനവുകളിൽ വന്നു പറഞ്ഞു , നീ

ഞാൻ നിനക്കേകിയ
സമ്മാനം വഴിയിൽ
ആ , തകരംകുപ്പിക്കാരൻ
ഉപേക്ഷിച്ചു പോയി
കാത്തു കാത്തു വെച്ചിടും
ഞാൻ , കരളിലും കനവിലും
ആ, സമ്മാനമെന്നും .

2 comments:

  1. നല്ല കവിത

    ശുഭാശം സകൾ.....

    ReplyDelete
  2. ഈ സമ്മനവും കെട്ടിപ്പിടിച്ചിരിക്കുന്നത് ഭ്രാന്താണെന്ന് വർത്തമാനകാലം ബോദ്ധ്യപ്പെടുത്തിക്കാണും...
    നന്നായിരിക്കുന്നു കവിത.
    ആശംസകൾ...

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...