അർദ്ധം വിടർന്ന മലരധരത്തിലമർന്ന
മധുപൻ , മാന്ത്രികനാകും
വേള
രാത്രിയിതിൽ തീരും
ഇണക്ക വിരോധം
എത്രയോയെത്രയെത്രയോ
മധുര തരം
മിഴികൾ രണ്ടും പതിയെ
പതിയെ
പാതികൂമ്പിയടയും നിമിഷ
മാത്രയിൽ
നീ, പുലമ്പിയ വിളിപ്പേരുതിർന്നൊരാ
ചുടുനിശ്വാസ ധാരയിൽ
ചിതറിടുന്നു
പ്രാണനങ്ങിനെയുയർന്നുച്ചെന്നു
വിഹായസ്സിലപ്പോൾ തൊട്ടു
പോയി
വീണു പോയി നമ്മളൊന്നിച്ചു
ക്ഷണം
ഇരുകുന്നുകളൊന്നിച്ചിടിഞ്ഞ
മാതിരി .
വെട്ടത്തും, ഇരുട്ടത്തും ഒന്നു പോൽ
ReplyDeleteഇണക്കം തന്നെ തിളങ്ങി നിൽക്കട്ടെ...
നല്ല കവിത
ശുഭാശംസകൾ.....
നന്നായി
ReplyDelete