Sunday, February 3, 2013

മൂന്നു കവിതകൾ


       വീഴ്ച

താഴ്ന്നു,താഴ്ന്നു പോകുമ്പോൾ
കരകയറാനാകുന്നയൊരു
അഗാധതയെന്നാണു കരുതിയതു്
തിരികെ കയറാനുദ്യമിച്ചപ്പോൾ
അറിയാൻ കഴിഞ്ഞു ,ഒരിക്കലും
കയറിപ്പോകാനാകാത്ത ,നിന്റെ
കണ്ണുകളിലെ , ആഴങ്ങളിലേക്കാണു
ഞാൻ , വീണു പോയതെന്നു്.

  തിരിച്ചറിവു്

ഞാൻ പറയാനാഗ്രഹിച്ചതും
അവൾ ,പറയാൻ മടിച്ചതും
ഒന്നു തന്നെയാണെന്ന
യാഥാർത്ഥ്യം സമയത്തിന്റെ
നീണ്ട , ഇടനാഴിയുടെ
അന്ത്യത്തിലാണു ഞങ്ങൾ
ഒടുവിലായി , തിരിച്ചറിഞ്ഞതു് .

മോതിര വിരൽ

തുരുമ്പു പിടിച്ച സൂചി
അവളുടെ മോതിര വിരലിൽ
 കൊണ്ടതറിഞ്ഞു
ഉത്ക്കണ്ഠയോടെ ഞാൻ
അവളുടെ വിരലിലേക്കു നോക്കി
പണ്ടു മയിൽപ്പിലി തുണ്ടു
പുസ്തക താളിൽ നിന്നെടുത്തു
തന്ന വിരലുകളിലൊന്നാണു്
സ്വർണ്ണച്ചുറ്റായിയൊരു
മോതിരം വിരലിൽ കണ്ടു
ചരിഞ്ഞയക്ഷരത്തിൽ
പേരെഴുതിയ മോതിരം
അതെന്റെ പേരല്ലായിരുന്നു



4 comments:

  1. ചരിഞ്ഞയക്ഷരത്തിൽ
    പേരെഴുതിയ മോതിരം
    അതെന്റെ പേരല്ലായിരുന്നു

    ശുഭാശംസകൾ.......

    ReplyDelete
  2. വൈകിയ തിരിച്ചറിയലുകള്‍ ....

    ReplyDelete
  3. മൂന്ന് കവിതകളും ഇഷ്ടപ്പെട്ടു..
    ആശംസകള്‍...

    ReplyDelete
  4. ഇഷ്ടമായി മൂന്നു കവിതകളും ..ഭാവുകങ്ങള്‍

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...