Monday, January 28, 2013

വഴികൾ *



ആ , വഴി ഞാൻ , തെരഞ്ഞടുത്തതാണു്
എനിക്കു വളരെ ഇഷ്ടപ്പെട്ട വഴി
വിനോദത്തിനും , വിശ്രമത്തിനും
സമരം ചെയ്യാനും യഥേഷ്ടം
അവസരമൊരുക്കുന്ന വഴിയെ
എങ്ങിനെ ഇഷ്ടപ്പെടാതിരിക്കും
എനിക്കിഷ്ടപ്പെട്ട വഴിയിലൂടെ 

യഥേഷ്ടം ഞാൻ ,നടക്കുകയും , 
ഓടുകയും ,ജാഥകൾ നയിക്കുകയും
ചെയ്തു കൊണ്ടിരുന്നു .
 

ഒരിക്കൽ ,
വഴിയുടെ പകുതി വെച്ചു പൊട്ടി
പുറപ്പെട്ട  കലാപത്തിൽ

ഒരു പക്ഷം ചേർന്നു ,
പിന്നെ പോരാളിയുടെ 
വീറോടെ യുദ്ധം ചെയ്തു
പ്രസ്താവനകളും , അവകാശ
വാദങ്ങളും , സംഘബലം കാട്ടലും
യുദ്ധ ചരിത്രങ്ങൾ തിരുത്തി
കുറിച്ച ആയോധന മുറകൾ
അരങ്ങു തകർക്കുന്ന വേളയിൽ
ഞാൻ തിരിച്ചറിഞ്ഞതാണു്
ഈ വഴിയെന്റെ വഴിയല്ലെന്നു്
എന്റെ കാലുകളിൽ നിറയെ

 മുള്ളുകൾ തറച്ചു കയറുന്നു
എത്തിച്ചേരുന്നത്യഗാധമായ
ഗർത്തത്തിലേയ്ക്കും

മുന്നിലായി തെളിഞ്ഞ
വെളിച്ചത്തിനു പിന്നാലെ
ഞാൻ പിന്നെ നടന്നു തുടങ്ങി
അതൊരു പുതിയ വീഥി
നിറയെ പൂക്കൾ വിടർത്തി
ആ വഴിയെന്ന എതിരേല്ക്കുന്നു
എന്റെ വഴികളിൽ കാൽച്ചില -
മ്പൊലികളുയരുന്നു

കുച്ചിപ്പുഡിയുടെയും ,ഭരത
നാട്യത്തിന്റെയും, നൃത്തച്ചുവടുകൾ
ഭാമാ കലഹത്തിന്റെയും 
പൂതനാമോക്ഷത്തിന്റെയും
കഥകളായി ഭാവ വിസ്മയമേകി
എന്റെ വഴികളിലിന്നു സപ്ത
സ്വരങ്ങളുടെ മധുര ധ്വനികൾ
ആരോ , പാടുകയാണു് ചമ്രം
പടിഞ്ഞ് തുടയിൽ താളമിട്ട്
ഭാവയാമി രഘുരാമ.......
ഇങ്ക്വിലാബു വിളിച്ചിരുന്ന
എന്റെ പരുക്കൻ സ്വനപേടകം
മധുരമായി ഏറ്റുപാടി
ഭാവയാമി രഘു രാമ........


           സംഘടനാ രംഗം വിട്ടു സാംസ്ക്കാരിക 
രംഗത്തെത്തിയപ്പോൾ വഴി മാറിയതറിഞ്ഞു
ഗുരു ഗോപിനാഥ് നടനഗ്രാമം സെക്രട്ടറിയായി
എന്നെ നിയമിച്ച സർക്കാരിനു നന്ദി

          

10 comments:

  1. ആ തിരിച്ചറിവാണു പ്രധാനം. പലര്‍ക്കും അത് കഴിയാതെ വരുന്നു...

    ReplyDelete
    Replies
    1. ഒന്നു കൊണ്ടാലെ പഠിക്കൂ...
      അതോടെ തിരിച്ചറിവായി...!
      വരികൾ ലളിതമായതുകൊണ്ട് കവിത ഇഷ്ടമായി....
      ആശംസകൾ....

      Delete
  2. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമല്ലേ?

    ReplyDelete
  3. “ഞാൻ തിരിച്ചറിഞ്ഞതാണു്
    ഈ വഴിയെന്റെ വഴിയല്ലെന്നു്
    എന്റെ കാലുകളിൽ നിറയെ
    മുള്ളുകൾ തറച്ചു കയറുന്നു....”

    കാലില്‍ മുള്ള് കൊള്ളില്ലെങ്കിലും;....

    ReplyDelete
  4. നടു റോഡിൽ നിന്ന് അരങ്ങത്തേക്ക്.....

    ശുഭാശംസകൾ.....

    ReplyDelete
  5. പ്രായത്തിന്റെ പക്വതയാണ് വഴി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമകുന്നത്

    ReplyDelete
  6. വഴിയുടെ കാര്യം പറഞ്ഞപ്പോള്‍ ഒന്ന് മനസ്സിലായി ......ആള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...