Thursday, January 3, 2013

പാടവരമ്പിലൂടെ





സ്കൂളു വിടുമ്പോഴെന്നും
ബസ്സു കാത്തു നില്ക്കാതെ
പാടവരമ്പത്തൂടെ നടന്നു , ‌‌
കുതുഹലം കതിരണിഞ്ഞ
മനസ്സാൽ ,കതിർക്കൂലകൾ
തഴുകി ഞാനെൻ വീടണയും
അക്കാലമെന്നോർമ്മകളിൽ
കതിരുകൾ തലയാട്ടിയാട്ടി
നില്ക്കുന്ന പച്ചപ്പുതച്ചൊരു
നെല്പാടം പോൽ നീണ്ടു
നീണ്ടു നിവർന്നു കിടപ്പൂ .

കൊച്ചു ഞെണ്ടുകൾ
ചേറിലുരുണ്ടു വീണു നിവർന്നു
ചെറുമാളങ്ങളിലേറുന്നതും
തഴുകിയെത്തും ചെറു
കാറ്റിൽ ശിരസ്സാട്ടി നെല്ലോല
സ്വാഗതമരുളുന്നതും
കള്ളിമുണ്ടുയർത്തി വെച്ചു
ചെറു ചിരിയുമായി , ചെറുമി 
ചെരിഞ്ഞു നോക്കുന്നതും
വയൽ പണിയുടെ കാഠിന്യം -
പെണ്ണിൻ തിളങ്ങും കഴുത്തിൽ
വിയർപ്പു മുത്തുമണി മാല
ചേലൊടെ ചാർത്തിയതും
ഒരു ചെറു കുസൃതിയായി
കതിർക്കുലയിറുത്തു ഞാൻ
കതിർപ്പാലു മധുര തരം
വലിച്ചു കുടിച്ചതുമെല്ലാം
മുളച്ചു , മുളച്ചു വരുന്നു
പോയ നല്ല കാലമാമെൻ
വയലേലയതിലിന്നും.

7 comments:

  1. പോയ നല്ല കാലത്തിന്‍റെ വയലേലകള്‍ ആശ്വാസമായി മനസ്സിന്..കുളിര്‍മ്മയായി..ആശംസകള്‍ മാഷേ

    ReplyDelete
  2. ഗൃഹാതുരസ്മരണകള് നന്നായി.....

    ReplyDelete
  3. കരളിൽ പതിഞ്ഞു കിടക്കുമേ മായാതെ
    കറയറ്റ ചാരുതയെന്നുമെന്നും........

    ഓർമ്മകളുടെ നറുനിലാവൊഴുക്കിയതിനു ഒരായിരം നന്ദി....
    സത്യമായും നാട്ടിലേക്കൊന്നു പോകൻ തോന്നിപ്പോയ്........

    സ്നേഹത്തോടെ....

    ശുഭാശംസകൾ......

    ReplyDelete
  4. “ പാടവരമ്പത്തൂടെ നടന്നു , ‌‌
    കുതുഹലം കതിരണിഞ്ഞ
    മനസ്സാൽ ,കതിർക്കൂലകൾ
    തഴുകി ഞാനെൻ വീടണയും
    അക്കാലമെന്നോർമ്മകളിൽ
    കതിരുകൾ തലയാട്ടിയാട്ടി
    നില്ക്കുന്നു.” ബസ്സിൽ പോകേണ്ടുന്ന ദൂരമില്ലായിരുന്നു എന്റെ സ്കൂളിലേക്ക്. ആശംസകൾ...

    ReplyDelete
  5. മുളച്ചുമുളച്ചു വരുന്നു...
    മനോഹരം

    ReplyDelete
  6. enalaye manoharamayi varnicha thangalk orayiram ashamsakal

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...