ഇതൊരു ആധിപത്യം തന്നെ. ഒരിക്കലും അവസാനിക്കാത്ത
ആധിപത്യത്തിനു മുന്നിൽ നിരുപദ്രവകരമായ കീഴടങ്ങലിനു
വിധേയായി കപ്പൽ ഛേദത്തിനു മുമ്പുള്ള കടൽ യാത്രയുടെ
പിരിമുറക്കത്തെ അവളന്നും അഭീമുഖീകരിച്ചു . വേഗത കുറഞ്ഞ
വിൻഡേജു കാറിനെ പോലെ കിതച്ചു പോയ അയാളോടു
ഭംഗി വാക്കെന്ന പോലെ പതിവു തെറ്റിക്കാതെ നല്ല കരുത്തു
ണ്ടെന്നു പ്രശംസിക്കാൻ അവൾ അന്നും മറന്നില്ല . രണ്ടു ലക്ഷ
ത്തിന്റെ ബാദ്ധ്യത വീട്ടാനാകാതെ തീവണ്ടിപ്പാത തേടി പോയ
അവൾക്ക് കിട്ടിയ രക്ഷാ മാർഗ്ഗമായിരുന്നു ഇതു് . അതൊന്നും
അവളിപ്പോൾ ഓർക്കാറില്ല . നല്ല സുഖമുണ്ടോ , കരുത്തുണ്ടോ
എന്നീ ചോദ്യങ്ങളും അവക്കു മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങ
ളും മാത്രമേ അവളിപ്പോൾ ഓർക്കാറുള്ളു .
ഒരിക്കലയാൾ മകനെ വിദേശത്തു ജോലിക്കു വിടുന്നതിനെ
ക്കുറിച്ചു അവളോടു സൂചിപ്പിച്ചു . അതാണു നല്ലതെന്നു് പറഞ്ഞു
കഴിഞ്ഞപ്പോളാണു താൻ പറഞ്ഞതിന്റെ പൊരുൾ അവൾ
വേർതിരിച്ചറിഞ്ഞതു് . ഉറങ്ങാൻ സാഹചര്യമൊത്തപ്പോൾ
അവൾ കിടക്കയിൽ കിടന്നു മച്ചിലേക്കു മിഴി നട്ടു അച്ഛന്റെയും
മകന്റെയും ശരീരിക ക്ഷമത വെറുതെ തുലനം ചെയ്തു .
വിയർത്തു കിതച്ചു് അയാൾ അവശനായി . അവൾ ഫ്ലാക്സ്
തുറന്നു ചൂടുള്ള കട്ടൻ ചായ ഗ്ലാസ്സിൽ പകർന്നു നല്കി . കട്ടൻ
ചായ നല്കിയ ഉന്മേഷത്തോടെ അയാൾ പോകാനൊരുക്കം
തുടങ്ങി. അതിനിടയിൽ നാളെ എവിടെ എത്തണം ആരെ
കാണണം എന്നുള്ള കാര്യം അവളോടു അയാൾ വ്യക്തമാക്കി .
കതകടച്ചു . മേശപ്പുറത്തിരിക്കുന്ന പെയിൻ കില്ലർ ഒരെണ്ണം
എടുത്തു് വായിലിട്ടു വെള്ളം കുടിച്ചു അവൾ പിറുപിറുത്തു.
"സുഖിക്കുകയാണു പോലും , സുഖിക്കുകയാണു പോലും,
എന്റീശ്വരന്മാരെ എന്നു തീരും എന്റെയീ വേദന" . വാതിലിൽ
തുടരെ തുടരെ മുട്ടുന്നതു കേട്ടു അവൾ പതിയെ വാതിൽ തുറന്നു .
വേറെ വഴിയില്ലായിരിയ്ക്കുമോ?
ReplyDeleteതലക്കെട്ട് കൊണ്ടു മാത്രമാണ് ചിലതെല്ലാം മനസ്സിലായത്.ഒന്നുകൂടി വിശദമാക്കാമായിരുന്നു.
ReplyDeleteജീവിക്കാനുള്ള അവസാനവഴി അതാണൊ...?
ReplyDeleteഇങ്ങനെയും ജീവിക്കേണ്ടി വരുന്നവരുണ്ടു്
ReplyDelete