Tuesday, February 26, 2013

മിത്രം


ഞാനൊരു കവിയല്ലയെന്നാലും
നിന്നെക്കുറിച്ചൊരു കവിതയെഴുതി
ഞാനൊരു കഥാകാരനല്ലയെന്നാൽ
നിന്നെക്കുറിച്ചൊരു കഥയെഴുതി
ഗായകനല്ല ഞാൻ , മധുരതരം
നിന്നെക്കുറിച്ചൊരു പാട്ടുപാടി
നർത്തകനല്ല ഞാനയത്നലളിതം
നിന്നെ സ്മരിച്ചു നൃത്തമാടി
ചിത്രകാരനല്ല ഞാനേഴു നിറ -
ങ്ങളാൽ നിന്റെ ചിത്രത്തെ വരച്ചു
ജീവിതമിതു തീരും വരേയ്ക്കു -
മിവ്വിധം നീയെന്നോടൊപ്പമെന്നും
സ്വപ്നങ്ങളീ വിധം സഫലമാക്കും
സങ്കല്പമേ , നീയാണാപ്ത മിത്രം .

9 comments:

  1. മിത്രമെന്ന വാക്കിന്റെ അര്‍ത്ഥം ഈ വരികളില്‍ മിഴിവോടെ..

    ReplyDelete
  2. കവി തന്നെ...

    കവിത ഇഷ്ടമായി


    ശുഭാശംസകൾ....

    ReplyDelete
  3. എല്ലാ മിത്രങ്ങള്‍ക്കും സമര്‍പ്പിക്കാന്‍ ഒരു നല്ല കവിത

    ReplyDelete
  4. നന്നായി.. സങ്കല്‍പ്പങ്ങള്‍ ..
    ആശംസകള്‍..

    ReplyDelete
  5. ജെയിംസ്‌ ചേട്ടാ നോവലിന്റെ ബാക്കി എന്ത് ആയി ??
    എഴുത്ത് നിര്‍ത്തിയോ ?അടുത്ത ഭാഗം അയക്കണം
    കെട്ടൊ..

    ReplyDelete
  6. മനോഹരമീ വര്ണസ്വപ്‌നങ്ങള്‍ !!

    ReplyDelete
  7. ആരാണ് മിത്രം

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...