കുട്ടിക്കാലത്തു
പൂക്കളെയെനിക്കു
എന്തിഷ്ടമായിരുന്നു
വിടർന്നു വർണ്ണങ്ങൾ
വിതറി കാറ്റിൽ
ശിരസ്സുമാട്ടി നില്ക്കും
പൂക്കളെയന്നിമ
വെട്ടാതെ നോക്കി
നില്ക്കുമായിരുന്നു
എന്റെ രാത്രികളിൽ
പൂക്കൾ സ്വപ്നങ്ങളായി
ഞെട്ടറ്റു വീണൊരു
പൂവിനെ വേദനയോടെ
നോക്കിയൊരുപാടു
കണ്ണീരൊഴുക്കി
അന്നു പൂക്കളെ
എന്തിഷ്ടമായിരുന്നു .
എന്തേ പൂക്കളെ
ഇന്നെനിക്കു
ഇഷ്ടപ്പെടാൻ
ആകാതെ പോകുന്നു?
വിടർന്നു നില്ക്കും
പൂക്കളെയൊന്നു
നോക്കാതെ ഞാൻ
ജീവിത പാത താണ്ടുന്നു !
ഞെട്ടടർന്നു വീണ
പൂവിനെ ചവിട്ടി
മെതിച്ചു , കഷ്ടം
ഞാൻ നടന്നു പോകുന്നു.
pookkale chavitti novikkaruthe..
ReplyDeleteഞെട്ടടർന്നു വീണ
ReplyDeleteപൂവിനെ ചവിട്ടി
മെതിച്ചു , കഷ്ടം
പൂക്കളെ നോക്കാന്‍ നേരമില്ല
ReplyDelete