Monday, May 30, 2011

അക്ഷരദേവിക

                          





                             രുഗ്മിണിയ്ക്കൊരു പാവക്കുട്ടി
                            കടല്‍ മയൂഖം ,ചന്ദന മരങ്ങള്‍
                            ജീവിത സര്‍ഗ്ഗ ശില്പങ്ങള്‍
                            തൂലികയാല്‍ കൊത്തിയൊരുക്കിയ
                            സാഹിതീ സ്വര്‍ഗ്ഗ വാസിനീ
                            മലയാള ഭാഷ തന്നക്ഷര ദേവികേ
                            കുനു കൂന്തല്‍ പിന്നി കെട്ടി
                            നീര്‍മാതള മലര്‍ ചൂടി
                            വര മന്ദഹാസ പൂക്കള്‍ വിടര്‍ത്തി
                            പൊന്നിന്‍ പാദസര മണി
                            നാദമുതിര്‍ത്താ , പട്ടു പാവാട
                            തന്‍ സ്ഫുട ശബ്ദം വിതറി
                            മലയാണ്മ തന്‍ കല്പനാ തടങ്ങളി -
                            ലോടി കളിച്ചിടൂ  ഋതുക്കള്‍
                            തന്നുറ്റ കളിത്തോഴിയായി

                          




                          
                            



21 comments:

  1. മാധവിക്കുട്ടിയെ ഓർത്തത് ഉചിതമായി. രുഗ്മിണിക്കൊരു പാവക്കുട്ടി മലയാളത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നാണ്.

    ReplyDelete
  2. വിശേഷണങ്ങള്‍ക്കതീതമായിരുന്നു ആ സവിശേഷ വ്യക്തിത്വം.
    എഴുത്തുകാരി എന്ന നിലയിലും,ഒരു മനുഷ്യസ്നേഹി എന്ന നിലയിലും അവരെന്നെന്നും ഓര്‍മ്മിക്കപ്പെടും.
    ആ കൈകളില്‍ നിന്നും വിരിഞ്ഞ അക്ഷരവിസ്മയങ്ങള്‍ എന്നെങ്കിലും മറക്കാന്‍ പറ്റുമോ?

    ReplyDelete
  3. ഒരു പിടി അശ്രുപൂക്കള്‍...

    ReplyDelete
  4. ജീവിതത്തില്‍ പുസ്തകത്തില്‍ നിന്നു കിട്ടിയ ആദ്യ ഷോക്കാണെനിക്കു രുഗ്മിണിക്കൊരു പാവക്കുട്ടി. ചെറുതായിരുന്നു ഞാന്‍. സ്കൂളിലായിരുന്നു. എന്റെ കുഞ്ഞു മനസ്സിനും ബുദ്ധിക്കും അതു താങ്ങാനായില്ല. അന്ധാളിച്ചു പോയി ഞാന്‍. പേടിച്ചു. 3 ദിവസം ഓര്‍ത്തോര്‍ത്തു കരഞ്ഞു. അങ്ങനെ, ആദ്യമായി എന്നെ എടുത്തു തല്ലിയ രചനയായി മാറി അത്.

    ReplyDelete
  5. നീർമാതളപ്പൂവിന്റെ ഓർമ്മയ്ക്ക് മുന്നിൽ ഒരു പിടി അശ്രുപൂക്കൾ

    ReplyDelete
  6. ആ നീര്‍മാതള പ്പൂക്കളുടെ സുഗന്ധം മറയില്ല ...
    ഒരു ചെറിയ അനുഭവ ക്കുറിപ്പ്‌
    ഇവിടെയും വായിക്കാം

    ReplyDelete
  7. മരിക്കാത്ത ഓര്‍മ്മകളില്‍ എന്നും ദീപ്തമീ സ്നേഹ വദനം.

    ReplyDelete
  8. chandhana marangalil neermathal poovukal viriyatte

    aashamsakal

    ReplyDelete
  9. നീര്‍മാതളം ഇനിയും പൂത്തുലയട്ടെ

    ReplyDelete
  10. പാവക്കുട്ടി

    ReplyDelete
  11. മറക്കാത്ത.. മരിക്കാത്ത ഓർമകൾ...

    ReplyDelete
  12. മരിക്കാത്ത ഓര്‍മ്മകളില്‍...

    ReplyDelete
  13. രമേശ് അരൂരിന്റെ പോസ്റ്റ് വായിച്ച് നേരെ എത്തിയത് ഇവിടെയാണ്. മരിക്കാത്ത ഓർമ്മകളിൽ ജീവിക്കുന്ന എഴുത്തുകാരിയ്ക്ക് പ്രണാമങ്ങൾ

    ReplyDelete
  14. ഞാനും മരിക്കാത്ത ഓര്‍മ്മകളില്‍ .

    ReplyDelete
  15. മനോഹരം..ഈ കവിതയും ...ആ പടവും

    ReplyDelete
  16. ആ മരിക്കാത്ത ഓർമ്മകൾക്ക് അശ്രുപൂക്കൾ

    ReplyDelete
  17. ഒർമകളിൽ എന്നും . നിറയും ഓർമകളോടെ.....

    ReplyDelete
  18. കവിതാ സ്മരണ അസ്സലായി. കുറഞ്ഞ വരികളില്‍ ആ നീര്‍മാതളം തുടിച്ചു നില്‍ക്കുന്നു

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...