Sunday, May 8, 2011

അഞ്ജലി

   പച്ചപ്പത്രങ്ങള്‍ തിങ്ങിടും തരുനിരകളാല്‍
   സമൃദ്ധമാണീ ബഥനിക്കുന്നിന്‍ കാഴ്ചയിതു
   ഇക്കുന്നിന്‍ ശീര്‍ഷത്തിലോ പുനര്‍ജ്ജനിച്ചുവല്ലോ
   നളന്ദയും തക്ഷശിലയുമൊന്നിച്ചൊന്നായി
   വിദ്യതന്‍ സൗരമണ്ഡലമായി വിളങ്ങിടൂ
   വിശ്വകലാലയമിവാനീയോസിന്‍ നാമധാരി
   എത്രയോ ജീവിത മണ്ഡലങ്ങളിലത്രയും
   പ്രശസ്തരാം പൂര്‍ച്ച പഠിതാക്കളിവിടുത്തെ

   ഓര്‍ത്തു പോകുമാരുമാ വിസ്തൃതമരച്ചുവടും
   ആ, കല്ത്തറയും കണ്ണില്‍ ,കണ്ണില്‍ നോക്കി
   നിമിഷങ്ങളെത്ര പിന്നിട്ട നട്ടുച്ചകളും
   പിന്നനിവാര്യ വേര്‍പാടിന്റെ നൊമ്പരങ്ങളും
   സ്വച്ഛമൊഴുകുന്നു തെളിനീര്‍ സരിത്തായിന്നും
   അദ്ദിനങ്ങളുടെ പച്ചയാം സ്മരണകളോ
   എത്ര സ്നേഹിച്ചും സൗഹൃദത്തിന്‍ പട്ടുത്തൂവാല
   ഹ‍ൃദയങ്ങളാല്‍ കൈമാറിയുമാ ഗുരുക്കന്മാര്‍
   ശാസ്ത്രവും ചരിത്രവും സാഹിത്യവും തൂശനി
   ലയില്‍വിളമ്പിടുമോണ വിഭവമായേകി
   ഇന്നും വിദ്യതന്‍പൊന്‍പ്രഭയില്‍ ദീപ്തമാകുന്ന
   ഇക്കലാലയത്തിന്‍ സ്മരണകള്‍ക്കെന്നഞ്ജലി



          മാര്‍ ഈവാനിയോസു കോളേജിനെക്കുറിച്ചു  
  സുഹൃത്തുക്കളാവശ്യപ്പെട്ടപ്പോള്‍ എഴുതിയതു്



21 comments:

  1. വളരെ നല്ലൊരു സ്മരണാഞ്ജലി....റോഡിലൂടെ പോകുമ്പോ ബഥനിക്കുന്നിൻ മുകളിലെ മാർ ഇവാനിയോസ് കോളേജ് കണ്ടിട്ടുണ്ട്...നളന്ദയും തക്ഷശിലയും ഒന്നിക്കുന്ന ഒരുപാട് മഹാന്മാർക്ക് അക്ഷര ദീപം തെളിച്ച കലാലയം...അവിടത്തെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളെ നല്ല വാക്കുകളിലൂടെ അനുവാചക ഹൃദയങ്ങളിലെത്തിച്ചതിനു നന്ദി

    ReplyDelete
  2. ഓര്‍മ്മയിലെ ആ കലാലയം .......

    നന്നായിരിക്കുന്നു..

    ReplyDelete
  3. ennum vidyathan ponprabhayil deepthmakatte...

    nannayirikkunnu...

    ReplyDelete
  4. നേരിട്ട് കണ്ടിട്ടില്ലെങ്കിലും അറിയാം വളരെ..
    ഇന്നും നിങ്ങളുടെ പ്രശസ്തര്‍ ആയ
    പൂര്‍വികര്‍ വന്നു പോകുന്നിടം ആണ്‌ ഇവിടം .
    മാര്‍ ഈവാനിയോസിന്റെ പൂര്‍വ വിദ്യാര്‍ഥികള്‍
    എനിക്ക് സുഹൃത്തുക്കള്‍ ഏറെ . All Keralal
    Colleges Alumni Forum
    എന്ന ഒരു കുടക്കീഴില്‍ ദുബായില്‍ 50 ഇല്‍
    അധികം കോളേജുകളുടെ പൂര്‍വ വിദ്യാര്‍ഥി
    സംഗമം ഓണഘോഷതോടൊപ്പം ഇവിടുത്തെ വലിയ
    oru ആഘോഷം ആണ്‌ ...ആശംസകള്‍ .

    ReplyDelete
  5. ഇരമ്പിയാര്‍ത്തു വരുന്നുണ്ട് എന്റെയുള്ളിലും കടലുപോലെ ഒരു കലാലയ സ്മരണ ;;നന്നായി മാഷെ ..:)

    ReplyDelete
  6. കൊള്ളാം സാർ നന്നായിട്ടുണ്ട്.

    ReplyDelete
  7. കോളെജ് ഓർമയിൽ ജ്വലിച്ചു നിൽക്കുന്നു!

    ReplyDelete
  8. വളരെ നന്നായി....
    എല്ലാ കലാലയവും ഏവര്‍ക്കും പ്രിയതരമായിരിക്കും..
    കലാലയങ്ങള്‍ സുന്ദരസ്മരണകളുടെ കലവറയാണ്..

    ReplyDelete
  9. ഞാന്‍ കലാലയത്തിലേക്ക് തിരിച്ചുപോയി :)

    ReplyDelete
  10. ഈ കലാലയവും ചുറ്റുമതിലുകളും ഓർമ്മയിൽ തങ്ങിടുന്ന ആ ഹൈഡ്രജൻ സൾഫൈഡിന്റെ ഗന്ധവും കൊച്ചു തമാശകളും മുട്ടൻ അടികളും ഇ-മെയിലും SMS ഉം റിപ്ലേസ് ചെയ്ത ആ പ്രണയ ലേഖനങ്ങളും, ഹൃദയത്തിൽ സൂക്ഷിക്കാൻ സഖിയുടെ ഓർമ്മകളും..
    ജീവിത കുത്തൊഴുക്കിൽ ഒഴുകി ഒലിച്ചു പോയ ആ കലാലയ ജീവിതം എന്നും ഹൃദയത്തിൽ ഉണ്ടാവും

    നല്ല കവിത മാഷേ, ഒത്തിരി അഭിനന്ദനങ്ങൾ

    ReplyDelete
  11. നല്ല കവിതാഞ്ജലി

    ReplyDelete
  12. വരികളിലൂടെ ഒരു കലാലയത്തെ നന്നായി വരച്ചിരിക്കുന്നു.

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. "ഓര്‍ത്തു പോകുമാരുമാ വിസ്തൃതമരച്ചുവടും
    ആ, കല്ത്തറയും കണ്ണില്‍ ,കണ്ണില്‍ നോക്കി
    നിമിഷങ്ങളെത്ര പിന്നിട്ട നട്ടുച്ചകളും"

    ആഹ്. എത്ര സുന്ദര മനോഹരം ഈ വരികള്‍, ഈ ഓര്‍മ്മകള്‍. എല്ലാം കവിതയുടെ ചന്തം തികഞ്ഞ വചനങ്ങളില്‍ ശില്പ്പമായി നില്‍ക്കുന്നു കണ്മുന്‍പില്‍‍. ഇനിയുമിനിയും എഴുതുക.

    ReplyDelete
  15. കണ്ണില്‍ നോക്കി
    നിമിഷങ്ങളെത്ര പിന്നിട്ട നട്ടുച്ചകളും :))
    പിന്നനിവാര്യ വേര്‍പാടിന്റെ നൊമ്പരങ്ങളും :((


    ഓര്‍മ്മകളിലേക്ക് ബ്രണ്ണന്‍ കടന്ന് വരുന്നു..
    ഒരു തിരിച്ച് പോക്ക് ഓര്‍മ്മിപ്പിച്ചതില്‍ നന്ദി.

    ReplyDelete
  16. എല്ലാ കലാലയങ്ങളും അതിന്റേതായ പ്രശസ്തി
    അര്‍ഹിക്കുന്നവയാണു്. മാര്‍ ഈവാനിയോസ്
    കോളേജ് മാഗസീനിലാണു് എന്റെ കവിത
    ആദ്യമായി അച്ചടി മഷി പുരണ്ടതു്.അതും
    പിന്നെ കവിത ഉറവ പൊട്ടിയ അനുഭവങ്ങളും
    ഒര്‍മ്മകളില്‍ മായാതെ യാത്രായവസാനം വരെ
    ഉണ്ടാകും.അഭിപ്രായങ്ങള്‍ക്ക് നന്ദി.

    ReplyDelete
  17. അപ്പോൾ ഇവാനിയോസിലായിരുന്നു! അഞ്ജലി നന്നായിട്ടുണ്ട്. ദുർഗ്രാഹ്യതയില്ലാത്ത കവിതാമയമായ കവിത.

    ഇനിയും എറെ പ്രതീക്ഷിക്കുന്നു.

    ReplyDelete
  18. എത്ര സ്നേഹിച്ചും സൗഹൃദത്തിന്‍ പട്ടുത്തൂവാല
    ഹ‍ൃദയങ്ങളാല്‍ കൈമാറിയുമാ ഗുരുക്കന്മാര്‍
    ശാസ്ത്രവും ചരിത്രവും സാഹിത്യവും തൂശനി
    ലയില്‍വിളമ്പിടുമോണ വിഭവമായേകി
    ഇന്നും വിദ്യതന്‍പൊന്‍പ്രഭയില്‍ ദീപ്തമാകുന്ന
    ഇക്കലാലയത്തിന്‍ സ്മരണകള്‍ക്കെന്നഞ്ജലി.......മനോഹരം,മനോജ്ഞം,മനോരം,ഇനിയെന്ത് പറയാൻ.... ഓർമ്മകൾക്കും ,കവിതക്കും മലർമാല്യം...ചന്തുനായർ

    ReplyDelete
  19. എനിക്കോര്‍ക്കാന്‍ ഇത്തരം കലാലയ അനുഭവമേതുമില്ല തന്നെ..
    എങ്കിലും, ഒരു വേള ഞാനും കൊതിപ്പൂ ആ അംഗണ മുറ്റത്തെത്തുവാന്‍.
    മോഹിപ്പിക്കും ശൈലിയാണ് കവിതക്കുള്ളത്.

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...