എന്നെ അറിയുമോ ? , സഖീ
അന്നൊരു കൊടും ശൈത്യത്തില്‍
ഇത്തിരി കനലിനായി
നിന്നന്തികത്തിങ്കലണഞ്ഞതും ,
വിറയാര്‍ന്ന കൈയാല്‍
നിന്നെ തൊട്ടു വിളിച്ചതും,
തണുത്തുറഞ്ഞൊരെന്‍
രക്തധമനിയിലഗ്നി ജ്വാല
നീ പകര്‍ന്നു തന്നതും ;
പിന്നെത്രയോ ശിശിരങ്ങളില്‍
ചൂടുതേടി നിന്‍ കൂടണഞ്ഞതും ,
എരിയുന്ന ചന്ദനത്തിരി
സുഗന്ധം , നൂപുരശിഞ്ജിത -
ങ്ങളുജ്ജ്വല വര്‍ണ്ണവസ -
നങ്ങളുതിരും യാമങ്ങള്‍….
എന്നെയറിയുമോ ?
ചുട്ടുപ്പൊള്ളും വേനലില്‍
നിന്നരികിലണഞ്ഞു
മഞ്ഞുകണങ്ങള്‍
തേടിയതും , വറ്റിവരണ്ട
നാവാലിടറിയന്നു നിന്‍
പേരു ഞാന്‍ പുലമ്പിയതും
രാഗമുന്തിരിച്ചക്ഷക -
മേകിയെന്നുടെ ദാഹമന്നു
നീ , തീര്‍ത്തതും , പിന്നെത്രയോ
ഗ്രീഷ്മങ്ങളില്‍ ; സന്ധ്യകളന്നു
നൃത്തനൃത്യ സംഗീത സാന്ദ്ര -
ങ്ങള്‍ ,കലകളുടെ സംഗമങ്ങള്‍ .
എന്നെ അറിയുമോ ? സഖീ
വിളിപ്പാടകലെയലയും
ഓര്‍മ്മകളില്‍ തിരയൂ ,
ഇല്ല ! പരിചിത മന്ദഹാസം
ഇല്ല ഹൃത്തിലാഹ്ലാദവീചികള്‍
ചൂണ്ടുവിരല്‍ നീട്ടുന്നു , നീ
കണ്ടു ഞാന്‍ കടലാസു ചീന്തു -
കള്‍ നിറഞ്ഞൊരാ , കൂട ;
ആത്മപരിചിതങ്ങളാം
അക്ഷരങ്ങള്‍ മൃത്യുപുല്കിയ ,
കടലാസു കീറുകള്‍ .
കടലാസുകീറുകള്‍-കവിതാസമാഹാരം
പെന്‍ബുക്സ് 2005
ഈ കവിത നേരത്തെ പോസ്റ്റു ചെയ്തതാണു്.
അബദ്ധവശാല്‍ ഡീലിറ്റു ചെയ്തു പോയി. കുറച്ചു സുഹൃത്തുക്കള്‍
അഭിപ്രായം കുറിച്ചിരുന്നു
മൃത്യു പുല്‍കാത്ത കടലാസ്സ് കീറുകള്‍
ReplyDeleteകാലമായിരിക്കുംല്ലേ വില്ലൻ? നന്നായി കവിത.
ReplyDeleteഏറെ നാളുകൾക്കു ശേഷം വായിക്കുന്ന ഒരുനല്ല കവിത.അഭിനന്ദനങ്ങൾ
ReplyDeleteഹാ, സഖീ! നന്നായിരിക്കുന്നൂ!
ReplyDeleteസ്വന്തം കൃതികൾ ആത്മാഹുതി നടത്തിയ “കൂട” എന്നു തന്നെയല്ലേ... മാഷേ....
ReplyDeleteനന്നായിരിക്കുന്നൂ! :)നല്ല കവിത.
ReplyDeleteaashamsakal....thunchan
ReplyDeleteparambu blog
meettil vannirunnu ennu
arinju.visheshangal
ezhuthumallo...
നല്ല കവിത...
ReplyDeleteആശംസകള്‍...
ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു. കവിത വായിച്ചു. തീക്ഷ്ണം. ഗഹനം.
ReplyDeleteഫോളോവറുമായി. ആശംസകൾ!
ബ്ലോഗ്മീറ്റ് പോസ്റ്റ്ലിങ്ക് താഴെ
http://easajim.blogspot.com/2011/04/blog-post_18.html
This comment has been removed by the author.
ReplyDeleteമാഷേ നല്ല കവിത കടലാസ്സുകീറുകള്‍ നല്ല പേരും
ReplyDeleteതാങ്കളുടെ മറ്റൊരു മനോഹര കവിത കൂടി വായിച്ചു. ഈ തൂലികയില്‍ നിന്നും ഇനിയും വരട്ടെ
ReplyDeleteവളരെ നല്ലൊരു കവിത..
ReplyDeleteമനസ്സില്‍ നിറയുന്ന കവിത.
ആശംസകള്‍...
വളരെ നല്ല കവിത...ഇഷ്ടപ്പെട്ടു.....
ReplyDeleteഇഷ്ടപ്പെട്ടു.
ReplyDeleteനല്ല കവിത..
ReplyDeleteആശംസകള്‍...
അതി മനോഹരം. ആശംസകള്‍
ReplyDelete