Monday, December 1, 2014

ദൈവത്തിനും ഉത്തരം മുട്ടി


സ്വർഗ്ഗ കവാടത്തിനരികിൽ ചെകുത്താൻ പലവട്ടം ചെന്നതു്
ഇഷ്ടപ്പെടാതെ ദ്വാരപാലകർ ചെകുത്താനോടു കയർത്തു.
അനിഷ്ടത്തിന്റെ പാരമ്യത്തിൽ അവർ ചെകുത്താനെ നോക്കി
ആക്രോശിച്ചു

മാറി പോ ഇവിടെ നിന്നു്
അതു കേട്ടിട്ടും യാതൊരു പ്രകോപനവുമില്ലാതെ ചെകുത്താൻ ക്ഷമാ
പൂർവ്വം സ്വർഗ്ഗ വാതിലിനരികിൽ നില്പു തുടർന്നു. ചെകത്താൻ മടങ്ങി
പോകാൻ കൂട്ടാക്കതെ അവിടെ തന്നെ നില്ക്കുന്നതിൽ പന്തികേടു
ണ്ടെന്നു വിശകലനം ചെയ്ത ദ്വാരപാലകർ വിവരം ദൈവത്തെ അ
റിയിച്ചു.സ്വർഗ്ഗ വാതിൽ തുറക്കപ്പെട്ടു . ദൈവം അവിടെ നില്ക്കുന്നതു
ചെകുത്താൻ കണ്ടു . ലോകാരംഭത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ
ദൈവം ആരംഭിക്കുന്നതു മുമ്പത്തെ സംഘർഷഭരിമായ കൂടിക്കാഴ്ച
ഇരുവരുടെയും ആത്മാവിലൂടെ കടന്നുപോയി .
എന്തിനു വന്നിവിടെ നില്ക്കുന്നു പുറത്താക്കപ്പെട്ടവനെ.
ഒരു കൂട്ടം മാലാഖമാരെ സംഘടിപ്പിച്ചു് പ്രപഞ്ചോല്പത്തിക്കു മുമ്പു്
സമരം ചെയ്തതു് ലൂസിഫറെന്ന ചെകുത്താൻ ഓർത്തു പോയി . സമരം
പരാജയപ്പെട്ടു് അവിടെ നിന്നും പുറത്താകേണ്ടി വന്നതും . പഴുത്തു വിള
ഞ്ഞ ആപ്പിൾ കണ്ടു കൊതിച്ച ഹൗവ്വയ്ക്കു മരത്തിൽ കയറാൻ പ്രയാ
സമായപ്പോൾ പാമ്പിന്റെ രൂപത്തിൽ ഇഴഞ്ഞു കയറി ആപ്പിളിറുത്തു കൊടു
ത്തു് ദൈവവുമായി വീണ്ടും ഇടയേണ്ടി വന്നതും ഒരു മിന്നായം പോലെ
ചെകുത്താന്റെ ഓർമ്മകളെ കടന്നു പോയി . ചെകുത്താൻ കലികാലത്തി
ന്റെ ചരിത്രത്തിൽ തങ്ക ലിപികളിൽ കുറിയ്ക്കുവാനുള്ള അപൂർവ്വ സംഭ
വത്തിന്റെ നാന്ദി കുറിച്ചു കൊണ്ടു ദൈവത്തോടു സംസാരിച്ചു തുടങ്ങി
അല്ലയോ ദൈവമേ നരകത്തീ പോലും ഡ്രുവ പ്രദേശ സമീപ്യമായി അനു
ഭവപ്പെടുന്ന എന്റെ ഉള്ളിൽ ഒരു ചോദ്യം പൊള്ളിക്കുന്ന തരത്തിൽ ഉയർന്നു
വരുന്നു. രൂക്ഷമായ ആ അഗ്നിവലയത്തിന്റെ ബന്ധനം ഭേദിക്കാനാണു്
ഈ ചോദ്യം മനുഷ്യരുടെ സർവ്വ രക്ഷയ്ക്കും സ്വയം സമർപ്പിച്ച താങ്ക
ളോടു ഞാൻ ഉന്നയിക്കുന്നതു്.
ചെകുത്താനെ വീണ്ടും ഒരു പരാജയം നിന്നെ കാത്തിരിക്കുന്നു. ദൈവം
പറഞ്ഞു.
ഭ്രമിയിലെ എല്ലാ മതങ്ങളുടെയും അധിപനെ ! താങ്കളെ മാത്രം ആരാധിക്കുന്ന
മനുഷ്യരെ താങ്കളെ മാത്രം ആരാധിക്കുന്ന മനുഷ്യർ കൊന്നു തള്ളുമ്പോൾ
എന്താണു് അതു തടയാത്തതു് ?
ദൈവം ശരിക്കും ഞെട്ടി . പിന്നെ വിയർത്തു . ഉത്തരം കിട്ടാത്ത ഈ ചോദ്യ
ത്തിനു മുന്നിൽ എത്ര നാളായി താൻ കുഴഞ്ഞു മറിഞ്ഞു കഴിയുന്നു . ദൈവം
നിശബ്ദനായി ചെകുത്താനെ നോക്കി .

1 comment:

  1. ഉത്തരം കിട്ടാത്ത ചോദ്യമാണ്.
    മ്മനുഷ്യന്‍ ഇടുക്ക്കുവാതിലിലൂട്ടെയും ഞെരുക്കമുള്‍ല വഴിയീലൂടെയും ഒക്കെ കഷ്ടപ്പെട്ട് എത്താന്‍ യത്നിക്കുന്ന സ്വര്‍ഗത്തില്‍ ചെകുത്താന് എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാം. സത്യവേദപുസ്തകത്തില്‍ പറയുന്നല്ലോ. അപ്പോള്‍ ദൈവവും ചെകുത്താനും തമ്മില്‍ എന്തോ അഡ്ജസ്റ്റ്മെന്റ് ഇല്ലേ? ഇതൊക്കെ അഡ്ജസ്റ്റ്മെന്റ് സമരങ്ങളാണോ?

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...