നിനക്കു ചാടി വിശുദ്ധി കാട്ടാനല്ലയെൻ
നെഞ്ചിൽ തീർത്തൊരി അഗ്നികുണ്ഡം
നിനക്കു മറഞ്ഞു പോകുവനല്ലയെന്റെ
ആത്മാവിൻ ഭൂമിക നെടുകെ പിളർന്നതു്
നിന്റെ വേദങ്ങൾ വീണ്ടെടുക്കാനല്ല
വേദനയുടെ ആഴങ്ങളിൽ ഞാൻ ചെന്നതും
നിനക്കു പകർന്നു നല്കാനല്ല ഞാൻ
കുടിച്ചു, കണ്ഠത്തിൽ കാള കൂടം നിറച്ചതും
നിന്റെ മുന്നിൽ പടുത്വം കാട്ടിടാനല്ല
കണ്ണാടി നോക്കി കിളിയെ എയ്തിട്ടതും
ഗുരുവിന്റെ മദിരയിൽ ചാമ്പലായിച്ചേർന്നു
മൃതസഞ്ജീവനി പഠിച്ചു പുനർജ്ജിച്ചതും
പഠിച്ചതെല്ലാം വിസ്മരിച്ചു രണഭൂമിയിൽ
പാഴ്ച്ചെടി പോൽ തലകുനിച്ചു പോയതും
ഏതേതോയെൻ ജീവിത സമസ്യയാണതു്,
അറിവുകളറിവുകളതു കടന്നു വന്നപ്പോഴും
നീ ,അറിയാതെ പോകുന്ന എന്റെ സമസ്യ ,
ഒരിക്കലും നിനക്കുത്തരമില്ലാത്ത സമസ്യ.
സമസ്യയിലെല്ലാം പാഠങ്ങളുമുണ്ട്
ReplyDeleteആശംസകൾ....
ReplyDelete