നീ, വിളിച്ചിട്ടാണു് ഞാൻ വന്നതു്
അതിനു മുമ്പു്
നീയെനിക്കു വേണ്ടി തപസ്സു്
ചെയ്യുകയായിരുന്നല്ലോ
ചൂടേറ്റു മുഖം കറുത്തതും
വിയർപ്പു ചാലൊഴുകി
നിന്റെ പുതു വസ്ത്രങ്ങൾ
നനഞ്ഞു കുതിർന്നതും
മൃദുലമായ കൈത്തണ്ടകൾ
സൂര്യപ്പൊള്ളലേറ്റു
കരുവാളിച്ചതും നിമിത്തം
നീയെന്നെ തപസ്സു ചെയ്തു
വരുത്തുകയായിരുന്നു
എന്നിട്ടു് ,
ഞാനടുത്തു വന്നതുമെന്തേ
ഒരു കുടശ്ശീല ഉയർത്തി
എന്നെ നീ ആട്ടിപ്പായിക്കുന്നു!
ഇപ്പോൾ ,
നിന്റെ മുഖം എത്രയോ
പ്രസന്നമായിരിക്കുന്നു
നിന്റെ വസ്ത്രങ്ങൾ
വിയർപ്പേറ്റ് അസഹ്യമായ ഗന്ധം
ഉയർത്തുന്നുമില്ല
നിന്റെ കൈത്തണ്ടകൾ
പഴയതു പോലെ തിളങ്ങുകയാണു് ,
നീ , വിളിച്ചിട്ടാണു് ഞാൻ വന്നതു്.
അതങ്ങ്അനെ തന്നെ ആയിരുന്നു അന്നും!
ReplyDelete