Saturday, August 6, 2011

രിതേബന്‍ന്തലയിലെ മന്ത്രവാദിനി

                                     
                                      ജീവിച്ചിരിക്കുന്നവരുമായി ഈ നോവലിലെ കഥാപാത്രങ്ങള്‍ക്ക്
                              യാതൊരു ബന്ധവുമില്ല.





                                                        അദ്ധ്യായം  ഒന്നു്

                          ബൈക്ക് പാര്‍ക്കിംഗ് ഏരിയായില്‍ പാര്‍ക്കു ചെയ്തതിനു
ശേഷം അയാള്‍ കടല്ക്കരയിലേക്ക് കണ്ണോടിച്ചു. മണല്‍പരപ്പിലൂടെ അലക്ഷ്യ
മായി ശ്യാം നന്ദന്‍ ഉലാത്തുന്നത് തെല്ലൊരത്ഭുതത്തോടെ അയാള്‍ കണ്ടു. പറഞ്ഞു
റപ്പിച്ചതു പോലെ കൃത്യസമയത്തു തന്നെ ശ്യാംനന്ദന്‍ എത്തിയിരിക്കുന്നു.സമയക്ലി
പ്തത പാലിക്കുന്നതില്‍ എല്ലായെപ്പോഴും വിമുഖത കാട്ടാറുള്ള ശ്യാംനന്ദനാണ് ആ
പതിവ് ഇദംപ്രദമമായി തെറ്റിച്ചു കൊണ്ട് തന്നെയും കാത്ത് കടല്‍തീരത്തിലുലാ
ത്തുന്നത്. താന്‍ ഊഹിക്കുന്നതു പോലെ നന്ദനെ ബാധിച്ചിരിക്കുന്നത് അതീവ
ഗൌരവ സ്വഭാവമുള്ള ഏതേ പ്രശ്നം തന്നെയെന്നായാള്‍ക്കുബോദ്ധ്യമായി.
ഒരു മാജിക്ക്,മാജിക്കെന്നു കടല്ക്കരയുടെ പല ഭാഗത്തു നിന്നും ഉയര്‍ന്ന ആവ
ശ്യത്തെ പതിവിനു വിപരീതമായി അവഗണിച്ചു കൊണ്ട് അയാള്‍ ആള്‍ക്കൂട്ട
ത്തിനിടയില്‍ കൂടി വളരെ വേഗം നടന്ന് ശ്യാം നന്ദനരികിലെത്തി. അയാളെ
കണ്ടതിലുള്ള ആശ്വാസം ശ്യാംനന്ദന്റെ ചിരിയില്‍ പ്രകടമായി.അവരിരുവരും
ആ മണല്പരപ്പില്‍ ഇരുന്നു.കടലിരമ്പലിന്റെ അകമ്പടിയോടെ അയാള്‍  മുഖവു
രയൊന്നും കൂടാതെ കാര്യത്തിലേക്കു കടന്നു.  ദീര്‍ഘ നാളത്തെ വിദേശ വാസ
ത്തിനു ശേഷം നാട്ടിലെത്തി ഫ്ളാറ്റില്‍ കയറിയ പാടെ അയാളെ സ്വീകരിച്ചത് 
അനുപമയുടെ ഫോണ്‍ വിളിയായിരുന്നു.ആദ്യംവിങ്ങി വിങ്ങിയും , പിന്നെ പൊട്ടി
ക്കരഞ്ഞു കൊണ്ടും ശ്യാം നന്ദന്റെ വിചിത്രങ്ങളായ പെരുമാറ്റ രീതികളെക്കുറിച്ച് 
അനുപമ അയാളോടു വിശദീകരിച്ചു . നന്ദന്റെ പെരുമാറ്റം അസാധരണത്വം നിറ
ഞ്ഞതും ഭയം ജനിപ്പിക്കുന്നതുമായി മാറികഴിഞ്ഞിരിക്കുകയാണെന്നും, രാത്രിക
ളില്‍ തന്നെ ഏകാകിയാക്കി സ്വീകരണ മുറിയിലെ സോഫയില്‍ ചുരുണ്ടു കൂടി
കിടന്നാണ് ശ്യാം നന്ദന്‍ നേരം വെളുപ്പിക്കുന്നതെന്നും അനുപമ അയാളോടു
ഫോണിലൂടെ ധരിപ്പിച്ചിരുന്നു.
"നന്ദന്‍ തന്റെ ഭാര്യ എന്നോടെല്ലാം പറഞ്ഞു കഴിഞ്ഞു . എയര്‍പോര്‍ട്ടിലെത്താ
തിരിക്കുവാന്‍ താന്‍ പറഞ്ഞ ദുര്‍ബ്ബലമായ കാരണം തന്നെ എന്തോ പ്രശ്നത്തി
ന്റെ  ഹേതുവാണെന്നു ഞാന്‍ കരുതിയതാണ്. അനുപമയുടെ ആവലാതികള്‍
എന്റെ ഊഹത്തെ ശരി വെച്ചിരിക്കുന്നു. പറയൂ നന്ദന്‍ എന്താണ് തന്നെ ഗ്രസി
ച്ചിരിക്കുന്ന അതീവ ഗുരുതരമായ പ്രശ്നം". 
അവരിരുവര്‍ക്കുമിടയിലെ നീണ്ട നേരത്തെ മൂകത അവസാനിപ്പിച്ചു കൊണ്ട് ശ്യാം
നന്ദന്‍ തീര്‍ത്തും ദുര്‍ബ്ബലമായ  ശബ്ദത്തില്‍ , താന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരി
ക്കുന്ന ദുരന്തത്തെക്കുറിച്ച്  ഉറ്റച്ചങ്ങാതിയോടു യാതൊന്നും  മറച്ചു വയ്ക്കാതെ എല്ലാം
തുറന്നു പറഞ്ഞു.
         തന്നെ കാണാനെത്തുന്നതോ , താന്‍ ക്ഷണിച്ചു വരുത്തുന്നതോ ആയിട്ടുള്ള
ആണുങ്ങളെ പെണ്ണാളന്മാരാക്കുന്ന രിതേബന്‍ന്തലയിലെ മന്ത്രവാദിനിയെക്കുറിച്ചു 
വായിച്ചറിഞ്ഞതു മുതല്‍  അവരെ കാണുവാനും അവരുടെ ആഭിചാര വൃത്തികള്‍
എന്നന്നേക്കും അവസാനിപ്പിക്കുന്നതിനുള്ള ജിജ്ഞാസ തന്നിലുടലെടുക്കുകയും
ഒടുവില്‍ മന്ത്രവാദിനിയോടേറ്റു മുട്ടി പരാജിതനായി തീര്‍ന്ന കാര്യങ്ങള്‍ ശ്യാം നന്ദന്‍
അയാളോടു പറഞ്ഞു .അയാളെ അത്യന്തം അത്ഭുതപ്പെടുത്തി കൊണ്ട് ശ്യാം നന്ദന്റെ
കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി .ഇരട്ടച്ചങ്കുള്ളവനെന്നു തങ്ങള്‍ മറ്റുള്ളവര്‍ക്കു
പരിചയപ്പെടുത്തി കൊടുക്കാറുള്ള ധീരനും സാഹസികനും സദാഊര്‍ജ്ജസ്വലനു
മായ ശ്യാംനന്ദനാണ് ജുഗുപ്സാവഹമായ ഒരധമ പ്രവൃത്തിക്കിരയായി സ്വത്വം നഷ്ട
പ്പെട്ടതു പോലെ വിലപിക്കുന്നത്.
അയാള്‍ അത്യന്തം സഹതാപത്തോടെ നന്ദനെ നോക്കി. ഒരു വനാന്തര യാത്ര
യ്ക്കിടയില്‍ ടെന്റിനുള്ളില്‍ മയക്കത്തിലാണ്ട തന്റെ നെഞ്ചിനു മുകളില്‍ ഫണം
വിരിച്ചാടിയ രാജ സര്‍പ്പത്തെ കൈ കൊണ്ടു തട്ടി മാറ്റി പൊന്തക്കാടുകള്‍
വകഞ്ഞു മാറ്റാനുപയോഗിക്കുന്ന കമ്പ് കൊണ്ട് തല്ലികൊന്ന ശ്യാം നന്ദനാ
ണ് തന്റെ മുന്നിലിരുന്ന്  വ്യസനിക്കുന്നത്.  ശ്യാം നന്ദന്റെ ചുമലില്‍ തട്ടി
കൊണ്ട് അയാള്‍ പറഞ്ഞു . 
         " ഒട്ടും തന്നെ വിഷമിക്കേണ്ട നന്ദന്‍ . എല്ലാമെനിക്കു വിട്ടു തരൂ വള
രെ പെട്ടെന്നു തന്നെ തന്റെ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം ഞാന്‍ 
കണ്ടെത്തും" .

        അയാള്‍ കടല വില്ക്കുകയായിരുന്ന ബാലനെ അരികിലേക്കു വിളിച്ചു
ഒരു പൊതി കടല ആവശ്യപ്പെട്ടു .അവന്‍ കടലാസു കുമ്പിള്‍ കൂട്ടി കടല നിറ
യ്ക്കുന്നത് അയാള്‍ സാകൂതം വീക്ഷിക്കുന്നത് ശ്യാംനന്ദന്‍ താത്പര്യത്തോടെ 
നോക്കിയിരുന്നു. ആ , ബാലന്‍  കടല നിറച്ച പൊതി അയാള്‍ക്കു നല്കിയ 
ഉടന്‍ ശ്യാം നന്ദന്‍ അതിന്റെ വില നല്കാന്‍ തുനിഞ്ഞതും അയാള്‍ നന്ദനെ
അരുതെന്നു വിലക്കി കൊണ്ട് കടലപ്പൊതി കൈക്കുള്ളില്‍ വെച്ച് സാവധാ
നം കുലുക്കാന്‍ തുടങ്ങി .
"കളയും സാ.......... " പറഞ്ഞു പൂര്‍ത്തികരിക്കുന്നതിനു മുമ്പ്  ബാലന്‍ അന്ധാ
ളിപ്പോടെ വിളിച്ചു കൂവി . "ഹായ് പൊതി നിറയെ പൈസ" .
അഞ്ചു രൂപ നാണയത്തുട്ടുകള്‍ ആ , പൊതിക്കുള്ളില്‍ കുമിഞ്ഞു കൂടുന്നത്
ശ്യാം നന്ദന്‍ കണ്ടു.
"ഗ്രേറ്റ് ". നന്ദന്‍  അയാളെ അഭിനന്ദിച്ചു .നാണയത്തുട്ടുകളുടെ ആ കടലാസു
പൊതി ബാലന്റെകൈകളില്‍ നിര്‍ബ്ബന്ധപൂര്‍വ്വം ഏല്പിച്ചു കഴിഞ്ഞ് അയാള്‍
നന്ദനോടായി പറഞ്ഞു ."തന്റെ ആത്മ വിശ്വാസത്തിനാണിത്.വരൂ നമുക്കു
മടങ്ങാം".

       പാര്‍ക്കിങ് ഏരിയയിലെത്തിയതും അയാള്‍ അല്പ നേരം നിശ്ചലനായി
നിന്നു. പെട്ടെന്നയാള്‍ നാലു ചുറ്റും തിരിഞ്ഞ് ഉച്ചത്തില്‍കൈകൊട്ടി.ബീച്ചിലെ
സന്ദര്‍ശകരുടെഅര്‍ദ്ധവൃത്തം അയാള്‍ക്കു ചുറ്റും രൂപപ്പെട്ടു. അയാള്‍ തന്റെ
കൈകള്‍ മുന്നോട്ടു നീട്ടിപ്പിടിച്ചു കാല്പാദങ്ങള്‍ ചേര്‍ത്തു വെച്ചു. നിര്‍ന്നിമേഷ
രായി നോക്കി നിന്ന ജനസഞ്ചയത്തെയും നന്ദനെയും അത്ഭുതപ്പെടുത്തി
കൊണ്ട് അയാളുടെ കാല്പാദങ്ങള്‍ മണല്പരപ്പില്‍ നിന്നുമുയര്‍ന്നു.അതു കണ്ട്
ചിലര്‍ കൂവിയാര്‍ത്തു കൊണ്ട്  ഓടി മാറി. ആര്‍പ്പു വിളികളോടെ ആള്‍ക്കൂട്ടം
കൈകൊട്ടി അയാളെ അഭിനന്ദിച്ചു. വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ ശ്യാം
നന്ദന്‍ അയാളെ നോക്കി. അനുപമക്കു കൊടുത്ത വാക്കു പാലിക്കണമെന്നു
ശ്യാം നന്ദനോടു പറഞ്ഞു കൊണ്ട് അയാള്‍ ബൈക്കില്‍ കയറി യാത്രയായി.
             
   രിതേബന്‍ന്തലയിലെ മന്ത്രവാദിനി എന്തെക്കെയാണ് എഴുതിയിരിക്കുന്നത്.
ആണുങ്ങളെ മാറിടമുള്ളവരാക്കുന്ന അനിതരസാധാരണമെന്നു സ്വയം പ്രഖ്യാ
പിക്കുന്ന സിദ്ധിഅവര്‍ സവിസ്താരം പ്രതിപാദിച്ചിരിക്കുന്നത് അയാള്‍ വായിച്ചു.
പള്ളീലച്ഛനു മുമ്പില്‍ സാരിത്തലപ്പുതലവഴി മൂടി സ്വപ്രേരിതമായ കുമ്പസാര
മെന്ന നാട്യത്തില്‍ മദ്യപാനത്തിന്റെയും,ധൂമപാനത്തിന്റെയും , അതിലുപരി
പയ്യന്മാരോടൊത്തുള്ളഡേറ്റിങിനെക്കുറിച്ചും ; ഇടവിട്ട് ഗൈനക്കോളജസ്റ്റി 
നെ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും ലജ്ജ തൊട്ടു തീണ്ടാതെയും, അറപ്പിനെ
അലങ്കാരമാക്കിയും മന്ത്രവാദിനി വിവരിച്ചിരിക്കുന്നതും , അതിനു ലഭിച്ചുകൊ
ണ്ടിരിക്കുന്ന സൊസൈറ്റി ബാക്ക് അപ്പും അയാളെ അത്ഭുതപ്പെടുത്തി. മൂക്കത്ത്
വിരല്‍ വെച്ചു കൊണ്ടാണ്  അയാള്‍ പിന്നീടുള്ള വായന തുടര്‍ന്നത്.
ടോപ്പ് ഊരിമാറ്റി , മുഖം കുനിച്ചു നില്ക്കുന്ന ആണിനെ നോക്കി നീ പെണ്ണാ
ളനെന്നു പറഞ്ഞ് ചുവന്ന വൈന്‍ കുടിച്ചു പൂസ്സാകുന്നതിനെക്കുറിച്ചും  മന്ത്രവാ
ദിനി എഴുതിയിരിക്കുന്നത് വള്ളിപുള്ളിവിടാതെ അയാള്‍ വായിച്ചു തീര്‍ത്തു.
എല്ലാം വായിച്ചു കഴിഞ്ഞ് അല്പ നേരത്തെ ആലോചനക്കുശേഷം
അയാള്‍ മന്ത്രവാദിനിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു കൊണ്ട് അവരുമായി
ചാറ്റിങ്ങിനു തയ്യാറായി.

                                 

5 comments:

  1. ഒരു സസ്പെന്‍സ് ത്രില്ലര്‍ വായിക്കാനാണോ ഞാന്‍ ഒരുങ്ങുന്നത്. ആക്ഷന്‍, സ്റ്റണ്ട്, സസ്പെന്‍സ്, ഡ്രാമാ എല്ലാം പ്രതീക്ഷിക്കാമെന്ന് തോന്നുന്നു ഈ ആദ്യ അദ്ധ്യായം വായിച്ചിട്ട്.

    ReplyDelete
  2. Intresting..... !
    Bakki Enna varuka?

    ReplyDelete
  3. പള്ളീലച്ഛനു മുമ്പില്‍ സാരിത്തലപ്പുതലവഴി മൂടി സ്വപ്രേരിതമായ കുമ്പസാര
    മെന്ന നാട്യത്തില്‍ മദ്യപാനത്തിന്റെയും,ധൂമപാനത്തിന്റെയും , അതിലുപരി
    പയ്യന്മാരോടൊത്തുള്ളഡേറ്റിങിനെക്കുറിച്ചും ; ഇടവിട്ട് ഗൈനക്കോളജസ്റ്റി
    നെ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും ലജ്ജ തൊട്ടു തീണ്ടാതെയും, അറപ്പിനെ
    അലങ്കാരമാക്കിയും മന്ത്രവാദിനി വിവരിച്ചിരിക്കുന്നതും , അതിനു ലഭിച്ചുകൊ
    ണ്ടിരിക്കുന്ന സൊസൈറ്റി ബാക്ക് അപ്പും അയാളെ അത്ഭുതപ്പെടുത്തി.

    nalla avatharanam.. super

    ReplyDelete
  4. നിർത്തില്ലാതെ വായിച്ചു...അടുത്തതിനി എപ്പോഴേക്കാ മാഷേ...വേഗാവട്ടെ...

    ReplyDelete
  5. തുടക്കം കൊള്ളാം...
    ബാക്കി പോരട്ടേ...

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...