Thursday, August 4, 2011

ആള്‍ക്കൂട്ടം

                   പ്രധാനപാത, നിവര്‍ത്തിയിട്ടിരിക്കുന്ന കറുത്ത വിരിപ്പു പോലെ നാലു റോഡുകള്‍ 
സന്ധിക്കുന്ന ജംഗ് ഷനും കടന്ന് മുന്നോട്ടു പോകുന്നു. ജംഗ് ഷനില്‍ നിന്നും ഏകദേശം 
പത്തടി മുന്നിലായി ഇടത്തോട്ടുള്ള ഇട റോഡില്‍ മൂന്നു പറമ്പുകള്‍  കഴിഞ്ഞ്  സ്ഥിതി 
ചെയ്യുന്ന വളരെ പഴക്കം തോന്നിക്കുന്ന ഓടുമേഞ്ഞ വീടിനു മുന്നില്‍ നിറയെ ആള്‍ക്കൂട്ടം. 
എന്താണു കാര്യമെന്നു തിരക്കി ആകാംക്ഷഭരിതരായി എത്തിയവരോടു ഓടിപ്പാഞ്ഞെ
ത്തിയതിന്റെ തളര്‍ച്ചയും കിതപ്പും ചോര്‍ന്നു പോകാത്തതിന്റെ വൈഷമ്യത്തോടെപ്രാണ
വായു പണിപ്പെട്ടു ഉള്ളിലേക്കു വലിച്ചു കയറ്റി നിരന്തര ശ്രമത്തിലൂടെ വരുത്തിയ ഉത്സാഹ
ത്തോടെ ആ ആള്‍ക്കൂട്ടത്തിലെ പലരും നവാഗതരോടു സൂക്ഷ്മനിരീക്ഷണ പടവത്തോടെ തങ്ങളൊരു  കണ്ടു പിടുത്തം നടത്തിയിരിക്കുന്നുവെന്ന മട്ടില്‍ പറഞ്ഞു
           "അകത്തൊരു പെണ്ണും ആണും. വരുത്തരാ".
           "മറ്റേ തരക്കാരുമാണ്. ഇതിവിടെ നടപ്പില്ല".
പൊട്ടിയൊഴുകുന്ന ധര്‍മ്മിക രോഷത്താല്‍ സര്‍വ്വാംഗം വിറ കൊണ്ട ഒരു മദ്ധ്യ വയസ്ക്കന്‍
ഉച്ചത്തില്‍ പറഞ്ഞു." ഇന്നിതവസാനിപ്പിക്കണം". 
ആള്‍ക്കൂട്ടത്തില്‍ അയാളെ പരിചയമുള്ള പലരും അതു കേട്ടു  അനവസരത്തിലാണെന്നു 
ബോദ്ധ്യമായിട്ടും അറിയാതെ മൂക്കത്തു വിരല്‍ വെച്ചു പോയി. ഭാര്യയും അഞ്ചു പെണ്‍മക്ക
ളുമുള്ള അയാളെ തെങ്കാശ്ശിയില്‍ വെച്ചു പതിനേഴു തികയാത്ത ഒരു പെണ്‍കുട്ടിയ്ക്കൊപ്പം 
പോലീസുകാര്‍ പിടിച്ച സംഭവം ഓര്‍മ്മിക്കാന്‍ പാടില്ലാത്ത ആ സന്ദര്‍ഭത്തിലും, സമയ
ത്തിലും അവരെക്കെ ഓര്‍ത്തുപോയി. ഇതിനിടയിലാണ്  മുന്നിലോട്ടോ പിറകോട്ടോ, 
വശങ്ങളിലേയ്ക്കോ ഉടന്‍  മറിഞ്ഞു വീഴുമെന്ന അവസ്ഥയിലൊരാള്‍ എങ്ങിനെയെക്കേയോ
നടന്നു നടന്നു ആള്‍ക്കൂട്ടത്തിനു മുന്നിലെത്തി  അവ്യക്തതയോടെ വലിച്ചു നീട്ടി പറഞ്ഞു.
           "ഞങ്ങളൊക്കെ മാനം മര്യദയായിട്ടു ഇവിടെ, ഇവിടെ ജീവിക്കുന്നോരാ. ഇങ്ങനെ
യെക്കെയാണു സംഭവ വികാസമെങ്കില്‍ നമുക്കു മനസ്സമാധാനം കിട്ടോ,  കിട്ടോ....
ഇ..വി..ടെ". അവിടെ കൂട്ടത്തിലുണ്ടായിരുന്ന അയാളുടെ അയല്‍വാസികള്‍ അതു 
കേട്ടു സ്തംബ്ധരായി അല്പ സമയം നിന്നു പോയി. സന്ധ്യയായാല്‍ മൂക്കറ്റം മദ്യപിച്ച് വീടിനു 
ചുറ്റും നടന്നു വീട്ടുകാരെയും അയല്‍ക്കാരായവരെയും പാതിരാവോളം പുലഭ്യം പറയുന്ന
ആളാണു  മാനത്തിനും മനസ്സമാധാനത്തിനും വേണ്ടി വിളിച്ചു കൂകുന്നത്. ഇതിനിടയില്‍
പ്രമാണിമാരെ പോലെ ചിലര്‍ അടച്ചിരിക്കുന്ന വാതില്‍ തുറക്കാന്‍ ഉച്ചത്തില്‍ ആവശ്യ
പ്പെട്ടു. കുറച്ചു ചെറുപ്പക്കാര്‍ അസഭ്യ വര്‍ഷങ്ങളുടെ അകമ്പടിയോടെ കതകില്‍ ആഞ്ഞാ
ഞ്ഞിടിച്ചുകൊണ്ടാവശ്യപ്പെട്ടു. "തുറക്കെടാ കതക് , തുറക്കെടി കതക്". 
എന്നിട്ടും കതകു തുറന്നില്ല. പ്രമാണിമാരിലൊരാള്‍ കതകു ചവിട്ടിപ്പൊളിക്കാന്‍ നിര്‍ദ്ദേ
ശിച്ചു. അയാളുടെ ഷര്‍ട്ട് അലക്കാനെടുത്തപ്പോള്‍ കിട്ടിയ കാമുകിയുടെ സല്ലാപ ലീല
കളുടെ അവിസ്മരണീയ രസാനുഭവ വിവരണം വായിച്ച ഭാര്യ ഏര്‍പ്പെടുത്തിയ ഊരു വിലക്കിലാണയാളിപ്പോള്‍ . 
                              
                     ചെറിയ പരിശ്രമത്തില്‍ തന്നെ ചെറുപ്പക്കാര്‍ ആ , വാതില്‍ തകര്‍ത്തു.
ജനക്കൂട്ടം മലവെള്ളപ്പാച്ചില്‍ പോലെ വീടിനകത്തേക്കു ഇരമ്പി കയറി. സ്വപ്ന സദൃ
ശ്യമായ ദൃശ്യം കാണാനെത്തിയ പലരും നിരാശരായി. പൂര്‍ണ്ണ വസ്ത്രം ധരിച്ച ഒരു യുവാ
വും, യുവതിയും  പേടിച്ചു വിറച്ചു മുറിയുടെ കോണില്‍ തലക്കുമ്പിട്ടു നില്ക്കുന്നു.  പിന്നെ 
അവിടെ നടന്നതു യുദ്ധസമാനമായ കൊടിയ മര്‍ദ്ദന മുറകളായിരുന്നു. ഭാര്യയെ കുനിച്ചു
നിറുത്തി കൈമുട്ടു കൊണ്ടു ഇടവേളയില്ലാതെ ഭേദ്യം ചെയ്യുന്നവര്‍ സംസ്ക്കാരത്തിന്റെയും സന്മാര്‍ഗ്ഗത്തിന്റെയും, സദാചാരത്തിന്റെയും സംരക്ഷകരായി മാറി. ആ , യുവാവിനെയും യുവതിയെയും പൊതിരെ തല്ലി.വളരെ അടുത്തനാള്‍ പതിനാലു തികയാത്ത പെണ്‍കുട്ടി
യെ പീഢിപ്പിച്ചതിനു കേസില്‍പ്പെട്ട ആളിന്റെ ശക്തിയായ അടിയേറ്റ് യുവാവിന്റെ വായില്‍ 
നിന്നും ചുടു ചോര തെറിക്കുകയും രണ്ടു പല്ലുകള്‍ അടര്‍ന്നു വീഴുകയും ചെയ്തു. കുളിമുറി ഒളിച്ചു
നോട്ടത്തിനു പിടിക്കപ്പെട്ടു മരത്തില്‍ കെട്ടിയിട്ട് കുടഞ്ഞെറിയപ്പെട്ട പുളിയനെറുമ്പുകള്‍ 
ദേഹത്തു കടിച്ചു തൂങ്ങി കിടന്നതിന്റെ ദുരാനുഭവങ്ങളുള്ള ഒരൊന്നന്തരം ഞരമ്പു രോഗി
ആ ഹതഭാഗ്യരുടെ ദേഹത്തു കാര്‍ക്കിച്ചു തുപ്പി.പലരുടെയും മുട്ടുകാല്‍ പതിച്ച് യുവാവും
യുവതിയും വേദന കൊണ്ടു പുളഞ്ഞു പിടഞ്ഞു . അടിയും ഇടിയും തൊഴിയുമേറ്റ് ഈഞ്ചപ്പരു
വമായ യുവാവിനെയും യുവതിയെയും പോലീസെത്തി കൊണ്ടു പോയപ്പോള്‍ ആള്‍ക്കൂട്ടം
അവിടെ നിന്നും പിന്‍വാങ്ങി. 
               വിജയ ഭേരി മുഴക്കി പ്രധാന പാതയില്‍ പ്രവേശിച്ച ആള്‍ക്കൂട്ടം പാതയ്ക്കരുകിലായി 
ചോരയില്‍ കുളിച്ചു കിടക്കുന്ന ചെറുപ്പക്കരനെയും തെട്ടരുകില്‍ ഒടിഞ്ഞു തകര്‍ന്നു കിടക്കുന്ന ബൈക്കും കണ്ട് ആക്സിഡന്റെന്നു പരസ്പരം പറഞ്ഞു കൊണ്ട് മുന്നോട്ടു നടന്നു. അല്പ പ്രാണ
നായ ആ ചെറുപ്പക്കാരന്റെ ചുണ്ടുകളപ്പോഴും പതിയെ മന്ത്രിച്ചു വെള്ളം...വെള്ളം...

11 comments:

  1. ഇത്തരം കൂട്ടായ്മകളും സംഘടിത പ്രവര്‍ത്തനവും ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ല. ആരെയെങ്കിലും കുറ്റം വിധിച്ചാക്ഷേപിക്കാനുള്ള അമിതാവേശം തന്നിലേക്ക് തന്നെ നോക്കി വിചാരണ ചെയ്യുന്നതില്‍ എന്തുകൊണ്ടുണ്ടാകുന്നില്ല. കൃത്യമായ അന്വേഷണം പോലും ആവശ്യമില്ലാത്ത തരത്തില്‍ ശിക്ഷ വിധിക്കാനൊരുമ്പെടുന്നവര്‍ രക്ഷക്കാവശ്യമായ ചെറു ചലനങ്ങള്‍ക്ക് പോലും അമാന്തം കാണിക്കുമ്പോള്‍.. ഹാ കഷ്ടം. !! നമ്മുടെ സാംസ്കാരികതയുടെ നിറം മാറുന്ന മുഖമാണ് ഇവിടെ വായിക്കാനാകുന്നത്.

    ReplyDelete
  2. “ഇടപെട്ടുകളയും ഞാന്‍..”എന്ന് പറഞ്ഞ് നെഞ്ചും തള്ളി നില്‍ക്കുകയല്ലേ സദാചാരപാലകര്‍

    ReplyDelete
  3. പാപം ചെയ്യുന്നവർ കല്ലെറിയാൻ മടിക്കുന്നില്ല. നന്നായി.

    ReplyDelete
  4. മറ്റുള്ളവരുടെ നേര്‍ക്ക് ചെളി വാരിയെറിയാനും, അന്യന്റെ ജീവിതത്തിലെക്ക് എത്തി നോക്കാനും ആളുകള്‍ക്ക് വല്യ താല്‍‌പര്യമാണ്‌. മഞ്ഞ കണ്ണട വെച്ച ഈ സദാചാര പൊലീസുകാര്‍ അവരുടെ കപട മുഖമൂടി വലിച്ചെറിഞ്ഞ്, അന്യന്റെ ജീവിതത്തേയും അവരുടെ സ്വകാര്യതയേയും മാനിക്കാന്‍ എന്നാണ്‌ പഠിക്കുക?

    ReplyDelete
  5. ഇവിടെ തിരിച്ചറിവില്ലായ്മയുടെ കുറവാണ് നിഴലിക്കുന്നത്.

    ReplyDelete
  6. എന്തൊരു സന്മാര്‍ഗ ബോധം ....!
    കുറച്ചു വാക്കുകളില്‍ നന്നായി പറഞ്ഞു
    ആശംസകള്‍...

    ReplyDelete
  7. ഇതാണ് നമ്മുടെ ലോകം....നന്നാവില്ലാന്ന് ശപഥം എടുത്തിരിക്കുകയാ... നല്ല എഴുത്ത് കാര്യമാത്രപ്രസക്തം....

    ReplyDelete
  8. അച്ഛനും മകള്‍ക്കും , അമ്മയ്ക്കും മകനും കൂടി പോലും ഒരുമിച്ചു യാത്ര ചെയ്യാന്‍ കഴിയാത്ത കാലം
    ... ദേ വയസന്‍ കിളുന്തുമായി പോകുന്നു... എന്നാകും കമെന്‍റ്... നല്ല പോസ്റ്റ്‌

    ReplyDelete
  9. ആക്ഷേപഹാസ്യം കൊള്ളാം. അസന്മാര്‍ഗ്ഗികള്‍ സന്മാര്‍ഗ്ഗികളാവുന്ന കാലം.

    ReplyDelete
  10. ജയിംസ് സാര്‍, അടിപൊളി!! ഈയിടെയായി തലപൊക്കിയ സദാചാരപ്പോലീസിന് കൊടുത്ത കൊട്ടു ഏറ്റു. അഭിനന്ദനങ്ങള്‍!!!

    ReplyDelete
  11. enthu parayana?ellam ee kunju kathayiloode paranjirikkunnu.mukhavum manasakshiyum illatha aalkootathil jeevikukayanu nammal.

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...