Sunday, August 7, 2011

രിതേബന്‍ന്തലയിലെ മന്ത്രവാദിനി -2


                                              അദ്ധ്യായം രണ്ടു്


പിറ്റേന്ന് വൈകുന്നേരം ആറുമണിക്ക് പൂച്ച വീട്ടിലെത്തിയാല്‍ കാണാനാകുമെന്ന്
മന്ത്രവാദിനി എഴുതി. അതിനൊടുവില്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തിരുന്നു. കാണാന്‍ പോകു
ന്ന പൂരം പറഞ്ഞറിയിക്കുന്നില്ലെന്ന്. ധനുരാശിയില്‍ പിറന്ന് സകല ആണുങ്ങളെയും പെണ്ണാളന്മാരാക്കുകയെന്ന ജന്മ ദൌത്യം ആസ്വദിച്ചു നിര്‍വ്വഹിക്കുകയാണെന്നും
ചാറ്റിങ്ങിനിടെ മന്ത്രവാദിനി അയാളോടു വ്യക്തമാക്കി.കറണ്ടടിപ്പിക്കുന്ന പയ്യന്മാരെ
യാണ് താന്‍ തേടുന്നതെന്നും , ടോപ്പിന്റെ ബട്ടണ്‍ ഊരാന്‍ തുടങ്ങുമ്പോള്‍  ചമ്മലോടെ
തലകുനിക്കുന്ന ജെണ്ടറേതെന്നറിയാത്തവരാണ് താങ്കളുടെ വര്‍ഗ്ഗക്കാരെന്നും മന്ത്ര
വാദിനി എഴുതി.
                          "  നന്ദന്‍ ഞാനവരെ കാണാന്‍ പോകുകയാണ്."
അതു കേട്ടപാടെ ശ്യാം നന്ദന്‍ അയാളെ വിലക്കി. "നോ, വേണ്ട അതപകടമാണ്. ഷീ
ഈസ് ഏ വിച്ച് . റിയലി  ഷീ ഈസ് ഏ വിച്ച്." 
                          "  നന്ദന്‍ എന്തായിത്. നോക്കൂ ആ ബസ്സിലേക്ക് ."
തന്റെ കാറിന്റെ അരികിലൂടെ കടന്നു പോകുന്ന ബസ്സിലേക്ക് നന്ദന്‍ കണ്ണോടിച്ചു. ബസ്സി
ന്റെ പുറത്ത് അനുപമ എന്നെഴുതിയിരിക്കുന്നത് ശ്യാംനന്ദന്‍  അത്യധികം അത്ഭുതത്തോടെ
വായിച്ചു.ആത്മവിശ്വാസത്തോടെ പിന്നെ അയാള്‍ക്കു വിജയാശംസകള്‍ നേര്‍ന്നു.

                   കറുത്ത പെയിന്റടിച്ച വലിയ ഗേറ്റിനു മുമ്പില്‍ അയാള്‍ തന്റെ ഹമ്മര്‍ നിറുത്തി.
ഗേറ്റില്‍ വെളുത്ത നിറത്തില്‍ പൂച്ചയുടെ ചിത്രം വരച്ചു വച്ചിരിക്കുന്നത്  അയാള്‍ ശ്രദ്ധാപൂര്‍വ്വം
നോക്കി.പെട്ടെന്ന് ഗേറ്റ് ആരവത്തോടെ തുറക്കപ്പെട്ടു.  അയാള്‍ ഹമ്മര്‍ അകത്തേക്ക് ഓടിച്ചു
കയറ്റി പോര്‍ട്ടിക്കോയില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ഫാബിയോക്കു പിന്നിലായി നിറുത്തി. അ
യാള്‍ സിറ്റൌട്ടില്‍ കയറിയപ്പോള്‍ തന്നെ ഭീമാകാരമായ വാതില്‍ തുറന്ന് പുറത്തേക്കു വന്ന
മന്ത്രവാദിനി   സഗൌരവം അയാളോടു പറഞ്ഞു.
                   "ഹൌ ആര്‍ യൂ !"
                 " ഹൌ ആര്‍ യൂ !". അയാള്‍ തിരികെ പറഞ്ഞു .
ആകാര സൌഷ്ടവം നിഴല്‍ പരത്തുന്ന പര്‍പ്പിള്‍ നിറത്തിലുള്ള ഗൌണ്‍ ധരിച്ച സുന്ദരിയും
ചെറുപ്പക്കാരിയുമായ മന്ത്രവാദിനിയെ അയാള്‍ സസൂക്ഷ്മം നോക്കി.
                   " അകത്തേക്കു വരൂ" .
മന്ത്രവാദിനി അയാളെ സ്വീകരണ മുറിയിലേക്കാനയിച്ചു. ഏതോ പുസ്തകത്തില്‍ വായിച്ച
പ്രേതഭവനത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന സ്വീകരണ മുറിയിലെ തുകല്‍ കൊണ്ടു പൊതി
ഞ്ഞ സോഫയില്‍ അയാള്‍ ഇരുന്നു. അയാള്‍ക്കഭിമുഖമുള്ള സോഫയില്‍ മന്ത്രവാദിനിയും
ഇരുന്നു. മുന്നിലുള്ള ടീപ്പോയുടെ പുറത്തിരിക്കുന്ന വൈന്‍ കുപ്പിയിലും ഗ്ലാസ്സിലുമായി കണ്ണോ
ടിച്ചു കൊണ്ട് അയാള്‍ പറഞ്ഞു .
                          "  ഡ്രിംഗ്സില്‍ നല്ല താത്പര്യമാണെന്നു വായിച്ചു. ചുവന്ന വൈന്‍ കുടിച്ചു
പിമ്പിരിയാകുന്നതിനെക്കുറിച്ച് എഴുതിയിതിക്കുകയാണല്ലോ".
                           " എന്താ ടോണിലൊരു സംശയധ്വനി"." എഴുത്തിലും കുടിക്കുന്നതിലും
ഞാനേ വെള്ളം ചേര്‍ക്കാറേയില്ല . അല്ലെങ്കില്‍ തന്നെ നിങ്ങള്‍ക്കെക്കെ കുടിക്കാനറിയാ
മോ എടുത്ത് തൊണ്ടയ്ക്കകത്തേക്കു കമിഴ്ത്തുകയല്ലേ ചെയ്യുന്നത്."
അത് നല്ലതു പോലെ ആസ്വദിച്ചു തലയാട്ടി അയാള്‍ പറഞ്ഞു.
                     "  ശരിയാണ്. എന്നാലും ഈ ചുവന്ന വൈനൊക്കെ അന്തിക്കള്ളു പോലെ
യുള്ള വെറൈറ്റിയാണ്. ബെജുലോസ് അല്ലെങ്കില്‍ ക്ലാന്‍സി ടേസ്റ്റു ചെയ്തിട്ടുണ്ടോ ?"
                      " ഇപ്പം ഇന്ദ്രജാലം വിട്ട് ബെവറിജിന്റെ ഏര്‍പ്പാടിലാണോ?"
                      "  അതല്ല കൊക്കു കഴുത്തു നീട്ടിയിരിക്കുന്നതു പോലെ എഴുത്തിനിടയില്‍
വൈന്‍ ബോട്ടിലെഴുന്നെള്ളിച്ചു വച്ചിരിക്കുന്നത്  കണ്ട് ചോദിച്ചതാണ്."
മന്ത്രവാദിനിയുടെ കണ്ണുകള്‍ കൂര്‍ത്തു. ചുവന്ന അധരങ്ങള്‍ വിറ കൊണ്ടു.
                       "  എന്താ ഇതെല്ലാം ആണുങ്ങളുടെ മാത്രം കുത്തകയാണോ?"
                      " അല്ലേയല്ലാ. എങ്കിലും പ്രൂഫ് കൂടിയ കരീബിയന്‍ ഡ്രിംഗ്സ് ഭവതി കഴിച്ചു
കാണത്തില്ല ഒറ്റ സിപ്പില്‍ തന്നെ മലര്‍ന്നടിച്ചു വീഴും."
                        നോണ്‍സെന്‍സ്. മന്ത്രവാദിനി  അസ്വസ്ഥതയോടെ അയാളെ നോക്കി.
 തികച്ചും കാഷ്വല്‍ വെയര്‍ .ഗ്രേ നിറത്തിലുള്ള റ്റീ ഷര്‍ട്ടും ജീന്‍സും ധരിച്ച് ആരെയും കൂസാ
ത്ത ഭാവത്തിലുള്ള അയാളുടെ ഇരിപ്പും ചലനങ്ങളും അവരുടെ അസഹിഷ്ണുത വര്‍ദ്ധിപ്പിച്ചു.
മന്ത്രവാദിനി സ്വയം എന്തെക്കെയോ അവ്യക്തമായി സംസാരിച്ചു തുടങ്ങി . ശരിക്കും പിറു പിറുക്കലുകള്‍ . സ്മാര്‍ട്ടു കീ കൈവിരല്‍ കൊണ്ടു ചുഴറ്റി അയാളവരെ തന്നെ നോക്കിയിരുന്നു.
അവരിരുവര്‍ക്കുമിടയില്‍ രൂപപ്പെട്ട നിശ്ശബ്ദതയുടെ അസ്വാഭാവിക പുനര്‍ജ്ജനികള്‍ക്കിട
യില്‍  അയാള്‍ സ്റ്റെഫാനിയെക്കുറിച്ചോര്‍ത്തു.


            പടിക്കെട്ടുകള്‍ ഓടിക്കയറുകയാണ് സ്റ്റെഫാനി. ഇളം നീല എംപയര്‍ വെയിസ്റ്റ്
ലിബ്ബിക്കുള്ളില്‍ ,  ചോക്ലേറ്റ്  നിറത്തിലുള്ള അവളുടെ കാലുകളുടെ തിളക്കം  താഴത്തെ
പടികള്‍ കയറുകയായിരുന്ന അയാള്‍ക്കു  വ്യക്തമായി കാണാം.പടികള്‍ കയറി മുകളി
ലെത്തിയ അയാളോടു സ്റ്റെഫാനി ചോദിച്ചു. "എങ്ങനെയുണ്ട് എന്റെ വില്ല" .
                          "നൈസ്."
"ഒരു ലൌഞ്ചും രണ്ടു ശയ്യാ മുറികളുമുണ്ടിവിടെ. എല്ലാം ഫിനിഷിംഗിന്റെ അവസാന ദശ
യിലാണ്  എന്നാലും താങ്കള്‍ക്കു കാണാം".
              " വരൂ" ! അവള്‍ കിടപ്പു മുറികളിലൊന്നിലേക്ക് അയാളെ ആനയിച്ചു.
               " ഇവിടെ നിന്നും നോക്കിയാല്‍ ബെല്‍ഗ്രാനോയുടെ സൌന്ദര്യം മുഴുവനും
കണ്ണുകളിലേക്ക് ഒപ്പിയെടുക്കാം" .
            രസകരമായ ലാറ്റിനമേരിക്കന്‍ പര്യടനത്തിനിടയില്‍ തെരുവുകളില്‍ ഇന്ദ്രജാലം
കാട്ടുന്നതിന്റെ ഹരം അയാള്‍ ശരിക്കും ബ്യൂനെസ് അയേഴ്സിലെ ഫ്ളോറിഡ സ്ട്രീറ്റില്‍ ആസ്വ
ദിക്കുകയായിരുന്നു . ബ്യൂനെസ്അയേഴ്സിലെ കാല്‍ നടയാത്രക്കാര്‍ക്കുമാത്രമുള്ള വീഥിയാണ്
നഗര മദ്ധ്യത്തില്‍ തന്നെയുള്ള ഈ സ്ട്രീറ്റ്. ഷോപ്പിങ് ആര്‍ക്കേഡുകള്‍ , ജ്വല്ലറികള്‍ ,കഫേ
കള്‍ , റ്റീ റൂമുകള്‍ , റസ്റ്റാറന്റുകള്‍  എന്നിവ തിങ്ങി നിറഞ്ഞ കാല്‍ നടയാത്രക്കാര്‍ക്കുവേണ്ടി
യുള്ള നിരത്തില്‍ ടാംഗോ പാട്ടുകാരും ,നര്‍ത്തകരും, കോമഡിക്കാരും തങ്ങളുടെ കലാപരി
പാടികളുമായി അണിനിരന്നു കഴിഞ്ഞ സായാഹ്നത്തില്‍ നഗര  വീഥിയുടെ മൂലയായകോറോ
ഡോബോ ആവെയിലെ ഗാലറിയാസ് പസഫിക്കോയുടെ മുന്നില്‍ അയാള്‍ തന്റെ ജാലവിദ്യ
അവതരിപ്പിക്കുകയാണ്. മറ്റെല്ലാ കലാകാരന്മാരെയും തത്ക്കാലം ഉപേക്ഷിച്ച്  ആബാല
വൃദ്ധം ജനാവലി അയാള്‍ക്കു മുമ്പിലായി തടിച്ചു കൂടി. ഫ്രൊഫസ്സര്‍ ആല്‍വാരോയുടെ ക്ഷണ
മനുസരിച്ച് എത്തുന്ന അതിഥിക്ക് നല്കാന്‍ വിലപിടിപ്പുള്ള ഉപഹാരവും വാങ്ങി ആര്‍ക്കേഡി
നു പുറത്തേയ്ക്കിറങ്ങിയ സ്റ്റെഫാനി ആള്‍ക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞു കയറി. ടി വിയിലൂ
ടെയും, ജേണലുകളിലൂടെയും സുപരിചിതനായ അതിഥിയെ ഒറ്റ നോട്ടത്തില്‍ തന്നെ സ്റ്റെ
ഫാനി തിരിച്ചറിഞ്ഞു . ഗൂഢ സ്മിതത്തോടെ അവള്‍ അയാളുടെ ജാല വിദ്യ നോക്കി നിന്നു.
            അയാള്‍ ഒരു കക്ഷണം നൂല് വായ്ക്കകത്തിട്ട് ചവച്ചിറക്കി. എന്നിട്ട് കാണികളായെ
ത്തിവരിലൊരു ബാലനെ അരികില്‍ വിളിച്ച്  ഷര്‍ട്ടുയര്‍ത്താന്‍ പറഞ്ഞു .  അവന്‍ ഷര്‍ട്ടു
യര്‍ത്തി.അയാള്‍ അവന്റെ വയറിനു മുകളില്‍ കൂടി നൂല് വലിച്ചെടുക്കാന്‍ തുടങ്ങി . അതു
കണ്ടു് പലരും അത്ഭുതം കൂറി നിലവിളിച്ചു. ഓ ഗോഡ്!! ഓ ഗോഡ് !! ആളുകള്‍ ഉറക്കെ
വിളിച്ചു പറഞ്ഞു . ബാലന്റെ വയറിനു മുകളില്‍ നിന്നും വലിച്ചെടുത്ത നീളമേറിയ  നൂലു്
അയാള്‍ ഉയര്‍ത്തിക്കാട്ടി. എല്ലാവരും ഉച്ചത്തില്‍ കരഘോഷം മുഴക്കി.
"കണ്‍ഗ്രാറ്റ്സ് ". സ്റ്റെഫാനി അയാളുടെഅരികിലെത്തി കൈനീട്ടുന്നതിനിടയില്‍ സ്വയം
പരിചയപ്പെടുത്തി.  "ഞാന്‍ സ്റ്റെഫാനി ഗോണ്‍സാല്‍വോസ്  , ബെല്‍ഗ്രാനോ യൂണിവേ
ഴ്സിറ്റിയുടെ സ്ക്കൂള്‍ ഓഫ് ഹ്യൂമാനിസ്റ്റീസിലെ  പെര്‍ഫോമിങ്ങ് ആര്‍ട്സ് വിഭാഗത്തിലെ റീഡ
റാണ് . പ്രൊഫസ്സര്‍ആല്‍വാരോ തങ്ങളുടെ വരവിനെക്കുറിച്ചു പറഞ്ഞതനുസരിച്ച് ഞങ്ങള്‍
താങ്ങളെ സ്വീകരിക്കുന്നതിനു സജ്ജരായിരിക്കുകയാണ്."അയാള്‍ക്കുഹസ്തദാനംചെയ്യാനെ
ത്തിയവരുടെ തിരക്കിനും ആരവങ്ങള്‍ക്കിടയിലുമാണ് സ്റ്റെഫാനി അതു പറഞ്ഞു തീര്‍ത്തത്.
അതേ കോലാഹലങ്ങള്‍ക്കിടയില്‍ അയാള്‍ പറഞ്ഞു .
          "വളരെ സന്തോഷം എന്റെ ആതിഥേയരിലൊരാളെ ഇവിടെ വച്ചു കണ്ടതില്‍ . നാളെ
കൃത്യ സമയത്തു തന്നെ ഞാനവിടെയെത്തും". പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ
അയാള്‍ കൂട്ടി ചേര്‍ത്തു . എനിക്ക് ഭവതിയോടു ഇവിടുത്തെ ചില കാര്യങ്ങള്‍ ചോദിച്ചറിയാ
നുണ്ട്.
          "എന്നെ സംബന്ധിച്ച് അതൊരു ശുഭ കാര്യമാണ്. ഞാനതു സൂചിപ്പിച്ചില്ല.എന്റെ വി
ഷയം മാജിക്കാണ്. താങ്കളെപ്പോലെയുള്ള വലിയൊരിന്ദ്രജാലക്കാരനുമായി സംവദിക്കുകയെ
ന്നത് എനിക്ക് മഹത്തായ അനുഭവമായിരിക്കും. താങ്കളെ  എന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു.
എന്റെ മമ്മിന് താങ്കളെ കാണണമെന്നാഗ്രഹമുണ്ട്. ഇന്‍ഡ്യയിലെ ഋഷിവര്യരെക്കുറിച്ചും, ഹി
മാലയത്തെക്കുറിച്ചും അതീന്ദ്രിയഞ്ജാനത്തെക്കുറിച്ചും വിശദമായി ഗ്രഹിക്കാന്‍ ലാപ്ളാറ്റ യൂ
ണി വേഴ്സിറ്റിയിലെ ചരിത്ര വിഭാഗ മേധാവി കൂടിയായ അവര്‍ക്ക് അതിയായ ആഗ്രഹമുണ്ട്.
ബെല്‍ഗ്രാനോയില്‍ തന്നെയാണ് എന്റെ വീടും".
             " അതിനൊരു തടസ്സവുമില്ല . ഞാന്‍ വരാം.മാത്രമല്ല നമ്മള്‍ ഒരേ                                         അക്കാദമിക്കാരല്ലേ".
        ഇരു വശത്തും കെട്ടിടങ്ങള്‍ നിരന്നു നില്ക്കുന്ന ഫ്ളോറിഡ സ്ട്രിറ്റെന്ന കാല്‍നടക്കാര്‍
ക്കു മാത്രമുള്ള , വാഹനങ്ങളുടെ ഇരമ്പലും കാര്‍ബണ്‍ വാതക മാലിന്യവുമില്ലാത്ത നഗരവീ
ഥിയിലൂടെ തെരുവിനു വെളിയിലുള്ള പാര്‍ക്കിങ്ങ് ഏര്യയിലേക്ക് അയാള്‍ സ്റ്റെഫാനിയെ
അനുഗമിച്ചു. 



.          









2 comments:

  1. കൊള്ളാല്ലോ. ഒരു ഇന്റര്‍നാഷനല്‍ ത്രില്ലര്‍. സസ്പെന്‍സ് നിലനില്‍ക്കുന്നു.

    ReplyDelete
  2. കൊള്ളാം....വീണ്ടും സസ്പെൻസ് നില നിറുത്തിയല്ലോ മാഷേ...അടുത്ത ഭാഗം???

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...