Friday, August 12, 2011

രിതേബന്‍ന്തലയിലെ മന്ത്രവാദിനി - 4

                                   
               

               രിതേബന്‍ന്തലയിലെ മന്ത്രവാദിനി
                      അദ്ധ്യായം - നാലു്


വൈഷമ്യത്തോടെ മഞ്ഞിനെ കീറി മുറിക്കാന്‍ ഉദ്യമിക്കുകയാണ് സൂര്യ രശ്മികള്‍ . ഇട
യ്ക്കിടെ തെളിയുന്ന മഴവില്ലിന്റെ വര്‍ണ്ണപ്രപഞ്ചം. എന്നാല്‍ വെളിച്ചം തീരെയില്ല.  പകലിന്റെ
ഇരുട്ടിലൂടെ മാതാചാരുലതക്കു പിന്നാലെ കഠിന പരിശ്രമം നടത്തി അയാള്‍ നടന്നു.കഴിഞ്ഞ
രാത്രിയില്‍ മനുഷ്യ മനസ്സിന്റെ അളവറ്റ സിദ്ധികള്‍ ആ താപസ്വിയില്‍ നിന്നും അയാള്‍ക്കു
ഗ്രഹിക്കുവാന്‍ സാധിച്ചു. ഇന്ദ്രിയതീത ഞ്ജാനത്തിന്റെ കാണപ്പുറങ്ങള്‍ അയാളുടെ മുന്നില്‍
മലര്‍ക്കെ തുറക്കപ്പെട്ടു. കാലഹരണപ്പെട്ടതല്ല കാലാതീതമാണ് ഭരതീയ ദര്‍ശനങ്ങളെന്ന് അയാള്‍ക്കു ബോദ്ധ്യപ്പെട്ടു.ഞ്ജാനസിദ്ധിയൂടെ പൂര്‍ണ്ണിമയില്‍ അയാള്‍ മാതാ ചാരുലതയുടെ
കാല്പാദങ്ങളെ നമസ്ക്കരിച്ചു.എന്നാല്‍ ഈ സാംസ്ക്കാരിക സമ്പത്തിന്റെ നിരാകരണാവസ്ഥയും
അയാള്‍ക്കനുഭവപ്പെട്ടു. 'എന്നെവിടൂ ,എന്നെ വിടൂ 'എന്ന് മാതാ ചാരുലത ഉറക്കത്തില്‍ വിളി
ക്കുന്നതു കേട്ട് അയാള്‍ ഉണര്‍ന്നു. കിതപ്പോടെ മതാചാരുലത ശിലാഭിത്തിയില്‍ ചാരിയിരി
ക്കുന്നു.
                      "എന്താ അസൌകര്യമായോ?"
                     " ഹേയ് ഇല്ല. "
              "പതിമൂന്നു വയസ്സിന്റെ മദ്ധ്യം മുതല്‍ മിക്ക രാത്രികളിലും ഇതു പതിവാണ് ".
കരിമ്പിന്‍ പാടത്തിലുയര്‍ന്ന നിലവിളി. കിടക്കുമ്പോള്‍ അയാള്‍ ചോദിച്ചു പോയി
                     ." എത്ര പേര്‍ ?"
ഏക്,ദോ.തീന്‍ ,ചാര്‍ ,പാഞ്ച്, സാത്.....മാതാ ചാരുലത വിരലുകളോരോന്നായി മടക്കി.
         
              " ഞാനിവിടം വരെയുള്ളു. ഈ വലതുഭാഗത്തെ കയറ്റം കയറി ഇറങ്ങുമ്പോള്‍
താങ്കള്‍ക്ക് സംഘത്തോടൊപ്പം ചേരാവുന്നതാണ് ". മാതാ ചാരുലത മുന്നോട്ടുള്ള
യാത്ര അവസാനിപ്പിച്ച് തിരിഞ്ഞു  നോക്കി അയാളോടു പറഞ്ഞു . അയാള്‍ യാത്ര ചോദിച്ചു.
"മംഗളം ഭവിക്കട്ടെ". മാതാ ചാരുലത ഇരു കൈകളുമുയര്‍ത്തി പറഞ്ഞു .

          " മം എന്താ ഇത് എന്റെ മാന്യ അതിഥിയെ ബോറടിപ്പിക്കുന്നോ ?"
വിശിഷ്ടങ്ങളായ അര്‍ജന്റീനിയന്‍ വിഭവങ്ങള്‍ തീന്‍ മേശയിലൊരുക്കി സ്വീകരണ മുറിയി
ലേക്ക് കടന്നു വന്ന സ്റ്റെഫാനി നിശ്ശബ്ദരായി ചിന്തയില്‍ മുഴുകി ഇരിക്കുന്ന അതിഥിയെയും
മാതാവിനെയും കണ്ട് അല്പം ശുണ്ഠിയോടെ  പറഞ്ഞു ."സോറി ഡിയര്‍ "മിസിസ്സ് ഗോണ്‍സാ
വാസ് മകളോടു ഖേദം പ്രകടിപ്പിച്ചു." ഞാനും മറ്റൊരു ലോകത്തായിരുന്നു". അയാളും
പറഞ്ഞു . "വരൂ ഭക്ഷണം തയ്യാറായി. ദയവായി ഞങ്ങളുടെ ആതിഥേയത്വം സ്വീകരിക്കൂ".
സ്റ്റെഫാനി തല കുനിച്ച് കൈകള്‍ മുന്നോട്ടു നീട്ടി അയാളെ ക്ഷണിച്ചു.ഇരിപ്പിടത്തിലിരുന്നു്
അയാള്‍ തീന്‍ മേശയിലേക്ക് കണ്ണോടിച്ചു.
അര്‍ദ്ധ ചന്ദ്രകലാകൃതിയിലുള്ള, മാംസവും വെജിറ്റബിളും നിറച്ച എംപെനാദസ് എന്ന
വിശിഷ്ടമായ പേസ്ട്രി, വളരെ നേര്‍പ്പിച്ച് സ്ലൈസ് ചെയ്ത അസാഡോ  എന്ന പേരിലുള്ള ,
ഗ്രില്‍ഡ് മീറ്റ് കുരുമുളകും വെളുത്തുള്ളിയുമുപയോഗിച്ച് മാരിനേറ്റഡ് ചെയ്തത്, കര്‍ബെനദാ
എന്ന സ്റ്റുയൂ, , ചിമിചുറി ഡിപ്പിങ്ങ് സോസ് കൂടാതെ പരമ്പരാഗതമായ ദാമജനാസ് എന്ന
റെഡ് വൈനും മേശപ്പുറത്ത് സ്റ്റെഫാനി ഒരുക്കിയിരിക്കുന്നു. വിശപ്പുള്ളതിനാല്‍ അയാള്‍
ഭഷണം നല്ലതു പോലെ കഴിച്ചു. സ്റ്റെഫാനി കൌതുകത്തോടെയും സംതൃപ്തിയോടെയും
അയാള്‍ ഭഷണം കഴിക്കുന്നത് നോക്കിയിരുന്നു. ഭഷണത്തിനു ശേഷം സ്വീകരണ മുറി
യില്‍ തിരികെ എത്തിയപ്പോഴാണ് സ്റ്റെഫാനി  താന്‍ പുതുതായി പണികഴിപ്പിക്കുന്ന വില്ല
യെക്കുറിച്ചു് അയാളോടു പറഞ്ഞത്.

        സ്റ്റെഫാനി ജാലകത്തിലൂടെ പുറത്തേക്കു ഉറ്റു നോക്കുകയാണ്. ഇളം നീല ഉടയാടക്കു
ള്ളില്‍ നിന്നും ലാറ്റിനമേരിക്കന്‍ താരുണ്യത്തിന്റെ നവ വസന്തം അയാള്‍ക്കനുഭവേദ്യമായി.
സ്റ്റെഫാനി സാധാരണയില്‍ കവിഞ്ഞു സുന്ദരിയാണെന്നു അയാള്‍ തിരിച്ചറിഞ്ഞു . സ്റ്റൊഫാനി
അയാളെ തിരിഞ്ഞു നോക്കി. അപ്പോളവളുടെ ഇളം റോസു നിമാര്‍ന്ന തുടുത്ത കീഴ് ചുണ്ടില്‍ ഹിമധവളിമയാര്‍ന്ന ദന്ത നിര അമരുന്നുണ്ടായിരുന്നു. അല്പസമയം കഴിഞ്ഞ് അവള്‍ പറഞ്ഞു . "അങ്ങേക്ക് പോകാന്‍ തിടുക്കമായി അല്ലേ" ? അയാള്‍ അതേ എന്നു തലയാട്ടി.

                   ബെല്‍ഗ്രാനോ യൂണിവേസു്സിറ്റിയിലെ സ്കൂള്‍ ഓഫ്  ഹ്യൂമാനിസ്റ്റിസിന്റെ പെര്‍
ഫോമിങ്ങ് ആര്‍ട്സ് വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ സ്റ്റൊഫാനി അയാളെ സദസ്സിനു
പരിചയപ്പെടുത്തി. അയാളുടെ മാന്ത്രിക സിദ്ധിയുടെ അത്ഭുത ലോകം അവള്‍ വാചാലമായി
അവതരിപ്പിച്ചു.എല്ലാം പറഞ്ഞു തീര്‍ന്നതിനു ശേഷം ഉറച്ച ശബ്ദത്തില്‍ അവള്‍ പറഞ്ഞു ."നല്ല
മനുഷ്യനാണിദ്ദേഹം വളരെ വളരെ നല്ല മനുഷ്യന്‍ ".
                  *        *                     *                 *                     *        * 
                 മന്ത്രവാദിനിയുടെ പിറുപിറുക്കലുകള്‍ ഉച്ചത്തിലായി." ലിസ് ബണിലെയും
ടെക്സാസിലേയും ബ്യുനെസ് അയേഴ്സിലെയും ടോക്കിയോയിലെയും തെരുവുകളില്‍ വായും
നോക്കി നടക്കുന്നവരെ കബളിപ്പിക്കുവാന്‍ കഴിയും ഇയാളുടെ സ്ടീറ്റ് മാജിക്കിന് എന്നാല്‍
അതിവിടെ വിലപ്പോവില്ല മനുഷ്യാ" . അതു കേട്ട് അയാള്‍ മന്ത്രവാദിനിയെ നോക്കി ഊറി
ചിരിച്ചു.








          

2 comments:

  1. വായിക്കുന്നുണ്ട്.

    ReplyDelete
  2. മൂന്നും നാലും ഒരുമിച്ച് വായിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണു ഞാൻ...തുടരട്ടെ

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...