ഖേദപൂര്‍വ്വം......ഐ പി എല്‍......നിരോധിക്കണം
പണ്‍ട് റേഡിയോയുടെ മുമ്പില്‍ ഞാനൊക്കെ കാതോര്‍ത്തി
രിക്കുമായിരുന്നു പൊട്ടലിന്‍റെയും ചീറ്റലിന്‍റെയും അകമ്പടി
യോടെ കമന്‍ററേറ്റര്‍മാരുടെ ആരോഹണവരോഹണ ശബ്ദത്തിലൂ
ടെ ഗവാസ്ക്കര്‍ ലിലിയെയും തോംസണെയും അല്ലെങ്കില്‍ മൈക്കി
ള്‍ ഹോള്‍ഡിംഗിനെയും മാര്‍ഷലിനെയും വേലിക്കു പുറത്തേക്ക്
പായിക്കുന്നത് ഞങ്ങള്‍ കാണുമായിരുന്നു. ഹാര്‍പ്പറിന്‍റെ കൈയ്യില്‍
ക്രിക്കറ്റ് ബോള്‍ നാരങ്ങയാണെന്ന് കമന്‍ററേറ്റര്‍ പറയുമ്പോള്‍ വലി
യ മുറത്തിനുള്ളില്‍ നാരങ്ങയിരിക്കുന്നത് ഞങ്ങള്‍ കാണും.
പച്ചക്കളങ്ങളുള്ള നീണ്‍ട ബുക്കില്‍ ബാറ്റ്സ്മാന്‍റെ കോളത്തി
ലായി 1 1 2 2 4 2 1 1 6 4....... എന്നെഴുതി കളി ലൈവായി കണ്‍ട
അനുഭവം ഞങ്ങളൊപ്പിക്കുമായിരുന്നു . ആ പരിമിതികളിലും ഞ
ങ്ങള്‍ ക്രിക്കറ്റിനെ അഗാധമായി പ്രണയിച്ചു.പാര്‍ക്കര്‍ സീരിസ്സ് ക്രി
ക്കറ്റിന് ചരമഗീതമെഴുതരുതേയെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു ഭാസ്ക്കര്‍
പിള്ളയെ ടെസ്റ്റില്‍ കളിപ്പിക്കാത്തതിന് ഞങ്ങള്‍ ബോംബേയിലേക്ക്
ശാപവചസ്സുകള്‍ എയ്തു ഇയാളിതെന്തിനെഴുതുന്നു? സ്വാഭാവികമായ
ചോദ്യമുന്നയിക്കാം. തലസ്ഥാന നഗരിയിലെ ഒരു ക്രിക്കറ്റ് ക്ലബ്ബായ
ഇംപീരിയല്‍ യൂത്ത് ക്ലബ്ബിന്‍റെ പ്രസിഡന്‍റായിരുന്നു ഞാന്‍. രജ്ഞി
താരം റ്റിപി അജിത്കുമാര്‍ ഈ ക്ലബ്ബിലംഗമായിരുന്നു. ദേശീയ ശ്രദ്ധ
നേടിയ മുഹമ്മദ് ഇബ്രഹിം അതിഥി താരമായിരുന്നു. കേരളത്തിന്
ഐപിഎല്‍ ടീം ചാടിതുള്ളിപോയി. എന്നാല്‍ ആ സന്തേഷം മറഞ്ഞു
പോയി. വളരെ വളരെ വേദനയോടെ പറയട്ടെ വാഹന നിര്‍മ്മാണം
പോലെ വിമാന നിര്‍മ്മാണം പോലെ വെറും വ്യവസായമായി മാറിയ
ഐപിഎല്‍ നിരോധിക്കണം
ഐപിഎല്‍ നിരോധിയ്ക്കണെ മോനേ...
ReplyDeleteഅതിന് മോന്‍ പറയണ കാരണങ്ങള് പോര.
മോന്‍റെ ആരാധനയായ ക്രിക്കറ്റും ഇന്ന് വന്‍ വ്യവസായം മാത്രമാണ്. അതും യുവതലമുറ ഒഴിവാക്കേണ്ടത് തന്നെ. നമ്മടെ സ്വന്തം കളികളെ എല്ലാം ഒഴിവാക്കി മോനടക്കം ഇതിന് പുറകെ പോയില്ലെ, അതാണ് കച്ചവടത്തിന്‍റെ വിജയം. പരസ്യത്തിന് കൂടുതല്‍ ഇടം ഉള്ളതിനാലാ മോനേ ഇതിങ്ങനെ വിജയിച്ചേം, ഇപ്പ പറയണപോലെ മോശമാകണേം...
Good write up!!!.
ReplyDeleteI feel sad for Saina Nehwal. She plays solo for India. People of India should encourage her. She got this potention to be a world champion. It is true, cricket is commercialised but players who could not make in to the Indian eleven got a chance to show case their talent. A good platform.... May be Indian League wants to promote cricket like European Soccer.
തരൂരിനെതിരെ അന്വേഷണം വേണമെന്ന് പറയുന്ന മലയാളികൾപോലും I.P.L ന്റെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നില്ല.
ReplyDeleteചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ, നടുകഷ്ണം തന്നെ തിന്നുക, അല്ല പിന്നെ....