മലയാളത്തിന് ക്ളാസ്സിക്കല്‍ പദവി നല്കണം
ഭാരതീയ ഭാഷകളില്‍ കാലഘട്ടത്തിന്‍റെ പരിഷ്ക്കാര
ങ്ങള്‍ സമൂലം സ്വയത്തമാക്കിയ മലയാള ഭാഷയെ
കാലപ്പഴക്കത്തിന്‍റെ പേരില്‍ ക്ളാസ്സിക്കല്‍ പദവി
യിലുള്‍ പ്പെടുത്താതില്‍ ശക്തിയായി പ്രതിഷേധിക്കേ
ണ്‍ടതാണ്. മികച്ച നോവലുകള്‍ കവിതകള്‍ നാടക
ങ്ങള്‍ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ ഭാരതീയ സാഹി
ത്യത്തിന് മലയാള ഭാഷ നല്‍കിയ മഹത്തരങ്ങളായ
ഈ സംഭാവനകള്‍ തന്നെ ക്ളാസ്സിക്കല്‍ പദവിക്ക്
വിഘ്നമായിയുയര്‍ത്തിക്കാണിക്കുന്ന കാലപ്പഴക്ക
നിര്‍ണ്ണയത്തെ ഉന്മൂലനം ചെയ്യുന്നതാണ്.
എന്നിട്ടും കേരളമെന്നു കേട്ടാല്‍ ഞര
ന്‍പുകള്‍ക്കുള്ളിലൊന്നും തിളച്ചുമറിയാത്തത് അ
തിനുള്ളില്‍ സൂര്യസാമീപ്യത്തിലും ചൂടു പിടിയ്ക്കാ
ത്ത നിര്‍ലജ്ജമായ ഹിമപ്രവാഹമായതിനാലാകാം.
സ്വന്തം കൃതികള്‍ക്കംഗീകാരം കിട്ടിയില്ലെന്ന് തോ
ന്നുമ്പോഴെക്കെ ഗര്‍ജ്ജിക്കുന്ന നമ്മുടെ സാഹിത്യ
കവി സിംഹങ്ങള്‍ മലയാള ഭാഷക്ക് അര്‍ഹത
പ്പെട്ട പദവി നിഷേധിക്കപ്പെടുമ്പോള്‍ ഉറക്കം നടി
ച്ചു കിടക്കുന്നതാണ് ഏറെ വേദനാജനകം
ജെയിംസെ,
ReplyDeleteപദവിയൊക്കെ വേണ്ടത് തന്നെ. പക്ഷെ, അതിന് മുന്‍പ് മലയാളിയുടെ പ്രത്യേകിച്ച് ഭരണാധികാരികളുടെ മനോഭാവം മാറണം.ഈ ലിങ്ക് നോക്കൂ. ഞാന്‍ ഇവര്‍ പറയുന്ന കാര്യങ്ങളോട് യോജിക്കുന്നു. ആദ്യം നമുക്ക് മലയാളം പറയുന്ന, എഴുതുന്ന മലയാളിയാവാം...