മനേഹരമായ ആ മിഴിയിതളില്‍
ഊറി നില്പൂ ഒരു കണ്ണീര്‍ക്കണം
ഘനീഭവിച്ച കാര്‍ മേഘം പോലെ
വ്യഥയാര്‍ന്ന ചിന്തകളവള്‍ പകര്‍ത്തി
ഗൂഗിള്‍ കനിവാര്‍ന്നു നല്കിയ താളില്‍
കദനത്തിന്‍ കയ്പ് ഞാനറിഞ്ഞു
കണ്‍മഷിയെഴുതിയ കരിമിഴിയിലെ
കണ്ണീര്‍ തുടയ്ക്കാനെന്‍ വിരല്‍ത്തുമ്പ്
മോണിറ്ററിന്‍ കണ്ണാടിയില്‍ തൊട്ടു !
കൊള്ളാമല്ലോ
ReplyDelete