എന്നെ അറിയുമോയന്നൊരു കൊടും
ശൈത്യത്തിലിത്തിരിക്കനലിനായി
നിന്നന്തികത്തിങ്കലണഞ്ഞതും
വിറയാര്‍ന്ന കൈയാല്‍ നിന്നെ
തൊട്ടുവിളിച്ചതും തണുത്തുറഞ്ഞ
എന്‍ രക്തധമനികളിലഗ്നിജ്വാലകള്‍
നീ പകര്‍ന്നുതന്നതും പിന്നെത്രയോ
ശിശിരങ്ങളില്‍ചൂടുത്തേടിനിന്‍കൂടണഞ്ഞതും
കത്തിയെരിയുംച്ചന്ദനത്തിരിസ്സുഗന്ധധൂമം
നിറഞ്ഞു നൂപുരശിഞ്ജിതങ്ങളുജ്ജ്വല
വര്‍ണ്ണവസനങ്ങളുതിര്‍ന്ന രാത്രികള്‍ .
എന്നെയറിയുമോച്ചുട്ടുപ്പൊള്ളും
വേനലില്‍നിന്നരികിലണഞ്ഞു
മഞ്ഞുകണങ്ങളതുത്തേടിയതും
വറ്റിവരണ്ടനാവാലിടറിയന്നു
നിന്‍ പേരു ഞാന്‍ പുലമ്പിയതും
രാഗമുന്തിരിച്ചക്ഷകങ്ങളേകി
എന്‍ദാഹമന്നുനീതീര്‍ത്തതും
പിന്നെത്രഗ്രീഷ്മങ്ങളില്‍
സന്ധ്യകള്‍നൃത്തനൃത്യ
സംഗീതസാന്ദ്രങ്ങള്‍
കലകളുടെ നിറസ്സംഗമങ്ങള്‍ .
അറിയില്ലേയിന്നെന്നെ , വിളിപ്പാടകലെ
അലഞ്ഞീടുന്നയോര്‍മ്മകളില്‍ത്തിരയൂ
ഇല്ലയലകടലിന്‍വീചികള്‍
ഇല്ല!നിന്‍ഹൃത്തിലോപ്പേമാരി !
ചൂണ്ടുവിരല്‍നീണ്ടു നിന്‍ കണ്ടു ഞാന്‍
കടലാസുചീന്തുകള്‍നിറഞ്ഞകൂട
ആത്മപരിചിതങ്ങളാമക്ഷരങ്ങള്‍
മൃത്യുപുല്കിയ കടലാസു കീറുകള്‍ .
നല്ല വരികള്‍, മാഷേ.
ReplyDelete